ശില്പയുടെ ഫോട്ടോഷൂട്ട്അടിപൊളി  

പിറ്റേന്ന് ഒരു ഞെട്ടിക്കുന്ന വാർത്ത ശില്പയെ തേടിയെത്തി. സ്കൂളിൽ നിന്നും വന്ന കത്തിൽ അവളുടെ സ്കോളർഷിപ് ക്യാൻസൽ ആയ വിവരം ഉണ്ടായിരുന്നു. അവൾ സ്കൂളിൽ പോകാതിരുന്ന ഒരു മാസം സ്കോളർഷിപ് പുതുക്കാനുള്ള നോട്ടീസ് സ്കൂളിൽ വന്നിരുന്നു. സാധാരണ ആ സ്കൂളിൽ ആർക്കും അതിന്റെആവശ്യം പോലും ഉണ്ടാകാറില്ല. പിന്നെ അവളെ പുറത്താക്കാൻ കാത്തിരുന്ന മാനേജ്മെന്റ് കഴിഞ്ഞ മാസം വരെ ഉണ്ടായിരുന്ന ഗ്രേസ് പീരീടിനെപ്പറ്റി മിണ്ടിയതുമില്ല.

ഈ വർഷത്തെ മാർക്ക് വച്ച് അവൾക്ക് അടുത്ത വർഷവും സ്കോളർഷിപ് കിട്ടാൻ പോകുന്നില്ലെന്ന് അവർക്കറിയാമായിരുന്നു.

വിവരം കേട്ട ശില്പയെക്കാൾ വിഷമം ചന്ദ്രികക്കായിരുന്നു.

ശിൽപക്ക് ഡ്രാമ ക്ലാസ്സ്‌ നഷ്ടമാകുന്നതിന്റെ വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എപ്പോഴും കുത്തുവാക്കുകൾ കൊണ്ട് വേദനിപ്പിച്ചിരുന്ന പെൺകുട്ടികളും അമ്മയെ സെറ്റാക്കി തരുമോന്നു ചോദിച്ച് ചിരിക്കുന്ന ആൺകുട്ടികളും നിറഞ്ഞ ആ ക്ലാസ്സ്‌ അവൾ വെറുത്തിരുന്നു.

എന്തെങ്കിലും ചെയ്ത് അവളെ തിരികെ സ്കൂളിൽ കയറ്റാൻ ചന്ദ്രിക റെഡ്‌ഡിയോട് അപേക്ഷിച്ചു.

എല്ലാം കേട്ട് സെറ്റിയിൽ ഇരുന്ന അയാൾ സംസാരത്തിൽ വലിയ താല്പര്യം കാണിക്കാതെ നിൽക്കുന്ന ശില്പയെ അടിമുടി നോക്കി.

 

ഒരു ദീർഘ നിശ്വാസം എടുത്ത് ടീപൊയിൽ കാലുകയറ്റി വച്ച് ഇരുന്നു.

““ ഇവളെ ഇനി പഠിപ്പിച്ചിട്ട് എന്തിനാ? മാർക്കൊക്കെ കണ്ടില്ലേ.വെറുതെ പൈസ കളയുന്നതെന്തിനാ? അവൾക്ക് അഭിനയിക്കാനാണ് താല്പര്യം.അല്ലേടി?””

അപ്രതീക്ഷിതമായ ചോദ്യം കേട്ട് അവൾ ഒന്ന് പകച്ചെങ്കിലും അവൾ തല കുലുക്കി അയാൾ പറഞ്ഞത് ശരി വച്ചു.

““ കണ്ടില്ലേ? ഞാൻ ഇവളുടെ നാടകത്തിന്റെ വീഡിയോ പട്ടേലിനു അയച്ചു കൊടുത്തിരുന്നു. അയാൾ അത് കണ്ടിട്ട് ഇവളെ ഒരു ഓഡിഷന് വിളിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് അയാളുടെ സാന്റ ഹില്ലിലെ ഗസ്റ്റ് ഹൌസിൽ. അയാളുടെ പുതിയ സിനിമേടെ സിനിമട്ടോഗ്രാഫറും അവിടെ കാണും. ””

ചന്ദ്രികയുടെ മുഖത്ത് ഭയവും ശിൽപയുടെ മുഖത്തു ആഹ്ലാദവും വന്ന് മായുന്നത് റെഡ്ഢി കണ്ടു.

““ പക്ഷേ…….””

ചന്ദ്രിക എതിർപ്പ് ഉന്നയിക്കാൻ തുടങ്ങി.

““പോകാം ഞാൻ റെഡി ആണ് ””

ചന്ദ്രികയെ ഖണ്ടിച്ചു കൊണ്ട് ശില്പ പറഞ്ഞു.

““ എന്നാൽ 1 മണി ആകുമ്പോഴേക്കും റെഡി ആയി നിക്ക് ””

ചന്ദ്രികക്ക് എന്തെങ്കിലും പറയാൻ പറ്റുന്നതിനു മുൻപ് റെഡ്ഢി പുറത്തേക്ക് പോയി.

““ മോളെ നീ…. എന്താ ചെയ്യുന്നതെന്ന്…..””

ചന്ദ്രിക കലങ്ങിയ കണ്ണുകളോടെ സംസാരിക്കാൻ തുടങ്ങിയപ്പോൾ ശില്പ വീണ്ടും തടഞ്ഞു.

““ ഞാൻ എന്താ ചെയ്യാൻ പോകുന്നതെന്ന് എനിക്ക് അറിയാം അമ്മേ. അങ്ങോട്ട് പോയാൽ സംഭവിക്കാൻ സാധ്യത ഉള്ള കാര്യങ്ങളും അറിയാം. അവിടെ വച്ച് എനിക്ക് സംഭവിക്കാനുള്ളതൊക്കെ ഇവിടെ വച്ചും ഏതു നിമിഷവും സംഭവിക്കാം. ഇത് രക്ഷപ്പെടാനുള്ള ഒരു അവസരമാണെങ്കിൽ ഞാനത് കളയിലമ്മേ..””

ശില്പ മുറിയിലേക്ക് കയറിപ്പോയി. അവളുടെ ശബ്ദത്തിലെ നിശ്ചയദാർഢ്യം ചന്ദ്രികയെ അത്ഭുതപ്പെടുത്തി. അത്രയും ഉറപ്പോടെ അവൾ സംസാരിക്കുന്നത് ഇതുവരെ അവൾ കേട്ടിട്ടില്ലായിരുന്നു. മകൾ മാനസികമായി വളർന്നെന്ന് മനസ്സിലായെങ്കിലും ചന്ദ്രികയുടെ ഉള്ളിലെ തേങ്ങൽ കെട്ടടങ്ങിയില്ല.

മുറിയിലെത്തിയ ശില്പ കണ്ണാടിയിൽ തന്നെ തന്നെ നോക്കി നിന്നു. അവൾ കണ്ണട ഊരി മാറ്റി. കണ്ണട ഊരി മാറ്റുമ്പോൾ താൻ മറ്റൊരാളാണെന്ന് അവൾക്ക് തോന്നാറുണ്ട്. എന്തും ചെയ്യാനുള്ള ഒരു ധൈര്യം അവൾക്ക് വരും. പക്ഷേ അവൾ ഉപയോഗിക്കുന്ന വിലകുറഞ്ഞ കോൺടാക്ട് ലെൻസ്‌കൾ വളരെ അരോചകമായി അവൾക്ക് തോന്നാറുണ്ട്. നാടകത്തിനു അതുപയോഗിച്ച ശേഷം അവൾ ഉടനെ തന്നെ കണ്ണട വക്കാൻ കാരണം അതായിരുന്നു.

 

 

സ്വയം അവൾ തിരിഞ്ഞും മറിഞ്ഞും നോക്കി. അപ്പോഴാണ് ഇട്ടു കൊണ്ട് പോകാൻ വേറെ ഡ്രസ്സ്‌ ഇല്ല എന്നവൾ ഓർത്തത്. നാടകത്തിനിട്ട സാരി ഡ്രാമ ടീച്ചറിന്റെത് ആയിരുന്നു. ബാക്കി വസ്ത്രങ്ങൾ രാവിലെ അലക്കാൻ വെള്ളത്തിൽ മുക്കിയിട്ടിരിക്കുകയാണ്.

ആകെ ബാക്കി ഉള്ളത് ഒരു ഓറഞ്ച് ചുരിദാർ ആണ്. ലൂസായ ആ ചുരിദാർ ഇട്ടാൽ തന്റെ ശരീരത്തിന്റെ വടിവുകൾ മനസ്സിലാകില്ല. അവൾക്ക് നിരാശ തോന്നി.

തന്നെ ഈ വിളിക്കുന്നത് ഒരു പക്ഷേ കിടക്ക പങ്കിടാൻ ആയിരിക്കും എന്ന് അവൾക്ക് നേരത്തെ തോന്നിയിരുന്നു. അല്ലെങ്കിൽ കാസ്റ്റിംഗ് നടത്തുന്നതിനുള്ള നിയമങ്ങൾ അനുസരിക്കാതെ നേരത്തെ അനുമതി ഇല്ലാതെ ഒരു ഹിൽസ്റ്റേഷൻ ഗസ്റ്റ് ഹൌസിൽ ഈ പരിപാടി നടത്തുമായിരുന്നില്ല. താൻ അതിനും തയ്യാറാകണം എന്നവൾ കരുതി. ഉള്ളിൽ അവൾക്ക് നല്ല ഭയം തോന്നി. തന്റെ കന്യകത്വം നഷ്ടപ്പെടുമെന്ന ഭയമല്ല. തന്നെ പ്രൊഡ്യൂസറിനു ഇഷ്ടപ്പെടാതെ സിനിമയിൽ നിന്നൊഴിവാക്കിയാലോ എന്ന പേടി. അവർ എങ്ങനെ പെരുമാറിയാലും വെറുപ്പിക്കാതെ അവരെ കൈയിലെടുക്കണം എന്നവൾ മനസ്സിലുറച്ചു.

പുറത്ത് കടന്ന അവൾ അമ്മയുടെ മരുന്ന് പെട്ടിയിൽ നിന്ന് ഗർഭനിരോധന ഗുളികകൾ രണ്ടെണ്ണം എടുത്ത് അവളുടെ ഹാൻഡ് ബാഗിൽ വച്ചു..

ഉച്ചക്ക് അവൾ കുളിച്ച് ഒരുങ്ങി.

ഓറഞ്ച് വസ്ത്രം തന്നെ അവൾ ഇട്ടു.ഹാൻഡ് ബാഗിൽ ഒരു ഒരുക്കത്തിന് വേണ്ട സാധനങ്ങൾ കരുതി. ഒപ്പം കോൺടാക്ട് ലെൻസുകളും.

കാറുമായി വന്ന റെഡ്‌ഡിക്ക് അവളുടെ വേഷം അത്ര രസിച്ചില്ലെങ്കിലും അയാൾ ഒന്നും പറഞ്ഞില്ല. ആശങ്കയോടെ വാതിലിനരികിൽ നിന്ന ചന്ദ്രികയുടെ മുഖത്ത് നോക്കാതെ ശില്പ അയാളോടൊപ്പം ഇറങ്ങി.

ഫോറസ്റ്റ് ചെക്ക് പോയിന്റ് പിന്നിട്ട് വണ്ടി കുന്ന് കയറിത്തുടങ്ങി. ഒന്നര മണിക്കൂർ നീണ്ട യാത്രയിൽ പലവട്ടം അയാൾ തന്നെ നോക്കുന്നത് കാണാത്ത പോലെ ശില്പ ഇരുന്നു.

വണ്ടി കുന്നിൻ മുകളിലെ വിശാലമായ ഒരു ബംഗ്ലാവിന്റെ മുന്നിൽ നിന്നു. ആ കെട്ടിടത്തിന്റെ എടുപ്പ് ശില്പയെ അമ്പരപ്പിച്ചു.

അവർ അകത്തേക്ക് കടന്നപ്പോൾ എതിരെ നടന്ന് വരുന്ന ആളെ കണ്ട് ശിൽപയുടെ കണ്ണ് മഞ്ഞളിച്ചു. സിനിമട്ടോഗ്രാഫർ ഉണ്ടാകും എന്ന് പറഞ്ഞപ്പോൾ അത് തെലുഗ് സിനിമയിലെ ഒന്നാം നമ്പർ ടെക്‌നിഷ്യൻ ആയ സുന്ദർ രാമൻ ആകും അത് എന്നവൾ കരുതിയിരുന്നില്ല. വളരെ ചെറുപ്പത്തിൽ തന്നെ ഫോട്ടോഗ്രാഫറിൽ നിന്നും സിനിമട്ടോഗ്രാഫറായി നാഷണൽ അവാർഡ് വാരിക്കൂട്ടിയ അയാളെപ്പറ്റി ശില്പ ടീവിലും പത്രങ്ങളിലും വായിച്ചിരുന്നു.

““ നിങ്ങൾ ഓഡിഷന് വന്നതല്ലേ. ””

സൗമ്യമായ ശബ്ദത്തിൽ അയാൾ ചോദിച്ചു. ആ ശബ്ദത്തിന്റെ മധുരത്തിൽ ഒരു നിമിഷം ശില്പ മയങ്ങി.

““ പട്ടേൽ എവിടെ?””

റെഡ്ഢി ചുറ്റും തിരഞ്ഞു കൊണ്ട് ചോദിച്ചു.

““ സാറിവിടെ ഉണ്ടായിരുന്നു. മകന് പനി കൂടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയെന്ന് ഫോൺ വന്നപ്പോൾ പോയതാണ്.””

അത് കേട്ട റെഡ്ഢിയുടെ മുഖം ചുളിഞ്ഞു. അയാൾ ആകെ നിരാശനായ പോലെ തോന്നി.

Leave a Reply

Your email address will not be published. Required fields are marked *