“” ഈ അമ്മയുടെ ഒരു കാര്യം… അങ്ങനത്തെ മാസിക ഒക്കെ വെച്ച് പിള്ളേര് ബുക്കും പുസ്തകവുമൊക്കെ പൊതിഞ്ഞോണ്ടു വരാറുണ്ട്…… “”
വിഷയം അതല്ലാത്തതിനാൽ സേതുലക്ഷ്മിയിൽ നിന്ന് തുടർ ചോദ്യങ്ങൾ ഉണ്ടായില്ല…
മധുമിത പക്ഷേ, മുൻവശത്തേക്കു വന്നതേയില്ല…
“” ചേച്ചിയ്ക്ക് പറ്റില്ലേൽ ഞാൻ അഭിനയിച്ചോളാം സിനിമേൽ…””
മനുമിത, അച്ഛന്റെയും അമ്മയുടെയും മൗനം കണ്ടു പെട്ടെന്ന് പറഞ്ഞു……
“” അടങ്ങിയിരുന്നോണം………. “
ജ്വലിച്ചു കൊണ്ട് സേതുലക്ഷ്മി ചാടിത്തിരിഞ്ഞതും മനുമിത അകത്തേക്ക് ഓടിക്കളഞ്ഞു…
നിശബ്ദമായ കുറച്ചു നിമിഷങ്ങൾ കടന്നു പോയി…
സേതുലക്ഷ്മി ഏതോ ഗഹനമായ ചിന്തയിലാണെന്ന് ശ്രീനിവാസൻ കണ്ടു…
അവിചാരിതമായി വന്നു ചേർന്ന സൗഭാഗ്യത്തിന്റെ അമ്പരപ്പിൽ എല്ലാവരും മൂകരായിരുന്നു…
സത്യമാണോ… ?
സത്യം തന്നെയാണ്………….!
അതിന് മധുമിതയ്ക്ക് അഭിനയിക്കാനറിയാമോ…?
എവിടെ… ?
കുറച്ചു കാലം ചെറുപ്പത്തിൽ നൃത്തം പഠിച്ചിട്ടുണ്ട് എന്നല്ലാതെ… ?
സിനിമയിൽ അഭിനയിക്കുവാനുള്ള സൗന്ദര്യം തന്റെ മകൾക്കുണ്ടോ… ?
ആ ചോദ്യത്തിനു മാത്രം ശ്രീനിവാസനും സേതുലക്ഷ്മിയ്ക്കും ഒരേ ഉത്തരം തന്നെയായിരുന്നു…
അത് ആവോളമുണ്ട്……
പക്ഷേ……….?
മധുമിത സമ്മതിക്കുമോ… ?
അവൾ ഒരിക്കലും സമ്മതിച്ചു തരാൻ വഴിയില്ല…
കാരണം അവൾ അങ്ങനെയൊരാളല്ല…
മറ്റൊന്നു കൂടിയുണ്ട്……
സിനിമയിൽ അഭിനയിച്ചു എന്ന പേരിൽ മകളുടെ , മക്കളുടെ ജീവിതം താറുമാറാകാൻ പാടില്ല എന്നത് സേതുലക്ഷ്മിക്ക് നിർബന്ധമായിരുന്നു…
പക്ഷേ അതിനു മുകളിൽ ദാരിദ്ര്യം എന്ന മൂന്നക്ഷരം എടുത്തു പിടിച്ചു നിന്നിരുന്നു…
ഒരു ലക്ഷം രൂപ……………!!!
ശ്രീനിവാസന്റെയും സേതുലക്ഷ്മിയുടെയും ചിന്തകൾ പല വഴി പാഞ്ഞു , ഒടുവിൽ എത്തിച്ചേർന്നത് ആ മാന്ത്രികതയിലായിരുന്നു…
അത് ഒരാശ്വാസമാണ്………!
പതിനഞ്ചോ ഇരുപതോ, പോട്ടെ ഒരു മാസത്തെ ഷൂട്ടിംഗ് കാണുമായിരിക്കും……
അതും നാട്ടിൽ തന്നെ…………!
എന്തു വേണം എന്നൊരു ചിന്തയിൽ സേതുലക്ഷ്മി, ശ്രീനിവാസനെ നോക്കി…
ശ്രീനിവാസൻ ഭാര്യയെ നോക്കുക മാത്രം ചെയ്തു……….
സേതുലക്ഷ്മിയിൽ അതേ സമയം മറ്റൊരു ചിന്ത ഉദയം കൊണ്ടു തുടങ്ങിയിരുന്നു…
🌺 🌺 🌺 🌺 🌺
“” രണ്ടു ദിവസം ഷൂട്ടിംഗ് ക്കൈ കാണുമ്പോൾ അവരുടെ മനസ്സ് തന്നെ മാറിക്കോളും സാറേ……….””
തിരികെ കാറിലിരിക്കുമ്പോൾ സേതു , അനിയനോടായി പറഞ്ഞു……
“ അതിനിടയിൽ ഒന്നു രണ്ടു സീനൊക്കെ ആ കുട്ടിയെ കൊണ്ടു ചെയ്യിപ്പിച്ചു നോക്കാം… മുൻപ് ഓഡിഷനു വന്ന കുട്ടികളെയും ഒഴിവാക്കണ്ട… ബെറ്റർ ഏതാണെന്നു വെച്ചാൽ അത് തീരുമാനിക്കാം…””
“” എന്റെ കഥയിലെ നായികയുടെ രൂപത്തിലൊക്കെ ആ കുട്ടി കറക്റ്റാണ്…… പക്ഷേ, രൂപം മാത്രം പോരല്ലോ… “
അനിയന്റെ സന്ദേഹം വിട്ടുമാറിയിരുന്നില്ല…
“” സാറിതിൽ നെഗറ്റീവ് കാണാതെ… ഈ പ്രൊജക്റ്റ് നടക്കും…… നായികയല്ല, നമ്മുടെ തലവേദന… പ്രൊഡ്യൂസറാണ്… “
അനിയൻ ഒന്നും മിണ്ടിയില്ല…
“” കണ്ടിടത്തോളം ദാരിദ്ര്യം മാത്രമല്ല.. അച്ചടക്കവും ആ വീട്ടിൽ ഉണ്ട്… അതായത് പറഞ്ഞാൽ അനുസരിച്ചോളുമെന്ന്… സാറ് ഒന്നു രണ്ടു സീൻ പറഞ്ഞാൽ ആ കുട്ടി അഭിനയിച്ചു കാണിച്ചോളും… “
സേതു ചിരിച്ചു…
“” വൈകുന്നേരം ഞാൻ കാറയയ്ക്കുന്നുണ്ട്…… അവർ വരുന്നെങ്കിൽ വരട്ടെ… ഒരു ലക്ഷം ഞാൻ വെറുതെ പറഞ്ഞതല്ല, അവർ വരുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ…””
അനിയൻ മിണ്ടിയില്ല…
“” ബാക്കി വിധിയ്ക്കും ഈശ്വരനും വിടുന്നു…… ഏതായാലും ആ കുട്ടി നമ്മുടെ സിനിമയിൽ വന്നാൽ ഒരു പോറൽ പോലും ഏൽപ്പിക്കാതെ തിരികെ വിടാൻ നമ്മൾ ബാദ്ധ്യസ്ഥരാണ്……””
അനിയൻ തല കുലുക്കുക മാത്രം ചെയ്തു…
🌺 🌺 🌺 🌺 🌺
“” നിയ്ക്കതിനൊന്നും ആവില്ലാമ്മാ………. “
തളർന്ന സ്വരത്തിൽ മധുമിത പറഞ്ഞു……
“” വേണ്ട എങ്കിൽ വേണ്ട… മക്കള് സിനിമയിൽ പോകുന്നത് അമ്മയ്ക്കും ഇഷ്ടമല്ല…””
പിന്നെ എന്നൊരു ചോദ്യത്തോടെ മധുമിത അമ്മയെ നോക്കി…
പിൻവശത്തായിരുന്നു സേതുലക്ഷ്മിയും മധുമിതയും… ….
സേതു മണ്ണാർക്കാടും അനിയനും പോയ ശേഷം സിനിമയായിരുന്നു വീട്ടിൽ ചർച്ച…
