വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 6അടിപൊളി 

ആദി : നിങ്ങളോ

 

മാളു : പിന്നെ ഒരു ബന്ധവുമില്ലാത്തവരെ വേറെ എന്ത് വിളിക്കണം

 

ആദി : മാളു ഇതൊക്കെ അല്പം കൂടുതലാ ഇതിന് മാത്രം ഞാൻ എന്താ ചെയ്തത്

 

മാളു : എന്താ ചെയ്തതെന്നോ എന്നെ ചതിച്ചില്ലേ കുഞ്ഞു നാൾ മുതൽ ഞാൻ മനസ്സിൽ കൊണ്ടു നടന്നതാ ചേട്ടന് എങ്ങനെയാ എന്നോട് ഇത് ചെയ്യാൻ തോന്നിയത്

 

ആദി : ഞാൻ എത്ര തവണ നിന്നോട് പറഞ്ഞിട്ടുള്ളതാ മാളു എനിക്ക് നിന്നെ അങ്ങനെ…

 

മാളു : മതി എനിക്ക് ഒന്നും കേൾക്കണ്ട അവള് വലിയ പണക്കാരി ആയിരിക്കുമല്ലെ

 

മാളു പതിയെ യേങ്ങി

 

ആദി : അങ്ങനെയൊന്നുമല്ല മോളെ ഞാൻ വീട്ടിലേക്ക് വരാം എന്നിട്ട് എല്ലാം പറയാം

 

മാളു : വേണ്ട ഇങ്ങോട്ട് വന്നാൽ അച്ഛൻ എന്ത് ചെയ്യുമെന്ന് എനിക്ക് തന്നെ അറിയില്ല ഇനി ഒരിക്കലും ഇങ്ങോട്ട് വരണ്ട എന്നെ വിളിക്കുകയും വേണ്ട ചേട്ടൻ സന്തോഷമായി ഇരുന്നോ ഞാൻ ശപിക്കില്ല പോരെ

 

ഇത്രയും പറഞ്ഞു മാളു ഫോൺ കട്ട് ചെയ്തു

 

“മാളു നിക്ക്… കോപ്പ്… അങ്ങോട്ട് വന്നാൽ എന്ത് ചെയ്യുമെന്ന് അറിയില്ല അല്ലേ ശെരി എന്ത് ചെയ്യുമെന്ന് ഞാൻ ഒന്ന് കാണട്ടെ എന്തയാലും കൊല്ലുകയൊന്നും ഇല്ലല്ലോ ”

 

ആദി സങ്കടത്തോടെ ബെഡിൽ കിടന്നു

 

പിറ്റേന്ന് രാവിലെ ആദിയും രൂപയും ക്ലാസ്സിൽ

 

രൂപ : വേഗം വാ ആദി ലാബ് അല്ലേ നേരത്തെ ചെന്നില്ലെങ്കിൽ മിസ്സ്‌ ചൂടാകും

 

ആദി : അതിപ്പോൾ എന്ത് ചെയ്താലും അവര് ചൂടാകും ഈ കോളേജിൽ ഉള്ള ഒറ്റ പിള്ളേർക്കും അവരെ കണ്ടുകൂട അവരെ പിള്ളേരൊക്കെ ഗുണ്ട സ്വപ്നയെന്നാ ഇപ്പോൾ വിളിക്കുന്നെ

 

രൂപ : വിളിക്കുന്നവർ വിളിക്കട്ടെ നീ വിളിക്കണ്ട മിസ്സ്‌ പാവമാ നിന്നെ വല്യ കാര്യമാ

 

ആദി : അതാണല്ലോ ഇടക്കിടക്ക് പണി തരുന്നത്

 

രൂപ : നീ വരുന്നെങ്കിൽ വാ സമയം പോയി

 

കുറച്ച് സമയത്തിന് ശേഷം കുട്ടികൾ എല്ലാം ലാബിൽ

 

മിസ്സ്‌ : എല്ലാത്തിനും വരാൻ വലിയ ബുദ്ധിമുട്ട് തന്നെയാ അല്ലേ ഇഴഞ്ഞിഴഞ്ഞ് ഇവിടെ എത്തുമ്പഴേക്കും പകുതി സമയം കഴിയുമല്ലോ അല്ലേ

 

ആദി : ഞാൻ പറഞ്ഞില്ലേ അവര് തുടങ്ങി

 

രൂപ : മിണ്ടാതിരിക്ക് ആദി

 

മിസ്സ്‌ : എന്തായാലും കഴിഞ്ഞ ക്ലാസ്സിൽ പറഞ്ഞത് പോലെ രണ്ട് ഗ്രൂപ്പുകൾ ചേർന്നാണ് ഇന്ന് വർക്ക്‌ ചെയ്യാൻ പെട്ടെന്നു രണ്ട് ഗ്രുപ്പുകൾ ഒന്നിച്ചിരിക്ക്

 

ആദി : അജാസേ ഇങ്ങോട്ട് വാ..

 

രൂപ : അവരെ വിളിക്കണ്ട ഗീതുവും അമലും മതി

 

ആദി : അവര് മുന്നിലല്ലേ ഇരിക്കുന്നെ ഇവര് മതി ടാ വേഗം വാ

 

രൂപ : (കൂന്ദ്രയെ കാണാൻ ആയിരിക്കും)

 

ആദി : എന്താ

 

രൂപ : അവര് മതീന്ന് പറഞ്ഞതാ

 

പെട്ടന്ന് തന്നെ അജാസും സാന്ദ്രയും അവരുടെ അടുത്തേക്ക് എത്തി

 

സാന്ദ്ര : ഹലോ ആദി

 

ആദി : ഹായ് സാന്ദ്ര

 

രൂപ : (അവളുടെ ഒരു ആദി  😡)

 

മിസ്സ്‌ : അപ്പോൾ എല്ലാവരും കഴിഞ്ഞ ക്ലാസ്സിൽ പറഞ്ഞ റിപ്പോർട്ട്‌ എഴുതിക്കെ അത് കഴിഞ്ഞ് പെന്റിങ് വർക്ക് പിന്നെ ഗ്രൂപ്പുകൾ പരസ്പരം മറ്റേ ഗ്രുപ്പിന്റെ വർക്കുകൾ വിലയിരുത്തി അഭിപ്രായം എഴുതുക നിങ്ങള് ചെയ്തതും അവര് ചെയ്തും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ പിന്നെ റിസൾട്ടുകൾ തമ്മിലുള്ള വേരിയേഷൻ അതിന്റെ കാരണം എല്ലാം എഴുതണം അപ്പോൾ തുടങ്ങിക്കൊ ഞാൻ ഇപ്പോൾ വരാം

 

ഇത്രയും പറഞ്ഞു മിസ്സ്‌ ലാബിന് പുറത്തേക്കു പോയി

 

സാന്ദ്ര : അല്ല ആദി നിങ്ങൾക്ക് പെന്റിങ് വർക്ക്‌ വല്ലതും ഉണ്ടോ

 

ആദി : ഹേയ് ഇല്ല എല്ലാം കോംപ്ലിറ്റാ

 

സാന്ദ്ര : ഞങ്ങൾക്ക് ഒന്ന് ബാക്കിയുണ്ട്  ഞാൻ എഴുതിയതാ ധാ ഇവനാ തീർക്കാത്തത്

 

സാന്ദ്ര അജാസിനെ നോക്കി പറഞ്ഞു

 

“സത്യത്തിൽ നമ്മൾ ടീം ആയിരുന്നെങ്കിൽ കുറേ കൂടി നന്നായിരുന്നേനെ അല്ലേ ആദി ആ മിസ്സാ എല്ലാം കുളമാക്കിയത് പിന്നെ രൂപയുടെ ലക്ക് വർക്ക്‌ ഒന്നും ചെയ്യണ്ടല്ലോ എല്ലാം ആദി തന്നെ ചെയ്തോളും എന്റെയും അവസ്ഥ അങ്ങനെ തന്നെയാ ”

 

രൂപ : 😡

 

ആദി : ഹേയ് അങ്ങനെയല്ല രൂപ എല്ലാം ചെയ്യാറുണ്ട്

 

സാന്ദ്ര : അതല്ല ആദി

 

രൂപ : അതെ സാന്ദ്രേ ഇവന്റെ പേര് ആദിത്യൻ എന്നാണ് എപ്പോഴും ഇങ്ങനെ ആദി ആദി എന്ന് വിളിക്കണമെന്നില്ല

 

സാന്ദ്ര : അത് കൊള്ളാലോ  എനിക്ക് ഇവനെ അങ്ങനെ വിളിക്കാൻ തന്റെ സമ്മതം വേണോ

 

രൂപ : ചിലപ്പോൾ വേണ്ടി വരും

 

ആദി : അയ്യോ നിങ്ങൾ ഒന്ന് നിർത്തുന്നുണ്ടോ മിസ്സ്‌ ഇപ്പോൾ വരും

 

സാന്ദ്ര : അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ ആദി ഇവളല്ലേ ഉടക്കാൻ വരുന്നത്

 

രൂപ : എന്റെ ആദിയേട്ടനോട്‌ കൊഞ്ചാൻ വന്നാൽ പിന്നെ ഞാൻ എന്ത് ചെയ്യണം 😡

 

സാന്ദ്ര : ടീ നീ

 

രൂപ : നീ പോടി

 

ആദി : രൂപേ പ്ലീസ്.. അളിയാ അജാസേ എന്തെങ്കിലും ഒന്ന് ചെയ്യടാ

 

അജാസ് : സാന്ദ്രേ

 

സാന്ദ്ര : അജാസേ നീ ഇവള് പറഞ്ഞത് കേട്ടില്ലേ ഞാൻ കൊഞ്ചാൻ വന്നെന്ന്

 

അജാസ് : നീ വിഷമിക്കണ്ട സാന്ദ്രേ, രൂപേ ഇത് ഒട്ടും ശരിയായില്ല കേട്ടോ സാന്ദ്രയുടെ ഈ സുന്ദരമായ മുഖത്ത്‌ നോക്കി നിനക്ക് എങ്ങനെ അത് പറയാൻ തോന്നി പിന്നെ ആദി നീ ഇതിന് കൂട്ടു നിൽക്കുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല

 

ആദി : ഞാനോ

 

അജാസ് : അതെ നീ തന്നെ നീ ഇതൊക്കെ കണ്ട് രസിക്കുവായിരുന്നില്ലേ

 

ആദി : ( നാറി കിട്ടിയ തക്കത്തിനു ഗോൾ അടിക്കാൻ നോക്കുവാ )

 

അജാസ് : പക്ഷെ എനിക്കിതൊന്നും കണ്ട് നിൽക്കാൻ പറ്റില്ല എന്റെ സാന്ദ്രയെ നോവിച്ചാൽ കൂട്ടുകാരൻ ആണെന്നൊന്നു ഞാൻ നോക്കില്ല വാ സാന്ദ്രേ നമുക്കിനി ഇവിടെ നിൽക്കണ്ട നമുക്ക് ഗ്രൂപ്പ് ചേഞ്ച് ആകാം

 

ഇത്രയും പറഞ്ഞു അജാസ് സാന്ദ്രയുമായി അടുത്ത ബെഞ്ചിലേക്ക് പോയി

 

ആദി : സമാധാനം ആയല്ലോ അല്ലേ

 

രൂപ : ആയി അവൾക്കിട്ട് രണ്ടെണ്ണം കൊടുത്തപ്പോൾ എനിക്ക് നല്ല സമാധാനമായി അവളുടെ ഒരു ആദി 😡

 

ആദി : രൂപേ ഇപ്പോൾ കാണിച്ചത് ഭയങ്കര മോശമായി പോയി കേട്ടോ

 

രൂപ : സാരമില്ല ഞാൻ അല്പം മോശമാ

 

ആദി : എടി നീ ആളുകളോട് കുറച്ചു കൂടി ഫ്രണ്ട്‌ലി ആകാൻ നോക്ക് ഒന്ന് പറഞ്ഞാൽ രണ്ടിന് വഴക്കിട്ടാൽ എങ്ങനെയാ

 

രൂപ : പിന്നെ പറയുന്നയാൾ വഴക്കിടാത്ത പോലെ

 

ആദി : ഞാൻ നിന്നോടല്ലാതെ വേറെ ആരോടെങ്കിലും വഴക്കിടുന്നത് നീ കണ്ടിട്ടുണ്ടോ

 

രൂപ : ശരി ഞാൻ ഒരു വഴക്കാളിയാ തീർന്നില്ലേ പ്രശ്നം വേണമെങ്കിൽ നീയും അവരുടെ അടുത്തേക്ക് പൊക്കൊ ഞാൻ ഒറ്റക്ക് മതി

 

ആദി : എങ്കിൽ അങ്ങ് ഒറ്റക്ക് ഉണ്ടാക്ക്

 

ഇത്രയും പറഞ്ഞു ആദി രൂപയോട് മിണ്ടാതെ വർക്ക്‌ ചെയ്യാൻ തുടങ്ങി

 

ലാബിന് ശേഷം ക്ലാസ്സിൽ

Leave a Reply

Your email address will not be published. Required fields are marked *