വീണ്ടും വസന്തകാലം – 2

‘ എന്തോന്നാടാ ? ങേ ? നിന്നെ കാണാന്‍ കൂടി ഇല്ലല്ലോ ? ങേ?”

‘ അതല്ലേ വന്നെ ? അമ്മച്ചി വിളിക്കുമ്പോ പിള്ളേരുടെ കാര്യം പറയും ? ചെച്ചിയമ്മേനെ കണ്ടിട്ടും ഒരു മാസമായില്ലേ ?” ജോജിയും അച്ചുവും ചെയറില്‍ ഇരുന്നു

” അത് കൊള്ളാം … ഒരുത്തീനെ കെട്ടി കൊണ്ട് വന്നിവിടാക്കിയിട്ടു ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്നൊന്ന് ഫോണ്‍ പോലും ചെയ്യാന്‍ പറ്റാത്ത ബിസി ആണോടാ ജോക്കുട്ടാ ? ങേ … ഇക്കണക്കിനു നിന്നെ വിശ്വസിച്ചു ഇവളെ എങ്ങനെ ഞാന്‍ അങ്ങോട്ടാക്കും? ങേ ?”

അച്ചുവിന്‍റെ മുഖം ഒന്ന് കൂടി വിളറി . എന്തോ ആലീസ് ഉദ്ദേശിക്കുന്നുണ്ട് എന്നവള്‍ക്ക് മനസിലായി

” ഡാ ..ജോക്കുട്ടാ .. നമ്മളിപ്പോ സ്റ്റാര്‍ട്ട്‌ ചെയ്ത ആ ബിസിനെസ് കൂടി നിന്നെ എല്പ്പിക്കുവാ …എല്ലാം കൂടി ഇവിടേം പറ്റുവേലാ ..അല്ലേല്‍ പുതിയൊരു ഓഫീസും ഗോഡൗണും കൂടി തുടങ്ങണം … നിനക്ക് അത്ര ബിസി ഇല്ലല്ലോ … അത് കൊണ്ട് എല്ലാം കൂടി നിന്നെ ഏല്‍പ്പിക്കാന്‍ മാത്തച്ചനും പറഞ്ഞു .. ദാ ഇവളാ അതിപ്പോ ഹാന്‍ഡില്‍ ചെയ്യുന്നേ … ഇവളേം നിന്‍റെ ഓഫീസിലേക്ക് മാറ്റുവാ …”

” അയ്യോ … അലീസമ്മച്ചി …അത് ..” അച്ചു എന്തോ പറയാനായി വാ തുറന്നു

” അത് മാത്രമല്ല മോളെ …. നിങ്ങടെ രെജിസ്ടര്‍ സര്‍ട്ടിഫിക്കറ്റ് വന്നു … മാത്തച്ചന്‍ അതിന്‍റെ പെപ്പെര്‍സ് ഒക്കെ റേഡിയാക്കാന്‍ കൊടുത്തിട്ടുണ്ട് … ഏതു സമയവും ഇന്‍സ്പെക്ഷന്‍ ഉണ്ടാവും … അത് കൊണ്ട് നീ ജോക്കുട്ടന്റെ കൂടെ അവന്റെ വീട്ടില്‍ നില്ക്കുന്നതാ നല്ലത് ”

” അയ്യോ ..അലീസമ്മച്ചി …അത് പിന്നെ”

” എന്ത് പിന്നെ ? ഒന്നും പറയാനില്ല … ഈ വീക്കെന്‍ഡില്‍ നീ അങ്ങോട്ട്‌ മാറും ..അത്ര തന്നെ … പിന്നെ പിള്ളേരെ അവിടുന്ന്‍ വിടാനാ എളുപ്പവും ,അതെല്ലാം ഞാൻ നോക്കുന്നുണ്ട് .’
ആലീസ് പറഞ്ഞു തീര്‍ത്തിട്ടു ഫോണ്‍ എടുത്തപ്പോള്‍ ജോജിയും അച്ചുവും കൂടി പുറത്തേക്കിറങ്ങി . അച്ചുവിനാകെ വീര്‍പ്പു മുട്ടല്‍ ആയിരുന്നെങ്കില്‍ ജോജിക്ക് സമ്മിശ്ര വികാരം ആയിരുന്നു

