സരയു എന്റെ പ്രണയിനി – 1

പ്രിയപ്പെട്ട കൂട്ടുകാരെ ഇതുവരെ കഥയോ കവിതയോ എഴുതാത്ത ഒരു തുടക്കക്കാരൻ മാത്രമാണ് ഞാൻ. അതിനാൽ ദയവായി തെറ്റുകൾ, പരിചയക്കുറവ് എന്നിവ സദയം ക്ഷമിക്കുക. നേരിയ ജീവിതവുമായുള്ള സാമ്യം കാരണം തുടക്കം കമ്പി അധികം ഉണ്ടാകാൻ സാധ്യത കുറവാണ്. എന്നിരുന്നാലും എന്റെ ഭാവനയിൽ തെളിയുന്നവ നിങ്ങൾക്കായി സമർപ്പിക്കാൻ ശ്രമിക്കാം. അനുഗ്രഹിച്ചാലും. ———————-–————————————- ഇത് എന്റെ കഥയാണ്. ഞാൻ നീരജ്. വീട്ടിൽ അപ്പു എന്നു വിളിക്കും. 24 വയസ്സ് അഞ്ചടി എട്ട് ഇഞ്ച് ഉയരം. അത്യാവശ്യം വെളുത്തിട്ടാണ്, ജിമ്മിൽ പോകുന്നത് കൊണ്ട് സാമാന്യം ശരീര സൗന്ദര്യം ഒക്കെ കാത്തു സൂക്ഷിക്കുന്നു. ഇപ്പോൾ പി ജി കഴിഞ്ഞ് വീട്ടിൽ ഇരിപ്പാണ്. വീട്ടിൽ അമ്മ ജാനകി വീട്ടമ്മയാണ്, ചേച്ചി നീരജ, ടീച്ചർ പിന്നെ അളിയൻ വിവേക് സ്റ്റേറ്റ് ബാങ്കിൽ ക്ലാർക്ക് ആണ്, പിന്നെ ചേച്ചിയുടെ മകൾ ആർദ്ര നമ്മുടെ എല്ലാം അമ്മൂസ് നാലു വയസ്സ് ഇത്രയും പേരാണ് ഉള്ളത്. അച്ഛൻ കാൻസർ ബാധിച്ചു ഞാൻ പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ തന്നെ നമ്മളെ വിട്ടു പോയി. അമ്മക്ക് അത് വല്ലാത്ത ഷോക്ക് ആയിരുന്നു. ഇപ്പോൾ ആണ് ഒന്ന് നേരെ ആയത്. എന്നിരുന്നാലും അച്ഛൻ നമുക്കു വേണ്ടതെല്ലാം സമ്പാദിച്ച് വച്ചിട്ടാണ് യാത്രയായത്. എനിക്ക് പൊതുവെ ടെൻഷൻ ഒന്നും എടുക്കേണ്ടി വന്നിട്ടില്ല.

കൊറോണ ലോക്ഡൗണ് എല്ലാം വന്നതിൽ പിന്നെ വീടിന്റെ ബേസ്മെന്റിൽ ഉള്ള ഉറുമ്പുകൾക്ക് വേണ്ട ഭക്ഷണം എത്തിക്കുക, പുറ്റിൽ നിന്ന് താഴേക്കു വരുന്ന ചിതലിനെ എണ്ണുക എന്നിങ്ങനെയുള്ള വളരെ ഭാരിച്ച ജോലികളുമായി ദിവസങ്ങൾ മുന്നോട്ടു പോയി കൊണ്ടിരുന്നു. കൂട്ടത്തിൽ അമ്മൂസിനെയും കൂട്ടി ദിവസത്തിൽ നാലോ അഞ്ചോ സെൽഫികൾ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റും. പറഞ്ഞാൽ അറിയാൻ പോലും പോലും വയ്യാത്ത ഫേസ്ബുക്കിലെ തരുണിമണികൾ നൽകുന്ന ലൈക്കുകൾ കൾ ആയിരുന്നു കുട്ടികളില്ലാത്ത എനിക്ക് ഏക ആശ്വാസം കരമന ജനാർദ്ദനൻ.jpg. പി എസ് സി പരീക്ഷ എഴുതി ലിസ്റ്റിൽ വന്നശേഷം ഇപ്പൊ വിളിക്കും ഇപ്പൊ വിളിക്കും വിളിക്കും എന്ന് കരുതി ഇരുന്ന് ഇപ്പോൾ ഷക്കീല പടത്തിൽ ബ്ലൗസ് ഊരുന്നത് നോക്കി ഇരിക്കുന്ന ഫ്രൂട്ടി അമ്മാവൻറെ അവസ്ഥയായി. ജീവിതം വൃത്തസ്യ മൂഞ്ചസ്യ. കൂട്ടത്തിൽ തൊഴിലുറപ്പ് ചേച്ചിമാരുടെ വക ഒരുമാതിരി മുന വച്ചുള്ള ചോദ്യവും. “ജോലി ഒന്നും ആയില്ലേ? ശ്രമിക്കുന്നില്ലേ? ഇങ്ങനെ കളിച്ചു നടന്നാൽ മതിയോ?” ആ പെണ്ണുംപിള്ളയോട് പറയാൻ ഓങ്ങിയതാ ഞാൻ :- “കളിച്ചു നടന്നാൽ മാത്രം പോരാ ചേച്ചി. കളിച്ചോണ്ടു കിടക്കേം വേണം. ചേച്ചി റെഡി ആണേൽ വൈകിട്ട് വരട്ടെ എന്ന്”. പക്ഷെ പുറത്ത് വന്നത് ഒരു ചിരി മാത്രമായിരുന്നു. എന്തിനും ഒരു അവസാനം ഉണ്ടാകുമല്ലോ. ഗ്രഹണം ബാധിച്ചാലും സൂര്യൻ അതിന്റ മറ നീക്കി പുറത്തു വരിക തന്നെ ചെയ്യും എന്ന് ഇക്ക പറഞ്ഞ പോലെ എനിക്കും വന്നു ഒരവസരം. അളിയന്റെ രൂപത്തിൽ. പക്ഷെ അത് കൊക്കോകോള ഒഴിച്ച് വരാലിനെ പിടിക്കുന്നതാണെന്ന് പാവം ഞാൻ അറിഞ്ഞില്ല. സംഭവം എന്തെന്നാൽ അളിയന്റെ കൂടെ ജോലി ചെയ്യുന്ന ഒരു സീനിയർ ചേച്ചിയുടെ വല്യമ്മയും വല്യച്ഛനും ഇപ്പോൾ കിടപ്പിലാണ്. എന്തെങ്കിലും അത്യാവശ്യത്തിന് ആശുപത്രിയിലോ മറ്റോ പോകേണ്ടി വന്നാൽ ആരും തന്നെ കൂടെ ഇല്ല. അത്യാവശ്യത്തിന് വിളിച്ചാൽ വണ്ടി പോലും എത്താത്ത ഏതോ കാട്ടുമുക്ക് ആണ് പോലും. ആകെ ഉള്ളത് ഒരു മകളാണ് പക്ഷെ അവർക്ക് വണ്ടി ഓടിക്കാനും അറിയില്ല. ചുരുക്കം പറഞ്ഞാൽ ഡ്രൈവർ കം കാര്യസ്‌ഥൻ. മാസം 20000 രൂപ എണ്ണി കയ്യിൽ വച്ചു തരും. പക്ഷെ വീട്ടിൽ വരാൻ പറ്റില്ല. ജീവിതമേ മൂഞ്ചി ഇരിക്കുന്ന ഞാൻ പിന്നെ അഭിപ്രായം ഒന്നും പറഞ്ഞില്ല. മാത്രമല്ല അളിയനെ ഞാൻ ഇതുവരെ മറുത്ത് ഒന്നും പറഞ്ഞിട്ടില്ല. പേടിച്ചിട്ടല്ല. നമ്മൾ തമ്മിൽ അങ്ങനെ ആണ്. അത് വഴിയേ പറയാം. കേട്ടപാടെ ‘അമ്മ കയറി നോ പറഞ്ഞു. അപ്പോൾ അളിയൻ ബ്രഹ്മാസ്ത്രം പുറത്തെടുത്തു. ” അമ്മേ ആ അങ്കിളിനു കാൻസർ ആണ്. ആരും ഇല്ല സഹായിക്കാൻ.” അതു കേട്ട ‘അമ്മയുടെ മുഖം ഒന്നു കാണേണ്ടതായിരുന്നു. “എന്തുകൊണ്ടിത് നേരത്തെ പറഞ്ഞില്ല” എന്നു ജഗതി ചേട്ടൻ ചോദിച്ച ഭാവം. എല്ലാം കൂടി കണ്ടപ്പോൾ എനിക്ക് ഒരു കാര്യം ഉറപ്പായി; എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി എന്ന്. അങ്ങനെ ഞാൻ വിളിച്ചാൽ അത്യാവശ്യത്തിന് വണ്ടി പോലും കിട്ടാത്ത ആ ഓണം കേറാ മൂലയിലേക്ക് യാത്രയായി. ബസ് ഇറങ്ങി ഒരു പാടവും കഴിഞ്ഞ് മരങ്ങൾ തിങ്ങിയ ഒരു ഇടവഴി ചെന്നെത്തുന്ന വീടാണ്. ഇനി ബൈക്കോ കാറോ ഉണ്ടേൽ വേറെ വഴി പോകാം. പക്ഷെ അത് വല്ലാത്ത ചുറ്റാണ്. അളിയൻ പറഞ്ഞ വഴി ഓയിൽ പെയിന്റ് കോണ്ട് എന്റെ മനസ്സിൽ വരച്ച പോലെ കൃത്യമായിരുന്നു. അങ്ങനെ ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്ന് ഞാൻ ആ വീടെത്തി. ഒരു പഴയ എന്നാൽ വലിയ നാലുകെട്ട്. പടിപ്പുരയും ചുറ്റുമത്തിലും എല്ലാം ഉണ്ട്. ഏതാണ്ട് വീട്ടു പറമ്പ് തന്നെ ഒരേക്കറോളം വരും. പടിപ്പുരയിൽ താഴ് ഇട്ടില്ലായിരുന്നു. അതൊന്നു മുട്ടിയപ്പോൾ തന്നെ തുറന്നു. ആദ്യമായാണ് വെയിലും കൊണ്ട് ഇത്ര നേരം നടക്കുന്നത്. അതിനാൽ തന്നെ ഞാൻ ഒരു പരുവം ആയിരുന്നു. ജിമ്മൊന്നും കൊണ്ട് ഗുണമില്ല എന്നു തോന്നിപ്പോയി. വീടിന്റെ ചുറ്റുമതിൽ നിൽക്കുന്ന നാലു ഭാഗത്തും പടിപ്പുരകൾ കണ്ടു. നാലു ഭാഗത്തും വഴികൾ ഉണ്ട്. ഒന്നു മാത്രം വാഹനങ്ങൾ വരാൻ തക്ക വണ്ണം വലുതായിരുന്നു. അവിടെ പടിപുരക്കു പുറമെ വലിയ ഒരു ഗേറ്റും. അത് പുതുതായി പണി കഴിപ്പിച്ചതുപോലെ തോന്നി. ഞാൻ വന്നു കയറിയത്തിന്റെ എതിർ വശത്തായി പ്രധാന പടിപ്പുര.
അത് ചെന്നിറങ്ങുന്നത് വിശാലമായ പാടത്താണ്. ഇതെല്ലാം കണ്ട് വണ്ടർ അടിച്ചു ഏതാണ് മുൻവശം എന്നു നോക്കി നടന്ന ഞാൻ ആ കാഴ്ച കണ്ട് ഞെട്ടി.

