അവൾ എന്ത് എന്ന് പിരികം പൊക്കി എന്നോട് ചോദിച്ചപ്പോൾ.
നീ ഇവിടെ ഇരി നമുക്ക് ഇന്ന് ഒരുമിച്ചു ഇരുന്ന് കഴിക്കാം.
എന്റെ സാമൂ എനിക്ക് അടുക്കളയിൽ നൂറുകൂട്ടം പണിയുണ്ട്.
അത് എല്ലാം പിന്നെ ചെയ്യമേ നീ ഇവിടെ ഇരി. വീണ്ടും എഴുന്നേറ്റു പോകാൻ നോക്കിപ്പോൾ ഞാൻ അവളെ അവിടെ പിടിച്ചിരുത്തി.
ഞാൻ തന്നെ അവൾക് വിളമ്പിക്കൊടുത്തു. എനിക്ക് എന്ത് എന്ന് ഇല്ലാത്ത സന്തോഷം ആയിരുന്നു.
പപ്പയും മമ്മിയും പോയതിൽ പിന്നെ എനിക്ക് എല്ലാം നഷ്ടമായതുപോലെ ആയിരുന്നു തോന്നിയ എന്നാൽ ഇപ്പോൾ അത് ഇല്ലാ.
കാരണം ഇപ്പോൾ എനിക്ക് സൂസൻ ഉണ്ട്. അങ്ങനെ ആഹാരം എല്ലാം കഴിച്ചു എന്റെ ദൗത്യത്തിലേക്ക് പുറപ്പെടാൻ തയ്യാറായി.
സൂസൻ ഞാൻ പോവാണേ എന്ന് പറഞ്ഞു തിരിഞ്ഞപ്പോൾ അവിടെ അവൾ ഉണ്ടാരുന്നു.
പിന്നെ അവളെ കെട്ടിപിടിച്ചു കൊണ്ടു അ പവിഴ ചുണ്ട്യിൽ മുത്തം കൊടുത്തു കൊണ്ടു ആണ് ഞാൻ ഇറങ്ങിയത് തന്നെ.
മുന്നോട്ടു എങ്ങനെ പോകും എന്ന് എനിക്ക് ഒരു നിശ്ചയമുണ്ടായിരുന്നില്ല. എന്നാൽ എനിക്ക് ഇതു കണ്ടു പിടിച്ചേ മതിയാവൂ.
അതിനാൽ തന്നെ ഞങ്ങൾക്ക് അപകടം നടന്ന സ്ഥലത്തേക്ക് തന്നെ ഞാൻ യാത്രയായി.
അവിടെ മൊത്തം ചുറ്റി നടന്നു കൊണ്ടു അന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് ഞാൻ ചിന്തിച്ചു.
എത്ര സന്തോഷം നിറഞ്ഞ യാത്ര ആയിരുന്നു അത്. എന്നാൽ ഒരു സെക്കന്റ് കൊണ്ടു എല്ലാം തന്നെ തകിടം മറിഞ്ഞു.
പപ്പയുടെ മമ്മിയുടെയും അവസാനത്തെ ഞരുക്കം മാത്രംമേ എന്റെ മനസ്സിൽ ഉണ്ടാരുന്നു ഉള്ളു. അവസാനം ആയി അവരെ കാണാൻ പോലും എനിക്ക് സാധിച്ചില്ല.
ഇതിനെല്ലാം കാരണക്കാരി എനിക്ക് കണ്ടുപിടിക്കണം അപ്പോൾ ആണ് എനിക്ക് ഒരു മുഖം എന്റെ മനസ്സിൽ തെളിഞ്ഞു വന്നത്. റോഷൻ.
പിന്നെ ഒന്നും തന്നെ നോക്കാതെ അവനെ വിളിക്കാൻ തന്നെ തീരുമാനിച്ചു. ഈ അവസരത്തിൽ എന്നെ ഏറ്റവും കൂടുതൽ സഹായിക്കാൻ പറ്റുന്നത് അവനെ കൊണ്ട് മാത്രമായിരിക്കും കാരണം അവന്റെ ഭാര്യ ഒരു പോലീസുകാരി ആണല്ലോ.
ഡിജിപി മെറിൻ തോമസ് അവരെ കൊണ്ടു മാത്രമേ എന്നെ സഹായിക്കാൻ പറ്റുള്ളൂ എന്ന് എനിക്ക് മനസ്സിൽ ആയി.
ഇതു എല്ലാം ചിന്തിച്ചു കൊണ്ടു ആണ് ഞാൻ അവനെ വിളിച്ചത് തന്നെ.
ഡാ സാമൂ എന്ന അവന്റെ വിളിയിൽ ഞാൻ ഇ ചിന്തയിൽനിന്നും മോചിതനായത്.
ഡാ റോഷാ എന്ത് ഉണ്ട് എടാ വിശേഷം.
ഇങ്ങനെ എല്ലാം പോകുന്നു. പപ്പയും മമ്മിയും മരിച്ചത് ഞാൻ അറിഞ്ഞായിരുന്നു.
ഞാൻ സ്ഥലത്തില്ലായിരുന്നു അത് കൊണ്ടു ആണ് നിന്നെ കാണാൻ വരാതെ ഇരുന്നത്.
അത് ഒന്നും കൊഴപ്പം ഇല്ലടാ. പിന്നെ നിന്റെ ഭാര്യമാർ എന്ത് പറയുന്നു. എന്നാലും എന്റെ മോനെ മൂന്ന് പേരെ നീ എങ്ങനെ മാനേജ് ചെയ്യുന്നു.
:ഡാ അത് വേണ്ടാ ചുമ്മാ എന്നെ ഊതാതെ പോടെ. പിന്നെ എന്താ പെട്ടന്ന് ഒരു വിളി എന്തോ ഉണ്ട്‌ല്ലോ.
ഡാ അത് പിന്നെ നിന്റെ ഭാര്യയുടെ ഹെല്പ് എനിക്ക് ഒന്ന് വേണം. പപ്പയുടെ യും മമ്മി യുടെ യും മരണം ഒരു കൊലപാതകമാണോ എന്ന് എന്നിക്കു സംശയം ഉണ്ട്.
: എനിക്ക്യും തോന്നിയായിരുന്നു. നീ ഒരു രാഷ് ഡ്രൈവർ ഒന്നും അല്ലല്ലോ എന്ന്. എന്ത് ആയാലും ഞാൻ മെറിൻയോട് പറയാം. നീ ഇപ്പോൾ എവിടാ.
: ഞാൻ ആക്‌സിഡന്റ് നടന്ന സ്ഥലത്തിൽ തന്നെ ഉണ്ട്. ഞാൻ ഇവിടത്തെ ലൊക്കേഷൻ വാട്സ്ആപ്പ് ചെയ്യാം.
: എന്നാൽ ശെരി ഡാ ഞാൻ ഇപ്പോൾ തന്നെ അവളെ അങ്ങോട്ട് വരാൻ പറയാം. അപ്പോൾ ശെരി ഡാ എനിക്ക് ഇവിടെ കുറച്ചു പണി ഉണ്ട്. മീനുട്ടി ഇവിടെ ഉണ്ട്.
: ഒക്കെ ഡാ എന്നും പറഞ്ഞ ഞാൻ ഫോൺ കട്ട് ചെയ്യതു. എന്റെ ചെറുപ്പം മുതലേ ഉള്ള ഒരു കൂട്ടുകാരൻ ആയിരുന്നു ഇ റോഷൻ.
ഇപ്പോൾ വിളിച്ചാലും അവൻ പറന്നു വരും. അത് കൊണ്ടു അല്ലേ അവനു ഇത്ര ഭാഗ്യമല്ലേ തേടിവന്നത്.
അങ്ങനെ കുറച്ചു നേരം അവിടെ തന്നെ നിന്നപ്പോൾ ആയിരുന്നു. ഒരു പോലീസ് വണ്ടി എന്റെ അടുത്തു വന്നു നിന്നത്.
അതിൽ നിന്നു ഇറങ്ങി വന്ന ആൾ മെറിൻ ആയിരുന്നു.
ഏതു എങ്കിലും പോലീസുകാരെ ഇങ്ങോട്ടു വിടും എന്ന് ഞാൻ കരുതിയപ്പോൾ. ഇ കേസ് അന്വേഷിക്കാൻ വന്നത് സാക്ഷാൽ ഡിജിപി തന്നെ.
