സലീംക്ക പറഞ്ഞു.
“നിങ്ങള്ടെ ദേഷ്യം ഇതുവരെ മാറിയില്ലേ.”
സലീം ഇക്കന്റെ അടുത്തു ആ പായയിൽ വന്നു ഇരുന്നു കൊണ്ട് സുഹറത്ത ചോദിച്ചു.
സലീംക്ക :-എനിക്ക് എന്തിനാ ദേഷ്യം.
സുഹറത്ത :- നിങ്ങള് കാലത്ത് നടക്കാൻ എന്ന് പറഞ്ഞു പോയിട്ടു, പിന്നെ നിങ്ങള്ടെ ഒരു വിവരവും ഇല്ല, മനുഷ്യൻ ഇവിടെ ആദി പിടിച്ചു ഇരിക്കുകയാ, എന്ന ഒന്നു വിളിച്ചു പറഞ്ഞു കൂടെ,
സലീംക്ക :- അതിനാണോ നീ രാവിലെ വായിൽ തോന്നിയത് ഒക്കെ പറഞ്ഞത്
സുഹറത്ത :- അത് പിന്നെ ഇങ്ങള്ടെ ചെങ്ങായി വന്നു എന്ന് അറിഞ്ഞപ്പോൾ. ഇനി ഇങ്ങള് എപ്പോഴും അവരുടെ കൂടെ ആയിരിക്കിലെ.
സലീംക്ക :- എന്റെ സുഹറ, നമുക്കൊക്കെ അത്യാവിശം പ്രയായില്ലേ, എല്ലാവർക്കും അവരവരുടെ ചിറ്റലുണ്ട്. പണ്ടത്തെ പോല്ലെ കറങ്ങി അടിച്ചു നടക്കുകയല്ല.
സുഹറത്ത സലീം ഇക്കന്റെ കൂടെ പായയിൽ സലീം ഇക്കന്റെ കൈ പടാലത്തിൽ തല വെച്ചു കിടന്നു. ചോദിച്ചു.
“ഇനി ഇങ്ങള്ടെ കൂട്ടുകാരൻ എപ്പോഴാ ഇങ്ങോട്ട് വരുന്നത്. എന്ന ഒരു ദിവസം അവരോട് ഇങ്ങോട്ട് വരാൻ പറയ്, ഇനി ഞാൻ മുടക്കി എന്ന് വേണ്ട.”
സലീംക്ക :- ആയോ വേണ്ടേ , എനിക്ക് ഇനി ഈ മുറ്റത്ത് ഒരു മയത്തു കാണാൻ വയ്യ. എന്തൊക്കെ വാചക കാസർത് ആയിരുന്നു.
സലീംക്ക അവളുടെ മുടിയിൽ തലോടി കൊണ്ട് ചോദിച്ചു
സുഹറത്ത ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
“അത് എനിക്ക് അയാള്ളോട് ഉള്ള ഈറ കൊണ്ട് പറഞ്ഞത് അല്ലെ. എന്റെ പിറകെ ഒക്കെ നടന്നു ശല്യ പെടുത്തിയത് ഓർത്തിട്.”
“എന്റെ സുഹറ നീ ഇപ്പോഴും ആ പഴയ പതിനാറു വയസുകാരി പാവാട പെണ്ണാ എന്ന നിന്റെ വിചാരം. പണ്ട് എപ്പോഴോ, അപ്പോഴത്തെ ചോര തിളപ്പിന് നിന്റെ പിറകെ നടന്നു എന്ന് കരുതി നിന്നെയും മനസ്സിൽ ഇട്ടു നടക്കുകയാണ് എന്നാണോ നിന്റെ വിചാരം. അവനക് നാട്ടിലും വിദേശത്തും ആയി നൂറു കൂട്ടം ബിസിനസ് ഉണ്ട്. അതിന്റെ ഇടയ്ക്ക,,.
, അവൻ ഇനി ഈ വഴിക്കൊന്നും വരാൻ പോവുന്നില്ല..”
സലീംക്ക പറഞ്ഞു.
“പോട്ടെ, ഞാൻ ആ സമയത്തെ ദേഷ്യത്തിന് പറഞ്ഞത് അല്ലെ,.”
