വൈഷ്ണവഹൃദയം – 2

 

ശേഖരൻ : ഡാ ഇനി ഇങ്ങേര് വല്ല കൂടോത്രം ചെയ്തിട്ടാണോ ഇവന്റെ അച്ഛന് ഈ ഗതിയായത്.

 

അരവിന്ദൻ : പിന്നെ കൂടോത്രം, ഒന്ന് പോടെയ്. വേറെന്തെങ്കിലും ഉണ്ടെങ്കിൽ പറ.

 

വിശ്വൻ : ഡാ അങ്ങനെ അവൻ പറഞ്ഞത് അങ്ങനെ അങ്ങ് തള്ളിക്കളയാൻ പറ്റില്ല. അച്ഛൻ അങ്ങേരുടെ കൂട്ടുകൂടിയതിന് ശേഷമാണ് ഉള്ള സ്വത്തെല്ലാം പലവഴിക്ക് പോയത്.

 

ശബരി : അങ്ങേര് പണിഞ്ഞതാണോന്ന് എനിക്ക് നല്ല സംശയം ഉണ്ട്. പണ്ട് അഷ്ടിക്ക് വകയില്ലാതെ പലപ്പോഴും അച്ഛനോട് പൈസ കടം വാങ്ങിക്കൊണ്ടിരുന്നവനാ, ഇന്ന് ഈ നാട്ടിലെ തന്നെ ഏറ്റവും വലിയ പണക്കാരിൽ ഒരാൾ.

 

ശേഖരൻ : ഇങ്ങേര് മറ്റേ ഇമ്പിരീയൽ കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമസ്ഥൻ അല്ലെ ഇപ്പോൾ.

 

വിശ്വൻ : എന്തായാലും അച്ഛനോട് ഇതിനെക്കുറിച്ച് ഒന്ന് സംസാരിക്കണം.ഡാ എനിക്ക് ടൌൺ വരെ ഒന്ന് പോകണം. ഇനി വൈകിട്ട് കാണാം.

 

അരവിന്ദൻ : ഇതെന്താടാ ഇത്ര പെട്ടന്ന് നീ ഇപ്പോൾ വന്നതല്ലെയുള്ളു. കുറച്ച് കഴിഞ്ഞ് പോകാം.

 

വിശ്വൻ : ഇല്ലടാ ഒരു അത്യാവശ്യ കാര്യമാ, ഡാ ശബരി നീയും വാ.

 

ശേഖരൻ : എന്നാൽ ശെരി നിങ്ങൾ പോയിട്ട് വാ. പിന്നെ വൈകിട്ട് വരുമ്പോൾ കുപ്പി കൊണ്ടുവരാണേടാ….

 

വിശ്വൻ : ഓക്കേ ഡാ.

 

ശേഖരൻ : ഡാ നേരത്തെ എത്തുകയാണെങ്കിൽ ഇങ് പോരെ നമ്മൾ ഇവിടെ തന്നെ കാണും.

( പോകുന്ന വഴിയിൽ വച്ച് ശബരി വിശ്വനെ തടഞ്ഞു നിർത്തി)

ശബരി : ഏട്ടൻ എന്തിനാ സുമയെ അവിടെവച്ച് കെട്ടിപിടിച്ചത്.

വിശ്വൻ : ഡാ ഞാൻ പറഞ്ഞില്ലേ അത് പറ്റിപോയതാന്ന്.

ശബരി : ഏട്ടനിട്ട് നല്ലവണ്ണം കിട്ടിയല്ലേ മുഖത്ത് നീര് കാണാനുണ്ട്.അരവിന്ദേട്ടൻ എന്തിനാ ഏട്ടനെ തല്ലിയത്.

വിശ്വൻ : അതാണ്‌ എനിക്കും മനസ്സിലാകാത്തെ. ഈയിടെയായി അവന്റെ പ്രവർത്തിയും പെരുമാറ്റവുമെല്ലാം ഒരുപാട് മാറി. ഇടയ്ക്ക് ഒരു ദിവസം അവനെ ആ പരനാറി രുദ്രന്റെകൂടെ കണ്ടു.

ശബരി : അപ്പോൾ അങ്ങേര് എന്തോ പണി ഒപ്പിക്കാൻ നോക്കുവാണെന്നാ എനിക്ക് തോന്നുന്നേ. അരവിന്ദേട്ടൻ കൂടെ ഉണ്ടെങ്കിൽ അങ്ങേര് എന്ത് വേണമെങ്കിലും ചെയ്യും.

വിശ്വൻ : അയാൾ ഇടയ്ക്കിടയ്ക്ക് അമ്മയെക്കുറിച്ചു മാത്രം ചോദിക്കുന്നത് കേൾക്കുമ്പോഴാണ് എനിക്ക് ചൊറിഞ്ഞു വരുന്നത്.

ശബരി : എന്തായാലും നമുക്ക് വീട്ടിൽ ചെന്നിട്ട് അച്ഛനോട് ഇതെക്കുറിച്ച് സംസാരിക്കാം.

വിശ്വൻ : വാ പോകാം.

(ഇതേസമയം സുമയുടെ വീട്ടിൽ )

സുമ കരഞ്ഞുകൊണ്ട് വരുന്നത് കാണുന്ന സിന്ധു ( സുമയുടെ അമ്മ )

സിന്ധു : എന്തിനാ പെണ്ണെ മോങ്ങിക്കൊണ്ട് വരുന്നേ. വീണ്ടും അവനുമായി തല്ലുകൂടിയോ?

സുമ : ഒന്നുമില്ല അമ്മേ. ( കണ്ണുനീരെല്ലാം തുടച്ച് കളഞ്ഞിട്ട് ) കണ്ണിൽ എന്തോ പോടി വീണതാ.

സിന്ധു : നീ എന്തിനാ എന്നോട് കള്ളം പറയുന്നേ. നിന്നെ കണ്ടാൽ അറിയാമല്ലോ വേറെയെന്തോ പ്രശ്നമുണ്ടെന്ന്. അവൻ ഇങ് വരട്ടെ ഈയിടെയായി അവന് ഇത്തിരി ഇളക്കം കൂടുതലാ.

സുമ : അതിനു ഏട്ടൻ ഒന്നും ചെയ്തില്ല. ഞാൻ പറഞ്ഞില്ലേ കണ്ണിൽ എന്തോ പ്രാണി വീണതാന്നു.

സിന്ധു : നീ കൂടുതൽ വിശദീകരിക്കണ്ട ഞാൻ അവനോടു ചോദിച്ചോളാം. നീ പോയില്ലേ മുഖം കഴുകി വാ, എന്നിട്ട് ഈ പത്രമത്രയുമൊന്നു കഴുകിവയ്ക്ക്.

സുമ : ആ ശെരി. ( ദൈവമെ ഇനി ഏട്ടൻ വരുമ്പോൾ എന്തൊക്കെ പുകിലാണൊന്തോ നടക്കാൻ പോകുന്നത്. പാവം വിശ്വേട്ടനെ വീണ്ടും തല്ലിയൊന്നുപോലും അറിയില്ല. ഓരോന്നു ആലോചിട്ട് ഒരുപാട് സമാധാനവും ഇല്ല )

( ഇതേസമയം അങ്ങ് അമ്പലപ്പറമ്പിൽ.)

ശിവൻ : ഡാ അരവിന്ദാ നീ എന്തിനാ അവനെ തല്ലിയതെന്ന് എനിക്ക് അറിയണം.

അരവിന്ദൻ : ഡാ ഞാൻ പറഞ്ഞില്ലേ പെട്ടെന്ന് അതെല്ലാം കൂടിയായപ്പോൾ ഒന്നു പൊട്ടിച്ചു പോയി. എന്തായാലും നീ ഒന്ന് കൊടുക്കുമായിരുന്നല്ലോ, അതിനുപകരം ഞാൻ ഒന്ന് കൊടുത്തെന്നല്ലേയുള്ളു.

ശേഖരൻ : ഒന്ന് നിർത്തുമോ മൈരുകളെ, കുറേ നേരമായി അവന്മാരെ കൊണയടി. വേറെ എന്തെങ്കിലും സംസാരിക്കാം.

( അപ്പോഴാണ് അമ്പലപറമ്പിന്റെ ഒരു മൂലയിൽ നിന്ന് രുദ്രദേവൻ അരവിന്ദൻ കൈ കാട്ടി വിളിക്കുന്നത് അരവിന്ദൻ ശ്രെദ്ധിക്കുന്നത്.)

അരവിന്ദൻ : ഡാ ഞാൻ ഇപ്പോൾ വരാം. നിങ്ങൾ ഇവിടെ നിന്നോ.

ശേഖരൻ : നീയും പോണോ.

അരവിന്ദൻ : ഡാ ഞാൻ ഇപ്പോൾ വരും ഇവിടെ നിന്നോ.

(അരവിന്ദൻ നേരെ എന്നും അയാളെ കണ്ടുമുട്ടുന്ന കുളത്തിന്റെ സൈഡിൽ എത്തി.)

രുദ്രൻ : എന്താ അരവിന്ദാ, അവനിട്ട് നല്ലവണ്ണം പൊട്ടിച്ചല്ലേ. അവനെയൊക്കെ തല്ലികൊല്ലുകയാ വേണ്ടത്.

അരവിന്ദൻ : ആശാൻ പറഞ്ഞത് ശെരിയാ. ഇന്ന് ഒന്ന് നല്ലവണ്ണം കൊടുത്തു. പണ്ട് ആശാന്റെ കയ്യിൽ നിന്ന് അവന്റെ അച്ഛൻ തട്ടിപ്പറിച്ചത് പോലെ ഇന്ന് അവൻ എനിക്ക് കിട്ടേണ്ട പെണ്ണിന് അവൻ കൊണ്ടുപോയി.

രുദ്രൻ : മ്മ്, അവനെയൊന്നും വെറുതെ വിടരുത്. അവന്റെ അച്ഛന്റെ അവസ്ഥ തന്നെ അവനും താമസികാതെ വരും. നീ വിഷമിക്കേണ്ട ആ പെണ്ണ് നിനക്കുള്ളത് തന്നെയാ.

അരവിന്ദൻ : അതിനു ആ വിശ്വൻ ശിവനോട് എല്ലാം പറഞ്ഞു, എല്ലാം ഏകദേശം തീരുമാനമായതുപോലെയാ.

രുദ്രൻ : ഡാ നീ പേടിക്കണ്ട. ശരീരം മുഴുവൻ സ്തംഭിച്ചു കിടക്കുന്ന ഒരുത്തനും ആരും പെണ്ണ് കൊടുക്കില്ല. അതിനു നീ എന്റെ കൂടെ നിൽക്കണം. ഇനി വെറും നാല് ദിവസം മാത്രമേയുള്ളു ഉത്സവം തീരാൻ, ഇതിനുള്ളിൽ തന്നെ നമ്മുടെ പദ്ധതികളെല്ലാം നടപ്പിലാക്കണം.

അരവിന്ദൻ : മ്മ്, വൈകിട്ട് നമുക്ക് കാണാം.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *