വെള്ളിയാം കല്ല് – 1 5

അത് പറയാൻ എന്താടാ നിനക്കിത്ര ഗമ..””

ഞാൻ ഗമയെന്നും കാട്ടിയില്ലല്ലോ ഏട്ടാ…”” അതെ ടോണിൽ തിരിച്ചടിച്ചു

ഡാ…. ഡാ…. നീയാരാടന്നാടാ വിചാരം ഒന്നങ്ങ് തന്നാലുണ്ടല്ലോ..”” കൈ മടക്കിയ ഒരുത്തൻ സുഹൈലിന് നേരെ വന്നു..

ഡാ…ആകാശെ നീ അടങ്ങ്…”” സുഹൈലിൻ്റെ നേരെ ചീറിയവനെ കാണാൻ അൽപം മേനയുള്ള ഒരുത്തൻ തടഞ്ഞു നിർത്തി.

ഡാ ചെക്കനെ നിൻ്റെ മസ്സില് പിടുത്തമെക്കൊ അങ്ങ് വീട്ടി വെച്ചിട്ട് ഇങ് വന്നാ മതി, ഇവിടെത് വേണ്ടട്ടോ, മറിച്ച് ഇവിടെവന്നു ഷോ ഇറക്കാനാണ് ഉദേശമെങ്കിൽ, പൂ*** മോനെ രണ്ട് കാലേ വീട്ടി പോകേല.”” അതിനവൻ മറുപടി നൽകിയില്ല.. തലക്കുന്നിച്ച് നിന്നു

ടാ… നീ അവനെ കണ്ടോ…”” കുറച് മാറി ഒരു കയറും പിടിച്ച് നിൽകുന്നവനെ കാണിച്ചു കൊടുത്തു

അവൻ ഇന്ന് ഒരു ബസ് ഡ്രൈവറാണ്, അവൻ്റെ കൂടെ ഒരു കിളിയായി നീയും കൂടിക്കോ.. എന്നിട്ട് ഈ ഗ്രൗണ്ട് ഒരു ഒരു 10 റൗണ്ട് ഓടി വാ… പിന്നെ മറക്കണ്ട കറയർ കൂട്ടി കെട്ടി അവൻ മുന്നിലും നീ പിന്നിലുമാണ് ഓടേണ്ടത്….. പറഞത് മനസിലായെങ്കി വിട്ടോ വണ്ടി..””

പല്ല് കടിച്ച് കൊണ്ട് സുഹൈൽ മാറ്റവനടുത്തേക്ക് പോയി…. കാണാൻ വില്ലൻ്റെ ലുക്കും കട്ട താടിയും ഉശിരൻ ശരീരവമുള്ളവൻ ഈ ഊച്ചാളികളെ പേടിച്ച് നിൽകുന്നത്തിൽ സുഹൈലിനു അൽഭുതമായി..

അപ്പൊ പോവല്ലേ..”” ശരിയെന്ന് അവനും തയാട്ടി…

പൊരി വെയിലത്ത് അവർ രണ്ടു പേരും ഗ്രൗണ്ട് ചുറ്റി ഓടി… അത് കാണാനായിട്ട് കോളജിൻ്റെ ആദ്യ നിലയിൽ നിന്നും രണ്ടാം നിലയിൽ നിന്നും പലരും ഉണ്ടായിരുന്നു.. അവരൊക്കെ തങ്ങളെ നോക്കി ചിരിക്കുന്നത് സുഹൈലിന് ഒരു വെറുപ്പീരായി..

അഞ്ച് റൗണ്ട് ഓടുമ്പഴേക്കും ബെല്ലടിച്ചു….

*****

ഹലോ ഏട്ടാ.. തൃശ്ശൂർ എത്തി ഇറങ്ങുന്നില്ലെ”” ബസ്സിലെ ആള് വന്നു സുഹൈലിനെ വിളിച്ചുണർത്തി.

