സരയു എന്റെ പ്രണയിനി – 2 2

“നിനക്ക് വേണ്ടി ഞാൻ ഇനി എപ്പോഴും കരഞ്ഞോണ്ടിരിക്കണോ.” കൂടെ ഒരു ചിരിയും. അപ്പോഴാണ് ശരിക്കും എനിക്ക് ആശ്വാസമായത്.

“അപ്പു നീയാണ് വരുന്നതെന്ന് എനിക്ക് ആദ്യമേ അറിയാമായിരുന്നു.” സരയു ആ പറഞ്ഞത് എന്നെ ശരിക്കും അതിശയിപ്പിച്ചു കളഞ്ഞു.

“എങ്ങനെ? എന്നിട്ടാണോ ആ കാണിച്ചു കൂട്ടിയ ഷോ എല്ലാം?”
” അത് വരുന്ന ആൾ വിശ്വസ്തൻ തന്നെ വേണം എന്ന് പറഞ്ഞതു കാരണം ചേച്ചി എല്ലാം തിരക്കിയിരുന്നു. കൂട്ടത്തിൽ നിന്റെ ഡീറ്റൈൽസ് കേട്ടപ്പോൾ ഞാൻ ഉറപ്പിച്ചു. പിന്നെ ഒരു തരത്തിൽ എനിക്ക് സന്തോഷമായിരുന്നു. വേറൊന്നും അല്ല എപ്പോഴെങ്കിലും നിന്നോട് പറ്റിയ തെറ്റിന് മാപ്പ് പറയണം എന്നുണ്ടായിരുന്നു. അത് കേട്ട് നീയിനി തിരികെ പോയാലും സാരമില്ല എന്ന് ഉറപ്പിച്ചാ ഞാൻ പറഞ്ഞത്. പക്ഷെ പോകും എന്ന് പറഞ്ഞപ്പോൾ എന്തോ……” സരയു പറഞ്ഞു നിർത്തി.

“ചേച്ചി ഒന്നിങ്ങോട്ട് നോക്കുവോ?” ഞാൻ വിളിച്ചു

“എന്തിനാ?”

“അല്ല കരയുവാണേൽ നല്ല ഭംഗിയല്ലേ കാണാനാണ്”

“പോടാ പട്ടി” സരയു ദേഷ്യം നടിച്ചു.

“ഹയ് പച്ചക്കറി കഴിക്കുന്ന ഒരു പട്ടത്തി കുട്ടിയുടെ വായിൽ നിന്ന് വരുന്ന വാക്ക്കളാണോ ഇവ. സുകൃതക്ഷയം.” ഞാൻ പറഞ്ഞു ചിരിച്ചു.
പട്ടത്തിക്കുട്ടിക്കെന്താ വല്ല കൊമ്പ് ഉണ്ടോ?”

“ഒന്നും ഇല്ലെന്റെ ടീച്ചറൂട്ടി” ഞാൻ കുറച്ചു കൂടി മുൻപോട്ട് ചേർന്നിരുന്നു. ഡവ് സോപ്പിന്റെയും സരയുവിന്റെ മേനിയുടെയും ചേർന്നുള്ള വല്ലാത്ത മത്തു പിടിപ്പിക്കുന്ന ഗന്ധം. ഞാൻ കണ്ണുകളടച്ചിരുന്നു.

വീടെത്തിയതറിഞ്ഞില്ല.
“നീരജ്… ഇറങ്ങ്. വീടെത്തി.” സരയുവിന്റെ സ്വരം എന്നെ ഉണർത്തി.

“വരൂ എന്തായാലും വൈകി ഇനി കഴിച്ചിട്ട് കിടക്കാം” ബാക്കി എല്ലാം അവൾക്ക് നൂറിൽ നൂറു മാർക്ക് ഞാൻ കൊടുക്കും ഈ പച്ചക്കറി ഒഴിച്ച്. സാരമില്ല അവളെ പോലെ ഒരു അപ്സരസ് വന്നു വിളിച്ചാൽ വിഷം വരെ കഴിച്ചു പോകും. സാരമില്ല എന്തായാലും രുചി ഉണ്ടല്ലോ.

“ശരി മാം” അത് ഞാൻ മനപ്പൂർവം വിളിച്ചതാ.

“ഇതെന്താ പെട്ടെന്ന് മാം. ആ കെറുവ് ഇതുവരെ മാറീല?” സരയു നെറ്റി ചുളിച്ചു.

“അപ്പോ എന്റെ അപ്പു എന്ന പേര് അറിഞ്ഞിട്ടും നീരജ് വിളിച്ചത്, ഉള്ളിൽ എന്ത് കെറുവ് വച്ചിട്ടാ?” ഞാൻ തിരിച്ചടിച്ചു.

“അതോ… അത്… ഒന്നൂല്ല” ഒരു നാണം മിന്നി മറയുന്നില്ലേ എന്നൊരു സംശയം.

“ഓഹോ എന്നാൽ അങ്ങനെ ആയിക്കോട്ടെ മാം.” ഞാനും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു.

“എന്റെ അപ്പൂ.. പ്ലീസ് എനിക്ക് ആ മാം വിളി തീരെ അങ്ങോട്ട് ദഹിക്കുന്നില്ല കേട്ടോ..! ഞാൻ ആ പ്രൊഫെഷൻ പോലും നിർത്തി.” അവളുടെ മുഖം മങ്ങി.

“അങ്ങനെ വഴിക്ക് വാ എന്റെ കിച്ചൂ” ഞാൻ ആ പറഞ്ഞത് കേട്ട് തെല്ലൊരമ്പരപ്പോടെ അവൾ എന്നെ നോക്കി.

“എന്റെ പേരും നാളും ജാതകവും എല്ലാം എടുത്തതല്ലേ? ഞാൻ കുറഞ്ഞത് ഈ പേരെങ്കിലും കണ്ടുപിടിക്കണ്ടേ. പേടിക്കണ്ട, ഉച്ചക്ക് ഊണ് കഴിഞ്ഞ് ഇറങ്ങുപോൾ അച്ഛൻ വിളിക്കുന്നത് കേട്ടു.” അത്രയും കേട്ടപ്പോൾ ആ മോന്തായത്തിൽ കുത്തിയ തേനീച്ച എങ്ങോട്ടോ പോയി.

“കൃഷ്‌വേണി എന്നാ വീട്ടിലെ പേര്. അച്ഛനും അമ്മയും വിളിക്കുന്നത് കിച്ചു എന്നാ. ആഹാ എന്നും പറഞ്ഞ് നീയെന്നെ കിച്ചൂന്നാ വിളിക്കണേ. ചേച്ചീന്ന് വിളികേടാ.”
അവൾ എന്നെ അടിക്കാൻ ഓങ്ങി. ഞാൻ അടി കൊള്ളാതിരിക്കാൻ എന്ന വണ്ണം ആ കയ്യിൽ പിടിച്ചു. ഇതുവരെ ജീവിതത്തിൽ ഉണ്ടാകാത്ത വല്ലാത്ത ഒരനുഭൂതി. കറന്റ് അടിച്ച മഗധീരയിലെ ഹർഷനെ പോലെ ഞാൻ അന്തം വിട്ടു നിന്നു. ആ തക്കത്തിന് അവൾ കൈ വലിച്ച് ഒന്നു തന്നു. തോളിൽ അടിച്ചതെങ്കിലും രക്ഷപെടാനുള്ള എന്റെ മണ്ടൻ ഒഴിഞ്ഞു മാറൽ കാരണം കൊണ്ടത് കവിളിൽ. പൂ പോലുള്ള കൈ ആയത് കൊണ്ട് പൊന്നീച്ച ഒന്നും പറന്നില്ല. പക്ഷെ രണ്ടു മൂന്ന് വെള്ളി ഈച്ച പറന്നു. ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ കണ്ണു നിറഞ്ഞു പോയി. അവളും ആകെ ഷോക്ക് ആയിപ്പോയി.
“അപ്പൂ സോറി. നീ വേണേൽ എന്നെ തല്ലിക്കൊ…” ആ മുഖത്തെ ഭാവങ്ങൾ എനിക്ക് വായിച്ചെടുക്കാൻ ആകുന്നിലായിരുന്നു. ഒരബദ്ധം പറ്റിയതാണെങ്കിലും ഞാൻ മനഃപൂർവ്വം വേറെങ്ങോട്ടോ നോക്കി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *