വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 6അടിപൊളി 

 

ഗീതു : നീ എന്താടി വല്ലതിരിക്കുന്നെ

 

രൂപ : ടീ വീണ്ടും വഴക്കായി

 

ഗീതു : നിനക്ക് എന്തിന്റെ പ്രശ്നമാ രൂപേ അവനു നിന്നോടുള്ള ഇഷ്ടം കളഞ്ഞു കുളിക്കാനാണോ നീ ഈ നോക്കുന്നേ

 

രൂപ : അറിയാതെ എന്റെ പിടിവിട്ടു പോയെടി

 

ഗീതു : പോയെങ്കിൽ പോട്ടെ എന്നോട് എന്തിനാ പറയുന്നെ

 

രൂപ : അങ്ങനെ പറയല്ലേ ആ സാന്ദ്ര അവന്റെയടുത്ത്‌ വന്ന് മിണ്ടിയപ്പോൾ എനിക്കെന്തോ സഹിക്കാൻ പറ്റിയില്ല ആദി അവനെന്നെ വെറുക്കുവോ

 

ഗീതു : പോയി അവനോട് തന്നെ ചോദിക്ക്

 

രൂപ : അവനിപ്പോൾ എന്നോട് മിണ്ടുന്നില്ല നീ അവനോട് ഇത്തിരി സംസാരിക്കുമോ

 

ഗീതു : എനിക്കൊന്നും വയ്യ തനിയെ പോയി മിണ്ടിയാൽ മതി

 

ഇതേ സമയം ആദിയും അജാസും

 

അജാസ് :ആദി

 

ആദി : പോടാ കോപ്പേ ലാബിൽ വച്ച് നീ എന്തൊക്കെയാടാ വിളിച്ചു കൂവിയത്

 

അജാസ് : അത് സാന്ദ്ര കുട്ടിയെ ഇമ്പ്രെസ്സ് ചെയ്യാൻ വേണ്ടി പറഞ്ഞതല്ലേ നിന്റെ രൂപ കാരണം ആദ്യമായി ഒരു നല്ല കാര്യം നടന്നു ഇന്നത്തെ പ്രഫോമൻസ് കാരണം സാന്ദ്രക്കെന്നോട് ചെറിയൊരു സോഫ്റ്റ്‌ കോർണർ തോന്നിയിട്ടുണ്ട്

 

ആദി : നിനക്ക് അവൾ ചെയ്തത് നല്ല കാര്യമായിരിക്കും പക്ഷെ എനിക്ക് അങ്ങനെയല്ല നിങ്ങള് പോയ ശേഷം ഞാനും രൂപയും തമ്മിൽ ഉടക്കി

 

അജാസ് : ഇതാണോ വലിയ കാര്യം രാവിലെ ഉടക്കിയാൽ നിങ്ങൾ വൈകുന്നേരം ഒന്നാകില്ലേ

 

ആദി : ഇല്ല അങ്ങനെ ഒന്നാകാൻ ഞാൻ തീരുമാനിച്ചിട്ടില്ല അവൾക്ക് ഒരല്പം അഹങ്കാരം കൂടുതലാ ഞാൻ അത് തീർത്തുകൊടുത്തോളാം

ഉച്ചക്ക് ലഞ്ച് ടൈം

 

ആദി : ടാ വാ കഴിക്കാൻ പോകാം

 

അജാസ് : അവരെ വിളിക്കണ്ടേ

 

ആദി : വേണ്ട

 

ഇത്രയും പറഞ്ഞു ആദി മുന്നോട്ട് നടന്നു ഒപ്പം അജാസും

 

രൂപ : കണ്ടോ അവൻ നമ്മളെ വിളിച്ചില്ല എന്നോട് നല്ല ദേഷ്യമായിരിക്കും

 

ഗീതു : നീ വാ നമുക്ക് നോക്കാം

 

ഇത്രയും പറഞ്ഞു അവരും ക്യാൻറ്റീനിലേക്ക് നടന്നു

 

രൂപയും ഗീതുവും ക്യാൻറ്റീനിലേക്ക് എത്തിയപ്പൊഴേക്കും ആദി കഴിക്കാൻ തുടങ്ങിയിരുന്നു

 

രൂപ : ഗീതു നീ പോയി ഒന്ന് സംസാരിക്ക്

 

ഗീതു : ഞാൻ എന്ത് സംസാരിക്കാൻ

 

രൂപ : പ്ലീസ് എനിക്കൊരു അബദ്ധം പറ്റിയതാണെന്ന് പറ

 

ഗീതു : നിനക്കത് നേരിട്ട് പറഞ്ഞാൽ പോരെ

 

രൂപ : എടി അവൻ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്കറിയില്ല നീ പോയി അവനോട് കാര്യങ്ങൾ പറയുമ്പോഴേക്കും ഞാൻ വന്നു സോറി പറയാം

 

ഗീതു : ശരി ഇത് ലാസ്റ്റ് ആണ് രൂപേ ഇനി വഴക്ക് ഉണ്ടായാൽ ഞാൻ ഇടപെടില്ല

 

രൂപ : ശരി ഇനി ഞാൻ ഒരു പ്രശ്നവും ഉണ്ടാക്കില്ല

 

ഇത് കേട്ട ഗീതു പതിയെ ആദിയുടെ അടുത്ത് ചെന്നിരുന്നു

 

ഗീതു : നീ എന്താ ഞങ്ങളെ വിളിക്കാത്തത്

 

ആദി : നീ അവളുടെ വക്കാലത്തുമായി വന്നതാണോ

 

ഗീതു : ടാ അവളുടെ സ്വഭാവം നിനക്കറിയാലോ

 

ആദി : ഗീതു അവളെപറ്റി കേൾക്കാൻ എനിക്ക് തീരെ താല്പര്യമില്ല

 

ഗീതു : ടാ ഈ ഒരു തവണത്തേക്കു കൂടി ക്ഷമിക്ക്

 

ആദി : എന്ത് ക്ഷമിക്കാനാണ് നീ ഈ പറയുന്നത്

 

പെട്ടന്ന് തന്നെ രൂപ അവിടേക്ക് എത്തി

 

രൂപ : ഗീതു, അജാസേ കുറച്ച് നേരത്തേക്ക് ഒന്ന് മാറി ഇരിക്കാമോ

 

ആദി : എന്തിന്

 

രൂപ : പ്ലീസ് എനിക്ക് ഇവനോട് ഒന്ന് സംസാരിക്കണം

 

ഇത് കേട്ട അജാസും ഗീതുവും അവിടെ നിന്ന് മാറി അജാസ് മറ്റൊരു ടേബിളിലേക്ക് ചെന്നിരുന്നു ഗീതു ക്യാൻറ്റീനിന് പുറത്തേക്കും പോയി

 

രൂപ : സോറി ആദി ഞാൻ അറിയാതെ

 

ആദി : എന്ത് അറിയാതെ ലാബിൽ കിടന്ന് ഷോ ഇറക്കിയപ്പോൾ ഇതല്ലായിരുന്നല്ലോ ഭാവം

 

രൂപ : അതാ സാന്ദ്ര

 

ആദി : അവൾക്കെന്താ എന്നോട് മിണ്ടികൂടെ

 

രൂപ : നീയല്ലേ അവളുടെ പേര് പറഞ്ഞു എന്നെ എപ്പോഴും എരി കേറ്റുന്നത് അവൾ നിന്നെ തട്ടിയെടുത്താലോന്ന് പേടിച്ചിട്ടാ ഞാൻ

 

ആദി : ഓഹ് അവൾ ഒന്ന് ചിരിച്ചു കാണിച്ചാൽ ഞാൻ കൂടെ പോകും അല്ലേ അപ്പോൾ അങ്ങനെയാ നീ എന്നെ കുറിച്ച് ധരിച്ചു വച്ചിരിക്കുന്നത്

 

രൂപ : ദൈവമേ ഇവൻ ഞാൻ അങ്ങനെയല്ലടാ

 

ആദി : അങ്ങനെയല്ലാതെ പിന്നെ എങ്ങനെയാ എല്ലാത്തിനും കാരണം ഞാനാ വെറുതെ വേലിയിൽ കിടന്ന….

