വേലക്കാരൻ വീട്ടുകാരൻ – 4

കൂടെ തന്നെ അവരും വന്നു….

ആറ് പേരും കൂടെ ടേബിളിൽ ഇരുന്നു…

മമ്മിയും അച്ഛനും രജിഷയും ചികൻ ബിരിയാണിയും ഞാനും എൻ്റെ രണ്ടു അളിയന്മാരും ബീഫ് ബിരിയാണിയും ഓർഡർ ചെയ്തു….

ആദ്യം വന്നത് ബീഫ് ബിരിയാണി ആയിരുന്നു…

നല്ല ടേസ്റ്റ് ആയിരുന്നു…

വലിയ അളിയൻ ചെറിയ അളിയനോടു പറഞ്ഞു,,, നീ ഇവിടെ ഇടക്ക് വന്നോ…

അതാവുമ്പോൾ പെങ്ങളെ കാണുകയും ചെയ്യാം ബീഫ് ബിരിയാണിയും കഴിക്കാം…

അതൊരു ചിരിയിലേക്ക് പോയി…

അപ്പോഴേക്കും ഓർഡർ ചെയ്ത ചിക്കൻ ബിരിയാണിയും വന്നു…

ആദ്യം ഫുഡ് കഴിച്ചു കഴിഞ്ഞ വലിയ അളിയൻ കൈകഴുകി ബില്ല് വരും മുന്നേ കൗണ്ടറിൽ പോയി പെയ്മെൻ്റ് ചെയ്തു….

അങ്ങനെ കഴിച്ചു കഴിഞ്ഞ ഓരോരുത്തരും കൈ കഴുകി വന്ന്….

അപ്പോഴേക്കും സമയം ഒന്നര മണിയായി….

പുറത്ത് ഉറങ്ങിയ ഞാൻ കണ്ടത് വലിയ അളിയൻ അടുത്ത കണ്ട ബേക്കറി കടയിൽ പോയി വരുന്നതാണ് …

കയ്യിൽ ഒരു പേപ്പർ ബാഗും ഉണ്ട്….

വണ്ടിയുടെ അടുത്ത് വന്നപ്പോൾ ഞാൻ ചോദിച്ചു എന്താണ് അളിയാ ഇത്….

അത് ഒന്നും ഇല്ല ജിജോ സ്വീട്സ് ആണ്…

ഇത് ഒക്കെ ഇപ്പൊൾ എന്തിനാ..

അളിയാ പുതിയ വീട്ടിൽ കയറുന്നതല്ലെ….

പിന്നെ രജിഷയുടെ അച്ഛൻ പറഞ്ഞു…

ഞാൻ അക്കാര്യം മറന്നു….

എന്തായാലും ഇവന് ഓർമ ഉണ്ടായല്ലോ…

അച്ഛാ… അത് അവള് വിളിച്ചു പറഞ്ഞതാ….

ഞാൻ ചോദിച്ചു ആര്..

രജിഷയോ….

അല്ല .. അളിയാ എൻ്റ പെണ്ണ്…

ഓ… അങ്ങനെ…

എന്നാ … നമുക്ക് ഇറങ്ങാം…

അളിയാ നിങ്ങള് ഇനി വണ്ടിയുടെ പുറകെ വന്നാൽ മതി….

ആ.. ഒക്കെ…

പിന്നെ നേരെ വീട്ടിലേക്ക്…

വീടിൻ്റെ മുന്നിൽ ചെന്നാണ് വണ്ടി നിർത്തിയത്…

തൊട്ടു പുറകെ തന്നെ.. അവരും വന്നു..

വണ്ടിയിൽ നിന്നും ഇറങ്ങിയതും ഞാൻ എൻ്റെ അടുത്തുള്ള സ്പെയർ കീ എടുത്ത് രജിഷയുടെ കയ്യിൽ കൊടുത്തു…

മറ്റെ കീ ബിനോയ് ചേട്ടൻ്റെ കയ്യിൽ ആണല്ലോ…

രജിഷ വാതിൽ തുറക്കൂ….

അപ്പോഴേക്കും രജിഷയുടെ അച്ഛനും മമ്മിയും സഹോദരൻമാരും ഇറങ്ങി വന്നു…

അതെ… ജിജോ ഇച്ചായ ,, അച്ഛൻ തുറക്കട്ടെ….

ആ… അങ്ങനെ ആകട്ടെ..

എല്ലാവരും സിറ്റ് ഔട്ടിൽ കയറിയപ്പോൾ

.. കീ അച്ഛനെ ഏല്പിച്ചു തുറക്കാൻ പറഞ്ഞു രജിഷ….

പുള്ളി ഒന്ന് മടിച്ചു എങ്കിലും എൻ്റ നിർബന്ധം കൂടെ ആയപ്പോൾ വാതിൽ തുറന്നു….

എല്ലാവരും അകത്തു കയറി…

നേരെ കയറി ചെല്ലുന്നത് ഒരു ലിവിംഗ് കം ഡൈനിങ് ഏരിയ ആണ്…

ഞാൻ എല്ലാവർക്കും ആയി പറഞ്ഞു കൊടുത്ത്,,, ഇതാണ് ലിവിങ് കം ഡൈനിങ് ….

ആ.. കാണുന്നത് കോമൺ ബാത്ത്റൂം ആണ്….

ഈ ഹാളിനു ഇരു വശത്തും ആയി രണ്ട് ബെഡ് റൂം അറ്റാച്ച്ഡ് ആയിട്ടുള്ള ബാത്ത്റൂം കൂടെ ഉണ്ട്….

പിന്നെ ആ.. കാണുന്നത് ഒരു ചെറിയ റൂം ആണ്..

അപ്പുറത്ത് കിച്ചെൻ വർക് ഏരിയ…

കോണി കയറിയാൽ മുകളിൽ ഷീറ്റ് ഇട്ട ഒരു സ്പേസ് ഉണ്ട്…

രജിഷയുടെ മമ്മി പറഞ്ഞു … ഇത്ര സൗകര്യം തന്നെ ധാരാളം ആണ് മോനെ…

രജിഷ… നമുക്ക് വീട് ഒന്ന് വൃത്തിയാക്കീ എടുത്ത് ഒരു പ്രാർത്ഥന നടത്തണം…

അച്ഛൻ പറഞ്ഞു.. ഞങൾ പുറത്ത് ഉണ്ട് നിങൾ വീട് അടിച്ചു തുടച്ചു വൃത്തിയാക്കിക്കോ ….

ആദ്യം സിറ്റ് ഔട്ട് ആയികൊട്ടെ …

എന്നാല് വണ്ടിയിൽ നിന്നും സാധനങ്ങൾ ഇറക്കാം…

കഴിഞ്ഞ ദിവസം മേടിച്ച ചൂലും മോർഫും ബക്കറ്റും എടുത്ത് രജിഷ വന്നു….

മമ്മി… ഞാൻ അടിച്ചു വരട്ടെ…

മമ്മി തുടക്കൂ…

രജിഷ ആദ്യം സിറ്റ് ഔട്ടിൽ അടിച്ചു വാരി…

പിന്നെ ഹാൾ,, റൂമുകൾ അടുക്കള ഇങ്ങനെ പോകുന്നു…

മമ്മി … സിറ്റ് ഔട്ടിൽ തുടച്ചു കഴിഞ്ഞപ്പോൾ തന്നെ ഞാനും അച്ഛനും അളിയൻമാരും ചേർന്ന് വണ്ടിയിൽ നിന്നും സാധനങ്ങൾ ഇറക്കി….

ഓരോന്നായി സിറ്റ് ഔട്ടിൽ വച്ച്…

അപ്പോഴേക്കും രജിഷ അങ്ങോട്ട് വന്നു….

അതെ.. അകത്തേക്ക് കയറ്റി വക്കണം അവിടെ ക്ലീൻ ചെയ്തത് കഴിഞ്ഞ്…

ഹാളിലേക്ക് ഓരോന്നായി എടുത്ത് വെക്കുമ്പോൾ മമ്മിയും വന്നു….

അതെ … തിരു സ്വോരൂപം നമുക്ക് ആ ഷെൽഫിൽ വെക്കാം അല്ലേ…

രജിഷ ചോദിച്ചു… ഇച്ചായ അവിടെ മതിയോ…

ആ… അവിടെ മതി…

കർത്താവിൻ്റെ സ്വരൂപം വച്ച് മെഴുക് തിരി കൊളുത്തി പ്രാർത്ഥന തുടങ്ങി…..

അച്ഛനും മമ്മിയും പറയുന്നത് ഞങ്ങളും കൂടെ പറഞ്ഞു….

പ്രാർത്ഥന കഴിഞ്ഞ് കുരിശു വരച്ചു എല്ലാവരും എഴുനേറ്റു….

രജിഷ പറഞ്ഞു അതെ… നമുക്ക് എല്ലാവർക്കും കൂടെ ഒന്ന് ഉത്സാഹിചാൽ എല്ലാം ഒതുക്കി വയ്ക്കാം..

കൊണ്ട് വന്ന സാധനങ്ങൾ അതത് സ്ഥലങ്ങളിൽ വച്ച്… പിന്നെ ഡ്രസ്സ് എല്ലാം അലമാരയിൽ മടക്കി വച്ച്…

ഗ്യാസ് കണക്ഷൻ സെറ്റ് ചെയ്തു. കൂടെ ഇൻഡക്ഷനും…

എല്ലാം കഴിഞ്ഞപ്പോൾ അഞ്ച് മണി ആയി…

ജിജോ ഇച്ചായ .. വെജിറ്റബിൾസ് വാങ്ങണം… പിന്നെ മുട്ട…

നീ മമ്മിയോട് ചോദിച്ചു ഒന്ന് എഴുതി തായൊ….

രജിഷ അകത്തേക്ക് കയറി പോയി…

ഞാൻ രജിഷയുടെ അച്ഛനോടു ചോദിച്ചു അങ്കിൾ എന്തെങ്കിലും വാങ്ങിക്കാൻ ഉണ്ടോ…

ഞാൻ ടൗണിൽ പോകുന്നുണ്ട്….

ഇല്ല.. മോനെ.. എനിക് ഒന്നും ഇല്ല…

നീ .. ആ രോജിനെ കൂടെ കൂട്ടിക്കോ…

അളിയാ …..

 

എന്താ.. അളിയാ…

അതാ .. റൂമിൽ നിന്നും വിളി കേൾക്കുന്നു…

ഞാൻ അങ്ങോട്ട് ചെന്ന്…

അതെ.. അളിയാ ഞാൻ ടൗൺ വരെ പോകുന്നു..

നിങ്ങൾക്ക് എന്തെങ്കിലും വാങ്ങാൻ ഉണ്ടോ…

ഇല്ല.. അളിയാ… ഇന്ന് റോബിൻ അളിയൻ പറഞ്ഞു…

ഓക്കേ…

റോജിൻ.. നീ വാ…

ഇതാ.. വരുന്നു അളിയാ…

ഞാൻ റോജിനെ വിളിച്ചു വന്നപ്പോഴേക്കും മമ്മിയും രജിഷയുടെ എഴുതി തയ്യാറാക്കി കഴിഞ്ഞിരുന്നു….

ഞാൻ വണ്ടി തിരിച്ചു ഇട്ടു…

റോജിൻ അപ്പോഴേക്കും വന്നു വണ്ടിയിൽ കയറി….

വണ്ടി പതിയെ മുന്നോട്ട് നീങ്ങി…

മെയിൻ റോഡിൽ വണ്ടി കയറിയതും ബ്ലോക് തുടങ്ങി….

ബ്ലോക്കിൽ നിന്നും പതിയെ നീങ്ങി ഒരു പലചരക്ക് പച്ചക്കറി കടയുടെ മുന്നിൽ വണ്ടി നിൽത്തി….

ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങും മുമ്പേ റോജിൻ ഇറങ്ങി…

ഞാൻ വണ്ടി ഓഫ് ചെയ്ത് ലിസ്റ്റ് എടുത്ത് ഇറങ്ങി….

ലിസ്റ്റ് തുറന്നു… ഞാൻ മനസ്സിൽ വായിച്ചു തക്കാളി ഒരു കിലോ …

അളിയാ എന്തൊക്കെ എഴുതിയിട്ടുണ്ട്…

റോജിനേ… ഞാൻ വായിക്കാം നീ അവരോട് എടുക്കാൻ പറയ്..

തക്കാളി ഒരു കിലോ

അടുത്തത്

സവാള വലുത് ഒരു കിലോ…

ആ..

ചെറിയ സവാള അരകിലോ

പച്ചമുളക് കാൽ കിലോ

കിഴങ്ങ് ഒരു കിലോ വെണ്ട കാൽ കിലോ

മുരിങ്ങ കാൽ കിലോ

ഇജ്ഞി കാൽ കിലോ

വെളുത്തുള്ളി കാൽ കിലോ പയർ അര കിലോ

കാബേജ് അര കിലോ

കക്കരി ക്യാരറ്റ്

കറി വേപ്പില, മല്ലി ഇല, പുതിയിന

20 മുട്ട

ആട്ട മൂന്ന് കിലോ

മട്ട അരി പത്ത് കിലോ

പഞ്ചസാര 5 കിലോ

ചായ അര കിലോ

കഴിഞ്ഞ് റോജിൻ…

ക്യാഷിൽ ഇരിക്കുന്നു ആൾ കണക്ക് കൂട്ടി തുടങ്ങി..

സാറേ… മൊത്തം 1645 രൂപ…

ഞാൻ 2000₹ നൽകി…

പുള്ളി ബാക്കിയും നൽകി….

വണ്ടിയിൽ അവർ തന്നെ സാതനങ്ങൾ കയറ്റി തന്നു…

വൈകാതെ തന്നെ ഞങൾ വീട്ടിലേക്ക് തിരിച്ചു…

വണ്ടി വീടിനു മുന്നിൽ എത്തിയതും..

അച്ഛനും അളിയനും ഇറങ്ങി വന്നു…

വണ്ടിയിൽ നിന്നും സാധനങ്ങൾ ഇറക്കി അടുക്കളയിലേക്ക് കൊണ്ട് പോയി…

പോകുമ്പോൾ ടിവി ഓൺ ആയതു കണ്ടപ്പോൾ ഞാൻ ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *