വേലക്കാരൻ വീട്ടുകാരൻ- 3

അല്ലേ , ഇന്നലെ പെട്ടന്ന് ഉറങ്ങിപോയല്ലോ, പിന്നെ രാവിലെ ഞാൻ വിളിക്കാൻ വന്നപ്പോൾ ബാത്ത്റൂമിൽ ആയിരുന്നു…..

ഒന്നും അല്ല,, നല്ല ക്ഷീണം,, യാത്രയും ജോലിയും ആയി ബുദ്ധിമുട്ടുന്നു…

അത് ,, ശരിയാകും ഇച്ചായ , എന്നും പറഞ്ഞു രജി എൻ്റ കയ്യിൽ പിടിച്ചു……

എന്താണ് ഹാളിൽ ഒരു റൊമാൻസ് എന്നും പറഞ്ഞു റോജിൻ വന്നു…..

അളിയാ, , ഞങൾ ഭാര്യ-ഭർത്താവിന് ഒന്ന് സംസാരിക്കാൻ പാടില്ലേ…..

ജിജോ ചേട്ടായി,, ഇതിലൊന്നും വലിയ പരിചയം ഇല്ല അല്ലേ….

രജി ചേച്ചിക്ക് നല്ല പരിജയസംബ്ബത്ത് ഉള്ള കൂട്ടുകാരികൾ ഉണ്ടല്ലോ…..

ദേ,,, റോജിനേ ,, രാവിലെ തന്നെ വഴക്ക് ഉണ്ടാകല്ലെ. എന്ന് രജിയും…

ശരി,,, ഞാൻ ഒന്നും പറഞ്ഞില്ല….

സമയം പോകുന്നു ,,, നിങൾ കഴിച്ചു ഇറങ്ങാൻ നോക്ക്….

അപ്പോഴാണ് ഒഫീഷ്യൽ നമ്പറിൽ ഒരു കോൾ വന്നത്…..

ഹലോ,,

പെരിന്തൽമണ്ണ സബ് കലക്ടർ ജിജോ ജോസ് ഐഎഎസ് .

അതെ ..

ഇത് ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ നിന്നാണ്, വെള്ളിയാഴ്ച അതായത് ഇന്ന് പതിനൊന്നരക്ക് മന്ത്രി ഒരു ഓൺലൈൻ മീറ്റിംഗ് വിളിച്ചിട്ടുണ്ട്…

ഇതോന്നും അറിയിച്ചിരുന്നില്ല…

മീറ്റിംഗ് ഇപ്പൊൾ തീരുമാനിച്ചതാണ്….

മീറ്റിംഗ് ലിങ്ക് മൈൽ അയക്കും..

അപ്പോ കൃത്യം പതിനൊന്നര…

ഓക്കേ…

ഫോൺ കട്ട് ചെയ്തു..

രജി ,, പെട്ടന്ന് കഴിച്ചു ഇറങ്ങണം….

എനിക്ക് പതിനൊന്നരക്ക് ആരോഗ്യ മന്ത്രിയുടെ ഓൺലൈൻ കോൺഫറൻസ് മീറ്റിംഗ് ഉണ്ട്…

ശരി.. എന്നാ കഴിക്ക് ഇച്ചായ…

ആടി.. നീയും കഴിക്കു..

എന്താ മക്കളെ ഇന്ന് ഒരു ബഹളം…

എന്ന് പറഞ്ഞു മാത്യൂസ് അങ്കിൾ വന്നു….

ഒന്നും ഇല്ല അങ്കിൾ..

വൈകുന്നു എന്ന് പറഞ്ഞതാണ്…
അതാണോ.. പിന്നെ നിൻ്റ ഈ അങ്കിൾ വിളി നിർത്തിട്ട് അപ്പച്ചാ എന്ന് വിളിച്ചോണം…..

അങ്കിൾ ഒന്നും തോന്നരുത് …
അങ്കിള് എന്ന് ശീലിച്ചു പോയില്ലേ..
അത് അങ്ങനെ തന്നെ ആകട്ടെ…..

ഞാൻ കഴിച്ചു എണീറ്റു കൈ കഴുകി…

രജി ,, ഇറങ്ങാൻ നോക്കു…

ആൻ്റി ഞാങ്ങൾ ഇറങ്ങുന്നു…

അങ്കിളെ ഞങൾ ഇറങ്ങുന്നു…

പിന്നെ വിഷമിക്കരുത് മാറ്റി വിളിക്കാൻ ഞാൻ ശ്രമിക്കാം..
എന്നാലും ഇത്രയും കാലം വിളിച്ചത് നാവിൽ വരൂ….

അത് പോട്ടെടാ…
നിന്നോട് അങ്ങനെ പറഞ്ഞ ഞാൻ അല്ലെടാ വിഡ്ഢി…

അങ്കിളെ എനിക്കറിയാം..
എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന്….

അപ്പോഴേക്കും രജി ബാഗുമായി വന്നു…

എന്നാ പോയി വാടാ മക്കളേ….

ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ രജിയും വന്നു കയറി…

വണ്ടി മുന്നോട്ട് നീങ്ങി…

അതെ ഇച്ചായ ഇന്ന് സ്പീഡ് കൂടുതൽ ആണല്ലോ…

പെണ്ണേ ഓഫീസിൽ എത്തിയിട്ട് വേണം മീറ്റിംഗ് ഡോക്യുമെൻ്റ് അറേഞ്ച് ചെയ്യാൻ…

അതിനിടയിൽ പുള്ളിക്കാരി ഗിയറിന് മുകളിൽ ഉള്ള എൻ്റ കയ്യിൽ കൈ വച്ചു….

ഇച്ചായന് എന്താണ് ബെർത്ത് ഡേ സമ്മാനം വേണ്ടത്…

എന്ത് ചൊതിച്ചാലും തരുമോ…
തരും …

ഉറപ്പാണോ..

പുണ്യാളൻ സത്യം..

ഇനി വാക്ക് മാറരുത്….

എനിക്ക് ഒരു ഉമ്മ മതി…..

അത് ഞാൻ ഇപ്പൊൾ ഇടക്ക് തരാറുണ്ടല്ലോ…..

അങ്ങനെ അല്ല പാർട്ടിയിൽ എന്നെ കെട്ടിപിടിച്ചു ഒരു ലിപ് ലോക്ക് വേണം…

അയ്യോ,, അത് .. ഇച്ചായ..
എല്ലാവരും ഉണ്ടാകുമ്പോൾ എനിക്ക് ചമ്മൽ ആകും…

ഭർത്താവിനെ ഉമ്മ വക്കാൻ എന്തിനാ ചമ്മൽ…..

വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിൽ രജി….

പെണ്ണേ … ടെൻഷൻ വേണ്ട…

നമ്മൾ ഹാപ്പി ആയി ജീവിക്കുന്നു എന്ന് അറിയാൻ ഈ സാഹജര്യതിൽ ഈ ഉമ്മ ഉപകരിക്കും….

ഞാൻ ശ്രമിക്കാം…

അങ്ങനെ അവളെ ഹോസ്പിറ്റലിൽ ഇറക്കി വിട്ടു…..
ഞാൻ നേരെ ഓഫീസിലേക്ക്,,,,

കയറി ചെല്ലുമ്പോൾ തന്നെ ഓരോ സ്റ്റാഫിനും നിർദ്ദേശം നൽകി covid മായി ബന്ധപ്പെട്ട റിപ്പോർട്ട് ക്യാബിനിൽ എത്തിക്കാൻ….

സിസ്റ്റം ഓപ്പറെറ്ററെ ക്യാബിനിലേക്ക് വിളിപ്പിച്ചു…..

മീറ്റിംഗ് ഉണ്ട് അനുബന്ധ കാര്യങ്ങളിൽ തടസം വരരുത്,,,

എല്ലാം ക്ളിയർ ആയിരിക്കണം …

ഓപ്പറേറ്റർ അയാളുടെ ജോലി തുടങ്ങി..

സ്റ്റാഫ് ബ്രീഫ് റിപ്പോർട്ട് എത്തിച്ചു തന്നു….

ഓപ്പറേറ്റർ മൈൽ തുറന്നു ലിങ്ക് വഴി മീറ്റിംങ്ങിൽ കയറി..

കൃത്യസമയത്ത് തന്നെ മീറ്റിംഗ് തുടങ്ങി…

ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് നിർദ്ദേശം പോലീസ് മറ്റു സന്നദ്ധ സംഘടനകൾ പ്രവർത്തകൻ സർകാർ ജീവനക്കാർ ജനങ്ങളിലേക്ക് എത്തിക്കാൻ തീരുമാനിച്ചു ….

കൂടെ വാക്സിൻ വിതരണം വേഗത്തിൽ ആക്കാൻ വേണ്ട നടപടികൾ ചർച്ച ചെയ്തു…

വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നതും , പ്രവേശനവും ചർച്ചയായി…
സ്കൂൾ തുറക്കുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം എന്ന് പറഞ്ഞു….

മീറ്റിംഗ് ഒരു മണിയോടെ കഴിഞ്ഞ്….

ഭക്ഷണം കഴിച്ചു ബിനോയ് ചേട്ടനേ കൂട്ടി ഗസ്റ്റ് ഹൗസിൽ പോയി ജോലികൾ വിലയിരുത്തി…

എല്ലാം ഒരു തരത്തിൽ കഴിഞ്ഞ് ഇനി അല്പം പുറം പണികൾ ഉണ്ട് അത് രാത്രിയോടെ തീരും എന്ന് കോൺട്രാക്ടർ പറഞ്ഞു..

ഞാൻ അകത്തു കയറി..
ഹാളിൽ ടേബിൾ കസേരകൾ അറേഞ്ച് ചെയ്തു ഇട്ടിരിക്കുന്നു…

പിന്നെ സോഫയും…

ഓരോ റൂമിലും കയറി ഇറങ്ങി കട്ടിൽ എല്ലാം അറേഞ്ച് ചെയ്തു ഇട്ടിരിക്കുന്നു…..

അടുക്കളയിലെ ഷെൽഫുകൾ , മറ്റു അനുബന്ധ സാമഗ്രിളും എല്ലാം
വൃത്തിയായിട്ടുണ്ട്…

അതികം വൈകാതെ ഓഫീസിലേക്ക് തിരിച്ചു……

ജോലിയിൽ മുഴുകി..

നാല് മണിക്ക് രജിയുടെ ഫോൺ വന്നു….

അല്ല മാഷേ പോവേണ്ടേ..

ആ.. ഇറങ്ങാം നീ ഫ്രീ ആയോ…

ഞാൻ .. ഫ്രീ ആകുന്നു…. മണ്ടൂസെ.. പിന്നെ ഇച്ചായ പത്ത് മിനിറ്റ് ആകുമ്പോൾ എത്തിയാൽ മതി…

ഓക്കേ.. ഞാൻ വരാം…

ഫോൺ കട്ട് ചെയ്തു…

പിയൂൺ ഷാജി ചേട്ടനെ വിളിച്ചു…

സാറേ,, എന്തേ…

ആ.. ഷാജി ചേട്ടാ.. ഈ ഫയലുകൾ ഓരോന്ന് സെക്ഷനിൽ കൊടുക്ക്….

നാളെ ഉച്ചയ്ക്ക് തീർക്കണം എന്ന് പറയൂ..

ഓക്കേ ,, സാർ…

പിന്നെ ബിനോയ് ചേട്ടനോട് ഒന്നു വരാൻ പറയ്….

അല്പം കഴിഞ്ഞപ്പോൾ ബിനോയ് ചേട്ടൻ വന്നു…

സാർ…

പിന്നെ ബിനോയ് ചേട്ടാ പണിക്കാര് തീർത്ത് പോകുമ്പോൾ ചാവി മേടിച്ചു വീട് പൂട്ടി ഇടുക…

നാളെ ഉച്ചയ്ക്ക് നമുക്ക് ഷോപ്പിൽ ഓർഡർ കൊടുത്ത സാധനം വരും….

ഞാൻ ഇറങ്ങുന്നു… ചാവി എവിടെ..

ഇതാ.. സാർ

ശരി…

ഞാൻ ക്യാബിനിൽ നിന്നും ഇറങ്ങി കൂടെ ബിനോയ് ചേട്ടനും…

പുറത്തേക്ക് നടന്നു ..

വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തു…

വണ്ടി ഹോസ്പിറ്റലിന് മുന്നിൽ എത്താറായപ്പോൾ രജിയേ വിളിച്ചു പറഞ്ഞു…..

ഗേറ്റിനു സമീപം പുള്ളിക്കാരി കാത്തു നിന്നിരുന്നു….

വണ്ടി ഗേറ്റിനോട് ചാരി നിർത്തി ,,
രജീഷ ഡോർ തുറന്ന് വണ്ടിയിൽ കയറി….

എന്നാ പോകാം ഇച്ചായ…
ഒക്കെ..

ഞാൻ വണ്ടി മുൻപോട്ട് എടുത്ത്…

അതെ , ഇച്ചായ മീറ്റിങ്ങ് എല്ലാം നല്ലപോലെ നടന്നില്ലേ…

അതൊക്കെ കഴിഞ്ഞ്….

പിന്നെ ഞാൻ ഗസ്റ്റ് ഹൗസിൽ പോയിരുന്നു….

ആണോ..
വർക് തീർന്നോ…

ഉൾവശം എല്ലാം കഴിഞ്ഞ്… പുറം ഭാഗം ഇന്ന് തീരും ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ നാളെ രാവിലെ തന്നെ തീർക്കും എന്ന് പറഞ്ഞിട്ടുണ്ട്…..

ഇച്ചാ .. . ഷോപ്പിൽ നിന്നും പത്ത് മണിയോടെ സാധനം എത്തിക്കാം എന്നല്ലേ പറഞ്ഞത്…

Leave a Reply

Your email address will not be published. Required fields are marked *