ശിവൻ വിശ്വനെ അടിക്കാൻ വേണ്ടി കയ്യോങ്ങി. അരവിന്ദൻ അവനെ വന്നു പിടിച്ചു മാറ്റി
അരവിന്ദൻ : ഡേയ് ഞാൻ നേരുത്തേ പറഞ്ഞതല്ലേ വെറുതെ കയ്യാങ്കളി വേണ്ടെന്ന് . നമുക്ക് കാര്യങ്ങൾ സംസാരിച്ചു തീർക്കാം.
ശേഖരൻ : കുറേ നേരമായി വെറുതെ ആവശ്യമില്ലാതെ സംസാരിക്കുന്നു. ഇതുവരെയും കാര്യമെന്താണ് ആരും പറയുന്നില്ല.
അരവിന്ദൻ : ഡാ അത് ഞാനും ശിവനും കൂടെ കുളത്തിന്റെ കടവിൽ വന്നപ്പോൾ ഒന്ന് മുഖം കഴുകികേറാം എന്ന് കരുതി പടിക്കെട്ട് ഇറങ്ങി നോക്കിയപ്പോൾ ഒരു മൂലയിൽ..
ശിവൻ : ഡാ നിർത്ത് ബാക്കി ഞാൻ പറയാം. ഇവൻ ചൂണ്ടികാണിച്ച സ്ഥലത്തേക്ക് നോക്കിയപ്പോൾ സുമ ഒരുത്തനുമായി കെട്ടിപിടിച്ചിരുന്നു ഉമ്മ വയ്ക്കുന്നതാണ് കണ്ടത്. അത് കണ്ടപ്പോൾ തന്നെ ഞാൻ ഓടി അവനിട്ട് ഒന്ന് പൊട്ടിക്കാൻ പോയപ്പോൾ ധാ ഇവനായിരുന്നു.
ശേഖരൻ : വിശ്വനോ…ഡാ നീ എന്താടാ കാണിച്ചുകൂട്ടുന്നെ. നേരത്തെ നീയൊക്കെയല്ലേ അവളൊക്കെ നമ്മുടെ പെങ്ങമ്മാരെപോലെയാണ് എന്നൊക്ക പറഞ്ഞുകൊണ്ട് നടന്നത്.
അരവിന്ദൻ : അതൊക്കെ അവന്റെ പറച്ചിൽ മാത്രമേയുള്ളു, എന്നിട്ട് പ്രവർത്തി ഇങ്ങനെയും. എന്താടാ ശബരി നിനക്കൊന്നും നിന്റെ ഏട്ടനോട് ചോദിക്കാനില്ലേ. അതൊ നിനക്ക് ഇവരുടെ കാര്യങ്ങൾ നേരുത്തേ അറിയാമായിരുന്നോ.
ശബരി : അത് പിന്നെ. അവൻ ഇടയ്ക്ക് എന്നോടൊന്നു സൂചിപ്പിച്ചായിരുന്നു. പക്ഷെ അവൻ ഇങ്ങനെ ചെയ്യും എന്ന് ഞാൻ കരുതിയില്ല.
ശിവൻ : അപ്പോൾ നിനക്കും അറിയാമായിരുന്നോ. അനിയനും ചേട്ടനും കൂടെ പ്ലാൻ ചെയ്ത് മനപ്പൂർവം എന്നെയും എന്റെ വീട്ടുകാരെയും നാറ്റിക്കാൻ തീരുമാനിച്ചതാണല്ലേ.
ശബരി : എന്ത് പ്ലാൻ ചെയ്തതെന്നാ ഏട്ടൻ പറഞ്ഞുവരുന്നേ.പിന്നെ ഏട്ടന് സുമയെ ഇഷ്ടമാണെന്നല്ലേ ഉള്ളു അല്ലാതെ നിങ്ങളെയൊക്കെ നാറ്റിക്കാൻ വേണ്ടി ഇവിടെ ആരും ഒന്നും ചെയ്തില്ലല്ലോ.
ശിവൻ : നിനക്ക് അത് പറയാം. ഈ സംഭവം നമ്മല്ലാത്തതെ വേറെ ആരെങ്കിലും കണ്ടിരുന്നെങ്കിൽ ഈ നാട് മുഴുവൻ അറിയുമായിരുന്നില്ലേ.
ശേഖരൻ : അത് ശെരിയാണ്. ഡാ വിശ്വാ നീ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ. നിനക്ക് ഒന്നും പറയാനില്ലേ.
ശിവൻ : എല്ലാം ചെയ്ത് വച്ചിട്ട് മൈരൻ ഒന്നും മിണ്ടാതെ നിൽക്കുന്നത് കാണുമ്പോഴാണ് ഇല്ലാത്ത കലിവരുന്നത്.
വിശ്വൻ : എനിക്ക് അവളെ ഇഷ്ടമാണ്. ഈ കാര്യം നിന്നോട് പറയാൻ തീരുമാനിച്ച് തന്നെയാ ഇന്ന് വന്നേ. പക്ഷെ സുമ ഇന്നലെ തന്നെ പറഞ്ഞിരുന്നു അവൾക്ക് ഒന്ന് ഒറ്റയ്ക്ക് സംസാരിക്കണമെന്ന് അതുകൊണ്ടാ അവിടെ പോയത്.
ശിവൻ : അതിനു അവൾ നിന്നോട് പറഞ്ഞോ കെട്ടിപിടിച്ചിരുന്നു ഉമ്മ വയ്ക്കാൻ. അത് നീ മനഃപൂർവം ചെയ്തതല്ലേ.
വിശ്വൻ : അത് മനഃപൂർവം ചെയ്തതൊന്നുമല്ല, അപ്പോഴത്തെ സാഹചര്യത്തിൽ പറ്റിപോയതാ.
ശിവൻ : പറ്റിപോയത്. ഇത് എന്റെ തെറ്റാ. വീട്ടുകാരെക്കാൾ നിന്നെയൊക്കെ വിശ്വസിച്ചതിന്റെ പ്രതിഫലം ആയിരിക്കും നീയൊക്കെ തന്നത്. പിന്നെ നീ എന്തോ ഇഷ്ടമാണെന്ന് പറഞ്ഞല്ലോ…എങ്ങനത്തെ ഇഷ്ടമാ നിനക്ക്. നിന്റെ കഴപ്പ് തീർക്കാനല്ലേ നീ അവളെ പ്രേമിക്കുന്നതുപോലെ നടിക്കുന്നത്.എന്നിട്ടും വേറെ ഏതെങ്കിലും പണക്കാരിയെ കെട്ടി ജീവിക്കാന്നല്ലേ നിന്റെ ഉദ്ദേശം.അല്ലെങ്കിൽ തന്നെ നിന്റെ വീട്ടുകാർ ഇതറിഞ്ഞാൽ ഈ കാര്യം അംഗീകരിക്കുമോ.
ശബരി : ഏട്ടൻ അങ്ങനെയൊന്നും ചെയ്യില്ല.ഞാൻ ഒന്ന് പറയുന്ന കേൾക്ക്.
ശിവൻ : ഡാ നീ ഒന്നും മിണ്ടണ്ടാ അവൻ പറയട്ടെ.
വിശ്വൻ : ഡാ മൈരേ, നീ പറയുന്ന പോലെ ഞാൻ അത്രക്ക് കഴപ്പ് കേറി നടക്കുകയൊന്നും അല്ല. ഞാൻ അവളോട് തെണ്ടിത്തരം കാണിക്കില്ല എന്ന ഉറപ്പുള്ളത് കൊണ്ടല്ലേ അവൾ നിന്നോട് കല്യാണത്തെ കുറിച്ച് സംസാരിക്കാൻ പറഞ്ഞത്.
ശിവൻ : കല്യാണമോ…., കളരിക്കൽ തറവാട്ടിലെ തമ്പുരാന്റെ മൂത്ത സന്തതി ഈ അഷ്ടിക്ക് വകയില്ലാത്ത കേറി കിടക്കാൻ നല്ലൊരു വീട് പോലുമില്ലാത്ത ശിവന്റെ പെങ്ങളെ കെട്ടുമെന്ന്…ഡാ നിങ്ങളൊക്കെ കേട്ടോ ഈ മൈരൻ പറയുന്നത്.ഇവന് വട്ടാന്നാ തോന്നുന്നേ.