പിറ്റേന്ന് ജോജി ഓഫീസില്‍ എത്തിയപ്പോള്‍ മേരിയുടെ പരിഷ്കരണം കണ്ടു . ജോജിയുടെ മുറിയില്‍ നിന്ന് പാര്‍ട്ടീഷന്‍ കട്ട് ചെയ്തു അടുത്ത മുറിയിലേക്ക് ഡോര്‍ പിടിപ്പിച്ചിരിക്കുന്നു . അതില്‍ എല്ലാം സെറ്റ് ചെയ്തിട്ടും ഉണ്ട് … അവനെ ആകെ അമ്പരപ്പിച്ചത് ഉണ്ടായിരുന്ന ലേഡീസ് സ്റാഫ് ഒക്കെ മുട്ടൊപ്പം ഇറക്കമുള്ള സ്കര്‍ട്ട് ആന്‍ഡ്‌ കോട്ട് ഇട്ടതായിരുന്നു .. ജോജിക്കും ഉണ്ടായിരുന്നു ഡ്രെസ് കോഡ് വൈറ്റ് കോട്ട് …ചേച്ചിയമ്മ ഇതിടുമോ ? അവര്‍ക്കുമുണ്ടോ ഈ ഡ്രെസ് കോഡ് എന്നറിയാന്‍ അവന്‍റെ ഉള്ളം തുടിച്ചു .’

ജോജി തിരികെ വീട്ടില്‍ വന്നപ്പോഴും മാറ്റങ്ങള്‍ കണ്ടു . വീടൊക്കെ ഭംഗിയായി അടുക്കി വെച്ചിരിക്കുന്നു . ഇടക്ക് വന്നു കൊണ്ടിരുന്ന ജോര്‍ജുട്ടിയുടെ, ചുരുക്കം ചില സാധനങ്ങള്‍ ഒഴികെ ഒന്നും അവിടെ കണ്ടില്ല . ജോജിയുടെ അടുത്ത ബെഡ് റൂമില്‍ മാസ്റര്‍ ബെഡ് കൂടാതെ ഒരു ഡബിള്‍ഡക്ക് ചൈല്‍ഡ് ബെഡ് , അത് കര്‍ട്ടന്‍ ഇട്ടു മറച്ചിരിക്കുന്നു . അവന്‍റെ ബെഡ് മാറ്റി വലിയ ഫാമിലി കോട്ട് ബെഡ് . ..എല്ലാം മേരിയുടെ പണി തന്നെ എന്നവന്‍ ഉറപ്പിച്ചു.. ഇനിയും മൂന്നാല് ദിവസം കൂടിയുണ്ട് സണ്‍‌ഡേ ആകാന്‍

എന്നാല്‍ ജോജി വെള്ളിയാഴ്ച ഓഫീസില്‍ നിന്ന് വീട്ടിലെത്തി അല്‍പം കഴിഞ്ഞപ്പോള്‍ അലീസും മാത്തച്ചനും എത്തി . കൂടെ അച്ചുവും പിള്ളേരും … അച്ചുവിന്‍റെ മുഖം കടന്നല്‍ കുത്തിയത് പോലെ വീര്‍ത്തിരിപ്പുണ്ട്.. അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെയവള്‍ ടിവിയിലേക്ക് കണ്ണ് നട്ടു ..പിള്ളേര്‍ ഓടി വന്നു ജോജിയെ വട്ടം പിടിച്ചു

‘ ഡാ … ജോക്കുട്ടാ …ഞങ്ങള് നാലും കൂടി ടെക്സാസ് വരെ പോകുവാ … ഒരു മീറ്റിംഗ് … അപ്പൊ പിള്ളേരെയും കൂടി കൊണ്ടോകാന്നു തീരുമാനിച്ചു … അച്ചൂനെ ഓഫീസില്‍ നിന്നും പിള്ളേരെ സ്കൂളില്‍ നിന്നും കൂട്ടി … ജോര്‍ജുട്ടിയും കൊച്ചും ഇപ്പൊ ഓഫീസില്‍ എത്തി കാണും .”

ആലീസ് അച്ചുവിന്‍റെ നേരെ തിരിഞ്ഞു
” ഡി ..അച്ചുവേ …അത്യാവശ്യം ഡ്രെസ് ഒക്കെ മേരി വാങ്ങീട്ടുണ്ടെന്നാ പറഞ്ഞെ … നിങ്ങളൊരു കുടുംബത്തിനു കഴിയാന്‍ ഉള്ള സാധനവും ഒക്കെ … പോരാത്തത് വല്ലോം ഉണ്ടേല്‍ ജോജിയോട് പറഞ്ഞാ മതി …. ബാക്കി ഡ്രെസ്സും സാധനോം ഒക്കെ ഞങ്ങള്‍ തിരിച്ചു വന്നിട്ടെടുക്കാം …സമയമില്ല …. പോട്ടെ …’

അവരിറങ്ങിയപ്പോള്‍ ജോജി റോഡിലേക്കിറങ്ങി . അച്ചു അകത്ത്‌ തന്നെ നിന്നതേയുള്ളൂ ….പിള്ളേര്‍ ടിവിയുടെ മുന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നു …

തിരിച്ചകത്തു കയറിയ ജോജി അച്ചുവിനെ നോക്കി .. വിരല്‍ കടിച്ചു കൊണ്ടെന്തോ ആലോചനയില്‍ ആണവള്‍ … മൂടി കെട്ടിയ മുഖത്തിന്‌ അയവ് വന്നിട്ടില്ല ..

” അത് … അതാ ..മുറി … ” അവള്‍ കേള്‍ക്കാത്തത് കൊണ്ട് ജോജി ഒന്ന് കൂടി ആവര്‍ത്തിച്ചു ” ചേച്ചിയമ്മേ … അതാ മുറി ” അച്ചു തിരിഞ്ഞു അവനെ ഒന്ന് നോക്കി ..എന്നിട്ടവന്‍ ചൂണ്ടി കാണിച്ച മുറിയിലേക്ക് കയറി … ദേഷ്യത്തില്‍ ചവിട്ടി തുള്ളി പോകുമ്പോള്‍ അവളുടെ കുണ്ടിയുടെ ഒപ്പം കിടക്കുന്ന നീളന്‍ മുടി ഉലഞ്ഞാടി … അത് മാറുമ്പോള്‍സ്‌കിൻ ഫിറ്റ് ജീൻസിനുള്ളിൽ കണ്ട കൊഴുത്ത തുട കണ്ടു ജോജി ദീര്‍ഖശ്വാസം വിട്ടു

ജോജി പിള്ളേരുടെ ഒപ്പം സോഫയില്‍ ഇരുന്നതെ അകത്തു കയറിയ അച്ചുവിന്‍റെ ദേഷ്യം പിടിച്ച ശബ്ദം കേട്ടു

ഉച്ചത്തില്‍ എന്തോ പിറുപിറുക്കുന്നു. ജോജി എന്താണെന്ന് അറിയാതെ അകത്തേക്കോടി

” എന്നാ …. എന്നാ ചേച്ചിയമ്മേ ? ങേ ?”

” നീയൊക്കെ എന്നതാടാ വിചാരിച്ചിരിക്കുന്നെ? ങേ ? നീയാണോ ഈ ഡ്രസ് ഒക്കെയെടുത്തെ … വേറെയൊന്നും കിട്ടീല്ലേ നിനക്ക് ? എനിക്കറിയാം ..എല്ലാം … നീയും കൂടി അറിഞ്ഞോണ്ടാ എല്ലാം കാണിച്ചു വെച്ചേക്കുന്നെ” അച്ചു ഷെല്‍ഫ് തുറന്നിട്ടിട്ട് അതിലേക്ക് നോക്കി ദേഷ്യപെടുകയാണ്

ജോജിയും അങ്ങോട്ട്‌ നോക്കി … കുറെയേറെ നൈറ്റ് ഡ്രെസുകള്‍ … അധികവും നേര്‍ത്തതും ഇറക്കമില്ലാത്തതും .. പിന്നെ ഓഫീസ് യൂണിഫോം ..അത് റെഡ് കളറും വൈറ്റ് കളറും ബ്ലൂവും … ഒക്കെയും സ്കര്‍ട്ട് ആന്‍ഡ് കോട്ട്… ഉള്ളതില്‍ ഇറക്കമുള്ള ഒരു മിഡിയും ടോപ്പും എടുത്തു തിരിഞ്ഞ അച്ചു കണ്ണുകളില്‍ കൂടി വെള്ളം നിറഞ്ഞൊഴുകി നില്‍ക്കുന്ന ജോജിയെ കണ്ടു പതറി ..
‘ ഞാന്‍ … ഞാനല്ല … ഞാനല്ല ഒന്നും മേടിച്ചേ …എന്നോട് ചോദിക്കാത എല്ലാം … ” ആവന്‍ പെട്ടന്ന് മുറിയില്‍ നിന്നിറങ്ങി ..

ജോജി മുറിയില്‍ വന്നു ബെഡിലെക്ക് മറിഞ്ഞു .. അവനാകെ സങ്കടം ആയി … എത്ര നാള്‍ ഇനി ചേച്ചിയമ്മയുടെ ദേഷ്യവും സങ്കടവും കണ്ടു ഇവിടെ … ഒന്ന് ദെഷ്യപെടുക പോലും ചെയ്യാത്ത ചേച്ചിയമ്മ തന്നോട് ഇപ്പൊ … ഇപ്പോളാ മുഖത്ത് പണ്ടത്തെ പ്രസരിപ്പില്ല …ചിരിയില്ല …എന്തോ വൈരാഗ്യഭാവം …താനെന്തു ചെയ്തിട്ടാ…

Leave a Reply

Your email address will not be published. Required fields are marked *