വേലക്കാരൻ വീട്ടുകാരൻ – 4

എന്നോടാണോ ചോദിക്കുന്നത് ഇച്ചായ , അത് മമ്മിയോട് അല്ലേ ചോദിക്കേണ്ടത്….

അവര് പോയാൽ നമ്മൾ കെട്ടി മറിയും എന്ന് കരുതിയാണ് പെണ്ണേ…

ഇന്നലെ വേദന ഉണ്ടായപ്പോൾ നമ്മൾ നിർത്തിയിട്ട് ഉറങ്ങിയില്ലേ…

ആ…

അപ്പുറത്ത് റൂമിൽ നിന്നും അവരുടെ പരാക്രമം ഞാൻ നന്നായി കേട്ട് പെണ്ണേ….

അയ്യേ.. വഷളൻ…

എന്തോന്ന് .. വഷളൻ..

അല്പം ശബ്ദം കുറച്ചു കൂടെ നിൻ്റ തന്തക്കും തള്ളക്കും….

മക്കൾ അപ്പുറത്ത് ഉണ്ടെന്ന് ബോധം ഇല്ലാത്ത അവസ്ഥ…

എന്നും പറഞ്ഞു ഞാൻ ചിരിച്ചു…

ഇച്ചായാ.. കളിയാക്കണ്ട.. ഇചായൻ എൻ്റ പുറകെ തന്നെ അല്ലേ…

എടീ പെണ്ണേ രജി ഞാൻ കളിയാക്കിയത് അല്ലേ…

അവരെ പോലെ ആയിരിക്കണം നമ്മൾ. ജീവിതം സുഖിച്ചു ആസ്വദിച്ചു ജീവിക്കണം….

മതി മതി പറഞ്ഞത്.. നമുക്ക് ഇറങ്ങാം…

ഞങൾ വീട്ടിൽ നിന്നും ഇറങ്ങി വാതിൽ അടച്ചു..

പുത്തൻ XUV യില് പള്ളിയിലേക്ക് …

പോകുന്ന വഴിക്ക് പല കാര്യങ്ങളും സംസാരിച്ചു റൊമാൻ്റിക് ആയിരുന്നു…

പള്ളി പറമ്പിൽ വണ്ടി നിർത്തി ഞങൾ പള്ളിയിലേക്ക് കയറി…

കാണുന്നവർക്ക് എല്ലാം ഹസ്തദാനം നൽകി കൊണ്ട് ചെയറിൽ പോയി ഇരുന്ന്…

കുർബാന തുടങ്ങി…

എല്ലാവരും അച്ഛൻ്റെ നിർദ്ദേശം പാലിച്ചു…

ഒടുവിൽ കുര്ബാന കഴിഞ്ഞു….

അച്ഛൻ്റെ പതിവ് പ്രസംഗം…

പ്രിയപെട്ട സഭ അംഗങ്ങളെ ഇന്ന് ഒരു ചടങ്ങ് കൂടെ പള്ളി കമ്മിറ്റി നടത്തുന്നത് വിശ്വാസികൾ അറിഞ്ഞു കാണും എന്ന് കരുതുന്നു…

നമ്മുടെ സഭ അംഗമായ ജിജോ ഐഎഎസ് ന് ഒരു സ്വീകരണം നൽകി ആദരിക്കുന്നു…

വളരെ കഷ്ടപ്പാടുകൾ സഹിച്ച് ഈ നിലയിൽ എത്തിയത് കർത്താവിൻ്റെ കൃപയാണ്…

ചെറിയ പ്രായത്തിൽ തന്നെ മാധപിതാക്കൾ നഷ്ടപെട്ട ജിജോ എന്തെങ്കിലും നേടി എങ്കിൽ അവൻ്റെ കഴിവ് മാത്രമാണ്…

രണ്ടു വാക്ക് സംസാരിക്കാൻ ബഹുമാനപെട്ട ജിജോ ഐഎഎസ്നേ ക്ഷണിക്കുന്നു…

ഞാൻ ഉടനെ എഴുനേറ്റു ചെന്ന്..

പ്രിയപ്പെട്ടവരേ.. എന്നെ നിങ്ങൾക്ക് അറിയാം ..

നമ്മുടെ ഇടവക വികാരിയുടെ നന്മ നിറഞ്ഞ ഉപദേശങ്ങൾ ആണ് എന്നെ ചിന്തിപ്പിച്ചതും, വഴികാട്ടിയായി മുന്നോട്ട് എത്തിച്ചത്…

നമ്മുടെ നാട്ടിൽ സിവിൽ സർവീസ് സ്വപ്നം ഉള്ളവർക്ക് വേണ്ടുന്ന സഹായങ്ങൾ നൽകാൻ ഞാൻ തയാറാണെന്ന് ഇവിടെ അറിയിക്കുന്നു.