സുഹറത്ത ചെയ്ത തെറ്റിന് മാപ്പ് ചോദിച്ചു..
മ്മ് അയാൾ ഒന്നു മൂളി.
“പിന്നെ ഇങ്ങള്ടെ കാമുകി എന്തു പറഞ്ഞു.”
അവൾ ചോദിച്ചു.
സലീംക്ക :-ഏത് കാമുകി
സുഹറത്ത :-ഇങ്ങള്ടെ ആ പഴയ നായര് കുട്ടി.
സലീംക്ക :-ഓ ആ പത്രസ്സ്കരി അവള് നന്നായി’ മലയാളം ‘പറഞ്ഞു.
സുഹറത്ത :- പൊ അവിടുന്നു കളി ആകാതെ,.
സലീംക്ക ചിരിച്ചു.
സലീംക്ക :- അവൾ എന്താ,. പഠിച്ചു, നല്ല ജോലി ഒക്കെ ആയി അമേരിക്കയിൽ സെറ്റിൽഡ് ആണ്. അവർ ഇനി എങ്ങാനും ഇവിടെ വരുകയാണെങ്കിൽ നീ, ഇങ്ങനെ കുനിട്ടും കുഞ്ഞയിമായും ആയി ഒന്നും പെരുമാറരുത് കെട്ടോ. അവരൊക്കെ പുറത്ത് പോയി, വിവരവും വിദ്യാഭ്യാസവും ഒക്കെ നേടിയതാ.നമ്മളെ പോല്ലേ പൊട്ട കിണറ്റിലെ തവളകൾ അല്ല.
സുഹറത്ത :- ഓ പിന്നെ എനിക്ക് എന്തിനാ കുനിട്. എനിക്ക് ഒന്നും അറിയാത്തത് അല്ലെ അവളെ, ഞാനും അവളും ഒരുമിച്ചു തന്നെയാ സ്കൂളിൽ പഠിച്ചത്. അവളെ കുറിച്ച് ഒന്നും ഇങ്ങള് എന്നെ പഠിപ്പിക്കണ്ട. ഇങ്ങൾക്ക് അവള് വലിയ കോലോത്തെ തമ്പുരാട്ടി ആയിരിക്കും. പക്ഷെ എനിക്ക് ഒരു ചുക്കും അല്ല.
സലീംക്ക :- നീ പിണങ്ങല്ലേ എന്റെ സുഹറ, ഞാൻ പറഞ്ഞു എന്നെ ഒള്ളൂ.
“മ്മ്”. അവൾ ഒന്നു മൂളി.
“എന്നിട്ട്, അവൾക് വല്ല മാറ്റവും ഉണ്ടോ. അമേരിക്കയിൽ ഒക്കെ പോയി പഠിച്ചത് അല്ലെ, പണ്ട് ഞങ്ങളുടെ കൂടെ ഒന്നും വന്നു ഇരിക്കുകയില്ല, ഒരു മൂലക്ക്, വല്ല പുസ്തകവും വായിച്ചു ഇരിക്കും ” സുഹറത്ത പറഞ്ഞു.
“മ്മ് ശെരിയാ, പക്ഷേ ഇപ്പൊ ആകെ മാറിയിരിക്കുന്നു. എന്തൊരു തന്റെടിയ, എന്റെ മുൻപിൽ ഒക്കെ വന്നു നിന്നു സംസാരിച്ചു “.സലീംക്ക പറഞ്ഞു.
സുഹറത്ത :- അ,,അ,,ആ,,ഇങ്ങള് അല്ലെ ആള് അവളെ അടി മുതൽ തല വരെ ചൂഴ്ന്നു നോക്കിയിട്ടു ഉണ്ടാവും.
“പോടി അവിടുന്നു”, സലീം ഇക്കാക്ക് നാണം വന്നു.
“പറ സലീംക്ക ഓളെ കാണാൻ ഇപ്പൊ എങ്ങനെ യാ, ഇന്റെ അത്ര ഭംഗി ഉണ്ടോ.
സുഹറത്ത സലീമിക്കന്റെ കവിളിൽ തലോടി കൊണ്ട് അവളുടെ നേർക് തിരിച്ചു കൊണ്ട് ചോദിച്ചു.
