വേണ്ടായിരുന്നു ഞാൻ അന്ന് ഇടി കൊണ്ടെന്ന് പറഞ്ഞു കളിയാക്കേണ്ടിയിരുന്നില്ല… ഇനി അതെങ്ങാനും കൊണ്ട് ആയിരിക്കുവോ…..അവൾ ആാാ കൊച്ചിനെ അടിച്ചത്
അവളുടെ പാർസൽ ആയി ഞാൻ അടുത്ത് ചെന്ന്…….ഇന്നാ ഇത് കഴിക്ക്….പോകണ്ട ഞാൻ വെറുതെ പറഞ്ഞതാ….. ഇനി അതോർത്തു ഇരിക്കേണ്ട ………
ഞാൻ ഫുഡ് കഴിച്ചു മുറിയിൽ വന്നിട്ടും അവൾ പാർസൽ എടുത്ത് എന്റെ കട്ടിലിൽ വെച്ചിരിക്കുന്നു…… ഓ അപ്പൊ വാശിലാണ്…….
അവളുടെ പേഴ്‌സ് എടുത്ത് അതിൽ നിന്നും നൂർ രൂപ ഞാൻ എടുത്തു…..
ദേ ഫുഡിന്റെ കാശ് ഞാൻ എടുത്തിട്ടുണ്ട്….. ഇനി എടുത്ത് കഴിച്ചോ….കുറച്ചു നേരം വാശി പിടിച്ചു കിടന്നെങ്കിലും….. ഞാൻ ഉറങ്ങി എന്ന് കരുതിയാകണം
ഫുഡ് കഴിച്ചു തിരിച്ചു വന്നു കിടന്നു……..
ഈ ഒരാഴ്ച അവൾക്ക് സസ്പെന്ഷൻ ആയിരുന്നു എനിക്ക് ആണേ ലീവും ഇല്ല…..ഇവളെ ഒറ്റക്ക് നിർത്തി പോകാനും പറ്റില്ല…….
ഞാൻ ഓഫീസിൽ പോകാൻ തീരുമാനിച്ചു റെഡി ആയി അവളുടെടുത്തു ചെന്ന്…..
എടൊ ഞാൻ ഓഫീസിൽ പോണേ….. ആരും ഇല്ലെന്നു കരുതി പൊട്ടാതരോന്നും.. കാണിക്കരുത്…… താൻ പോകണ്ട ഇവിടെ നിന്നോ എത്ര നാൾ വേണെങ്കിലും…..
ഒരു ചെറു പുഞ്ചിരി കൂടെ കണ്ടതോട് കൂടി മനസ്സമാദാനമായി പോകാം…….. അടവ് ആണോ എന്തോ……..ഈ മൈര് ചെയ്യുന്നത് ഒന്നും മനസ്സിലാകില്ല
ഞാൻ: പിന്നെ ഞാൻ ഇടക്ക് വിളിക്കും….ഫോൺ ഒന്ന് എടുത്തിട്ട് കട്ട് ചെയ്യണേ…സംസാരിച്ചില്ലേലും കുഴപ്പമില്ല
ഓഫീസിൽ ചെന്ന് രണ്ട് മണിക്കൂർ ഇടവിട്ട് ഞാൻ വിളിക്കും…..
ഫോൺ എടുക്കും കട്ട് ചെയ്യും അത് തന്നെ എനിക്ക് ഒരു ആശ്വാസമായിരുന്നു…..
ആ ഒരാഴ്ച അങ്ങനെ കടന്നു പോയി ഞങ്ങൾ തമ്മിൽ മിണ്ടിയില്ല…… അവൾ വീണ്ടും നോർമൽ ആയി….. നോർമൽ എന്നു വെച്ച ആ പ്രശനത്തിൽ നിന്നും റിക്കവർ ആയി……..
ഞായറാഴ്ച ജോലി ഇല്ലല്ലോ…….. വീട്ടിൽ തന്നെ നാളെ തൊട്ട് അവൾക്ക് കോളേജിൽ പോകാം സസ്പെന്ഷൻ തീർന്നു………
എല്ലാ ദിവസവും എന്റെ അമ്മ അവളെ വിളിക്കും…… എന്നേ വല്ലപ്പോഴും വിളിക്കുള്ളൂ
അവൾ ഇരുന്നു ടീവി കാണുന്നു ഞാൻ പയ്യെ സോഫയിൽ പോയിരുന്നു….. ഫോൺ എടുത്ത് അമ്മേനെ വിളിച്ചു സ്പീക്കരിൽ ഇട്ടു….
ഹലോ അമ്മേ……
നിനക്ക് എന്നേ ഓർമ്മയുണ്ടോ…..,
അതെന്താമ്മ അങ്ങനെ പറഞ്ഞത്…….
അല്ല നീ ഇപ്പൊ എന്നേ വിളിക്കാറില്ലല്ലോ….
ജോലി കഴിഞ്ഞു വരുമ്പോൾ വൈകും അമ്മേ…… പിന്നെ ഒന്നിനും കഴിയേല
അമ്മ : കൊച്ച് എന്തെ…….
കൊച്ചോ ഏത് കൊച്ച്…….
ടാ ഫോൺ കൊടുക്കടാ അവളുടെ കയ്യിൽ…..
ആ കൊടുക്കാം…….തള്ളക്ക് അല്ലേലും എന്നേ വേണ്ടല്ലോ
ഞാൻ ഫോൺ അവൾക്ക് നേരെ നീട്ടി….
ശ്രീക്കുട്ടി : അഹ് അമ്മേ…….
അമ്മ : മോളെ കുറച്ചു ദിവസം ഇവിടെ വന്ന് നിന്നൂകൂടെ….
അമ്മേ ക്ലസ് ഉണ്ട് ലീവ് കിട്ടില്ല…..
പിന്നെ സസ്പെന്ഷൻ കിട്ടി വീട്ടിൽ ഇരിക്കുന്നവളാ ഈ പറയണേ…..ഞാൻ പയ്യെ പറഞ്ഞു……ചിരിച്ചു…… അവൾ എന്നേ നോക്കി ദേഷ്യത്തോടെ
അമ്മ : വാ മോളെ രണ്ടു ദിവസം അല്ലെ…
നോക്കട്ടെമ്മേ……
വല്ലതും കഴിച്ചേ നിങ്ങൾ…….
ശ്രീക്കുട്ടി : ആ കഴിച്ചമ്മേ….
അമ്മ : എന്നാ ശെരി മോളെ വെച്ചോ….എന്റെ മോനെ നോക്കിയേക്കണേ…….
അവൾ ഒന്നും മിണ്ടാതെ ഫോൺ വെച്ച് ഫോൺ സോഫയിൽ ഇട്ട്……..
ഞാൻ : ആ പാവം എന്റമ്മ അറിയുന്നില്ലല്ലോ.. മകനെ ഇവിടെ ഇട്ട് പീഡിപ്പിക്കാണെന്ന്…….ഞാൻ എഴുനേറ്റ് പോയി…….ബാൽക്കണിൽ ഇരുന്നു….
രാത്രി ഫുഡും കഴിച്ചു ഞാൻ ആദ്യം കിടന്നു…… കുറച്ചു കഴിഞ്ഞു അവൾ പോയി കുളിച്ചിട്ടു വന്ന് കിടന്നു…….സോപ്പ് ന്റെ മണം ആ മുറി മുഴുവൻ പരന്ന്…….
ഒന്ന് ചൊറിഞ്ഞു നോക്കാം……. എന്തോ അവളെ ദേഷ്യം പിടിപ്പിക്കുന്നത് എനിക്ക് ഒരു വിനോദം ആയി……ദേഷ്യം പിടിച്ചാൽ മാത്രേ ആ തിരു വാ ഒന്ന് തുറക്കു ശബ്ദം എങ്കിലും കേൾക്കാല്ലോ
ഞാൻ കട്ടിലിന്റെ അരികിലേക്ക് നീങ്ങി തല താഴെലിക്കിട്ട്…… മുകളിലേക്കും
നോക്കി കണ്ണും തുറന്നു കിടക്കുന്നു ശവം……
ഞാൻ : എടൊ നിങ്ങൾ തമ്മിൽ എന്താടോ പ്രശ്നം…… താൻ എന്തിനാ അവളെ തല്ലിയെ…….
നേരെ കിടന്നവൾ ചരിഞ്ഞു കിടന്നു പുതപ്പ് എടുത്തു തല വഴി ഇട്ട്…..
