വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 1 Like

രൂപ :ഹലോ എങ്ങോട്ടാ

രൂപ പതിയെ ആദിയോടായി ചോദിച്ചു

ആദി :ഊളൻപാറേലോട്ട് എന്താ വരുന്നോ

ആദി പല്ല് കടിച്ചുക്കൊണ്ട് പറഞ്ഞു

രൂപ :തന്റെ തറവാട്ടിലോട്ട് ഞാൻ എന്തിനാ വരുന്നെ

ആദി :എന്താടി പറഞ്ഞെ

രൂപ :ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ഇയാളുടെ ചെവിക്ക് വല്ല കുഴപ്പവുമുണ്ടോ

ആദി :കുഴപ്പം നിന്റെ

പെട്ടന്നാണ് ഒരു ബസ് അവിടേക്ക് വന്നു നിന്നത് ആദി പതിയെ അതിലേക്ക് കയറാൻ തുടങ്ങി ഒപ്പം രൂപയും

ആദി :നീയിത് എങ്ങോട്ടാടി

രൂപ :എനിക്കും ഇതിലാ പോകേണ്ടെ

ആദി :കോപ്പ്

ഇത്രയും പറഞ്ഞു ആദി ബസിലേക്ക് കയറി ശേഷം ഒഴിഞ്ഞു കിടന്ന ഒരു സീറ്റിൽ ഇരുന്നു ഇതേ സമയം ആദിക്കുപിന്നാലെ ബസിലേക്ക് കയറിയ രൂപയും ആദിയുടെ അടുത്ത് തന്നെ വന്നിരുന്നു

ആദി :നീ എന്തിനാടി എന്റെ അടുത്ത് തന്നെ വന്നിരിക്കുന്നത്

രൂപ :നിനക്കെന്താ കണ്ണ് കാണില്ലെ ഇവിടെ വേറെ സീറ്റ്‌ ഒന്നും ഒഴിവില്ല

ആദി :ഇല്ലെങ്കിൽ നിന്ന് യാത്ര ചെയ്യണം എന്തായാലും എന്റെ അടുത്ത് ഇരിക്കാൻ പറ്റില്ല

രൂപ :പറയുന്നകേട്ടാൽ ഈ ബസ് നിന്റെ തറവാട് സ്വത്താണെന്ന് തോന്നുമല്ലോ ഞാൻ ഇവിടെ ഇരിക്കുന്നതിൽ നിനക്ക് വല്ല ബുദ്ധിമുട്ടുമുണ്ടെങ്കിൽ നീ എഴുനേറ്റ് നിന്നോ

ആദി :ടീ..

രൂപ :എന്താ നിക്കുന്നില്ലെ

ഇത് കേട്ട ആദി ഉത്തരമൊന്നും നൽകാതെ തിരിഞ്ഞിരുന്നു ബസ് പതിയെ മുന്നോട്ടേക്കു പോയി കണ്ടക്‌ടർ പതിയെ ടിക്കറ്റ് കൊടുക്കുവാനും

രൂപ :ടാ നീ S. T യിലാണോ പോകുന്നെ

കണ്ടക്‌ടർ വരുന്നത് കണ്ട രൂപ ആദിയോടായി ചോദിച്ചു

“ഹാ ഇത് വല്യ ശല്യമായല്ലോ നീ എന്തിനാടി എന്നോട് സംസാരിക്കുന്നത് നമ്മൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എനിക്ക് നിന്നോട് സംസാരിക്കാൻ തീരെ താല്പര്യമില്ല മിണ്ടാതെ അവിടെ ഇരിക്കാൻ നോക്ക് ”

പെട്ടെന്നാണ് കണ്ടക്ടർ അവരുടെ അടുത്തേക്ക് എത്തിയത്

“ഒരു തൈക്കാവ് ജങ്ഷൻ ”

ആദി പൈസ കൊടുത്ത ശേഷം കണ്ടക്ടറോടായി പറഞ്ഞു

കണ്ടക്ടർ :നിനക്കെങ്ങോട്ടാ പോകേണ്ടത്

അടുത്തതായി അയാൾ രൂപയൊട് ചോദിച്ചു

രൂപ :തൈക്കാവ് ജങ്ഷൻ ഒരു st

“St യോ ”

