വെള്ളിയാം കല്ല് – 1 5

ഇക്കാ ഇവിടെ ഇവിടെയെങ്കിൽ അടിപിടി നടന്നീനോ”” തൊട്ടടുത്തുള്ള മുറുക്കാൻ കടയിൽ ആസിഫ് വേഗം പോയി കാര്യം തിരക്കി…

രാവിലെ രണ്ട് ചെക്കന്മാർ മീനിൻ്റെ കച്ചോടത്തെ ചെല്ലി ഒരു കശപിശ ഉണ്ടായിരുന്നു….””

എന്നിട്ട് അവരവിടെ പോയിക്കാ..””

അവളെ ഗവ ഹോസ്പിറ്റൽ കൊണ്ട് പോയിട്ടുണ്ട്… നല്ല അടിയാണ് അടിച്ചത്…. ചോര വന്നു കാണും…”” ആസിഫിൻ്റെ ടെൻഷൻ കൂടി അവൻ നേരെ ഹോസ്പിറ്റലിൽ വിട്ടു… പുറത്ത് സുഹൈലിൻ്റെ കൂട്ടുക്കാരെ അവൻ കണാനിടയായി അവൻ അവരുടെ നേരെ തിരിഞ്ഞു …

ടാ സുഹൈലിന് എന്താണ് പറ്റിയത്… അവൻ എവിടെ…””

ഇക്കാ പേടിക്കണ്ട, അവനെരു കുഴപ്പവുമില്ല…. ആ വാർഡിൽ ഉണ്ട് പോയി നോക്കിക്കോ…”” അവരുടെ ഇടയിൽ നിന്നും ആസിഫ് വാർഡിൽ കയറി നോക്കി… കൈയ്ക്ക് കെട്ടും കൊണ്ട് ബെഡിൽ കിടക്കുകയാണ് സുഹൈൽ… തെള്ളയിൽ നാരങ്ങ കുത്തികയറ്റുന്നുണ്ടായിരുന്നു.

ഹായ് ആസിഇക്കാക്ക…. എന്തല്ലാ എപ്പോഴാ പോരേൽ വന്നത്…””

ഞാൻ വന്നതും പോയതും ഇയ്യ് അറിയുന്നുണ്ടോ… അതിനു വല്ലപ്പോഴും പോരക്ക് കേറണം…. ഇതെന്താ നിനക്ക് പറ്റിയത്….””

അതൊന്നുമല്ല ഇക്കാ…. ചെറിയ ഒരു അടി…. മറ്റവന്മാർ കേസ് കൊടുക്കുന്നതിനു മുൻപ് നമ്മള് കേസ് കൊടുക്കാനായി ഇവിടെ അഡ്മിറ്റ് ആയതാണ്…. ആകെ ചെറിയ ഒരു മുറിവെയുള്ളൂ പേടിക്കാനൊന്നുമില്ല….””

എന്നെക്കൊണ്ടൊന്നും പറയിപ്പികരുത്ത്… നീ എന്തിനാ അവരെ തല്ലാൻ പോയത്…”” സുഹൈലിൻ്റെ കൈ പരിശോധിക്കുകയാണ് ആസിഫ്…

ഇക്കാ ഒന്നും പറയണ്ട.. രാത്രി ഞാനും വിഷ്ണുവും ഉറക്കമുഴച്ച് ഇരിങ്ങാലി പുഴയിൽ നിന്നും കഷ്ടപ്പെട്ട് മീൻ പിടിച്ചത്…. രാവിലെ അത് വിൽകാൻ മാർക്കറ്റിൽ പോയപ്പോ… രണ്ട് ചേട്ടന്മാർ വന്നിട്ട് പറയാ ഇത് അവരുടെ ഏരിയ ആണ് അവിടെ മീൻ വിൽക്കണമെങ്കിൽ പൈസ കൊടുക്കണമെന്ന്… പറ്റില്ലെന്ന് പറഞ്ഞപ്പോ അവര് മീൻ മൊത്തം എടുത്തെറിഞ്ഞു… കഷ്ടപ്പെട്ട് പിടിച്ച മീനിനെ വലിച്ചെറിഞ്ഞാൽ ഞാൻ നോക്കി നിക്കണോ… കയ്യിലുണ്ടായിരുന്ന മീൻ കോട്ടയെടുത്ത് ഞാൻ മുന്നിലുള്ളയാളെ തല്ലി… അത് പിന്നെ ബഹളമായി വർത്താന്മായി അടിപിടിയായി ഇപ്പൊ ഇങ്ങനെയുമായി…. പക്ഷെ ഇക്ക നോക്കിക്കോ ഒന്നിനെയും ഞങൾ വെറുതേ വിടില്ല എല്ലാറ്റിനെയും നോട്ടമിട്ടിട്ടുണ്ട് നല്ല പണി കൊടുക്കും ആ ചേറ്റകൾക്ക്…””

നീ ഇനി ഒന്നിനും പോകണ്ട, നല്ല കുട്ടിയായി അടങ്ങി ഒതുങ്ങി വീട്ടിൽ നിന്നോളണം, നിന്നോട് കൂടിയാണ് വിഷ്ണു പറയുന്നത്…”” ആസിഫ് വിഷ്ണുവിനെ തറപ്പിച്ച് നോക്കി .

അതൊന്നും പറഞ്ഞാ നടക്കില്ല ഇക്കാ….. എനിക് പൈസ ഉണ്ടാകണം..””

നീയെന്തിനാടാ ഇങ്ങനെ കഷ്ടപ്പെട്ട് സമ്പാദിക്കുന്നത്…. നിനക്ക് പണം വേണമെങ്കിൽ എന്നോട് ചോദിച്ചാൽ പോരെ…””

എന്നാ 50000 രൂപ ഇക്കാക്ക താ…”” അനിയൻ്റെ ആവിശ്യം കേട്ടപ്പോ ആസിഫെന്ന് ഞെട്ടി..

നിനക്കെന്തിനാടാ ഇത്ര വലിയ തുക…””

ഹലോ…. ഇങ്ങോട്ട് നോക്കിയേ… ഇക്കാനെ പോലെ ഉപ്പ എനിക്കൊന്നും വാങ്ങി തരത്തില്ല…. ഇങ്ങളെ പോലെ ഞാൻ പഠിപ്പിയല്ലലോ, പറഞ്ഞാലുടൻ ഉപ്പ വാങ്ങി തരാൻ… പ്ലസ് റ്റു തന്നെ പാസായത് എന്തോ ഭാഗ്യം കൊണ്ടാണ്.. ഒരുമാസം കഴിഞ്ഞാൽ കോളേജിൽ പോകണം അതിന് എനിക്കൊരു വണ്ടി വേണം… “”

അതിന് നിനക്കെൻ്റെ വണ്ടി എടുത്താൽ പോരെ. പുതിയ വണ്ടിയുടെ ആവശ്യമുണ്ടോ..””

അത് ഞാൻ ഉമ്മയോട് പണ്ടെ ചോദിച്ചതാ അപ്പൊ ഉമ്മ പറഞ്ഞത് ഉപ്പയോട് ചോദിച്ചിട്ട് എടുത്താൽ മതിയെന്ന്… അങ്ങേർക്ക് എന്നെ അല്ലെങ്കിൽ തന്നെ കണ്ണെടുത്താ കണ്ടുകൂട അതിൻ്റെ ഇടയിൽ ഇതും പറഞ്ഞ് ചെന്നാ മതി എന്നെ കാലേവാരി ബിത്തിയിൽ ഒട്ടിക്കും… അല്ലങ്കിലെ കോളേജിൽ അഡ്മിഷൻ കിട്ടാത്തതിന് തന്നെ എന്നെ കുറെ വഴക്ക് പറഞ്ഞതാ… എനിക്കിനി ഉപ്പാടെ മുന്നിൽ തലകുനിച്ച് നിൽകാൻ തൽക്കാലം ആഗ്രഹിക്കുന്നില്ല.””

ഉപ്പയോട് ഞാൻ സംസാരിക്കാം… നീ ഇനി വേറെ പണിക്കെന്നും പോകണ്ട..””

അങ്ങനെ എനിക് വേണ്ടി എൻ്റെ ഡോക്ടറിക്ക ഉപ്പാൻ്റെ കാല് പിടികണ്ട… ഞാൻ എൻ്റെ സ്വന്തം വിയർപ്പേണ്ട് അധ്വാനിച്ച് വണ്ടി വാങ്ങും. ഇനി ആര് എന്ത് പറഞ്ഞാലും ഞാൻ കേൾക്കില്ല..””

Leave a Reply

Your email address will not be published. Required fields are marked *