വൈഷ്ണവഹൃദയം – 2 1

വൈഷ്ണവഹൃദയം 2

Vaishnava Hridayam Part 2 | Author : King Ragnar

[ Previous Part ]

 


 

ഇത്രയും വൈകിയതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഒരുപാട് പ്രശ്നങ്ങൾ കാരണമാണ് ഈ ഭാഗം ഇത്രയും വൈകിയത്. ഇടയ്ക്ക് മൊബൈൽ കേടായിപോയി. ഇനിമുതൽ ഉടനെ തന്നെ എല്ലാ ഭാഗവും തരുന്നതായിരിക്കും. കഴിഞ്ഞ ഭാഗ്യത്തിന് നിങ്ങൾ നൽകിയ പ്രോത്സാഹനത്തിന് ഒരുപാട് നന്ദി പറയുന്നു, ഈ ഭാഗത്തിലും അത് പ്രതീക്ഷിക്കുന്നു.കഥയുടെ ആദ്യ ഭാഗം വായിച്ചിട്ട് ഇത് വായിച്ചാലെ ഒരു തുടർച്ച കിട്ടുകയുള്ളു.

ശിവൻ : ഡാ………

പെട്ടന്ന് തന്നെ രണ്ടുപേരും പിടഞ്ഞെനെഴുനേറ്റു. ശിവൻ അപ്പോഴാണ് വിശ്വനാണ് ഇത്രയും നേരം തന്റെ അനിയത്തിയെ കെട്ടിപിടിച്ചു ഇരുന്നതെന്ന് മനസ്സിലായെ.

 

ശിവൻ : ഡാ.. നീയോ! എന്നാലും കൂടെ നിന്ന് ഊമ്പിക്കുമെന്ന് കരുതിയില്ല മൈരേ.

 

ഇതേസമയം ശബരിയും ശേഖരനും ക്ഷേത്രത്തിനുള്ളിൽ സുമയെ കാണാത്തതുകൊണ്ട് രണ്ടുപേരും കുളക്കടവിൽ വന്നപ്പോൾ ശിവൻ വിശ്വനു നേരെ ഉച്ചത്തിൽ സംസാരിക്കുന്നതാണ് കണ്ടത്.അവർ രണ്ടും വേഗം അങ്ങോട്ട് പോയി.ശിവൻ വിശ്വനെ തല്ലാനായി മുതിർന്നപ്പോൾ അരവിന്ദൻ അവനെ പിടിച്ചുമാറ്റി അരവിന്ദൻ വിശ്വനിട്ടു ഒന്നു പൊട്ടിച്ചു.

ശിവൻ : നീ എന്തിനാ മൈരേ അവനെ അടിച്ചത്. അവൻ കേറിപ്പിടിച്ചത് എന്റെ പെങ്ങളെയല്ലേ അല്ലാതെ നിന്റെ ആരെയും അല്ലല്ലോ. നീ എന്തിനാ എന്നെ പിടിച്ചു മാറ്റിയത്.

 

അരവിന്ദൻ : ഡാ അത് നിന്റെ പെങ്ങളെന്ന് വച്ചാൽ എന്റെയും പെങ്ങളല്ലേ. അതുകൊണ്ട് പെട്ടന്ന് ഒരു ആവേശത്തിൽ ഒന്ന് പൊട്ടിച്ചതാ.

ശിവൻ : ഡാ ഞാൻ അവനെ അടിക്കാൻ പോയപ്പോൾ നീ എന്തിനാ എന്നെ പിടിച്ചു മാറ്റിയിട്ടു അവനെ അടിച്ചത്. അതിനു ഉത്തരം താ.

അരവിന്ദൻ : ഇനി അതിനെക്കുറിച്ച് കൂടുതൽ ആലോചിക്കേണ്ട. അവന് എന്തായാലും ഒന്ന് കിട്ടേണ്ടത് തന്നെയാണല്ലോ.നമുക്ക് ഇത് ഇപ്പോൾ ഇവിടെ വച്ച് എല്ലാം സംസാരിച്ചു തീർക്കാം.

 

ശിവൻ : എന്ത് സംസാരിക്കാൻ. നീയും കണ്ടതല്ലേ അവൻ എന്താ കാണിച്ചെയെന്ന്.

 

വിശ്വൻ : ഡാ ഞാൻ ഒന്ന് പറയട്ടെ.

 

ശിവൻ : നീ ഒരു മൈരും പറയണ്ട. നീ കാണിച്ചിക്കൂട്ടിയത് നേരിട്ട് കണ്ടില്ലേ. എനിക്ക് മതിയായി.

 

സുമ : ഏട്ടാ.. അത്..

 

ശിവൻ : നീ ഒന്നും പറയണ്ട. നീ വീട്ടിൽ പോടീ.. നിനക്കുള്ളത് ഞാൻ വീട്ടിൽ വന്നിട്ട് തരാം.

 

ഇപ്പോഴൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കി സുമ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് പോയി.

 

ശബരി : സുമ എന്തിനാ കരയുന്നെ. എന്ത് പറ്റി?

 

സുമ ഒന്നും മിണ്ടാതെ പോയി. അപ്പോൾ എന്തോ പ്രശ്നമുണ്ട്, ഭയങ്കര കൂട്ടുകാരായത്കൊണ്ട് അവർ സാധാരണ ചെറിയ കാര്യങ്ങൾക്ക് അങ്ങനെ വഴക്ക് കൂടില്ലെന്ന് ശബരിക്ക് മനസ്സിലായി.

 

ശബരി : എന്താ പ്രശ്നം. എന്തിനാ നിങ്ങൾ വഴക്ക് കൂടുന്നത്.എന്തിനാ അവൾ കരഞ്ഞുകൊണ്ട് പോയത്.

 

ശിവൻ : എല്ലാം നിന്റെ ഏട്ടനോട് തന്നെ ചോദിക്ക്, ഈ മൈരൻ എന്തോന്നാ കാണിച്ചതെന്ന്.

 

അരവിന്ദൻ : ഡാ നീ ഒന്ന് അടങ്. നീ ഒന്ന് പതുക്കെ സംസാരിക്ക്, ഇപ്പോൾ നമ്മൾ മാത്രമേ അറിഞ്ഞിട്ടുള്ളു നീ വെറുതെ വിളിച്ചുകൂവി നാട്ടുകാരെ കൂടി അറിയിക്കണോ.

 

ശേഖരൻ : ഡാ വിശ്വാ…എന്തോന്നാടാ നീ കാണിച്ചേ. എന്തിനാ സുമ കരഞ്ഞുകൊണ്ട് പോയെ. നീ വെറുതെ മിണ്ടാതെ നിൽക്കാതെ.

 

ശബരി : ഏട്ടാ.. കാര്യം എന്താന്നു പറ.

 

പക്ഷെ വിശ്വൻ ഒന്നും മിണ്ടിയില്ല കാരണം ഇപ്പോൾ എന്തെങ്കിലും മിണ്ടിയാൽ ശിവൻ എങ്ങനെ പ്രതികരിക്കും എന്ന് അവനു അറിയില്ല.സ്വന്തം അനിയത്തിയോടുള്ള അവന്റെ സ്നേഹം എത്രത്തോളമാണെന്ന് വിശ്വനു നന്നായി അറിയാം.

 

ശിവൻ : അവനൊന്നും മിണ്ടില്ല, അങ്ങനത്തെ കാര്യമല്ലേ അവൻ ചെയ്തത്.ഇവനൊക്കെ നമ്മൾ കാണാതെ എന്തൊക്ക ചെയ്തിട്ടുണ്ടാവും.

 

വിശ്വൻ : ഡാ മൈരേ നീ വെറുതെ ആവശ്യമില്ലാത്തത് പറയാതെ.ഈ മൈരനാണെങ്കിൽ ഒന്നും പറയാനും സമ്മതിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *