ഞാൻ നോക്കിയപ്പോ ബസ്റ്റോപ്പിൽ നിന്നും ഒരു 150 മീറ്റർ മാറി ഒരു പെട്ടി ഓട്ടോയിൽ എന്തോ വിൽക്കുന്നുണ്ട് ആൾകാർ ഒക്കെ മേടിച്ചോണ്ട് പോണുണ്ട് …….പിള്ളേരും വാങ്ങുന്നുണ്ട്…….
വാ നോക്കി കളയാം……….ഞാൻ ചെന്ന് നോക്കി….. സബർജിൽ…….ആയിരുന്നാടോ അത്……..കിലോ 10 രൂപ………
സബർജിൽ അന്ന് എന്റെ ഫേവേറിട്ട് ആയിരുന്നു…… ഇത് കണ്ടതോടെ ….ആദ്യം ഒരു രൂപക്ക് വാങ്ങി രണ്ടെണ്ണം കിട്ടി…… അതും തിന്നോണ്ട് ഞാനും അവിടെ നിന്ന്…….. അത് തീർന്നു അടുത്തത് മേടിച്ചു…പിന്നെ … അന്ന് 5 രൂപക്ക് എന്തോ ഞാൻ മേടിച്ചു……… ആ ചേട്ടനുമായി നല്ല കമ്പനി ആയി……..സബർജില്ലും തീന്ന് അവസാനം തിരക്ക് കൂടിയപ്പോ ഞാൻ പുള്ളിടെ കൂടെ കച്ചോടത്തിന് കൂടി…… ഒരു സബർജിൽ കഴിക്കും ഒരു കിലോ തൂകി കൊടുക്കും …… സമയം പോയത് ഞാൻ പോലും അറിഞ്ഞില്ലെടോ……..6 മണിടെ ബസ് മുന്നിൽകൂടെ പോയപ്പോഴാ ഞാൻ അവരുടെ കാര്യം ഓർത്തെ……….. കറക്റ്റ് ആയിട്ടു അവർ ആ ബസ്സിൽ ഉണ്ടായിരുന്നു…….തലേം പുറത്തേക്കിട്ട് അനുഷ നോക്കുന്നു ഞാൻ ആണേ വായിൽ പകുതി കടിച്ച സബർജില്ലും ആയി നിൽക്കുന്നു ……….അടുത്ത് വളവ് വളയുന്നത് വരെ നോക്കി നിന്ന്…അതോട് കൂടി അത് തീരുമാനമായി ….പിന്നെ എന്നേ മൈന്റ് ചെയ്തിട്ട് പോലും ഇല്ല
അത് കഴിഞ്ഞൊരു …… ടീന….തനിക്കറിയോ അതെന്നോട് വന്ന് ഇഷ്ടോണെന്ന് പറഞ്ഞു….. ആദ്യം ഞാൻ കുറെ വെയിറ്റ് ഇട്ട്…….പിന്നെ ഓക്കേ പറഞ്ഞു…പക്ഷെ … അവൾ എന്നേ എ ടി എം മെഷീൻ ആയിട്ടടോ കണ്ടത്….. ചോദിക്കുമ്പോ ചോദിക്കുമ്പോൾ കാശ് കൊടുക്കുന്ന ആൾ……..
പയ്യെ ഞാൻ കാശ് കൊടുക്കൽ നിർത്തിയപ്പോ അവളും പോയി……
പിന്നെ ഒരു ജെസ്സി….സംയുക്ത…… അവസാനം നിമ്മി….ഇതൊക്കെ കോളേജിൽ വെച്ചായിരുന്നട്ടോ
നിമ്മിയെ തനിക്ക് അറിയാം…… അച്ഛന്റെ ഫ്രണ്ടിന്റെ മകളാ…അഞ്ജു ന്റെ കൂട്ടുകാരി … അവളും എ ടി എം ആയി കണ്ടടോ…..എന്നേ….. പാവം എന്റേനിയത്തി പോലും ഒന്നും അറിഞ്ഞില്ല…അവക്ക് മേക്കപ്പ് സെറ്റ് വള മാല ഉടുപ്പ് മറ്റത് മറിച്ചത് എല്ലാം എന്നേ കൊണ്ട് മേടിപ്പിച്ചു മൈരത്തി … ഇതൊന്നും അറിയാതെ കഴിഞ്ഞിടക്ക് പാവം എന്റമ്മ അവളെ എനിക്ക് കല്യാണം വരെ ആലോചിച്…
ആ അതിനു മുന്പേ താൻ എന്റെ മനസ്സിൽ കേറില്ലേ……….
ഞാൻ തല പൊക്കി അവളെ നോക്കി ആ കണ്ണും തുറന്നു കിടപ്പുണ്ട്….. എടൊ താൻ വല്ലതും കേൾക്കുന്നുണ്ടോ……..മറുപടി നെഹി…….
ഇനി എന്ത് പറയാനാ……ആ ഒരു കാര്യം പറയാം കേട്ടോട്ട
… നല്ല രീതിക്ക് പോയ് കൊണ്ടിരുന്ന എന്റെ പ്ലസ് ടു ജീവിതം…തകിടം
മറിഞ്ഞു….നല്ല രീതിക്ക് .ഒന്ന് നാണോം കെട്ട്……,….
ഇപ്പൊ താൻ ആലോചിക്കും അതെന്തിനാ നാണം കേട്ടെന്ന്…… പറയാം….. കേട്ടോട്ട….. കോമഡി കഥേ
എല്ലാ ക്ലസ്സിലും ഉണ്ടാകുമല്ലോ ഒരു ഭൂലോക ഫ്രാട്….. ഞങ്ങടെ ക്ലസ്സിലും ഉണ്ടായിരുന്നു….അവന്റെ ദിവ്യ നാമം ശരത്…….മച്ചാന്റെ മെയിൻ തൊഴിൽ ….. മൂത്രപുരകളുടെ ചുവരിൽ ടീച്ചറുമ്മാരുടെ നഗ്ന ചിത്രം വരക്കുന്നതണെ …… വെറുതെ അല്ല ചിത്രം വരച്ച് മുകളിൽ അവരുടെ പേരും ഭാഗങ്ങൾ വരെ അവൻ അടയാളപെടുത്തും…..നമ്മൾ പണ്ട് ബയോളജി ബുക്കിൽ വരക്കൂല്ലേ പറ്റെടേം തവളെടെക്കാ പടം വരച്ചിട്ട് അടയാളപ്പെടുത്തൂല്ലേ അതെ പോലെ…..
ഒരു ദിവസം ഞാൻ ടോയ്‌ലെറ്റിൽ ചെന്നതും ഈ മൈരാൻ നിന്ന് പടം വരക്കുന്നു……..…ഞാൻ അപ്പുറത്തെ ബാത്‌റൂമിൽ കേറിയതും ഒരു വിളി
അളിയാ അജിത്തേ നമ്മുടെ സീന മിസ്സ്ന്റെ പടം എങ്ങനേണ്ടടാ …..
ഞാൻ : നിനക്ക് വേറെ പണി ഇല്ലെടാ ആ തള്ളേടെ പടം വരയ്ക്കാൻ വേറെ ആരേം കിട്ടില്ലേ…..
ഇതും പറഞ്ഞു ഞാൻ ടോയ്‌ലെറ്റിൽ നിന്നും ഇറങ്ങിയതും…… ടീച്ചർമാരെല്ലാം അവന്റെ കല കണ്ട് അന്തം വിട്ടു നോക്കുന്നു….. അവരുടെ മുമ്പിലേക്ക് ആടോ ഞാൻ ഇറങ്ങി ചെന്നേത്…..കുട്ടത്തിൽ സീന മിസ്സും ഉണ്ടായിരുന്നു ……….
ഒരു ഡയലോഗ് മാത്രം ഇട്ട ഞാനും കൂട്ടു പ്രേതിയായടോ…….. എന്റെ തൊലി ഉരിഞ്ഞു ആാാ എല്ലാ തള്ളേം കൂടി ചേർന്ന്….ഒരാഴ്ച സസ്പെന്ഷൻ കിട്ടി….. പിന്നെ വീട്ടുകാരോട് അവർ കാര്യം പറഞ്ഞു ഞാനല്ല വരച്ചതെന്ന്…… സീന മിസ്സിനെ തള്ള എന്ന് വിളിച്ചത് കൊണ്ട് ആണ് എനിക്ക് സസ്‌പെൻഷൻ തന്നെന്നു…..എന്നാലും നാണ കേടായി….
