വെണ്ണകൊണ്ടൊരു തുലാഭാരം – 2 1

ഡെസ്കിൽ തട്ടുന്ന ശബ്ദം കെട്ടാണ് ബോധം വന്നത്………തിരിച്ചു ബോധത്തിലേക് വന്ന് ഞാൻ പറഞ്ഞു..

ഞാൻ : ചേട്ടാ കേസ് ആകല്ലേ…….ഇത്താവണത്തേക്ക് ഒന്ന് ക്ഷേമിക്ക് ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല….ഞാൻ ഉറപ്പ് തരാം…….ഞെട്ടൽ മാറ്റി ഞാൻ പറഞ്ഞു

ഹനീഫ് : അതെങ്ങനെ ശെരിയാകും ഇനിം നിന്റെ ഭാര്യ എന്റെ കൊച്ചിനെ ഉപദ്രവിച്ചാലോ…… അവൾക് അവിടെ പഠിക്കണ്ടതല്ലേ…….

ഇല്ല ചേട്ടാ ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല.. ഞാൻ നോക്കിക്കോളാം ……

ഹാനിഫ് : എന്നാ സാറെ ഇത്തവണത്തേക്ക് കേസ് ആകണ്ട………

പോലീസ് മാമൻ : ഡോ തന്നോടും കൂടെ,,,ഭാര്യെനെ കാര്യം പറഞ്ഞു മനസ്സിലാക്കികോളണം….. ഇനി എന്തെങ്കിലും ഉണ്ടായാൽ ഇങ്ങനെ ആയിരിക്കില്ല……

ആ സാറെ ഞാൻ നോക്കിക്കോളാം…..

എന്നാ പൊക്കോ…….

ഞാൻ അവളുടെ അടുത്തേക്ക് ചെന്ന്….വാ പോകാം വീട്ടിൽ ചെല്ലട്ടെടി
എന്നിട്ട് ബാക്കി പറയാം….. എനിക്കണേ അങ് പൊട്ടി പെറ്റി അടക്കാനല്ലാതെ ഇന്നേ വരെ ഞാൻ സ്റ്റേഷനിൽ കേറീട്ടില്ല

സ്റ്റേഷനിൽ നിന്നും ഞാൻ ഇറങ്ങി പുറകെ അവളും….. ഞാൻ വണ്ടി എടുത്ത്……പല്ല് കൂട്ടി കടിച്ചു ഞെരിച്ചു ഞാനെന്റെ ദേഷ്യം കണ്ട്രോൾ ചെയ്തു…… ഇല്ലേ ചിലപ്പോ അവിടെ വെച്ച് അവൾ എന്റെ കൈ മേടിച്ചേനെ……

കേറടി മൈരേ…….

അവൾ ഒന്നും മിണ്ടാതെ വണ്ടിൽ കേറി……വണ്ടി പറപ്പിച്ചു ഫ്ലാറ്റിൽ എത്തി…..

മുറിയിലേക്ക് ചെന്ന് അവളുടെ ബാഗ് എടുത്ത്……കയ്യിൽ കിട്ടിയ …തുണിയെല്ലാം കുത്തി കേറ്റി ഹാളിൽ വന്ന്….അവളുടെ നേരെ എറിഞ്ഞു…..

ഇറങ്ങിക്കോണം ഇപ്പൊ ഇറങ്ങിക്കോണം മൈരേ നീ കാരണം ഞാൻ പോലീസ് സ്റ്റേഷനിൽ വരെ കേറി…….

അവൾ തല പൊക്കി ദയനീയ ഭാവത്തിൽ എന്നേ നോക്കി……… ബാഗും എടുത്ത് വാതിൽ തുറന്ന് വെളിയിലെക് ഇറങ്ങി …….അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ താടിയിൽ കൂടി ഇറ്റ് വീഴുന്നുണ്ടായിരുന്നു…..

