വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 2 1

സ്നേഹ :അതിന് വിഷ്ണു സമ്മതിക്കണ്ടേ

രാജീവ് :ഉം വിഷ്ണു അവൻ തന്നെയാ ഒന്നാമത്തെ പ്രശ്നം

ആരതി :ഒന്ന് മിണ്ടാതിരിക്കെടാ വിഷ്ണു ആള് സ്വീറ്റ് അല്ലേ

രാജീവ് :സ്വീറ്റ് എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത് അല്ല അവനെവിടെ

സ്നേഹ :ആർക്കറിയാം രാവിലെ ഇവിടെ ഉണ്ടായിരുന്നു പെട്ടെന്നിത് എവിടെ പോയി

“ഡേയ് എന്താ അവിടെ ഒരു ഗൂഢാലോചന ”

രാജീവ് : നൂറായിസാ നാറിക്ക് ധാ വരുന്നുണ്ട്

(വിഷ്ണു : ബോക്സിങ് ചാമ്പ്യൻ ആൻഡ് നന്മ മരം )

വിഷ്ണു :എന്താ എന്നെ കൂട്ടാതെ ഒരു ചർച്ച

രാജീവ് :നീ എവിടെ പോയി കിടക്കുകയായിരുന്നു

വിഷ്ണു :അവിടെ സെമിനാർ ഹാളിൽ ഇന്ന് ഉച്ചക്ക് എന്തോ പരുപാടി ഉണ്ടെന്ന് കുറച്ചു ചെയറും മറ്റും സെറ്റ് ചെയ്യാൻ ഉണ്ടായിരുന്നു

രാജീവ് :രാവിലെ തന്നെ hod പണി തന്നല്ലേ

വിഷ്ണു :ഹേയ് ഞാൻ തന്നെ ഏറ്റെടുത്തതാടാ നമ്മള് ചെയ്തില്ലെങ്കിൽ ഇതൊക്കെ പിന്നെ ആര് ചെയ്യും

ആരതി :ടാ വിഷ്ണു ഇവൻ പറയുവാ നമുക്ക് ജൂനിയേഴ്സിനെ ഒന്ന് വിരട്ടാന്ന്

വിഷ്ണു :എന്തിന്

രാജീവ് :എങ്കിലെ നമുക്ക് ഒരു വിലയുണ്ടാകു

വിഷ്‌ണു : അങ്ങനെ പേടിപ്പിച്ച് കിട്ടുന്ന ബഹുമാനമൊന്നും നമുക്ക് വേണ്ട

രാജീവ് :അവര് തലയിൽ കയറി നിരങ്ങും

വിഷ്ണു :ഒന്ന് പോടാ പിള്ളേരൊക്കെ പാവങ്ങളാടാ നിങ്ങളവരെ കണ്ടതല്ലേ

സ്നേഹ :രാജീവ്‌ പറയുന്നതിലും കാര്യമുണ്ട് അവരെ ഇങ്ങനെ ആദ്യമേ അഴിച്ചു വിട്ടാൽ അത് പ്രശ്നമാകും നമുക്ക് അവിടെ വരെ ചെന്ന് അവരെ ചെറുതായി ഒന്ന് പേടിപ്പിച്ചു നിർത്താം

വിഷ്ണു :സ്‌നേഹേ നീയും ഇവനെ പോലെ തുടങ്ങല്ലേ

ആരതി :എന്തായാലും നമുക്ക് അവിടെ വരെ ഒന്ന് പോകാടാ അവരോട് ഫ്രഷേഴ്‌സ് ഡേയുടെ കാര്യമൊക്കെ പറയണ്ടേ

വിഷ്ണു :അത് ശെരിയാ എന്നാൽ വാ പോയികളയാം

ഇത്രയും പറഞ്ഞു വിഷ്ണു അവരോടൊപ്പം ലൈബ്രറിക്ക് പുറത്തേക്കിറങ്ങി ശേഷം ഫസ്റ്റ് ഇയർ ക്ലാസ്സ്‌ റൂം ലക്ഷ്യമാക്കി മുന്നോട്ട് നടന്നു

കുറച്ച് സമയത്തിനു ശേഷം അവർ ഫസ്റ്റ് ഇയർ ക്ലാസ്സിനു മുന്നിൽ

“കൈ നോവുന്നെടാ പട്ടി ”

“നിന്നെ കൊല്ലൂടി തെണ്ടി ”

രാജീവ് :ടാ അകത്തെന്താടാ ഒരു ബഹളം

വിഷ്ണു :അറിയില്ല നീ വന്നേ

അവർ വേഗം തന്നെ ക്ലാസ്സിനുള്ളിലേക്ക് കയറി അവിടെ അവർ കണ്ടത് പരസ്പരം തല്ലുപിടിക്കുന്ന രൂപയേയും ആദിയേയുമാണ്

“ടാ..”