 

പെട്ടെന്ന് എന്തോ ഓർത്ത ശേഷം ആദി നിർത്തി

 

രൂപ : ബാക്കി കൂടി പറയ് എന്തിനാ നിർത്തിയത്

 

എന്നാൽ ആദി മറുപടി ഒന്നും നൽകാതെ കഴിക്കൽ തുടർന്നു

 

ഇത് കണ്ട രൂപ പതിയെ എഴുനേറ്റ ശേഷം ക്യാൻറ്റീനിന് പുറത്തേക്കു പോയി

 

കുറച്ചു സമയത്തിനുള്ളിൽ തന്നെ അവിടേക്ക് സാന്ദ്രയെത്തി ശേഷം ആദിയുടെ അടുത്തേക്ക് ചെന്നിരുന്നു

 

സാന്ദ്ര : എന്താ ആലോചിക്കുന്നെ

 

ആദി : ഹേയ് ഒന്നുമില്ല പിന്നെ ഇന്നുണ്ടായതിനു സോറി അവൾ ഒന്നും മനഃപൂർവം ചെയ്തതല്ല

 

സാന്ദ്ര : ഹേയ് നോ പ്രോബ്ലം സത്യത്തിൽ ഞാനാ സോറി പറയേണ്ടത് എനിക്ക് തന്നോട് ചെറിയൊരു ഇഷ്ടം ഉണ്ടായിരുന്നു പിന്നെ കേൾക്കുന്നത് നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്നാ അതോടെ  എനിക്ക് ചെറിയ അസൂയയൊക്കെ തോന്നി തുടങ്ങി നീ എന്തിനാണ് അവളുടെ പുറകേ നടക്കുന്നത് എന്നൊക്കെയായിരുന്നു എന്റെ ചിന്ത സത്യത്തിൽ ഇന്ന് അവളെ വേദനിപ്പിക്കാനാ ഞാൻ നിന്നോട് കുറച്ച് അടുത്ത് പെരുമാറിയത് പിന്നീട് ആലോചിച്ചപ്പോൾ ഞാൻ ചെയ്തതൊക്കെ തെറ്റാണെന്ന് മനസ്സിലായി രൂപയുടെ ഇന്നത്തെ പെരുമാറ്റം കണ്ടപ്പോൾ അവൾ നിന്നെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്നും എനിക്ക് മനസ്സിലായി നീ ഒരുപാട് ലക്കിയാ ആദി പിന്നെ രൂപയോട് എനിക്കുവേണ്ടി ഒരു സോറി പറഞ്ഞെക്ക് എനിക്ക് അവളെ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട്

 

ഇത്രയും പറഞ്ഞു സാന്ദ്ര അവിടെ നിന്ന് പോയി

 

അന്ന് ബാക്കിയുള്ള ക്ലാസ്സുകളിൽ എല്ലാം ആദി വളരെ യേറെ അസ്വസ്ഥനായിരുന്നു

 

അജാസ് : ഇങ്ങനെ ഇരുന്ന് നേരിപിരി കൊള്ളാതെ അവളോട് പോയി മിണ്ടുന്നെങ്കിൽ മിണ്ട്

 

ആദി : വലിയ തെറ്റ് പറ്റിയെടാ പറയാൻ പാടില്ലാത്ത ഒരു കാര്യം ഇന്ന് എന്റെ നാവിൽ നിന്ന് വന്നു

 

അജാസ് : അല്ലെങ്കിലും ദേഷ്യം വന്നാൽ നിന്റെ നാവിനു ലൈസൻസ് എല്ലല്ലോ

 

ആദി : അതോർത്തിട്ട് നെഞ്ച് നീറുവാടാ ഞാൻ തമാശക്കാ അവളോട് ഗൗരവം കാണിച്ചത് പക്ഷെ ഇപ്പോൾ

 

അജാസ് : പോട്ടെ എന്നോട് പറഞ്ഞത് അവളോടും പറഞ്ഞാൽ മതി അവള് ക്ഷമിച്ചോളും

 

അന്ന് വൈകുന്നേരം ആദി ബൈക്ക് സ്റ്റാർട്ട് ആക്കിയ ശേഷം പതിയെ കോളേജിന് പുറത്ത് നിൽക്കുന്ന രൂപയുടെ അടുത്തേക്ക് എത്തി

 

ആദി : വാ കയറ്

 

ഇത് കേട്ട രൂപ ബൈക്കിലേക്ക് കയറി ആദി ബൈക്ക് മുന്നോട്ടെടുത്തു

 

കുറേ നേരത്തേക്ക് അവർ ഇരുവരും ഒന്നും മിണ്ടിയില്ല ആദിക്ക് അവളോട് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നെങ്കിലും അവന്റെ തൊണ്ടയിൽ ശബ്‍ദം പുറത്തേക്കു വന്നില്ല

Leave a Reply

Your email address will not be published. Required fields are marked *