എവിടെന്നാ..
റീജ ആൻ്റി പറഞ്ഞു
മോനെ അത് അവളുടെ ഫ്രൻ്റ് നസ്രീന ഉണ്ടാക്കും…
അതെയോ….
ആരൊക്കെ വരും എന്ന് ധാരണയുണ്ടോ…
അങ്കിളിൻ്റെ രണ്ടു അനിയൻമാരും ,അനിയത്തിയും കുടുംബവും , തന്നെ പതിനോന്ന് പേരായി.. …
അളിയാ നമ്മൾ ആറ് പേരുണ്ട് എന്ന് റോബിൻ പറഞ്ഞു…
പിന്നെ അച്ഛനും കപ്യാരും ഷമീർ നിതിൻ
റോജിൻ പറഞ്ഞു എൻ്റയും റോബിൻ ചേട്ടായിടെയും എട്ട് പത്ത് ഫ്രണ്ട്സ് ഉണ്ടാകും ,,..
മക്കളെ അപ്പൊൾ ഒരു മുപ്പത്തിയഞ്ച് പേർക്കുള്ള ഫുഡ് മതി….
അതെ. , അതെ…. അലെങ്കിൽ ഫുഡ് ബാക്കിയാകും എന്ന് രജി പറഞ്ഞു….
എന്നാ പിന്നെ എല്ലാവരും കൈ കഴുകിക്കോ ,,,.
കഴിച്ചു കിടക്കാൻ നോക്കണം…..
പതിവ് പോലെ കഴിച്ചു കഴിഞ്ഞു വീടിന് പുറത്ത് ഇറങ്ങി നടന്നു…..
മഞ്ഞ് ഉള്ളത് കൊണ്ട് അല്പനേരം കഴിഞ്ഞപ്പോൾ അകത്തേക്ക് കയറി…
നല്ല ക്ഷീണം ഉള്ളതിനാൽ രജി വരുന്നത് കാത്തു നിൽകാതെ ഞാൻ കിടന്നു…..
രജി ഇപ്പോഴാണ് അരികിൽ വന്നു കിടന്നത് എന്ന് പോലും ഞാൻ അറിഞ്ഞില്ല….
രാവിലെ അവള് വിളിക്കും മുന്നേ എണീറ്റ്……
ബാത്ത്റൂമിൽ പോക്കും , കുളിയും മറ്റും കഴിഞ്ഞ് ഡ്രസ്സ് മാറ്റി …
ഹാളിലേക്ക് വന്നപ്പോൾ ,, രജി ഫുഡ് എടുത്ത് വക്കുകയാണ്…
ആ.. ഇച്ചായ പതിവ് എല്ലാം തെറ്റുന്നു…
എം,. എന്തേ..
അല്ലേ , ഇന്നലെ പെട്ടന്ന് ഉറങ്ങിപോയല്ലോ, പിന്നെ രാവിലെ ഞാൻ വിളിക്കാൻ വന്നപ്പോൾ ബാത്ത്റൂമിൽ ആയിരുന്നു…..
ഒന്നും അല്ല,, നല്ല ക്ഷീണം,, യാത്രയും ജോലിയും ആയി ബുദ്ധിമുട്ടുന്നു…
അത് ,, ശരിയാകും ഇച്ചായ , എന്നും പറഞ്ഞു രജി എൻ്റ കയ്യിൽ പിടിച്ചു……
എന്താണ് ഹാളിൽ ഒരു റൊമാൻസ് എന്നും പറഞ്ഞു റോജിൻ വന്നു…..
അളിയാ, , ഞങൾ ഭാര്യ-ഭർത്താവിന് ഒന്ന് സംസാരിക്കാൻ പാടില്ലേ…..
ജിജോ ചേട്ടായി,, ഇതിലൊന്നും വലിയ പരിചയം ഇല്ല അല്ലേ….
രജി ചേച്ചിക്ക് നല്ല പരിജയസംബ്ബത്ത് ഉള്ള കൂട്ടുകാരികൾ ഉണ്ടല്ലോ…..
ദേ,,, റോജിനേ ,, രാവിലെ തന്നെ വഴക്ക് ഉണ്ടാകല്ലെ. എന്ന് രജിയും…
ശരി,,, ഞാൻ ഒന്നും പറഞ്ഞില്ല….
സമയം പോകുന്നു ,,, നിങൾ കഴിച്ചു ഇറങ്ങാൻ നോക്ക്….
അപ്പോഴാണ് ഒഫീഷ്യൽ നമ്പറിൽ ഒരു കോൾ വന്നത്…..
ഹലോ,,
പെരിന്തൽമണ്ണ സബ് കലക്ടർ ജിജോ ജോസ് ഐഎഎസ് .
അതെ ..
ഇത് ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ നിന്നാണ്, വെള്ളിയാഴ്ച അതായത് ഇന്ന് പതിനൊന്നരക്ക് മന്ത്രി ഒരു ഓൺലൈൻ മീറ്റിംഗ് വിളിച്ചിട്ടുണ്ട്…
ഇതോന്നും അറിയിച്ചിരുന്നില്ല…
മീറ്റിംഗ് ഇപ്പൊൾ തീരുമാനിച്ചതാണ്….
മീറ്റിംഗ് ലിങ്ക് മൈൽ അയക്കും..
അപ്പോ കൃത്യം പതിനൊന്നര…
ഓക്കേ…
ഫോൺ കട്ട് ചെയ്തു..
രജി ,, പെട്ടന്ന് കഴിച്ചു ഇറങ്ങണം….
എനിക്ക് പതിനൊന്നരക്ക് ആരോഗ്യ മന്ത്രിയുടെ ഓൺലൈൻ കോൺഫറൻസ് മീറ്റിംഗ് ഉണ്ട്…
ശരി.. എന്നാ കഴിക്ക് ഇച്ചായ…
ആടി.. നീയും കഴിക്കു..
എന്താ മക്കളെ ഇന്ന് ഒരു ബഹളം…
എന്ന് പറഞ്ഞു മാത്യൂസ് അങ്കിൾ വന്നു….
ഒന്നും ഇല്ല അങ്കിൾ..
വൈകുന്നു എന്ന് പറഞ്ഞതാണ്…
അതാണോ.. പിന്നെ നിൻ്റ ഈ അങ്കിൾ വിളി നിർത്തിട്ട് അപ്പച്ചാ എന്ന് വിളിച്ചോണം…..
അങ്കിൾ ഒന്നും തോന്നരുത് …
അങ്കിള് എന്ന് ശീലിച്ചു പോയില്ലേ..
അത് അങ്ങനെ തന്നെ ആകട്ടെ…..
ഞാൻ കഴിച്ചു എണീറ്റു കൈ കഴുകി…
രജി ,, ഇറങ്ങാൻ നോക്കു…
ആൻ്റി ഞാങ്ങൾ ഇറങ്ങുന്നു…
അങ്കിളെ ഞങൾ ഇറങ്ങുന്നു…
പിന്നെ വിഷമിക്കരുത് മാറ്റി വിളിക്കാൻ ഞാൻ ശ്രമിക്കാം..
എന്നാലും ഇത്രയും കാലം വിളിച്ചത് നാവിൽ വരൂ….
അത് പോട്ടെടാ…
നിന്നോട് അങ്ങനെ പറഞ്ഞ ഞാൻ അല്ലെടാ വിഡ്ഢി…
അങ്കിളെ എനിക്കറിയാം..
എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന്….
അപ്പോഴേക്കും രജി ബാഗുമായി വന്നു…
എന്നാ പോയി വാടാ മക്കളേ….
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ രജിയും വന്നു കയറി…
വണ്ടി മുന്നോട്ട് നീങ്ങി…
അതെ ഇച്ചായ ഇന്ന് സ്പീഡ് കൂടുതൽ ആണല്ലോ…
പെണ്ണേ ഓഫീസിൽ എത്തിയിട്ട് വേണം മീറ്റിംഗ് ഡോക്യുമെൻ്റ് അറേഞ്ച് ചെയ്യാൻ…
അതിനിടയിൽ പുള്ളിക്കാരി ഗിയറിന് മുകളിൽ ഉള്ള എൻ്റ കയ്യിൽ കൈ വച്ചു….
ഇച്ചായന് എന്താണ് ബെർത്ത് ഡേ സമ്മാനം വേണ്ടത്…
