മാനജരോടൊപ്പം അവർ പാലസിനകത്തേക്ക് പ്രവേശിച്ചു. അകത്ത് തണുത്ത ഇരുണ്ട അന്തരീക്ഷം. വലിയ ഹാളും അതിനോട് ചേർന്ന മുറികളും. പഴയ തടി ഫർണിച്ചറുകൾ, ചുമരുകളിൽ കാലപ്പഴക്കം ചെന്ന ചിത്രങ്ങൾ, എല്ലാം ഒരുതരം ഭീതി ഉണർത്തുന്നതായിരുന്നു. ഓരോ ചുവടുകളിലും തറയിലെ തടി ഉച്ചത്തിൽ ശബ്ദമുണ്ടാക്കി.
“ചിലപ്പോൾ രാത്രി കാലങ്ങളിൽ ഇവിടെ പലതരം ശബ്ദങ്ങൾ കേൾക്കാം… പേടിക്കേണ്ട… അതൊക്കെ ഇവിടത്തെ പതിവാ,” ഇടനാഴിയിലൂടെ നടക്കുമ്പോൾ മാനേജർ ഒരു നിസ്സാര ഭാവത്തിൽ പറഞ്ഞു. അയാളുടെ വാക്കുകൾ കേട്ട് മകൾ അമ്മയെ നോക്കി ഒന്ന് ചിരിച്ചു. അച്ഛൻ “ഓഹ്, അങ്ങനെയോ?” എന്ന് ചോദിച്ചെങ്കിലും അയാളുടെ മുഖത്ത് ഒരു ഭയവുമില്ലായിരുന്നു.
ഒരു മുറി കാണിച്ചുകൊണ്ട് മാനേജർ തുടർന്നു, “ഇവിടെ താമസിച്ചിരുന്ന ഒരാൾ ഒരു രാത്രി പെട്ടെന്ന് അപ്രത്യക്ഷനായിപ്പോയി… പിന്നീട് അയാളെ ആരും കണ്ടിട്ടില്ല… ഈ മുറിയിൽ നിന്ന് പുറത്തിറങ്ങിയതാരും തിരികെ വന്നിട്ടില്ലെന്നും ഒരു കഥയുണ്ട്.” ഇതുകേട്ട് മകൻ ചിരിച്ചുകൊണ്ട് പറഞ്ഞു, “ഹഹ, കൊള്ളാല്ലോ! അപ്പൊ ഇനി ഈ മുറിയിൽ കിടക്കുന്നവരൊക്കെ സൂക്ഷിക്കണം
.” മാനേജർ ഒരു ഭാവഭേദവുമില്ലാതെ അവരെ നോക്കി. അയാളുടെ കണ്ണുകളിൽ അപ്പോഴും ദുരൂഹത തളംകെട്ടി നിന്നു. പാലസിൻ്റെ ഓരോ കോണിലും എന്തോ ഒരു അദൃശ്യ ശക്തി ഒളിഞ്ഞിരിക്കുന്നതായി അവർക്ക് തോന്നി. അന്തരീക്ഷത്തിൽ ഭയം നിറഞ്ഞു നിന്നു.
മാനജരോടൊപ്പം അവർ ആദ്യം പോയത് അടുക്കളയിലേക്കാണ്. കരിപിടിച്ച ഭിത്തികളും പഴയ മരച്ചുവടുകളും ഉള്ള വലിയ അടുക്കള. ഉപയോഗശൂന്യമായി കിടക്കുന്ന വലിയ പാത്രങ്ങളും മരത്തവികളും അവിടെയുണ്ടായിരുന്നു. അടുക്കളയുടെ ഒരു മൂലയിൽ നിന്ന് എന്തോ ചീഞ്ഞളിഞ്ഞ ഗന്ധം വമിക്കുന്നുണ്ടായിരുന്നു.
“ഇവിടെയെല്ലാം ഇപ്പോഴും രാത്രികാലങ്ങളിൽ പഴയ പാചകക്കാരുടെ ശബ്ദം കേൾക്കാം,” മാനേജർ പറഞ്ഞു. അച്ഛനും അമ്മയും പരസ്പരം നോക്കി, ചിരി പുറത്തുവന്നില്ല. പിന്നീട് അവർ കിണറിനടുത്തേക്ക് പോയി. പടുകൂറ്റൻ മരങ്ങൾക്കിടയിൽ, പായൽ പിടിച്ച കൽക്കെട്ടുകളോട് കൂടിയ ആ കിണറിന് ചുറ്റും ഒരുതരം ദുരൂഹതയുണ്ടായിരുന്നു. “ഈ കിണറിന് ആഴക്കൂടുതലാണ്…
ഇതിനകത്ത് എന്തൊക്കെയുണ്ടെന്ന് ആർക്കും അറിയില്ല,” മാനേജർ കിണറ്റിലേക്ക് നോക്കി പറഞ്ഞു. മകൻ ഒരു കല്ലെടുത്ത് കിണറ്റിലേക്കിട്ടു, അത് താഴെയെത്തി വെള്ളത്തിൽ വീഴുന്ന ശബ്ദം കേൾക്കാൻ ഒരുപാട് സമയമെടുത്തു. എന്തോ ഒന്ന് തന്നെ താഴേക്ക് വലിക്കുന്നതായി മകൾക്ക് തോന്നി.
അവർ പിന്നാമ്പുറത്തേക്ക് നടന്നു. കാടുകയറി കിടക്കുന്ന വിശാലമായ മുറ്റം. വർഷങ്ങളായി ആരും ശ്രദ്ധിക്കാത്തതിൻ്റെ ലക്ഷണങ്ങൾ എല്ലായിടത്തും പ്രകടമായിരുന്നു. ഉയരമുള്ള മരങ്ങൾ സൂര്യപ്രകാശത്തെ മറച്ച് ഒരിരുണ്ട അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. മുറ്റത്തിൻ്റെ ഒരറ്റത്ത്, കല്ലുകൾ കൂട്ടിവെച്ച ചെറിയ ഒരു കൂനയുണ്ടായിരുന്നു. “ചില പഴയ ആളുകൾ പറയുന്നത് അതൊരു ശവക്കല്ലാണെന്നാണ്…
ഇവിടെ പണ്ട് എന്തോ അനിഷ്ട സംഭവം നടന്നെന്നും ചിലരെ ഇവിടെ അടക്കിയെന്നും കഥയുണ്ട്,” മാനേജർ അങ്ങോട്ടേക്ക് ചൂണ്ടി പറഞ്ഞു. മകൾക്ക് ഒരുതരം അറപ്പും ഭയവും തോന്നി, അവൾ വേഗം അവിടുന്നൊഴിഞ്ഞു മാറി. പാലസിൻ്റെയും തോടത്തിൻ്റെയും ഓരോ ഭാഗത്തും ഭീതിയുടെയും ദുരൂഹതയുടെയും അദൃശ്യ കരങ്ങൾ അവരെ കാത്തിരിക്കുന്നതായി തോന്നി. ഈ സ്ഥലം സാധാരണ സ്ഥലമല്ലെന്ന് അവർക്ക് മനസ്സിലായി തുടങ്ങി.
മാനേജർ താക്കോൽ അച്ഛന് നേരെ നീട്ടി. “ഞാനിനി പോകുവാണ് സർ. എന്താവശ്യമുണ്ടെങ്കിലും ഗേറ്റിലുള്ള കാവൽക്കാരനെ വിളിച്ചാൽ മതി. അയാൾ പറയും അടുത്തുള്ള ടൗണിലെ നമ്പർ.” അയാൾ അല്പനേരം നിർത്തി. അയാളുടെ കണ്ണുകളിൽ ഒരുതരം കനൽ എരിഞ്ഞു. “പക്ഷേ… ഈ കൊട്ടാരത്തെക്കുറിച്ച് ഒരു കഥയുണ്ട്… ഞങ്ങടെ പൂർവ്വികർ പറഞ്ഞു കേട്ടതാണ്,” അയാൾ തുടർന്നു.
“പണ്ട്, ഈ തോട്ടം ഭരിച്ചിരുന്നത് ഒരു ക്രൂരനായ ജന്മിയായിരുന്നു. അയാളുടെ ഭാര്യ അതീവ സുന്ദരിയായിരുന്നു. ജന്മിയുടെ മകനും ചെറുപ്പത്തിൽ നല്ല രൂപമായിരുന്നു. അച്ഛൻ്റെ ശ്രദ്ധയില്ലാത്ത തക്കം നോക്കി, മകൻ സ്വന്തം അമ്മയുമായി ശാരീരിക ബന്ധം പുലർത്താൻ തുടങ്ങി. അത് കുറേക്കാലം തുടർന്നു. ഒടുവിൽ ഒരു ദിവസം ജന്മി അവരെ ഒരുമിച്ച് കിടപ്പറയിൽ വെച്ച് കൈയ്യോടെ പിടിച്ചു.”
