വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 6അടിപൊളി 

രൂപ : ഓഹ് സോറി

 

രൂപ വേഗം ഹെൽറ്റും എടുത്ത് കൊണ്ട് ബൈക്കിലേക്ക് കയറി

 

രൂപ : അമ്മേ പോകുവാണെ

 

അമ്മ : ഉം സൂക്ഷിച്ചു പോയിട്ട് വാ

 

ഇത് കേട്ട ആദി ബൈക്ക് മുന്നോട്ട് എടുത്തു

 

അല്പനേരത്തിന് ശേഷം

 

ആദി : എന്താടി ഒന്നും മിണ്ടാത്തെ

 

രൂപ : ഹേയ് ഒന്നുമില്ല

 

ആദി : അതല്ലല്ലൊ

 

രൂപ : ടാ ഓണം പ്രോഗ്രാമിന് ഞാൻ ആ പട്ടു പാവാടാ തന്നെ ഇടണോ

 

ആദി : ഉം അതിലെന്താ ഇത്ര സംശയം

 

രൂപ : പ്ലീസ് വേണ്ടടാ

 

ആദി : രണ്ട് മിക്സി, മൂന്നു ഫാൻ, ഒരു മോട്ടർ…

 

രൂപ : നീ എന്തൊക്കെയാടാ ഈ പറയുന്നെ

 

ആദി : ഇതൊക്കെ നന്നാക്കിയ പൈസക്കാ ഞാൻ അത് വാങ്ങിയത് അതും നിന്നെ അത് ഇട്ട് കാണാനുള്ള കൊതികൊണ്ട് നിനക്ക് പറ്റില്ലെങ്ങിൽ വേണ്ട

 

രൂപ : ഞാൻ ഇട്ടോളാം നീ വിഷമിക്കണ്ട

 

ആദി : ആർക്ക് വിഷമം എനിക്ക് ഒരു വിഷമവുമില്ല പിന്നെ ആ പട്ടു പാവാട വേണ്ടെങ്ങിൽ വേറെ ആർക്കെങ്കിലും കൊടുത്തേക്കാം അല്ല ആർക്കാ ഇപ്പോൾ കൊടുക്കുക ഉം നമ്മുടെ സാന്ദ്രക്ക് കൊടുത്താലോ

 

അടുത്ത നിമിഷം രൂപ കൈ മുറുക്കി ആദിയുടെ കുറുക്കിൽ ഇടിച്ചു

 

“നീ കൊടുക്കോ.. കൊടുക്കോന്ന് ”

 

ആദി : നിനക്ക് വേണ്ടന്നല്ലെ പറഞ്ഞത്

 

രൂപ : ആര് പറഞ്ഞു എനിക്ക് വേണം ഞാൻ ഇട്ടോളാം പിന്നെ അവളുടെ പേര് ഇനി എന്നോട് പറഞ്ഞു പോകരുത് ഒരു കൂന്ദ്ര

 

ആദി : എന്തൊരു കുശുമ്പാടി

 

രൂപ : ആർക്കാടാ കുശുമ്പ് അവൾക്ക് കൊടുക്കാനാണെങ്ങിൽ അവളെ അങ്ങ് സ്നേഹിച്ചാൽ പോരായിരുന്നോ എന്തിനാ….

 

ആദി : സ്‌നേഹിച്ചേനെ പക്ഷെ എന്ത് ചെയ്യാനാ അതിന് മുൻപ് ഒരു മൊട്ടച്ചി എന്റെ മനസ്സിൽ കയറി കൂടിയില്ലെ

 

ഇത് കേട്ട രൂപയുടെ മുഖത്ത്‌ ചിരി വിടർന്നെങ്കിലും അതവൾ മറച്ചു വെച്ചു

 

ആദി : രൂപേ

 

രൂപ : ഉം

 

ആദി : എനിക്ക് നിന്റെ എന്താ കൂടുതൽ ഇഷ്ടം എന്ന് അറിയാമോ

 

രൂപ : ഞാൻ എങ്ങനെ അറിയാനാ എനിക്ക് ഉണ്ട കണ്ണും ജപ്പാൻ മൂക്കുമൊക്കെയല്ലേ അതൊക്കെ ആർക്കെങ്കിലും ഇഷ്ടപ്പെടുമോ

 

ആദി : ദൈവമേ അതൊന്നും നീ ഇതുവരെ മറന്നില്ലേ

 

രൂപ : ഇല്ല… എനിക്ക് അത്ര ഭംഗി ഒന്നും ഇല്ലെന്ന് എനിക്ക് അറിയാം

 

ആദി : ആരാടി പൊട്ടി അങ്ങനെ പറഞ്ഞേ നിന്റെ കണ്ണുണ്ടല്ലൊ അത് എന്ത് ഭംഗിയാണെന്ന് അറിയാമോ അന്ന് നമ്മൾ ഡാൻസ് കളിച്ചില്ലെ അന്നാ ഞാൻ ആദ്യമായി നിന്റെ കണ്ണ് ശ്രദ്ധിച്ചത് അത് ഓർത്തു ഞാൻ ഒരു ദിവസം മുഴുവൻ ഉറങ്ങാതെ കിടന്നിട്ടുണ്ട് പിന്നെ നിന്റെ മൂക്കിന്റെ പുറത്തുള്ള ചെറിയ മറുക് എന്തോ അതെനിക്ക് വലിയ ഇഷ്ടമാ

 

ഇത് കേട്ട രൂപ ബൈക്കിലെ മിററിലൂടെ തന്റെ മൂക്കിലെ മറുക് നോക്കി

 

രൂപ : നീ ഇതൊക്കെ ശ്രദ്ധിച്ചിരുന്നോ

 

ആദി : ഉം പിന്നെ എനിക്ക് ഇതിനെക്കാൾ ഒക്കെ ഇഷ്ടം വേറൊരു കാര്യമാ പക്ഷെ അത് പറഞ്ഞാൽ നീ എന്നെ എന്തെങ്കിലും ചെയ്യോന്ന് എനിക്കൊരു പേടി 😋

 

രൂപ : അത് നീ പറയണ്ട പറഞ്ഞാൽ ഞാൻ കൊല്ലും വൃത്തികെട്ടവൻ

 

ഇത് കേട്ട ആദി ചിരിച്ചുകൊണ്ട് ബൈക്ക് മുന്നോട്ട് എടുത്തു അല്പനേരത്തിന് ശേഷം കോളേജിനടുത്ത്

 

ആദി : രൂപേ അവിടെ പോലീസ് ഒക്കെ നിൽക്കുന്നുണ്ടല്ലൊ എന്തോ പ്രശ്നം ഉണ്ടെന്നാ തോന്നുന്നെ

 

രൂപ : എന്ത് പ്രശ്നം

 

ആദി : അറിയില്ല നമുക്ക് അങ്ങോട്ട് പോയി നോക്കിയാലോ

 

പെട്ടെന്നാണ് അങ്ങോട്ടേക്ക് രണ്ട് മൂന്ന് കുട്ടികൾ നടന്നു വന്നത്

 

രൂപ : ഹലോ അവിടെ എന്താ പ്രശ്നം ഇന്ന് ക്ലാസ്സ്‌ ഇല്ലേ

 

“ഇന്ന് സ്ട്രൈക്കാ ക്ലാസ്സ്‌ ഇല്ല വേഗം പോകാൻ നോക്ക് കുറച്ച് കൂടി കഴിഞ്ഞാൽ അടിയും ബഹളവും തുടങ്ങും ”

 

ഇത്രയും പറഞ്ഞു അവർ മുൻപോട്ട് നടന്നു

 

ആദി : അപ്പോൾ ഇന്നത്തെ ക്ലാസ്സിന്റെ കാര്യം തീരുമാനമായി ഇനി എന്ത് ചെയ്യുമെടി

 

രൂപ : എന്ത് ചെയ്യാൻ തിരിച്ചു വീട്ടിൽ പോകാം

 

അദി : വീട്ടിൽ പോയിട്ട് ഇപ്പോൾ എന്തിനാ ടീ എനിക്കൊരു ഐഡിയ നമുക്ക് ഒരു സിനിമക്ക് പോയാലൊ

 

രൂപ : വേണ്ട എനിക്ക് സിനിമയൊന്നും ഇഷ്ടമല്ല

 

ആദി : എന്നാൽ ശെരി ബീച്ചിൽ പോകാം

 

രൂപ : ഈ വെയിലത്തോ നിനക്കെന്താടാ

 

ആദി : അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ വാ വീട്ടിലേക്ക് തന്നെ പോകാം

 

ഇത്രയും പറഞ്ഞു ആദി വണ്ടി തിരിച്ചു

 

രൂപ : ആദി നമുക്ക് പൊൻമുടിയിൽ പോയാലൊ

 

ആദി :ഇവിടേക്ക്

 

രൂപ : പൊൻമുടി എന്താ നീ കേട്ടിട്ടില്ലേ

 

ആദി : അതൊക്കെ കേട്ടിട്ടുണ്ട്

 

രൂപ : എന്നാൽ പിന്നെ നമുക്ക് പോയാലൊ

 

ആദി : അതൊക്കെ വലിയ മെനക്കേടാ നമുക്ക് ഇവിടെ അടുത്തെവിടെയെങ്കിലും പോകാം

 

രൂപ : പ്ലീസ് ആദി ഞാൻ ഇതുവരെ അവിടെ പോയിട്ടില്ലെടാ

 

ആദി : ഇതുവരെ പോയിട്ടില്ലെ.. അല്ല ഇപ്പോൾ പെട്ടെന്നെന്താ അവിടെ പോകാൻ ഒരാഗ്രഹം

 

രൂപ : +1 ൽ ക്ലാസ്സിൽ നിന്ന് പൊൻമുടിയിലേക്ക് ടൂർ പോയിരുന്നു അന്ന് ഞാൻ മാത്രമാ പോകാതിരുന്നത് പിറ്റേന്ന് കുട്ടികൾ ഒക്കെ അവിടെ പോയതിനെ പറ്റി പറയുന്നത് കേട്ടപോൾ എന്നെങ്കിലും ഒരു ദിവസം ഞാനും പോകും എന്ന് മനസ്സിൽ ഉറപ്പിച്ചതാ പ്ലീസ് ടാ നമുക്ക് പോയാലൊ

 

ആദി : ഇന്ന് പോയേ പറ്റുള്ളോ

 

രൂപ : അങ്ങനെ നിർബന്ധം ഒന്നുമില്ല

 

ആദി : അയ്യോ കുറച്ചു കൂടി സങ്കടത്തിൽ പറ ചിലപ്പോൾ എന്റെ മനസ്സ് അലിഞ്ഞാലൊ

 

രൂപ : നീ കൊണ്ട് പോണ്ട പോരെ

 

ഇത് കേട്ട ആദി വണ്ടി പതിയെ മുന്നോട്ട് എടുത്തു

 

അല്പസമയത്തിന് ശേഷം

 

രൂപ : ഇത് വീട്ടിലേക്കുള്ള വഴിയല്ലല്ലോ നമ്മൾ പൊൻമുടിയിലോട്ടാണോ പോണേ

 

ആദി : ഹോ കണ്ടു പിടിച്ചുകളഞ്ഞല്ലോ ഭയങ്കരം തന്നെ

 

രൂപ : ദേ ആദി എന്നെ കളിയാക്കിയാൽ ഉണ്ടല്ലോ നമ്മൾ എങ്ങോട്ടാ പോകുന്നെ

 

ആദി : നീ പറഞ്ഞ സ്ഥത്തേക്ക് തന്നെയാ പിന്നെ ഒരു പ്രധാന കാര്യം അമ്മ ഇത് അറിയരുത് അമ്മക്ക് പൊൻമുടിന്നൊക്കെ കേൾക്കുന്നതേ പേടിയാ ഞാൻ ഫ്രിണ്ട്സിന്റെ കൂടെ ഒരു തവണ പോയതിനു എന്നെ കോന്നില്ലന്നേ ഉള്ളു നിന്നെയും കൊണ്ട് അവിടെ പോയെന്ന് അറിഞ്ഞാൽ പിന്നെ തീർന്നു

 

രൂപ : അമ്മക്ക് ഇഷ്ടമില്ലെങ്കിൽ പോകണ്ട ആദി

 

ആദി : എന്തായാലും ഇതുവരെ വന്നില്ലേ ഇനി തിരിച്ചു പോകാൻ പറ്റില്ല നീ അമ്മയോട് പറയാതിരുന്നാൽ മതി പിന്നെ അവിടെ ചെന്നാൽ അധിക നേരം ഒന്നും നിൽക്കാൻ പറ്റില്ല കുറച്ചു കണ്ടിട്ട് പെട്ടെന്ന് വരണം കോളേജ് വിടുന്ന സമയത്ത്‌ തന്നെ വീട്ടിൽ എത്തണ്ടേ

 

രൂപ : ഉം

 

കുറച്ച് സമയത്തിന് ശേഷം

 

രൂപ : എത്താറായൊ

 

ആദി : ദാ ഇതിന്റെ അങ്ങ് മുകളിലായിട്ടാ നമുക്ക് പോകേണ്ടത് അങ്ങനെ ചുറ്റി ചുറ്റി ഒരു അരമണിക്കൂർ കൊണ്ട് എത്തും എന്ന് തോന്നുന്നു മൊത്തം ഒരു 22 ഹെയർ പിൻ വളവുണ്ട് നീ ഛർദിക്കുകയൊന്നും ഇല്ലല്ലോ അല്ലേ

Leave a Reply

Your email address will not be published. Required fields are marked *