വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 6അടിപൊളി 

 

രൂപ : ഹേയ് ഞാൻ സ്ട്രോങ്ങാ

 

ആദി : ഉം ഗുഡ്

 

ആദി പതിയെ മുകളിലേക്ക് വണ്ടിയെടുത്തു അങ്ങനെ അവർ ഓരോ ഓരോ വളവുകളും ചുറ്റി മുകളിലേക്ക് പോയികൊണ്ടിരുന്നു

 

രൂപ : ചെറുതായി തണുപ്പ് വരുന്നുണ്ട് അല്ലേ

 

ആദി : ഇതൊന്നും ഒന്നുമല്ല മോളെ സീസണിൽ വരണം വിറച്ചു ചാകും ഞാൻ വന്നപ്പോൾ ഇതിന്റെ ഇരട്ടിയുടെ ഇരട്ടി തണുപ്പായിരുന്നു

 

അവർ വീണ്ടും യാത്ര തുടർന്നു

 

19 ആം ഹെയർ പിൻ

 

രൂപ : ആദി വണ്ടി നിർത്ത്

 

ആദി  : എന്താടി

 

രൂപ : പ്ലീസ് നിർത്ത് തല കറങ്ങുന്നു

 

ആദി : ശരി ശെരി

 

ആദി പതിയെ വണ്ടി ഒതുക്കി നിർത്തി രൂപ വേഗം തന്നെ ബൈക്കിൽ നിന്ന് ഇറങ്ങി ഒരിടത്ത്‌ മാറിയിരുന്നു ഛർദിക്കാൻ തുടങ്ങി

 

ആദി : ദൈവമേ ഇവള്

 

ആദി വേഗം തന്നെ അവളുടെ മുതുക് തടകി വിട്ടു

 

ആദി : ഇതാണോടി സ്ട്രോങ്ങ്‌

 

ആദി ബാഗിൽ നിന്ന് വെള്ളം എടുത്ത് രൂപയ്ക്ക് നൽകി

 

കുറച്ച് കഴിഞ്ഞ്

 

ആദി : ഇപ്പോൾ എങ്ങനെയുണ്ട്

 

രൂപ : കുഴപ്പമില്ല പെട്ടെന്ന് എന്തോ പോലെ ആയടാ സോറി

 

ആദി : സാരമില്ല

 

രൂപ : വാ പോകാം ഇനി കുറച്ചല്ലേ ഉള്ളു

 

ആദി : ഉം വന്ന് കയറ്

 

ആദി രൂപയയെയും കയറ്റി മുന്നോട്ട് പോയി

 

*******************************************

 

ആദി : രൂപേ ഇറങ്ങ്

 

രൂപ : എത്തിയോ

 

ആദി : ഉം ഇതുവരെ വണ്ടി പോകു വാ ഇനി നടക്കണം

 

ആദി വണ്ടി ഒതുക്കിയ ശേഷം രൂപയുമായി മുന്നോട്ട് നടന്നു

 

രൂപ : കൊള്ളാം അല്ലേ

 

ആദി : ഉം

 

രൂപ : അധികം ആളുകൾ ഇല്ലല്ലോ ആദി

 

ആദി : ഇന്ന് ഓഫ് ഡേ ആല്ലല്ലോ പിന്നെ സീസണുമല്ല ഇത്രയൊക്കെകാണു

 

രൂപ : ഇവിടെ നല്ല മഞ്ഞു മൂടി കിടക്കുമെന്നാ ഞാൻ കേട്ടിട്ടുള്ളത് അതൊന്നും കാണുന്നില്ലല്ലോ

 

ആദി : മഞ്ഞു കാണാൻ സീസൺ സമയത്ത്‌ വരണം നമുക്ക് ഒരിക്കൽ കൂടി വരാം

 

രൂപ : ഉം ശരി

 

ശേഷം ഇരുവരും അവിടെ മുഴുവൻ ചുറ്റികണ്ടു ഉച്ചക്ക് കോളേജിലേക്ക് കൊണ്ടുപോയ ഭക്ഷണവും കഴിച്ചു ശേഷം പതിയെ ആളൊഴിഞ്ഞ ഒരു ഭാഗത്ത്‌ ഇരുവരും ഒന്നിച്ചിരുന്നു മലയുടെ താഴേക്കു നോക്കി

 

രൂപ : ഹോ.. ഇവിടുന്ന് വീണാൽ മരിക്കുമായിരിക്കും അല്ലേ

 

ആദി : ഇല്ല ജീവിക്കും ഒന്നു പോടി

 

രൂപ : നല്ല കാറ്റ്‌ അല്ലേ ഇവിടെ വരുക എന്നത് കുറേ നാളത്തെ എന്റെ സ്വപ്നം ആയിരുന്നു താങ്ക്സ് ആദി

 

ആദി : ഒരു താങ്ക്സിൽ ഒതുക്കി അല്ലേ

 

ഇത് കേട്ട രൂപ പതിയെ ചുറ്റും നോക്കി അവിടെ അടുത്തായി ആരും ഉണ്ടായിരുന്നില്ല

 

രൂപ : താങ്ക്സ് മാത്രമല്ല വേറൊരു കാര്യം കൂടി ഉണ്ട് ഇങ്ങോട്ട് നോക്ക്

 

ഇത് കേട്ട ആദി  രൂപയെ നോക്കി രൂപ പതിയെ തന്റെ ചുണ്ടുകൾ അവന്റെ നേരകൊണ്ടുപോയ ശേഷം അവന്റെ ചുണ്ടിൽ മുത്തമിട്ടു ആദി പതിയെ അവളുടെ ചുണ്ടുകളെ ചെറുതായി ഒന്ന് ഉറുഞ്ചി അവൾ തിരിച്ചും ശേഷം രൂപ പെട്ടെന്ന് തന്നെ ചുണ്ടുകൾ അകറ്റി

 

ആദി : കഴിഞ്ഞോ

 

രൂപ : ഉം കഴിഞ്ഞു അത്രയും മതി എന്താ ഇഷ്ടപ്പെട്ടൊ

 

ആദി : ഉം നിന്റെ ഛർദിലിന്റെ ചുവ പോയിട്ടില്ല കേട്ടൊ

 

രൂപ : പോടാ പട്ടി ഇനി നീ ചോദിച്ചോണ്ട് വാ

 

ആദി : ഞാൻ ചോദിച്ചില്ലല്ലോ നീ തന്നതല്ലേ

 

ഇത് കേട്ട രൂപ  കയ്യിലേക്ക് ഊതിയ ശേഷം പതിയെ മണപ്പിച്ചു

 

ആദി : ഞാൻ വെറുതെ പറഞ്ഞതാടി മൊട്ടെ നിന്റെ ചുണ്ടിന് നല്ല തേനിന്റെ രുചിയായിരുന്നു കുടിച്ചോണ്ടിരിക്കാൻ തോന്നി

 

രൂപ : അങ്ങനെ ഇപ്പോൾ കുടിക്കണ്ട വാ പോകാം സമയമായി

 

ഇത്രയും പറഞ്ഞു രൂപ ബൈക്കിനടുത്തേക്ക് നടന്നു

 

ആദി : നിക്കെടി ഞാൻ കൂടി വരട്ടെ

 

അല്പനേരത്തിനുള്ളിൽ തന്നെ അവർ ബൈക്കിനടുത്തേക്ക് എത്തി ശേഷം തിരികെ യാത്ര ആരംഭിച്ചു

 

രൂപ : ആദി ശെരിക്കും ചുവ ഉണ്ടായിരുന്നോ

 

ആദി : നീ അത് വിട്ടില്ലേ ഞാൻ ചുമ്മാ പറഞ്ഞതാടി ഇനിയിപ്പോൾ ചുവ ഉണ്ടായിരുന്നെങ്കിൽ തന്നെ എനിക്ക് അതിൽ ഒരു പ്രശ്നവുമില്ല പോരെ

 

രൂപ : അപ്പോൾ ഉണ്ടായിരുന്നു അല്ലേ

 

ആദി : ഇവളെക്കൊണ്ട് ഇനി മിണ്ടിയാൽ ഞാൻ ഇവിടെ ഇറക്കി വിടും കേട്ടല്ലോ

 

ഇത്രയും പറഞ്ഞു ആദി വണ്ടിയുടെ വേഗത കൂട്ടി

 

രൂപ : (മൂക്കിന്റെ തുമ്പത്താ ദേഷ്യം പൊട്ട മെക്കാനിക്ക് )

 

ആദി : എന്താടി ഇപ്പോൾ പറഞ്ഞേ

 

രൂപ : എന്ത് പറയാൻ ഞാൻ ഒന്നും പറഞ്ഞില്ല

 

ആദി : നിന്നെ എനിക്കറിഞ്ഞൂടെ മോളെ

 

കുറച്ച് മണിക്കൂറുകൾക്ക് ശേഷം ആദിയും രൂപയും വീട്ടിൽ

 

അമ്മ : ഇന്നെന്താടാ വൈകിയത്

 

ആദി : സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടായിരുന്നു അമ്മേ

 

അമ്മ : സ്പെഷ്യൽ ക്ലാസ്സ്‌ അല്ലേ ശെരി വന്ന് എന്തെങ്കിലും കഴിക്കാൻ നോക്ക്

 

ഇത്രയും പറഞ്ഞു അമ്മ കിച്ചണിലേക്ക് പോയി

 

അന്നേ ദിവസം രാത്രി

 

ആദി : അമ്മേ അമ്മ മാമനെ എങ്ങാനും വിളിച്ചു നോക്കിയിരുന്നോ

 

അമ്മ : ഉം ഞാൻ വിളിച്ചു പക്ഷെ ചേട്ടൻ ഫോൺ എടുക്കുന്നില്ല ഏട്ടത്തിയേയും വിളിച്ചു നോക്കി ചേച്ചിയും എടുക്കുന്നില്ല നമ്മളോടുള്ള ദേഷ്യം മാറാൻ അല്പം സമയം പിടിക്കും

 

ആദി : അമ്മേ ഞാൻ ഓണത്തിന് അങ്ങോട്ടേക്ക് പോയാലോ എന്നാ ആലോചിക്കുന്നത്

 

അമ്മ : അങ്ങോട്ട് ചെന്നാൽ ചേട്ടൻ കുത്തിന് പിടിച്ചു നിന്നെ പുറത്താക്കും

 

ആദി : എന്നാൽ അതൊന്ന് കാണണമല്ലോ ഞാൻ എന്തയാലും പോകാൻ തീരുമാനിച്ചു

 

അമ്മ : നീ എന്തെങ്കിലും ചെയ്യ് പിന്നെ ഇനി ഈ സംസാരം വേണ്ട ആ കൊച്ചെങ്ങാൻ കേട്ടാൽ സങ്കടപ്പെടും

 

ആദി : അവൾ എപ്പഴേ ഉറങ്ങികാണും

 

അമ്മ : എന്നാൽ നീയും പോയി കിടക്ക് നാളെ കോളേജിൽ പോകണ്ടേ

 

ആദി : ഉം ശരി

 

ഇത്രയും പറഞ്ഞു ആദി റൂമിലേക്ക് പോയി

 

“മാമനും മാമിയും വിളിച്ചാൽ ഫോൺ എടുക്കില്ല അപ്പോൾ പിന്നെ മാളുനെ വിളിച്ചു നോക്കിയാലോ അവളോട് കാര്യങ്ങളൊക്കെ പറഞ്ഞു നോക്കാം അവൾക്ക് ചിലപ്പോൾ എല്ലാം മനസ്സിലാകും ”

 

ആദി പതിയെ ഫോൺ കയ്യിലെടുത്ത് മാളുവിന്റെ നമ്പർ ഡയൽ ചെയ്തു എന്നാൽ അവൾ ഫോൺ എടുത്തില്ല

 

“വിചാരിച്ചത് പോലെ തന്നെ അവളും എടുക്കുന്നില്ല ”

 

ആദി വീണ്ടും കാൾ ചെയ്തു ഇത്തവണയും മാളു ഫോൺ എടുത്തില്ല

 

“അങ്ങനെ വിട്ടാൽ പറ്റില്ല ”

 

ആദി വീണ്ടും വിളിച്ചു പെട്ടെന്നാണ് മാളു ഫോൺ അറ്റണ്ട് ചെയ്തത്

 

“എന്തിനാ ഇങ്ങനെ ശല്യം ചെയ്യുന്നത് നിങ്ങളുടെ ആരെങ്കിലും ഇവിടെയുണ്ടോ ”

 

ആദി : മാളു മോളെ

 

മാളു : മോളൊ ആരുടെ മോള് ഫോൺ വച്ചിട്ട് പോ

 

ആദി : നീ കരയുവാണോ

 

മാളു : ഞാൻ കരഞ്ഞാൽ  നിങ്ങൾക്കെന്താ

 

Leave a Reply

Your email address will not be published. Required fields are marked *