അവൾ ഇറങ്ങി 2 മിനിറ്റ് കഴിഞ്ഞപ്പോൾ ആണ് എനിക്ക് ബോധം വന്നത്….. അവൾ ഈ രാത്രി എങ്ങോട്ട് പോകാൻ ആണ്….അന്നേരത്തെ ദേഷ്യത്തിൽ ചെയ്തതാണ്…… തിരിച്ചു വിളിക്കാം….. വെളിയിൽ ഇറങ്ങി അവൾ ഇല്ല……

ലിഫ്റ്റ് താഴെലേക്ക് പോകുന്നു 10 ആം നിലയിൽ എത്തി….. ലിഫ്റ്റും നോക്കി നിന്നാൽ അവൾ റോഡിൽ എത്തും ……പിന്നെ ചിലപ്പോ അവളെ കിട്ടില്ല
ഓടി ഞാൻ സ്റ്റേയർ വഴി ഇറങ്ങി…….. ഓടി ഓടി …….. താഴെൽ എത്തിയതും… അവൾ ഫ്ലാറ്റിന്റെ എൻട്രൻസിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നു …… കുറെ നാളുകൾക്ക് ശേഷം ശരീരം അനങ്ങിയപ്പോൾ…… അണപ്പ് സഹിക്കാൻ പറ്റുന്നില്ല…… ഓടി ചെന്ന് അവളുടെ കയ്യിൽ നിന്നും ബാഗ് തട്ടി പറിച്ചതും…… എനിക്ക് കിതപ്പ് സഹിക്കാൻ പറ്റുന്നില്ല…… അവൾ തിരിഞ്ഞ് എന്നേ നോക്കി നിൽക്കുന്നു…….

ഞാൻ ബാഗും താഴെ ഇട്ട് രണ്ട് കയ്യും മുട്ടുകാലിൽ കുത്തി തലയും പൊക്കി നിന്ന് പട്ടി കിതക്കുന്നത് പോലെ കിതക്കുന്നു……

അധിക നേരം നിന്നില്ല കിതപ്പ് മാറുന്നതിനു കാക്കാതെ ഒരു കയ്യിൽ ബാഗും എടുത്ത്….മറ്റേ കൈ ശ്രീകുട്ടിയുടെ കയ്യിലും പിടിച്ചു ലിഫ്റ്റിനടുത്തേക്ക് നടന്ന്…….

ലിഫ്റ്റിൽ കേറി ബട്ടൺ അമർത്തി…….. ലിഫ്റ്റ് മുകളിലേക്ക് നീങ്ങി തുടങ്ങി….. ഞാൻ കണ്ണും അടച്ചു നിന്ന് കിതപ്പ് തുടർന്ന് കൊണ്ടിരുന്നു…….

ലിഫ്റ്റിലെ അമ്മച്ചിയുടെ സൗണ്ട് കേട്ടപ്പോൾ മനസ്സിലായി ഇറങ്ങണ്ടേ സ്ഥാലം എത്തിന്ന്…….അവൾ ലിഫ്റ്റിനുള്ളിൽ തന്നെ നിൽക്കുന്നു……ഇറങ്ങുന്നില്ല

ബാഗും എടുത്ത് കയ്യിൽ പിടിച്ചു ശ്രീക്കുട്ടിയേം വലിച്ചു ഉള്ളിൽ കേറി വാതിൽ അടച്ചു…….. ബാഗ് കൊണ്ടേ മുറിയിൽ വെച്ചു…………

അവൾ നേരെ ബാൽക്കണിയിലേക്ക് നടന്ന്……… എനിക്ക് അവളിടെ അവസ്ഥ കണ്ടപ്പോൾ ശെരിക്കും സങ്കടം തോന്നി ……
അവൾ ബാൽക്കണിയിൽ നിന്നും അകത്തേക്ക് കേറിയതും…… ഞാൻ ബാൽക്കണിയുടെ ഡോർ ലോക്ക് ചെയ്തു താക്കോൽ എടുത്തു…… വെറുതെന്തിനാ റിസ്ക് എടുക്കുന്നെ………

ശ്രീക്കുട്ടി മുറിയിൽ കേറി കിടപ്പായി…….ഞാൻ ഫ്ലാറ്റും ലോക്ക് ചെയ്തു ഹോട്ടലിലേക്ക് ഇറങ്ങി…… രണ്ടു പേർക്കും വേറെ വേറെ കവറിൽ പാർസൽ വാങ്ങി തിരിച്ചു നടന്നു…….

Leave a Reply

Your email address will not be published. Required fields are marked *