“അതെ ചേട്ടൻ എന്താ st എന്ന് കേട്ടിട്ടില്ലെ ”

“ഉം ശെരി st കാർഡ് കാണിക്ക് ”

“കോളേജ് തുറന്നതേയുള്ളു കാർഡ് കിട്ടാൻ രണ്ട് ദിവസമെടുക്കും ”

“എങ്കിൽ രണ്ട് ദിവസം കഴിഞ്ഞ് st തരാം മോള് കളിക്കാതെ പൈസ എടുത്തെ ”

“എന്താ ചേട്ടാ ഇത് എന്നെ കണ്ടാൽ അറിയില്ലെ ഞാൻ കോളേജ് കുട്ടിയാ രാവിലെ വന്ന ബസിലെ ചേട്ടൻ കാർഡില്ലാതെ st തന്നല്ലോ ”

“എങ്കിൽ മോള് ആ ബസിൽ തന്നെ തിരിച്ചു പോയാൽ മതി ”

“ഹലോ എനിക്ക് ബാലസ് കിട്ടിയില്ല ”

പെട്ടെന്നാണ് ആദി കണ്ടക്ടറോടായി ഇപ്രകാരം പറഞ്ഞത്

രൂപ : ചേട്ടാ ഇവന്റെ ബാക്കി കയ്യിലില്ലെ അതിന് എനിക്കൊരു ടിക്കറ്റ് തന്നേക്ക്

“ഇവന്റെ ബാക്കിയോ ”

“അതേ ചേട്ടാ ഇത് എന്റെ കൂട്ടുകാരനാ “

“ടീ നീ..”

“ആദി ഇതിന്റെ പൈസ ഞാൻ നാളെ തരാം ”

ഇത് കേട്ട കണ്ടക്ടർ ഒരു ടിക്കറ്റ് രൂപയ്ക്ക് നൽകിയ ശേഷം മുന്നോട്ടേക്കു പോയി

ആദി :ആരോട് ചോദിച്ചിട്ടാടി നീ എന്റെ പൈസക്ക് ടിക്കറ്റെടുത്തത്

രൂപ :പൈസ നാളെ തിരിച്ചു തരാം ആദി

ആദി :ആരാടി നിന്റെ ആദി

രൂപ :നിന്റെ പേര് അത് തന്നെയല്ലേ നിന്റെ കൂട്ടുകാരൻ അങ്ങനെ വിളിക്കുന്നത് കേട്ടു

ആദി :ഏത് കൂട്ടുകാരൻ നീയെന്നെ അങ്ങനെ വിളിക്കണ്ട

രൂപ :ശെരി വിളിക്കുന്നില്ല പോരെ

ആദി :ടീ.. ടീ കൂടുതൽ വാചകമടിക്കാതെ എന്റെ പൈസ എടുക്കെടി

രൂപ :അതല്ലേ പറഞ്ഞെ നാളെ തരാം

ആദി :നീ അങ്ങനെ നാളെ ഉണ്ടാക്കണ്ട എനിക്കിപ്പൊ എന്റെ പൈസ വേണം

രൂപ:എന്റെ കയ്യിലാകെ 5 രൂപേ ഉള്ളു 15 രൂപയുടെ കേസല്ലെ നാളെ ക്ലാസ്സിൽ വച്ച് തരാം

ആദി :അഞ്ചിന്റെ പൈസയില്ലാതെയാണോടി കോളേജിലോട്ട് കെട്ടിയെടുത്തത്

രൂപ :ഉണ്ടായിരുന്നതൊക്കെ തീർന്നു ഇനി ആകെ 5 ഉള്ളു അത് വേണമെങ്കിൽ തരാം

ആദി :അത് നിന്റെ..

രൂപ :അതെന്റെ

എന്നാൽ ആദി മറുപടി ഒന്നും പറയാതെ ബസിനു പുറത്തേക്കു നോക്കിയിരിക്കാൻ തുടങ്ങി

അല്പസമയത്തിനു ശേഷം

രൂപ :ഹലോ സ്ഥലമെത്തി ഇറങ്ങുന്നില്ലേ

ചെറുതായി ഒന്ന് മയങ്ങിയ ആദിയെ തട്ടി വിളിച്ചുകൊണ്ട് രൂപ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *