എടാ മോനെ നീ ഞാൻ പറേന്നകേക്ക്, ഇൻക് വണ്ടി കിട്ടിയാൽ പോരെ 50000 ഉറപിയൻ്റെ വണ്ടി തന്നെ വേണോ, ഇനികെൻ്റെ ചങ്ങായി അജിനാസിനെ അറിയോ.”” അനിയൻ്റെ സ്വഭാവം നല്ലപോലെ അറിയാവുന്ന ആസിഫ് കര്യങ്ങൾ വേറെ രീതിയിൽ കൊണ്ട് പോയി.
ഏത്, ആ വണ്ടിക്കച്ചോടം ചെയ്യുന്ന ഇക്കയോ?””
യെസ് കറക്റ്റ്, ഓൻത്തന്നെ , ഓനോട് ഞാൻ പറയാം, നിൻ്റെ കയ്യിലുള്ള പൈസക്ക് നല്ല വണ്ടി അവൻ ഒപ്പിച്ചേരും,”” ആസിഫിൻ്റെ ഉറപിൻ്റെ പേരിൽ സുഹൈൽ തൽക്കാലത്തേക്ക് ഒന്ന് ക്ഷമിച്ചു.. സുഹൈലിന് ഒരു കുഴപ്പവുമില്ലെന്ന് ആസി ഉമ്മയെ വിളിച്ച് പറഞ്ഞു.
അത് കഴിഞ്ഞ്, കോളജ് തുറക്കുന്നതിന് ഒരാഴ്ച മുൻപ് അവന് വണ്ടി കിട്ടി, ബജാജിൻ്റെ പൾസർ 150. വെറും രണ്ടു കൊല്ലത്തെ പഴക്കം മാത്രമുള്ള ക്ലീൻ പീസ് ഐറ്റം. സുഹൈലിന് അത് പെരുത്തിഷ്ടമായി.
ഇന്നാണ് കോളേജിലെ സുഹൈലിൻറെ ആദ്യ ദിവസം. രാവിലെ തന്നെ എഴുന്നേറ്റ് ഫ്രഷായി ഉള്ളതിൽ മുന്തിയ കള്ളി ഷർട്ടും, ഒരു ജീൻസ് പാൻ്റ് എടുത്തിട്ട് അവൻ കോളേജിലേക്ക് വണ്ടി വിട്ടു.
MES college of Arts and Science നല്ല വലുപ്പത്തിൽ മതിലിൽ എഴുതിയ ബോർഡും നോക്കി വണ്ടി പാർക്കിങ്ങിൽ കൊണ്ട് നിത്തിയവൻ, അകത്തേക്ക് നടന്നു. അവനെപ്പോലെ കളർ ഡ്രസിട്ട പലരും അവിടെ വരുന്നുണ്ട്, യൂണിഫോം ധരിച്ച ഒരു കൂട്ടം സീനിയേഴ്സ് നവാഗതർക്ക് സ്വാഗതം എന്ന ബാനറും തൂക്കി പുതിയ പിള്ളേർക്ക് വെൽകം ഡ്രിങ്ക്സ് നൽകുന്നുണ്ടായിരുന്നു, സുഹൈലും അത് വാങ്ങി കുടിച്ചുകൊണ്ട് അവരോടവൻ്റെ ക്ലാസ്സ് എവിടെയാണെന്ന് ചോദിച്ചറിഞ്ഞു…
ആദ്യത്തെ ദിവസം ക്ലാസ്സിൽ ആകെ കുറച്ചുപേരെ ഉണ്ടായിരുന്നുള്ളൂ, ക്ലാസ് ടീച്ചർ നിമിത മാം സ്വയം പരിചയപ്പെടുത്തിയും മറ്റുള്ളവരെ പരിചയപ്പെടുത്താൻ ഓരോരുത്തരെ അടുത്തേക്ക് വിളിച്ചു.. പഠിക്കുന്നത് BA ഇംഗ്ലീഷ് ആയത് കൊണ്ട് തന്നെ പല പെൺകുട്ടികളും ഇംഗ്ലീഷിൽ ആയിരുന്നു കീച്ചിയത്, സുഹൈലിന് അതത്ര വശമില്ലാത്തതിനാൽ അവൻ മാതൃഭാഷയിൽ അവനെ പരിചയപെടുത്തി, അവൻ്റെ മലയാളം കേട്ട് പെൺകുട്ടികൾ ഒരു പുച്ഛം നിറഞ്ഞ ഭാവത്തിൽ ഇവനൊക്കെ ഏതെന്ന രീതിയിൽ നോക്കി. അന്നുച്ചവരെ ക്ലാസ് ഉണ്ടായിരുന്നുള്ളൂ, സുഹൈലിനു ആദ്യ ദിവസം തന്നെ ചടച്ചിരുന്നു….
സുഹൈൽ സ്വപ്നം കണ്ടത്തിൻ്റെ നേരെ ഒപ്പോസിറ്റായിരുന്നു അവൻ്റെ കോളേജ് ലൈഫ്. പിറ്റേന്ന് കോളജിൽ പോയപ്പോ ക്ലാസ്സിൽ ആകെ ഉണ്ടായിരുന്നത് അവനെയും കൂട്ടി അഞ്ച് ആൺകുട്ടികളും 20 പെൺകുട്ടികളും ഇനിയാരും വരില്ലെന്ന് നമിത മിസ്സ് പറഞ്ഞതും. സുഹൈൻ വല്ലാതായി.. അതിന് കാരണം ബാക്കി നാല് ആൺകുട്ടികളും അവൻ്റെ വൈബ് അല്ലായിരുന്നു… എല്ലാം പുസ്തക പുഴുക്കൾ. പെൺകുട്ടികളെ കാണാൻ കൊള്ളമെങ്കിലും എല്ലാം ജാഡ തെണ്ടികളാണ്. ഇന്നലത്തെ അവള്ന്മാരുടെ അപ്രോച്ച് കൊണ്ട് അവൻ അധികം അവരോട് അടുത്തില്ല.
ഇൻ്റർവെലിന് ബോർ അടിച്ചപ്പോൾ അവൻ ഒറ്റയ്ക്ക് പൊറത്തിറങ്ങി, ആദ്യ ദിവസത്തെ സീനിയേർസിൻ്റെ പെരുമാറ്റം അറിയാവുന്നത് കൊണ്ട് റാഗിങ്ങ് ഇല്ലെന്നവൻ വിശ്വസിച്ചു, കോളേജിൻ്റെ നടുമുറ്റത്തോടെ അലഞ്ഞു തിരിഞ്ഞ് നടന്നു..
ഡാ നീല ഷർട്ടെ ഒന്നിങ്ങു വാ..”” അര മതിലും ചാരി നിന്ന ഒരു കൂട്ടം സീനിയേഴ്സ് അവനെ വിളിച്ചു…
ആരെ എന്നെയാണോ….,”” അവൻ ചുറ്റും നോക്കി കൊണ്ട് ചോദിച്ചു..
നീയല്ലാതെ വേറെ നീലഷർട്ടിട്ട വേറെ ആരെങ്കിലുമുണ്ടേടാ ഇങ്ങ് വാടാ പുല്ലെ..”” ക്ഷുഭിതനായവൻ അവനെ കൈക്കാട്ടി വിളിച്ചു.
എന്താ ഏട്ടാ.. കാര്യം..”” ആദിത്യ മര്യാദയോടെ അവനവരോടായി തിരക്കി.
കാര്യമറിഞ്ഞാലെ നിനക്ക് വന്നൂടു..””
അല്ല, ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞത്…””
നീ എന്ത് ഉദ്ദേശിച്ച് പറഞ്ഞാലും ഞങ്ങൾക്ക് ഒരു കോപ്പുമില്ല..””
അവൻ്റെയുള്ളിൽ കലി നിറഞ്ഞു പൊങ്ങിയെങ്കിലും ഇത്രയും പേരെ ഒരുമിച്ച് എതിർത്താൽ ഊമ്പി പോകുമെന്ന് സ്വയമറിയാവുന്നത് കൊണ്ടും അവൻ എല്ലാം കേട്ട് നിന്നു..
ഏതാ നിൻ്റെ ഡിപ്പാർട്ട്മെൻ്റ്..””
BA ഇംഗ്ലീഷ് ആണ് ഏട്ടാ..”” അവൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.
