എന്താ സുഹറ ഇത്… എന്നോട് പറഞ്ഞിട്ട് നീ കരയാ…. “”
എന്നാലും…””
ഒരെന്നാലുമില്ല …. നീ ഇങ്ങനെ കരഞ്ഞാൽ ഉമ്മ ഇണീക്കും… ഞാൻ എന്നാ അങ്ങോട്ട് ചെല്ലട്ടെ, നീ ഉമ്മയോട് ഇപ്പം ഒന്നും പറയണ്ട, നേരം വെളുത്തിട്ട് പറഞ്ഞാ മതി…””
ആഷിഖ് വേഗം ബാത്റൂമിൽ കയറി ഒന്ന് ഫ്രഷായി അലമാര തുറന്ന് ഒരു ടി ഷർട്ടും മുണ്ടും എടുത്തിട്ടു… പുറത്തേക്ക് ഇറങ്ങുമ്പോ അവളുടെ ചോദ്യം വന്നു..
സുഹൈൽക്കാനറിയിച്ചായിരുന്നോ…””
ഇല്ല…. അവനെ വിളിക്കണം…. വരുമോന്നറിയില്ല എന്നാലും ഞാൻ നിർബന്ധിക്കാൻ, അവനെ കൊണ്ടുവരാൻ മാക്സിമം ശ്രമിക്കാം..””
കൊല്ലം കൊറേയായില്ലെ, ഇക്കാക്ക് ഇപ്പൊഴും ദേഷ്യാവോ ഓരോടൊക്കെ…””
ഓൻ്റ സ്വഭാവം അങ്ങനെയാ ഒന്നും മറക്കില്ല…. ഞാൻ ഓനെ എന്തായാലും കൊണ്ട് വരും…””
ആഷിഖ് അവൻ്റെ വീട്ടിൽ നിന്നും ഇന്നോവയും എഴുത്ത് പുറത്തേക്ക് പോയി… ഒരു നൈറ്റി ഇട്ട് കൊണ്ട് അവന്ടെ കാറ് കണ്ണിൽ നിന്നും മായുന്നത് വരെ സുഹറ നോക്കി നിന്നു…
*********
ഹെബ്ബാഗോടിയിൽ നിന്ന് രാത്രി പതിനൊന്നു മണിക്കാണ് സുഹൈൽ നട്ടിലേക്കുള്ള വോൾവോ ബസ്സിൽ കയറിയത്….. ഇനിയൊരിക്കലും അങ്ങോട്ട് തിരിച്ച് വരില്ലെന്ന് പറഞ്ഞു വീടിൻ്റെ പടിവിട്ടിറങ്ങുമ്പോൾ ഒരിക്കലുമവൻ ചിന്തിച്ചു കാണില്ല ഇങ്ങനൊരു ദിവസം അവനു മടങ്ങി വരേണ്ടി വരുമെന്ന്…. പല വട്ടം മനസ്സ് പോവേണ്ടെന്നു പറഞ്ഞെങ്കിലും അവന് ഇപ്പൊൾ പോയെ തീരൂ എന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിയിരുന്നു…
ബസ്സ് ബംഗളൂരു നഗരം വിട്ടു വിദൂരയില്ലേക്ക് നീങ്ങി കൊണ്ടിരുന്നു….. തിരക്ക് പിടിച്ച റോഡിൽ നിന്നും വിശാലമായി ഹൈവേ പാതയിലൂടെ അത് സഞ്ചരിച്ചു….. ഇടയ്ക്കിടയ്ക്ക് വരുന്ന പാണ്ടി ലോറികളും, ദീർഘ ദൂര ബസ്സുകളും മാത്രം റോഡിൽ അവശേഷിച്ചു…
ഒന്നിടവെട്ടു വരുന്ന സ്ട്രീറ്റ് ലൈറ്റിൻ്റെ വെളിച്ചം അവൻറെ മുഖത്ത് കാറ്റിനേടപ്പം വന്നടിച്ചു കൊണ്ടിരുന്നു… ബസ്സിനുള്ളിൽ ഇരുട്ട് വീണിരുന്നു… കൂടെയുള്ളരിൽ പലരുടെയും കൂർക്കം വലി അവനെ വല്ലാതെ അസ്വസ്ഥനാക്കി… അത് കാരണം ഇരുട്ടിൻ്റെ സൗന്ദര്യം ആസ്വദിക്കാൻ അവനു സാധിച്ചില്ല…. ജിവിതത്തിൽ അവന് എല്ലാം നഷ്ടപ്പെട്ട ആ ദിവസത്തെ വീണ്ടും ഓർത്തു… ഇന്നും ഒരു നോവായി അതവൻ്റെയുള്ളിൽ തളളം കെട്ടി നിൽക്കുന്നാ ദിവസം.
‘Kaadhal maarbil aadum Manimaalaiyodu…………………
Odum kaalam indru Suzhalgindrathae………………. Anbae ……………nee thaan……………….. Kaadhal……………. vanangalin vidhaiyo…….’( song name : Ilakana Kavithai 1,56 )
( നാലു വർഷങ്ങൾക്ക് മുമ്പ്).
മോനെ ആസിഫെ പെട്ടെനിന്നു ഒന്നെഴുന്നേറ്റെ….. ഇണിക്കടാ മോനെ….”” ആസിഫിൻ്റെ മാതാവ് അവനെ ഉറക്കത്തിൽ നിന്നും ഉണർത്താൻ വേണ്ടിയുള്ള പരിശ്രമത്തിലാണ്
എന്താ ഉമ്മാ രാവിലെത്തന്നെ…. ഞാൻ ഇന്നലെ രാത്രി വൈകിയല്ലേ കിടന്നത് കൊറച്ച് കൂടെ ഉറങ്ങിക്കോട്ടെ….”” ആസിഫ് പുതപ്പ് തലവഴി മൂടി പുതച്ചു…
ആസീ… എണീച്ചേ ഉമ്മാക്ക് പേടിയാവുന്നടാ…. സുഹൈൽ മാർക്കറ്റിൽ നിന്ന് ആരോടോ തല്ലു കൂടിയെന്നു മീൻ കൊണ്ടുവരുന്ന ബിജുവേട്ടൻ പറഞ്ഞു…. നീയെന്ന് പോയി നോക്കിയെ….””
എപ്പോ….. ഓനോടാരാ മാർക്കറ്റിൽ പോകാൻ പറഞ്ഞത്…”” പുതപ്പ് വലിച്ച് മാറ്റി ചാടി എണീച്ച് ആസിഫ് രാത്രി കയിച്ചിട്ട പാൻ്റ് എടുത്തിട്ടു….
എനിക്കെന്നും അറീല, ഇന്നലെ ഓൻ പോരക്ക് വന്നിട്ടില്ല…. ഓനെയോർത്ത് എനിക്ക് പേടിയാവാ…… അള്ളാ എൻ്റെ കുട്ടികൊന്നും പറ്റരുതെ…””
ഇങ്ങള് ചുമ്മായിരി ഉമ്മാ ഓൻക്കൊന്നും പറ്റില്ല…. ഇങ്ങള് ബേജരാവണ്ട് പോയെ, ഞാനൊന്നു പോയി നോക്കട്ടെ..””
നീയും ചെറിയിക്കയും കൂടിയാണ് ചെക്കനെ വഷളാക്കിയത്…. പടച്ചോനേ എനിക് പേടിയാവുന്നു ഇവനെന്ത് ഭാവിച്ചാണ് ഇങ്ങനെ തല്ല് കൂടുന്നത്…..””
ഇങ്ങള് മിണ്ടാണ്ടിരി ഞാൻ പോവാണ് പറഞ്ഞില്ലേ…”” പോർച്ചിൽ ഇന്നലെ രാത്രി വെച്ച ആക്ടീവയും എടുത്ത് ആസിഫ് നേരെ മാർക്കറ്റിൽ എത്തി.. ആസിഫിന് അവിടെയാരെയും കാണുവാൻ സാധിച്ചില്ല… ഒരടി നടന്ന ലക്ഷണം അവിടെ കാണാനെല്ലാതെ വേറെയാരും അവിടെയില്ല….
