വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 1

“ആദി നിക്ക് ഞാനും വരുന്നു ”

അജാസ് പിറകിൽ നിന്ന് വിളിച്ചു പറഞ്ഞു എന്നാൽ അത് കേൾക്കാതെ ആദി മുന്നോട്ടേക്കു തന്നെ നടന്നു

പെട്ടെന്നാണ് ഗീതു രൂപയുടെ അടുത്തേക്ക് എത്തിയത്

‘നിനക്ക് എന്തിന്റെ കേടാടി ”

“ഹേയ് അവന്റെ ദേഷ്യം കാണാൻ നല്ല രസമുണ്ട് നീ വാ ”

“ഇങ്ങനെയാണെങ്കിൽ അവന്റെ കയ്യുടെ ചൂട് നീ ഉടനെ അറിയും ”

“അതിനവൻ ഇത്തിരി പുളിക്കും നീ വാ ബസിന് സമയമായി “

ഇത്രയും പറഞ്ഞു രൂപ ഗീതുവിനൊപ്പം മുന്നോട്ടേക്കു നടന്നു

അല്പസമയത്തിനു ശേഷം ഇരുവരും ബസ് സ്റ്റോപ്പിൽ

“ഗീതു അതാരാ നിക്കുന്നേന്ന് നോക്കിയേ ”

അല്പം മാറി ബസ് കാത്ത് നിൽക്കുന്ന ആദിയെ ചൂണ്ടി രൂപ പറഞ്ഞു

“എന്റെ പൊന്ന് രൂപേ വിട്ടേക്കെടി ”

“അതിന് ഞാൻ എന്ത് ചെയ്തു ”

“നീ ഒന്നും ചെയ്തില്ല മിണ്ടാതെ ഇവിടെ നിന്നോണം ഇനി അങ്ങോട്ട് നോക്കണ്ട ”

ഇത്രയും പറഞ്ഞു ഗീതു ആദിയെ മറച്ചു കൊണ്ട് രൂപയുടെ മുന്നിൽ നിന്നു

അല്പസമയത്തിനു ശേഷം

“ടി ദേ നിന്റെ ബസ് വന്നു ”

രൂപ ഗീതുവിനോടായി പറഞ്ഞു

“ശെരിയാണല്ലോ അപ്പൊ ശെരി രൂപേ നാളെ കാണാം ”

ഇത്രയും പറഞ്ഞു ഗീതു ബസിലേക്ക് കയറി

“ബൈ ഗീതു സൂക്ഷിച്ചു പോ ”

ഗീതുവുമായി ബസ് വേഗം തന്നെ മുന്നോട്ടേക്കു പോയി

“നാശം എന്റെ ബസ് ഇനി എപ്പോഴാണാവോ വരുന്നത്”

രൂപ പതിയെ നിലത്ത് തൊഴിച്ചുകൊണ്ട് പറഞ്ഞു ശേഷം പതിയെ ആദി നിന്നയിടത്തേക്കു നോക്കി

“ഇവൻ ഇതുവരെ പോയില്ലേ ”

ഇത്രയും പറഞ്ഞുകൊണ്ട് രൂപ പതിയെ ആദിയുടെ അടുത്തേക്ക് ചെന്ന് നിന്നു

രൂപ :ഹലോ എങ്ങോട്ടാ

രൂപ പതിയെ ആദിയോടായി ചോദിച്ചു

ആദി :ഊളൻപാറേലോട്ട് എന്താ വരുന്നോ

ആദി പല്ല് കടിച്ചുക്കൊണ്ട് പറഞ്ഞു

രൂപ :തന്റെ തറവാട്ടിലോട്ട് ഞാൻ എന്തിനാ വരുന്നെ

ആദി :എന്താടി പറഞ്ഞെ

രൂപ :ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ഇയാളുടെ ചെവിക്ക് വല്ല കുഴപ്പവുമുണ്ടോ

ആദി :കുഴപ്പം നിന്റെ

പെട്ടന്നാണ് ഒരു ബസ് അവിടേക്ക് വന്നു നിന്നത് ആദി പതിയെ അതിലേക്ക് കയറാൻ തുടങ്ങി ഒപ്പം രൂപയും

ആദി :നീയിത് എങ്ങോട്ടാടി

രൂപ :എനിക്കും ഇതിലാ പോകേണ്ടെ

ആദി :കോപ്പ്

ഇത്രയും പറഞ്ഞു ആദി ബസിലേക്ക് കയറി ശേഷം ഒഴിഞ്ഞു കിടന്ന ഒരു സീറ്റിൽ ഇരുന്നു ഇതേ സമയം ആദിക്കുപിന്നാലെ ബസിലേക്ക് കയറിയ രൂപയും ആദിയുടെ അടുത്ത് തന്നെ വന്നിരുന്നു

ആദി :നീ എന്തിനാടി എന്റെ അടുത്ത് തന്നെ വന്നിരിക്കുന്നത്

രൂപ :നിനക്കെന്താ കണ്ണ് കാണില്ലെ ഇവിടെ വേറെ സീറ്റ്‌ ഒന്നും ഒഴിവില്ല

ആദി :ഇല്ലെങ്കിൽ നിന്ന് യാത്ര ചെയ്യണം എന്തായാലും എന്റെ അടുത്ത് ഇരിക്കാൻ പറ്റില്ല

രൂപ :പറയുന്നകേട്ടാൽ ഈ ബസ് നിന്റെ തറവാട് സ്വത്താണെന്ന് തോന്നുമല്ലോ ഞാൻ ഇവിടെ ഇരിക്കുന്നതിൽ നിനക്ക് വല്ല ബുദ്ധിമുട്ടുമുണ്ടെങ്കിൽ നീ എഴുനേറ്റ് നിന്നോ

ആദി :ടീ..

രൂപ :എന്താ നിക്കുന്നില്ലെ

ഇത് കേട്ട ആദി ഉത്തരമൊന്നും നൽകാതെ തിരിഞ്ഞിരുന്നു ബസ് പതിയെ മുന്നോട്ടേക്കു പോയി കണ്ടക്‌ടർ പതിയെ ടിക്കറ്റ് കൊടുക്കുവാനും

രൂപ :ടാ നീ S. T യിലാണോ പോകുന്നെ

കണ്ടക്‌ടർ വരുന്നത് കണ്ട രൂപ ആദിയോടായി ചോദിച്ചു

“ഹാ ഇത് വല്യ ശല്യമായല്ലോ നീ എന്തിനാടി എന്നോട് സംസാരിക്കുന്നത് നമ്മൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എനിക്ക് നിന്നോട് സംസാരിക്കാൻ തീരെ താല്പര്യമില്ല മിണ്ടാതെ അവിടെ ഇരിക്കാൻ നോക്ക് ”

പെട്ടെന്നാണ് കണ്ടക്ടർ അവരുടെ അടുത്തേക്ക് എത്തിയത്

“ഒരു തൈക്കാവ് ജങ്ഷൻ ”

ആദി പൈസ കൊടുത്ത ശേഷം കണ്ടക്ടറോടായി പറഞ്ഞു

കണ്ടക്ടർ :നിനക്കെങ്ങോട്ടാ പോകേണ്ടത്

അടുത്തതായി അയാൾ രൂപയൊട് ചോദിച്ചു

രൂപ :തൈക്കാവ് ജങ്ഷൻ ഒരു st

“St യോ ”

“അതെ ചേട്ടൻ എന്താ st എന്ന് കേട്ടിട്ടില്ലെ ”

“ഉം ശെരി st കാർഡ് കാണിക്ക് ”

“കോളേജ് തുറന്നതേയുള്ളു കാർഡ് കിട്ടാൻ രണ്ട് ദിവസമെടുക്കും ”

“എങ്കിൽ രണ്ട് ദിവസം കഴിഞ്ഞ് st തരാം മോള് കളിക്കാതെ പൈസ എടുത്തെ ”

“എന്താ ചേട്ടാ ഇത് എന്നെ കണ്ടാൽ അറിയില്ലെ ഞാൻ കോളേജ് കുട്ടിയാ രാവിലെ വന്ന ബസിലെ ചേട്ടൻ കാർഡില്ലാതെ st തന്നല്ലോ ”

“എങ്കിൽ മോള് ആ ബസിൽ തന്നെ തിരിച്ചു പോയാൽ മതി ”

“ഹലോ എനിക്ക് ബാലസ് കിട്ടിയില്ല ”

പെട്ടെന്നാണ് ആദി കണ്ടക്ടറോടായി ഇപ്രകാരം പറഞ്ഞത്

രൂപ : ചേട്ടാ ഇവന്റെ ബാക്കി കയ്യിലില്ലെ അതിന് എനിക്കൊരു ടിക്കറ്റ് തന്നേക്ക്

“ഇവന്റെ ബാക്കിയോ ”

“അതേ ചേട്ടാ ഇത് എന്റെ കൂട്ടുകാരനാ “

“ടീ നീ..”

“ആദി ഇതിന്റെ പൈസ ഞാൻ നാളെ തരാം ”

ഇത് കേട്ട കണ്ടക്ടർ ഒരു ടിക്കറ്റ് രൂപയ്ക്ക് നൽകിയ ശേഷം മുന്നോട്ടേക്കു പോയി

ആദി :ആരോട് ചോദിച്ചിട്ടാടി നീ എന്റെ പൈസക്ക് ടിക്കറ്റെടുത്തത്

രൂപ :പൈസ നാളെ തിരിച്ചു തരാം ആദി

ആദി :ആരാടി നിന്റെ ആദി

രൂപ :നിന്റെ പേര് അത് തന്നെയല്ലേ നിന്റെ കൂട്ടുകാരൻ അങ്ങനെ വിളിക്കുന്നത് കേട്ടു

ആദി :ഏത് കൂട്ടുകാരൻ നീയെന്നെ അങ്ങനെ വിളിക്കണ്ട

രൂപ :ശെരി വിളിക്കുന്നില്ല പോരെ

ആദി :ടീ.. ടീ കൂടുതൽ വാചകമടിക്കാതെ എന്റെ പൈസ എടുക്കെടി

രൂപ :അതല്ലേ പറഞ്ഞെ നാളെ തരാം

ആദി :നീ അങ്ങനെ നാളെ ഉണ്ടാക്കണ്ട എനിക്കിപ്പൊ എന്റെ പൈസ വേണം

രൂപ:എന്റെ കയ്യിലാകെ 5 രൂപേ ഉള്ളു 15 രൂപയുടെ കേസല്ലെ നാളെ ക്ലാസ്സിൽ വച്ച് തരാം

ആദി :അഞ്ചിന്റെ പൈസയില്ലാതെയാണോടി കോളേജിലോട്ട് കെട്ടിയെടുത്തത്

രൂപ :ഉണ്ടായിരുന്നതൊക്കെ തീർന്നു ഇനി ആകെ 5 ഉള്ളു അത് വേണമെങ്കിൽ തരാം

ആദി :അത് നിന്റെ..

രൂപ :അതെന്റെ

എന്നാൽ ആദി മറുപടി ഒന്നും പറയാതെ ബസിനു പുറത്തേക്കു നോക്കിയിരിക്കാൻ തുടങ്ങി

അല്പസമയത്തിനു ശേഷം

രൂപ :ഹലോ സ്ഥലമെത്തി ഇറങ്ങുന്നില്ലേ

ചെറുതായി ഒന്ന് മയങ്ങിയ ആദിയെ തട്ടി വിളിച്ചുകൊണ്ട് രൂപ പറഞ്ഞു

ആദി :ഞാൻ ഇറങ്ങിക്കോളാം നീ ഇറക്കണ്ട

ഇത്രയും പറഞ്ഞു ആദി സീറ്റിൽ നിന്നെഴുന്നേറ്റ് മുന്നോട്ടേക്ക് നടന്നു

രൂപ :ദൈവമേ ഇതെന്തൊരു സാധനം

ഇത്രയും പറഞ്ഞു രൂപയും പതിയെ ബസിനു പുറത്തേക്കിറങ്ങി അപ്പോഴേക്കും ആദി കുറച്ചു മുന്നോട്ടേക്കു നടന്നു നീങ്ങിയിരുന്നു പെട്ടെന്നാണ് ആദി റോഡിനു സൈഡിലായി ഒരു ചായകട കണ്ടത് പെട്ടെന്ന് എന്തോ ആലോചിച്ച ശേഷം ആദി അവിടെ നിന്നു ശേഷം പെട്ടെന്ന് തന്നെ തിരിഞ്ഞു നടന്ന് പിന്നാലെ വരുന്ന രൂപയുടെ അടുത്തേക്ക് എത്തി

“നീ ചായ കുടിക്കുന്നോ ”

ആദി അവളോടായി ചോദിച്ചു

പെട്ടെന്നുള്ള ആദിയുടെ ചോദ്യം കേട്ട രൂപ മിഴിച്ചു നിന്നു

രൂപ :ചായയോ

ആദി :അതെ ദാ അവിടെ കടയുണ്ട്

രൂപ :എന്റെ കയ്യിൽ കാശില്ല

ആദി :ഹേയ് അതൊക്കെ ഞാൻ കൊടുത്തോളാം നീ വാ

രൂപ : അല്ല എന്താ ഇപ്പോ പെട്ടന്നിങ്ങനെ

ആദി :അത് പിന്നെ അന്ന് നടന്നതൊക്കെ മനസ്സിൽ വച്ച് ഞാൻ നിന്നോട് അല്പം മോശമായി പേരുമാറി ഇപ്പോൾ അലോചിക്കുമ്പോൾ എനിക്കെന്തോ വിഷമം തോന്നുന്നു

രൂപ :ഹേയ് അതൊന്നും സാരമില്ല

ആദി :എന്നാൽ വാ ഓരോ ചായ കുടിക്കാം നമ്മുടെ പിണക്കം അങ്ങ് മാറട്ടെ

Leave a Reply

Your email address will not be published. Required fields are marked *