വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 1

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 1

World Famous Haters | Author : Fang leng

 


 

തിരുവനന്തപുരം നഗരത്തിലെ ഒരു ഇലക്ട്രിക് കട

“മാമ എന്റെ പൈസ എപ്പോ തരും പൈസ തരാതെ ഇനി ഒരുപണിയും ഞാൻ ചെയ്യില്ല ”

കടയുടമയും തന്റെ അമ്മവനുമായ രാജനോട് ആദിത്യൻ തന്റെ പതിവ് ഭീഷണി ആവർത്തിച്ചു

രാജൻ :നീ കിടന്ന് തിളക്കാതെടാ ആദി ഞാൻ താരാടാ

ആദി :തരാം തരാം ഇത് തന്നെയാ കഴിഞ്ഞ രണ്ട് മാസമായി പറയുന്നത് ഇനി എപ്പോ തരാനാ

രാജൻ :ഇന്ന് താരാടാ നീ ദാ ഇന്നലെ ആ രവി കൊണ്ട് വച്ച ഫാൻ ഒന്ന് നോക്കിയേ

ആദി :വേറേ ആളെ നോക്കിക്കോ എനിക്കൊന്നും വയ്യ കൂലിയില്ലത്ത പണി

രാജൻ :ടാ നിന്നെ പണിപടിപ്പിച്ചതാരാടാ ആ എന്നോട് തന്നെ നീ ഇത് പറയണം

ആദി :പണി പഠിപ്പിച്ചത് ഇങ്ങനെ മുതലെടുക്കാനാണെന്ന് ഞാൻ അറിഞ്ഞില്ലല്ലോ

രാജൻ :ഓഹ് അങ്ങനെ ശെരി ഇനി പൈസ താരതെ നീ ഒന്നും തൊടണ്ട പോരെ ഇതാ പിടിക്ക് നിന്റെ അമ്മായിക്ക് മരുന്ന് വാങ്ങാനുള്ള കാശാ നീ തന്നെ വച്ചോ രണ്ട് ദിവസം മരുന്ന് കഴിച്ചില്ല എന്ന് പറഞ്ഞു അവൾ മരിച്ചോന്നും പോകില്ല

ഇത്രയും പറഞ്ഞു രാജൻ പൈസ ആദിക്ക് നേരെ നീട്ടി

ആദി :വേണ്ട പോരെ പോയി അമ്മായിക്ക് മരുന്ന് വാങ്ങിക്ക് പിന്നെ എനിക്ക് അടുത്ത ആഴ്ച്ച കോളേജിൽ കയറാൻ ഉള്ളതാ അതിന് മുൻപെങ്കിലും പൈസ റെഡിയാക്കികോണം കേട്ടല്ലോ

രാജൻ :അതൊക്കെ ഞാൻ തരാടാ നീ ഒന്ന് ആ ഫാൻ നോക്ക്

ആദി :അതൊക്കെ ഞാൻ രാവിലെ നോക്കിയതാ അയാളോട് വന്ന് എടുത്തോണ്ട് പോകാൻ പറ

രാജൻ :അതാണ്‌ എന്റെ ആദി മോൻ

ആദി :വലിയ സോപ്പ് ഒന്നും വേണ്ട

ഇതേ ദിവസം 5 മിനിറ്റ് മുൻപ്

ഗീതു :എടി രൂപേ എത്ര നേരമായെടി നീ എന്നെ ഇങ്ങനെ നടത്താൻ തുടങ്ങിയിട്ട് അവളും അവളുടെ ഒരു ലാമ്പും ഇപ്പോൾ തന്നെ എത്ര കടയിൽ കയറി ആരും ഇത് നന്നാക്കില്ല വാ നമുക്ക് വേറേ വാങ്ങാം

രൂപ :അതൊന്നും പറ്റില്ല എനിക്ക് ഇത് തന്നെ മതി

ഗീതു :എടി ഇത്രയും പിശുക്ക് പാടില്ല ഇത് ഒരുപാട് പഴയതല്ലേ

രൂപ :പോടി ഇതെന്റെ ഭാഗ്യ ലാംമ്പാ

ഗീതു :പോടി പിശുക്കി അവളുടെ ഭാഗ്യം

രൂപ :ദോ അവിടെ ഒരു കടയുണ്ട് അങ്ങോട്ട് കയറാം

ഗീതും രൂപയും കടയെ ലക്ഷ്യമാക്കി നടന്നു

രാജൻ :ടാ ആദി എനിക്കൊന്ന് പുറത്ത് പോകണം നീ കട ഒറ്റക്ക് നോക്കുമല്ലോ

ആദി :ഹോ പറയുന്ന കേട്ടാൽ തോന്നും മാമൻ എന്നും ഇവിടെ പൊരിഞ്ഞ പണിയാണെന്ന് എവിടെ വേണമെങ്കിലും പൊക്കോ

“ഹലോ ഇവിടെ ഈ ലാംബ് നന്നാക്കുമോ

പെട്ടെന്നാണ് കടയുടെ മുൻപിൽ നിന്ന് ആ ശബ്ദം കേട്ടത്

രാജൻ :ടാ കസ്റ്റ്മ്മർ വന്നു നീ ഒന്ന് പോയി നോക്കിയേ

ആദി വേഗം തന്നെ അവിടെയെത്തി

“പറ മോനേ എന്താ നന്നാക്കേണ്ടത് ”

ആദി രൂപയോടായി ചോദിച്ചു

രൂപ :ടോ ഞാൻ പെണ്ണാ തനിക്കെന്താ കണ്ണ് കണ്ടുടേ

ഇത് കേട്ട ആദി രൂപയെ അടി മുടിയോന്ന് നോക്കി പെട്ടന്ന് തന്നെ ആദിയുടെ മുഖത്തു ചിരി വിരിയാൻ തുടങ്ങി എന്നാൽ പെട്ടെന്ന് തന്നെ അതവൻ നിയന്ത്രിച്ചു

ആദി :ഹോ സോറി ഈ ഹെയർകട്ടും ഡ്രെസ്സുമൊക്കെ കണ്ടപ്പോൾ ഞാൻ തെറ്റിദ്ധരിച്ചു

ഇത് കേട്ട രൂപ ആദിയെ ദേഷ്യത്തോടെ നോക്കാൻ തുടങ്ങി

ഗീതു :അതൊക്കെ വിട്ടേക്ക് ചേട്ടാ ഈ ലാംമ്പ് ഒന്ന് നോക്കിക്കേ

ഗീതു വേഗം കയ്യിലുണ്ടായിരുന്ന ലാംമ്പ് ആദിക്ക് നൽകി

ആദി :ഈ ജാമ്പവാന്റെ കാലത്തുള്ള സാധനമൊക്കെ ഇപ്പോഴും ആരാ ഉപയോഗിക്കുന്നേ

രൂപ :ടോ തനിക്ക് നന്നാക്കാൻ പറ്റുവോ ഇല്ലേ അത് മാത്രം പറ അല്ലാതെ കൂടുതൽ ഡയലോഗ് ഒന്നും വേണ്ട

രൂപ ദേഷ്യത്തിൽ പറഞ്ഞു

ആദി :ഓഹ് അങ്ങനെ എങ്കിൽ മക്കള് വേഗം വിട്ടോ ഇവിടെ ഇത് ശെരിയാക്കില്ല

രൂപ :വാടി വേറേ കടയിൽ പോകാം

ആദി :പൊക്കോ പക്ഷെ എവിടെ പോയിട്ടും കാര്യമില്ല ഈ ലാംബ് ശെരിയാക്കാൻ ഇന്ന് ഈ സിറ്റിയിൽ എനിക്കേ പറ്റു

രൂപ :പോടോ അത് താൻ മാത്രം പറഞ്ഞാൽ മതിയോ

ആദി :മതി ഇത് ഒരു പഴയ മോഡലാ ഇതിന്റെ പാർഡ്‌സ് അങ്ങനെയൊന്നും കിട്ടില്ല പക്ഷെ ഇവിടെയുണ്ട്

ഗീതു :എങ്കിൽ ഒന്ന് ശെരിയാക്കി താ ചേട്ടാ

ആദി :സോറി കുട്ടി ഞാൻ ഇത് ചെയ്യില്ല പിന്നെ ഒരു ഉപദേഷം തരാം ദാ ഇത് പോലുള്ള ഐറ്റങ്ങളെ കൂടെ കൊണ്ട് നടക്കരുത് പണി എവിടുന്ന് കിട്ടുന്നു പറയാൻ പറ്റില്ല

ഗീതു :പ്ലീസ് ചേട്ടാ ഇവളെ നോക്കണ്ട ഇത് എന്റെ ലാംബാ ഒരുപാട് കടയിൽ കയറി ഇറങ്ങി ആരും നന്നാക്കുന്നില്ല പ്ലീസ് ചേട്ടാ

ഇത് കേട്ട ആദി പതിയെ ഒന്ന് കൂടി രൂപയെ നോക്കി ശേഷം

ആദി :ശെരി കുട്ടിക്ക് വേണ്ടി ശെരിയാക്കിതരാം കുട്ടിക്ക് വേണ്ടി മാത്രം

ഗീതു :താങ്ക്സ് ചേട്ടാ എത്ര രൂപയാകും

ആദി :ഇതൊരു 500 രൂപയാകും

രൂപ :തന്നോട് പുതിയത് വാങ്ങി തരാൻ അല്ല പറഞ്ഞത് അഞ്ഞൂറു പോലും വെറും 1500റിന് വാങ്ങിയ സാധനത്തിനു തനിക്കിനി ഞാൻ 500 തരാം

ആദി :ഓഹ് അപ്പോൾ ഇത് നിന്റെ ലാംമ്പ് ആയിരുന്നല്ലേ എങ്കിൽ ഇത് ശെരിയാക്കുന്ന പ്രശ്നം ഇല്ല

രൂപ :ശെരിയാക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാടാ ഈ കടയും തുറന്ന് വച്ചോണ്ട് ഇരിക്കുന്നത്

ആദി :ഞാൻ തുറന്ന് വെക്കും വെക്കാതിരിക്കും അതിന് നിനക്ക് എന്താടി

രൂപ :ടീ ന്നോ

ആദി :അതെ ടീ തന്നെ

“എന്താ അവിടെ പ്രശ്നം”

രാജൻ വേഗം തന്നെ അവിടേക്ക് എത്തി

രൂപ :നിങ്ങളുടെ സ്റ്റാഫ്‌ ആണോ ഇത് ഇയ്യാൾക്ക് കസ്റ്റമേഴ്സിനോട്‌ എങ്ങനെയാണ്‌ പീരുമാറേണ്ടത് എന്നറിയില്ല

രാജൻ :എന്താടാ ആദി ഇത്

ആദി :മാമാ ഇവളോട് പോകാൻ പറ

രാജൻ :എന്താ കുട്ടി പ്രശ്നം

രൂപ :എനിക്ക് ഈ ലാംബ് ഒന്ന് ശെരിയാക്കണം പക്ഷെ ഇയ്യാൾ ചെയ്യില്ലെന്ന്

രാജൻ :ഇതാണോ പ്രശ്നം ഇങ്ങേടുക്ക് ശെരിയാക്കി വെച്ചേക്കാം

ആദി :ആര് മാമൻ ശെരിയാക്കോ

രാജൻ :ടാ ആദി നീ ഒന്ന് നോക്കികൊടുക്ക്

ആദി :പറ്റില്ല മാമാ ഇവൾക്ക് വലിയ അഹങ്കാരമാ

രാജൻ :മോള് വെച്ചിട്ട് പൊക്കോ ഞങ്ങൾ ശെരിയാക്കി വെച്ചേക്കാം

രൂപ :എത്ര രൂപയാകും

ആദി : 500 എന്ന് ഞാൻ പറഞ്ഞതല്ലേ

രൂപ :അത്രയും തരില്ലെന്ന് ഞാനും പറഞ്ഞല്ലോ

രാജൻ :ശെരി ഒരു 350തിന് ഒക്കെയാക്കാം

രൂപ :300 തരാം

ആദി :മാമാ ഈ പിശുക്കിയെ വേഗം പറഞ്ഞു വിടാൻ നോക്ക്

രാജൻ :ശെരി മോൾ വെച്ചിട്ട് പോ ശെരിയാക്കി വെക്കാം

രൂപ :ഉം ശെരി അപ്പോൾ എന്ന് ശെരിയാക്കി കിട്ടും

രാജൻ :രണ്ട് ദിവസം പിടിക്കും

രൂപ :രണ്ട് ദിവസോ എനിക്ക് നേരത്തേ വേണം

ആദി :എങ്കിൽ താനേ അങ്ങ് ശെരിയാക്കിക്കോ ഇത് ചുമ്മാ വായിട്ട് അലക്കുന്നത് പോലെയല്ല കുറച്ച് സമയം പിടിക്കും

രൂപ :ഹും ശെരി രണ്ട് ദിവസം കഴിഞ്ഞു ഞാൻ വരാം

ഇത്രയും പറഞ്ഞു രൂപ പോകാനായി ഇറങ്ങി

ആദി :എങ്ങോട്ടാ ഇത്ര ദൃതിയിൽ ഫോൺ നമ്പർ തന്നിട്ട് പോ

രൂപ :നിനക്കെന്തിനാ എന്റെ ഫോൺ നമ്പർ

ആദി :നന്നാക്കിയിട്ട് വിളിച്ചു പറയണ്ടേ ഇതും ഇവിടെ വച്ചിട്ട് നീ മുങ്ങിലെന്നു ആര് കണ്ടു

രൂപ :ഞാൻ അങ്ങനെയൊന്നും പോകില്ല

ആദി :എനിക്ക് വിശ്വാസം ഇല്ല വേഗം നമ്പർ തന്നിട്ട് പോകാൻ നോക്ക് എനിക്ക് വേറേ പണിയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *