““ കണ്ടില്ലേ? ഞാൻ ഇവളുടെ നാടകത്തിന്റെ വീഡിയോ പട്ടേലിനു അയച്ചു കൊടുത്തിരുന്നു. അയാൾ അത് കണ്ടിട്ട് ഇവളെ ഒരു ഓഡിഷന് വിളിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് അയാളുടെ സാന്റ ഹില്ലിലെ ഗസ്റ്റ് ഹൌസിൽ. അയാളുടെ പുതിയ സിനിമേടെ സിനിമട്ടോഗ്രാഫറും അവിടെ കാണും. ””
ചന്ദ്രികയുടെ മുഖത്ത് ഭയവും ശിൽപയുടെ മുഖത്തു ആഹ്ലാദവും വന്ന് മായുന്നത് റെഡ്ഢി കണ്ടു.
““ പക്ഷേ…….””
ചന്ദ്രിക എതിർപ്പ് ഉന്നയിക്കാൻ തുടങ്ങി.
““പോകാം ഞാൻ റെഡി ആണ് ””
ചന്ദ്രികയെ ഖണ്ടിച്ചു കൊണ്ട് ശില്പ പറഞ്ഞു.
““ എന്നാൽ 1 മണി ആകുമ്പോഴേക്കും റെഡി ആയി നിക്ക് ””
ചന്ദ്രികക്ക് എന്തെങ്കിലും പറയാൻ പറ്റുന്നതിനു മുൻപ് റെഡ്ഢി പുറത്തേക്ക് പോയി.
““ മോളെ നീ…. എന്താ ചെയ്യുന്നതെന്ന്…..””
ചന്ദ്രിക കലങ്ങിയ കണ്ണുകളോടെ സംസാരിക്കാൻ തുടങ്ങിയപ്പോൾ ശില്പ വീണ്ടും തടഞ്ഞു.
““ ഞാൻ എന്താ ചെയ്യാൻ പോകുന്നതെന്ന് എനിക്ക് അറിയാം അമ്മേ. അങ്ങോട്ട് പോയാൽ സംഭവിക്കാൻ സാധ്യത ഉള്ള കാര്യങ്ങളും അറിയാം. അവിടെ വച്ച് എനിക്ക് സംഭവിക്കാനുള്ളതൊക്കെ ഇവിടെ വച്ചും ഏതു നിമിഷവും സംഭവിക്കാം. ഇത് രക്ഷപ്പെടാനുള്ള ഒരു അവസരമാണെങ്കിൽ ഞാനത് കളയിലമ്മേ..””
ശില്പ മുറിയിലേക്ക് കയറിപ്പോയി. അവളുടെ ശബ്ദത്തിലെ നിശ്ചയദാർഢ്യം ചന്ദ്രികയെ അത്ഭുതപ്പെടുത്തി. അത്രയും ഉറപ്പോടെ അവൾ സംസാരിക്കുന്നത് ഇതുവരെ അവൾ കേട്ടിട്ടില്ലായിരുന്നു. മകൾ മാനസികമായി വളർന്നെന്ന് മനസ്സിലായെങ്കിലും ചന്ദ്രികയുടെ ഉള്ളിലെ തേങ്ങൽ കെട്ടടങ്ങിയില്ല.
മുറിയിലെത്തിയ ശില്പ കണ്ണാടിയിൽ തന്നെ തന്നെ നോക്കി നിന്നു. അവൾ കണ്ണട ഊരി മാറ്റി. കണ്ണട ഊരി മാറ്റുമ്പോൾ താൻ മറ്റൊരാളാണെന്ന് അവൾക്ക് തോന്നാറുണ്ട്. എന്തും ചെയ്യാനുള്ള ഒരു ധൈര്യം അവൾക്ക് വരും. പക്ഷേ അവൾ ഉപയോഗിക്കുന്ന വിലകുറഞ്ഞ കോൺടാക്ട് ലെൻസ്‌കൾ വളരെ അരോചകമായി അവൾക്ക് തോന്നാറുണ്ട്. നാടകത്തിനു അതുപയോഗിച്ച ശേഷം അവൾ ഉടനെ തന്നെ കണ്ണട വക്കാൻ കാരണം അതായിരുന്നു.
സ്വയം അവൾ തിരിഞ്ഞും മറിഞ്ഞും നോക്കി. അപ്പോഴാണ് ഇട്ടു കൊണ്ട് പോകാൻ വേറെ ഡ്രസ്സ് ഇല്ല എന്നവൾ ഓർത്തത്. നാടകത്തിനിട്ട സാരി ഡ്രാമ ടീച്ചറിന്റെത് ആയിരുന്നു. ബാക്കി വസ്ത്രങ്ങൾ രാവിലെ അലക്കാൻ വെള്ളത്തിൽ മുക്കിയിട്ടിരിക്കുകയാണ്.
ആകെ ബാക്കി ഉള്ളത് ഒരു ഓറഞ്ച് ചുരിദാർ ആണ്. ലൂസായ ആ ചുരിദാർ ഇട്ടാൽ തന്റെ ശരീരത്തിന്റെ വടിവുകൾ മനസ്സിലാകില്ല. അവൾക്ക് നിരാശ തോന്നി.
തന്നെ ഈ വിളിക്കുന്നത് ഒരു പക്ഷേ കിടക്ക പങ്കിടാൻ ആയിരിക്കും എന്ന് അവൾക്ക് നേരത്തെ തോന്നിയിരുന്നു. അല്ലെങ്കിൽ കാസ്റ്റിംഗ് നടത്തുന്നതിനുള്ള നിയമങ്ങൾ അനുസരിക്കാതെ നേരത്തെ അനുമതി ഇല്ലാതെ ഒരു ഹിൽസ്റ്റേഷൻ ഗസ്റ്റ് ഹൌസിൽ ഈ പരിപാടി നടത്തുമായിരുന്നില്ല. താൻ അതിനും തയ്യാറാകണം എന്നവൾ കരുതി. ഉള്ളിൽ അവൾക്ക് നല്ല ഭയം തോന്നി. തന്റെ കന്യകത്വം നഷ്ടപ്പെടുമെന്ന ഭയമല്ല. തന്നെ പ്രൊഡ്യൂസറിനു ഇഷ്ടപ്പെടാതെ സിനിമയിൽ നിന്നൊഴിവാക്കിയാലോ എന്ന പേടി. അവർ എങ്ങനെ പെരുമാറിയാലും വെറുപ്പിക്കാതെ അവരെ കൈയിലെടുക്കണം എന്നവൾ മനസ്സിലുറച്ചു.
പുറത്ത് കടന്ന അവൾ അമ്മയുടെ മരുന്ന് പെട്ടിയിൽ നിന്ന് ഗർഭനിരോധന ഗുളികകൾ രണ്ടെണ്ണം എടുത്ത് അവളുടെ ഹാൻഡ് ബാഗിൽ വച്ചു..
ഉച്ചക്ക് അവൾ കുളിച്ച് ഒരുങ്ങി.
ഓറഞ്ച് വസ്ത്രം തന്നെ അവൾ ഇട്ടു.ഹാൻഡ് ബാഗിൽ ഒരു ഒരുക്കത്തിന് വേണ്ട സാധനങ്ങൾ കരുതി. ഒപ്പം കോൺടാക്ട് ലെൻസുകളും.
കാറുമായി വന്ന റെഡ്‌ഡിക്ക് അവളുടെ വേഷം അത്ര രസിച്ചില്ലെങ്കിലും അയാൾ ഒന്നും പറഞ്ഞില്ല. ആശങ്കയോടെ വാതിലിനരികിൽ നിന്ന ചന്ദ്രികയുടെ മുഖത്ത് നോക്കാതെ ശില്പ അയാളോടൊപ്പം ഇറങ്ങി.
ഫോറസ്റ്റ് ചെക്ക് പോയിന്റ് പിന്നിട്ട് വണ്ടി കുന്ന് കയറിത്തുടങ്ങി. ഒന്നര മണിക്കൂർ നീണ്ട യാത്രയിൽ പലവട്ടം അയാൾ തന്നെ നോക്കുന്നത് കാണാത്ത പോലെ ശില്പ ഇരുന്നു.
വണ്ടി കുന്നിൻ മുകളിലെ വിശാലമായ ഒരു ബംഗ്ലാവിന്റെ മുന്നിൽ നിന്നു. ആ കെട്ടിടത്തിന്റെ എടുപ്പ് ശില്പയെ അമ്പരപ്പിച്ചു.