കൂടുതൽ സമയം ഞാൻ എടുക്കുന്നില്ല കുറുബാന കഴിഞ്ഞ് എല്ലാവർക്കും മറ്റു കാര്യങ്ങളിലേക്ക് തിരിയേണ്ടതുണ്ട് എന്ന് അറിയുന്നത് കൊണ്ട്…

എൻ്റ വാക്കുകൾ ഇവിടെ നിർത്തുന്നു…

അടുത്തതായി നമ്മുടെ പള്ളി കമ്മിറ്റി സെക്രട്ടറി സംസാരിക്കുന്നു എന്ന് അച്ഛൻ പറഞ്ഞു…

പ്രിയപെട്ടവരെ ജിജോ ഐഎഎസ് നമ്മുടെ ഇടവകക്ക് മാത്രമല്ല നാടിന് തന്നെ അഭിമാനമാണ്…

പിന്നെ പള്ളിയിൽ വച്ചു കഴിഞ്ഞ ദിവസങ്ങളിൽ ശ്രീ ജിജോ യുടെ മനസമ്മധവും കല്യാണവും കഴിഞ്ഞിരുന്നു…

അന്നു പലരും അടക്കം പറഞ്ഞത് ഞാൻ ഇവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുകയാണ്…

നമുടെ പള്ളി കമ്മിറ്റി പ്രസിഡൻ്റ് മാത്യുസ് ഏട്ടൻ്റെ മകൾ രജിഷയെ കൈ പിടിച്ചു കൊടുത്തപ്പോൾ , ഈ ജോലിയും കൂലിയും ഇല്ലാത്തവന് മകളെ കെട്ടിച്ചു കൊടുത്തല്ലോ എന്ന് പറഞ്ഞിരുന്നു…

മറ്റു ചിലർ പറഞ്ഞു അതിനെന്താ കല്യാണം മുടങ്ങാതെ അവൻ മാനം കാത്തില്ലെ, ഇനി അവനു ബിസിനസ് നോക്കി നടത്തിയാൽ മതിയല്ലോ എന്ന്…

നമ്മുടെ മാത്യൂസ് ഏട്ടൻ പോലും മരുമകൻ്റ യോഗ്യത അറിഞ്ഞിരുന്നില്ല….

മിന്നു കെട്ടുന്ന പെണ്ണിനോട് പോലും തൻ്റെ നേട്ടം ജിജോ വെളിപ്പെടുത്തിയിരുന്നില്ല…

ഇപ്പോഴും നമ്മുടെ കൂടെ ഒരു സാധാരണക്കാരനായി ജിജോ ഉണ്ട്…

ജിജോക്ക് അവൻ്റെ അപ്പൻ്റെ ഗുണം അത് പോലെ കിട്ടിയിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു ഞാൻ…

ഞാൻ എൻ്റ വാക്കുകൾ അവസാനിപ്പിക്കുന്നു..

അടുത്തതായി പള്ളി കമ്മിറ്റി പ്രസിഡൻ്റ് മാത്യുസ് ഏട്ടൻ സംസാരിക്കുന്നു…

പ്രിയപെട്ട വിശ്വാസികളെ..

ജിജോ എൻ്റ മരുമകൻ മാത്രമല്ല എൻ്റ ആത്മാർഥ സുഹൃത്ത് ജോസിൻ്റെ മകൻ കൂടെ ആണ്..

അവൻ്റെ നേട്ടത്തിന് മുന്നിൽ ഞാൻ അടക്കം നമിക്കുന്നു…

ഒരു പിൻ ബലവും ഇല്ലാതെ തല ഉയർത്തി നിൽക്കുന്നത് കാണുമ്പോൾ ജോസ് നേ ആണ് ഓർമയിൽ വരുന്നത്…

സ്നേഹിച്ച പെണ്ണിനെ കല്യാണം കഴിച്ചു നാട്ടിൽ നിന്നും ഇങ്ങോട്ട് വന്നതായിരുന്നു ജോസ്..

അന്നു മുതൽ അവൻ അഭിമാനിയായി പല തൊഴിലുകൾ ചെയ്തു ജീവിച്ചു പൊന്നു..

അവൻ്റെ ഓർമയിൽ ഞാൻ എൻ്റെ വാക്കുകൾ നിർത്തുന്നു..

പിന്നെ പലരും സംസാരിച്ചു…

അങ്ങനെ പരിപാടി അവസാനിച്ചു…

പള്ളിയിൽ വന്നിരുന്ന വിശ്വാസികളോട് സംസാരിച്ചു…

പതിയെ എല്ലാവരും പിരിഞ്ഞു പോയി…

പിന്നെ ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു…

വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ചായയും പലഹാരവും കഴിച്ചു….

