” നീ കഴിക്ക്. അവർ ഇനീം സമയം എടുക്കും.”
“ഇവിടെ വേറെ ജോലിക്കാർ ഒന്നുമില്ലേ. ഇത്രയും വലിയ വീടല്ലേ!” ആശ്ചര്യം അടക്കാൻ ആകാതെ ഞാൻ ചോദിച്ചു.
“അങ്ങനെ ആരെയും ജോലിക്ക് വക്കുന്നത് അച്ഛനിഷ്ടമല്ല. ഇപ്പോൾ എനിക്കും അങ്ങനെ തന്നെ” സരയു പറഞ്ഞത് വളരെ ലളിതമായാണെങ്കിലും എനിക്ക് അതൊരു ഞെട്ടൽ ആയിരുന്നു. ഇത്ര വലിയ വീടും പരിസരവും ഒരു ഇല പോലും ഇല്ലാതെ വളരെ വെടിപ്പായാണ് സൂക്ഷിക്കുന്നത്. കൂടാതെ എന്നും ഇങ്ങനെ വച്ചു വിളമ്പുക എന്നൊക്കെ പറഞ്ഞാൽ ഒരു മനുഷ്യനെക്കൊണ്ട് ഇതൊക്കെ സാധിക്കുമോ..!
“എന്നെക്കൊണ്ട് ആകുന്ന സഹായം ഒക്കെ ഞാൻ ചെയ്യാം. എന്താവശ്യത്തിനും ചേച്ചിക്ക് എന്നെ വിളിക്കാം.” എന്റെ ഉള്ളിലെ കോഴി ഒന്നുണർന്നു. പക്ഷെ പുറത്ത് പരിപൂർണ്ണ നിഷ്കളങ്കത വാരി വിതറിയായിരുന്നു ഞാൻ പറഞ്ഞത്.
“ചേച്ചിക്ക് തൽകാലം ആവശ്യം ഒന്നും ഇല്ല. തൽകാലം മോൻ ചെല്ല്.” വീണ്ടും അപമാനം. അലക്കാൻ ഇട്ട ഷെഡി കാക്ക കൊത്തിക്കൊണ്ട് പോയ ഫീൽ. മൈര് ഇവൾ നേരത്തെ സെന്റി മോന്തായം വച്ച് എന്നെ നോക്കിയത് വെറും തേപ്പ് ആയിരുന്നോ ദൈവങ്ങളെ…!ആഹ് എന്തു മൈരെങ്കിലും ആകട്ടെ എന്നു പറഞ്ഞു പോകാൻ നിന്ന എന്നോട് തലച്ചോർ മൈരൻ പറഞ്ഞു. “മകനെ നിൽ. വഴിയുണ്ട്”
എന്റെ നാവുകൾ പ്രവർത്തിച്ചു.
“ചേച്ചി, ഞാൻ ഇതുവരെ ആരെയും അറിഞ്ഞു കൊണ്ട് ദ്രോഹിച്ചിട്ടില്ല. അതുകൊണ്ട് എന്നെ മനസിലാക്കിയില്ലെങ്കിലും കളിയാക്കാതിരുന്നൂടെ?” മനസിൽ വാത്സല്യം മൂവി മ്യൂസിക് ഇട്ട് ഞാൻ തിരിഞ്ഞു നടന്നു
“അപ്പു നിൽക്ക്” സരയുവിന്റെ കിളിക്കൊഞ്ചൽ. ആഹാ ആരായാലും നിന്നു പോകും. ങേ… ഇവൾക്ക് എന്റെ അപ്പു എന്ന പേരെങ്ങനെ അറിയാം?
“അപ്പു എന്ന പേര് സുമലത ചേച്ചി പറഞ്ഞതാ. നീരജിന്റെ അളിയന്റെ കൂടെ ജോലി ചെയ്യുന്ന എന്റെ കുഞ്ഞമ്മയുടെ മകൾ.” സരയു വിവരിച്ചു പറഞ്ഞപ്പോൾ കാര്യങ്ങൾ വ്യക്തമായി.
“അപ്പൂ നീയല്ല അത് ചെയ്തതെന്ന് എനിക്ക് അന്നേ തോന്നിയിരുന്നു. ഫോണിൽ കേട്ട ശബ്ദവും നിന്റേതും തീരെ മാച്ച് ആകുന്നില്ലായിരുന്നു. അത് ഞാൻ ശ്രദ്ധിച്ചത് പിന്നീടാണ്. അജിത് ലാൽ ആണ് അതെന്നു മനസിലാക്കാൻ എനിക്ക് വലിയ ദിവസമൊന്നും വേണ്ടി വന്നില്ല. നിന്നോട് അത് പറഞ്ഞ് സോറി പറഞ്ഞാൽ നിന്റെ പ്രതികരണം എന്താകും എന്നു കരുതിയാണ് ഞാൻ നിന്നോട് ഒന്നും പറയാത്തത്. ഇനി നീയല്ല അജിത് ലാൽ ആണ് അതെന്ന് തെളിയിക്കാൻ എനിക്ക് കഴിഞ്ഞതും ഇല്ല. കാരണം ആ സംഭവത്തിനു ശേഷം അവൻ എന്നെ ശല്യം ചെയ്തിട്ടില്ല. പിന്നെ നീയാണേൽ അതേറ്റെടുക്കുകയും ചെയ്തു.” സരയു പറഞ്ഞവസാനിപ്പിച്ചു. സ്തബ്ധനായി ഞാൻ അതെല്ലാം കേട്ടിരുന്നു.
“ഒരു സംശയം ചോദിക്കട്ടെ, എല്ലാം അറിഞ്ഞിട്ടും എന്തിനാ എന്നെ ഇങ്ങനെ….?”
“അതുപിന്നെ കുറേ കാലം ആയില്ലേ കണ്ടിട്ട്. ഞാൻ തമാശക്ക്. എന്നോട് ക്ഷമിക്കണം.”
നല്ല ഫ്രഷ് റീസൺ. സരയുവിന്റെ ക്ഷമാപണം എനിക്ക് ദേഷ്യമാണ് ഉണ്ടാക്കിയത്. അടി സക്കെ ഇതു തന്നെ അവസരം. അഡ മവനെ അതുവരെ മിണ്ടാപ്പൂച്ചയായിരുന്ന എന്റെ ഉള്ളിലെ പൗരുഷം സട കുടഞ്ഞെണീറ്റു.
“എന്നെക്കുറിച്ച് എന്താ കരുതിയത് നിങ്ങൾ?പറയുന്ന കോപ്രായം എല്ലാം കേട്ട് സഹിച്ചു നിൽക്കാൻ ഞാൻ എന്താ നിങ്ങളുടെ അടിമയോ?”
“നീരജ് ഞാൻ” സരയു ഞെട്ടി എന്നതിൽ ഉപരി വല്ലാത്ത ഭയം ഞാൻ അവളുടെ മുഖത്തു കണ്ടു. പക്ഷെ അതൊന്നും കൊണ്ട് ഞാൻ നിർത്തിയില്ല.
“വന്നതു മുതൽ നിങ്ങൾ എന്നെ എത്രമാത്രം അപമാനിച്ചു. എനിക്കും ഒരു മനസുണ്ട്. അന്നു നിങ്ങൾ എന്റെ കരണത്തടിച്ചത് മുതൽ എന്റെ കോളേജ് ജീവിതം എങ്ങനെയായിരുന്നു എന്നു ചിന്ദിച്ചിട്ടുണ്ടോ. ഇനി ഒരു നിമിഷം പോലും ഞാൻ ഇവിടെ നിക്കില്ല.” ഉള്ളിൽ അന്നോളം അടക്കി വച്ച വികാരങ്ങൾ എല്ലാം അണ പൊട്ടി ഒഴുകി ദേ പോകുന്നു
“നീരജ് ഞാൻ ഒരിക്കലും അങ്ങനെയൊന്നും..” ഇനി എന്തെങ്കിലും കൂടുതൽ സംസാരിച്ചാൽ അവൾ കരയും എന്നു തോന്നി. പക്ഷെ എന്റെ ഭാഗത്തു നിന്ന് മാത്രമേ ഞാൻ അപ്പോൾ ചിന്ദിച്ചുള്ളൂ. ഒന്നും മിണ്ടാതെ ഞാൻ ഇറങ്ങി നടന്നു. റൂമിൽ കയറി വാതിലടച്ചു. വെയിൽ മാറിയിട്ട് പോകാൻ ആയി കുറച്ച നേരം കിടന്നു. വൈകിട്ട് സാധങ്ങൻ പാക്ക് ചെയ്യുമ്പോൾ പുറത്തു നിന്ന് വാതിൽ മുട്ടുന്ന ശബ്ദം. സരയു….. കണ്ണുകൾ കരഞ്ഞു കലങ്ങിയിട്ടുണ്ട്.