വിഷ്ണു ഉച്ചത്തിൽ തന്നെ വിളിച്ചു ക്ലാസ്സിലെ കുട്ടികൾ എല്ലാം തന്നെ നിശബ്ദരായി ശബ്ദം കേട്ട ആദിയും രൂപയും വേഗം തന്നെ തിരിഞ്ഞു നോക്കി സീനിയേഴ്സിനെ തന്റെ മുന്നിൽ കണ്ട ആദി വേഗം ഡസ്റ്റർ താഴേക്കിട്ടു

രാജീവ് : ഇപ്പോൾ എങ്ങനെയിരിക്കുന്നു ഞാൻ അപ്പോഴേ പറഞ്ഞതാ ഇതിനെയൊന്നും അഴിച്ചുവിടരുതെന്ന് അപ്പോൾ എന്തായിരുന്നു പിള്ളേര് പാവമല്ലേ വന്ന രണ്ടിന്റെ അന്ന് തമ്മിൽ തല്ലാൻ തുടങ്ങി

ഇത് കേട്ട വിഷ്ണു വർദ്ധിച്ച ദേഷ്യത്തോടെ ആദിയുടെ അടുത്തേക്ക് എത്തി

വിഷ്ണു :എന്താടാ ഇത്

“ചേട്ടാ അത് ഇവൾ ”

വിഷ്ണു പെട്ടെന്ന് തന്നെ ആദിയുടെ കുത്തിനു പിടിച്ചു

“ടാ പന്ന..”

ആരതി :വിഷ്ണു വേണ്ട

ഇത് കേട്ട വിഷ്ണു പതിയെ ആദിയുടെ ദേഹത്ത നിന്ന് കയ്യെടുത്തു ശേഷം പതിയെ രൂപയുടെ അടുത്തേക്ക് എത്തി

“നീ ആരാടി ഗുണ്ടയോ അവളുടെ ഒരു ബോയ് കട്ടും.. നിനക്കെന്താടി ഇവനുമായി പ്രശ്നം എന്തിനാ തല്ലുണ്ടാക്കിയേ ”

രൂപ :(ദൈവമേ ഞാൻ പെട്ടു )

അടുത്ത നിമിഷം രൂപ കരയാൻ തുടങ്ങി

വിഷ്ണു :നീ എന്തിനാ കരയുന്നേ കരയാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ നീ കരയാതെ കാര്യം പറ

എന്നാൽ രൂപ അപ്പോഴും കരച്ചിൽ തുടർന്നു

വിഷ്ണു : ദൈവമേ ഇവള് മോളെ കരയല്ലേ ഞാൻ അറിയാതെ പറഞ്ഞുപോയതാ നീ കാര്യം പറയ് ഞാൻ പരിഹാരമുണ്ടാക്കാം

ഇത് കേട്ട രൂപ പതിയെ ആദിക്ക് നേരെ കൈ ചൂണ്ടി” ഇവനാ എല്ലാത്തിനും കാരണം ”

ആദി :ടീ നീ..

വിഷ്ണു :വാ അടക്കി വെക്കടാ നീ പറ എന്താ പ്രശ്നം

രൂപ :ഇവനും ഞാനും തമ്മിൽ ഇഷ്ടത്തിലാ ഇപ്പോൾ ഇവൻ എന്നെ ഒഴിവാക്കാൻ നോക്കുവാ

ആദി :ടീ നുണച്ചി…

വിഷ്ണു :നീ മിണ്ടരുത്

ആദി :ചേട്ടാ ഇവള് പേരും കള്ളിയാ ഇവളെ എനിക്ക് അറിയത്തുപോലുമില്ല

“അറിയാതെ ആണോടാ നീയൊക്കെ തല്ല് കൂടിയത് ”

Leave a Reply

Your email address will not be published. Required fields are marked *