പെട്ടന്നു എനിക്ക് തോന്നി ഇനി ഇവിടെ ഫുഡ് ഒക്കെ ഉണ്ടാക്കി കഴിച്ചു പെരിന്തൽമണ്ണ പോകുന്നതിനും നല്ലത് ,, ഇപ്പൊൾ തന്നെ പോകുന്നതല്ലെ എന്ന്….

ഫോട്ടോ ഷൂട്ട് എന്തായാലും മറ്റൊരു ദിവസം ആക്കാം…..

ഞാൻ ഉടനെ തന്നെ രജിഷയുടെ അച്ഛനോടു കാര്യം പറഞ്ഞു….

പുള്ളി പറഞ്ഞു എന്നാല് അങ്ങനെ ആകട്ടെ പോകുന്ന വഴിക്ക് കഴിക്കാം എന്നാല് നേരത്തെ അങ്ങ് എത്താമല്ലോ …

ഞാൻ രജിഷയെ വിളിച്ചു പറഞ്ഞു….

ഉടനെ തന്നെ രണ്ടു അളിയൻ മാരും ഒക്കെ പറഞ്ഞു….

കഴിച്ച പാത്രങ്ങൾ കഴുകി വൃത്തിയാക്കി വെക്കുകയും വീട് ഒന്ന് വൃത്തിയാക്കുകയും ചെയ്തപ്പോൾ തന്നെ എല്ലാവരും ഒരുങ്ങാൻ തയ്യാറായി….

വലിയ അളിയൻ വണ്ടികളിൽ വെള്ളം എയർ എല്ലാം ചെക്ക് ചെയ്തു….

എല്ലാവരും വീട് പൂട്ടി പുറത്തേക്ക് വന്നു….

വീട്ടിലെ വണ്ടിയിൽ അളിയൻമാരും അച്ഛനും മമ്മിയും കയറി….

ഞാനും എൻ്റെ പ്രിയ പത്നി രജിഷയും കൂടെ ഞങളുടെ പുതിയ വണ്ടിയിലും കയറി …

അങ്ങനെ മലപ്പുറത്തിൻ്റെ മണ്ണിലേക്ക് യാത്ര തുടങ്ങി,, ഏകദേശം പത്ത് മണി കഴിഞ്ഞു കാണും….

ഞാൻ ഒരു റൊമാൻ്റിക് പാട്ട് പ്ലെ ചെയ്തു കൊണ്ട് വണ്ടി ഓടിച്ചു…

മലമ്പുഴ വടക്കന്തറ പിറായിനി ഇടത്തര പളറി തെനൂർ മാങ്കുറിഷി മങ്കര പത്തിരിപാല…

പത്തിരി പാല എത്തിയപ്പോൾ റോഡ് സൈഡിൽ വണ്ടി ഒതുക്കി അരികിൽ കണ്ട തട്ട് കടയിൽ നിന്നും ചായയും സ്നാക്ക്സ് കഴിച്ചു….

അൽപനേരം ഒന്ന് റിലാക്സ് ആയി കഴിഞ്ഞപ്പോൾ വീണ്ടും യാത്ര തുടർന്നു….

കുറ്റികൊട് തൂതപാലം ആനമങ്ങാട് ഇരവിമംഗലം…

ഇടക്ക് രജിഷയുടെ ചില കുശലം പറച്ചിൽ….

ഒരു പന്ത്രണ്ടര ആയപ്പോൾ പെരിന്തൽമണ്ണ എത്തി തുടങ്ങി…

ഞാൻ രജിഷയോട് പറഞ്ഞു നമുക്ക് കഴിച്ചു പോകാം….

നീ ഫോണിൽ അവരെ വിളിച്ചിട്ട് പറയൂ അടുത്ത വളവു കഴിഞ്ഞാൽ ഒരു നിള റെസ്റ്റോറൻ്റ് ഉണ്ട് അവിടെ കയറാം എന്ന് പറയൂ….

രജിഷ ഫോൺ എടുത്ത് വിളിച്ചു….

ഹലോ,, മമ്മി.. ഇച്ചായൻ പറയുന്നു കഴിക്കാം എന്ന്….

അടുത്ത വളവു കഴിഞ്ഞാൽ ഒരു നിള റെസ്റ്റോറൻ്റ് ഉണ്ട് അവിടെ കയറാം എന്ന്…..

ആ… ഞാൻ പറയാം .. എന്നാ .. അവിടെ കയറാം…

ഞാൻ വണ്ടി നേരെ നിള റെസ്റ്റോറൻ്റ് കോമ്പൗണ്ടി ലേക്ക് വണ്ടി കയറ്റി നിർത്തി….

Leave a Reply

Your email address will not be published. Required fields are marked *