“നീയെന്താ ഇവിടെ?”

വല്ലാത്ത ആജ്ഞ ശക്തി ആയിരുന്നു ആ ശബ്ദത്തിനും അതിന്റെ ഉടമക്കും.

“സരയൂ മാം.” അറിയാതെ എന്റെ നാവുകൾ ചലിച്ചു.

” ചോദിച്ചത് കേട്ടില്ലേ നീയെന്താ ഇവിടെ?”അവർ ഒന്നു കൂടി കടുപ്പിച്ചു.

“ഞാ…. ഞാൻ ഇവിടെ ഡ്രൈവർ ആയി…..” എന്റെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി.

“ആഹാ… നീയൊക്കെ എവിടം വരെഎത്തും എന്ന് ഞാൻ അന്നേ കണക്കു കൂടിയതാ. എന്തായാലും നിന്റെ സ്വഭാവത്തിനുള്ള പണി ഇവിടെ ഇല്ല. മോൻ സ്ഥലം കാലിയാക്കാൻ നോക്ക്”

“ങേ” ഒരു വെള്ളിടി പോലെയാണ് ഞാൻ അത് കേട്ടത്. ഇവളുടെ ഈ ഊമ്പിയ ജോലി ഇല്ലേൽ എനിക്ക് ദേ രോമം പിഴുതെറിയുന്ന പോലെയാണ്. പക്ഷെ കാര്യങ്ങൾ എന്റെ അളിയൻ അറിഞ്ഞാൽ. നേരെയുള്ള കാര്യങ്ങൾക്ക് ഇനി ദേവേന്ദ്രൻ വന്നാലും പോടാ മൈരേ എന്നും പറഞ്ഞ് കൂടെ നിക്കുന്നവനാ. പക്ഷെ ഇതെങ്ങാൻ അറിഞ്ഞാൽ അവൻ എന്നെ അതോടെ എഴുതി തള്ളും. ചേച്ചി, അമ്മ എല്ലാം എനിക്ക് ആലോചിക്കാനെ വയ്യ.

Leave a Reply

Your email address will not be published. Required fields are marked *