ബസ്സ് തൃശൂർ എത്തിയിരുന്നു, സുഹൈൽ അവൻ്റെ ട്രാവൽ ബാഗും ട്രോളിയും എടുത്തിറങ്ങി, അടുത്തുള്ള പെട്ടി കടയിൽ കയറി ഒരു ബോട്ടിൽ വെള്ളം വാങ്ങി മുഖവും വായും കഴുകി…

പാൻ്റിൻ്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് അവൻ ആരെയോ വിളിച്ചു…

ഹലോ….ഞാൻ ഇവിടെ ബസ്സ് സ്റ്റാൻഡിൽ എത്തി, നീ എവിടെയാണ്…””

ഓകെ ശരി… ഞാൻ അങ്ങോട്ട് വരാം…”” അയാളോട് മറുപടി പറഞ്ഞു ഫോൺ കട്ട് ചെയ്തു, ബാഗും ട്രോളിയും എടുത്ത് അയാള് നിർദേശിച്ച സ്ഥലത്ത് അവൻ കാത്ത് നിന്നു.

പത്ത് മിനുട്ട് കൊണ്ട് വൈറ്റ് ഇന്നോവ അവൻ്റെ മുന്നിൽ നിർത്തി… അവനെ കണ്ട സന്തോഷത്തിൽ അയാള് ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി സുഹൈലിനെ വാരിപുണർന്നു.

എത്ര നാളായടാ.. കണ്ടിട്ട്.. വാ നീ കേറ്..””

സുഹൈലിൻെറ ബാഗും മറ്റും വണ്ടിയിൽ കയറ്റി അയാള് ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു..

യാത്ര ഒക്കെ എങ്ങിനെ ഉണ്ടായിരുന്നു…”” അയാള് അവനെ കണ്ട സന്തോഷത്തിൽ ചോദിച്ചു.

കുഴപ്പമില്ല… എടാ വിഷ്ണു ഇനി ഒന്നും ചോദിക്കല്ലേ, ഞാൻ അതിനുള്ള മുഡിലല്ല..””

വിഷ്ണു പിന്നെ ഒന്നും പറയാൻ നിന്നില്ല വണ്ടി നേരെ ചവിട്ടി വിട്ടു…. അൽപം നേരം കഴിഞ്ഞതും വിഷ്ണുവിന് ഫോൺ വന്നു.. അവൻ അത് കാറിൽ കണക്ട് ചെയ്തു.

ഹലോ അഷികെ പറഡാ….””

ഡാ സുഹൈലിനെ കണ്ടോ..””.

ആടാ…. കിട്ടി എൻ്റെ കൂടെയുണ്ട്, ഞങ്ങൽ ഇപ്പൊൾ അങ്ങോട്ട് വരുവാ…””

നീ അവനൊടൊന്നും ചോദിക്കാൻ നിൽക്കണ്ട വേഗം അവൻ്റെ വീട്ടിലോട്ടു വന്നാ മതി.. അവൻ്റെ സാദനങ്ങൾ വണ്ടിയിൽ തന്നെ വച്ചാ മതി””

എന്നാ ശരിയടാ..”” വിഷ്ണു ഫോൺ കട്ട് ചെയ്തു.

ഒരുമണിക്കൂർ കൊണ്ട് വണ്ടി സുഹൈലിൻ്റെ വീട്ടുമുറ്റത്ത്. അവിടെ നിറയെ ആളുകൾ ഉണ്ടായിരുന്നു. വീടിൻ്റെ ഉള്ളിൽ നിന്നും നിലവിളികൾ അവൻ കേട്ടു.

ചന്ദന തിരിയുടെ മണം അവിടെയാകെ പരന്നിരുന്നു, അവിടിവിടായി ഗ്രന്ഥങ്ങളുടെ പാരായണം കേൾക്കുന്നുണ്ടായിരുന്നു.

അവനെ കണ്ടതും നാട്ടുകാർ പലതും പിരുപ്പിറക്കാൻ തുടങ്ങി. അവൻ ആരെയും നോക്കാതെ ആ വീടിൻ്റെ പടികൾ കയറാതെ അവിടെ തന്നെ നിന്ന അവനെ ആഷിക് വലിച്ച് അകത്ത് കയറ്റി,

അവിടെ ഒരു സൈഡിലായി നിറക്കണ്ണുകളുമായി അവന്ടെ ബാപ്പ അവനെ നോക്കി, അയാളെ നോക്കുക പോലും ചെയ്യാതെ അവൻ ഉള്ളിൽ കയറി,

Leave a Reply

Your email address will not be published. Required fields are marked *