“മ്മ് നിന്റെ ആവിശ്യം മറ്റുള്ളവർക് അനവിശ്യം.”
“നീ വണ്ടി നിർത്തിക്കെ, കുറെ നേരായി നീ ഒരുമാതിരി അർത്ഥം വെച്ചു സംസാരിക്കുന്നു. എന്തെങ്കിലും കോണ്ണക്കാൻ .ഉണ്ടെങ്കിൽ ആണുങ്ങളുടെ പോല്ലെ നേരെ നിന്നു കൊണ്ണക്ക്.”
സലീമിനു, വിലസിനിയുടെ മുൻപിൽ ഇട്ട് ഊക്കി വിട്ടത് തീരെ സഹിച്ചില്ല.അതിന്റെ ദേഷ്യം തീർക്കുകയായിരുന്നു.
ദേവന് സലീമിന്റെ മുഖഭാവവും ദേഷ്യവും കണ്ടിട്ടു ചിരി നിർത്താൻ കഴിഞ്ഞില്ല. ഏറെ പ്രായസ്സ പെട്ടു ചിരി അടക്കി കൊണ്ട് പറഞ്ഞു.
“പിന്നെ നീ എന്തിനാ ഒരുമാതിരി പെണുങ്ങളെ കാണാത്തത് പോല്ലെ അവളെ ഇങ്ങനെ ഒക്കെ നോക്കുന്നത്. എടാ ചെങ്ങായി നമുക്ക് ഒക്കെ പത്തു അൻപത് വയസ്സായി. അവൾ മാർക് നാല്പത് നാൽപതി മൂന്ന് വയസ്സും. എന്നിട്ടും നീ പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് നോക്കി ഇരുന്ന പോല്ലെ ഇപ്പോഴും അവളെ ഇങ്ങനെ ഒളി കണ്ണിട് നോക്കി കൊണ്ട് ഇരുന്നാൽ ഞാൻ പിന്നെ എന്ത് ചെയ്യണം. എന്റെ സലീമേ നീ ഇത്ര കാലമായിട്ടും ഒന്നു അപ്ഡേറ്റ് ആയില്ലല്ലോ.”
ദേവൻ വീണ്ടും എങ്ങി എങ്ങി ചിരിച്ചു.
സലീം ഒന്നു അടങ്ങി. കുറച്ചു നേരെത്തെക് അയാൾ ഒന്നും പറഞ്ഞില്ല.പിന്നെ
“എടാ അതു പിന്നെ അവളെ ഒരുപാട് കാലത്തിനു ശേഷം കാണുകയല്ലേ, നിനക്ക് അറിയാല്ലോ പണ്ട് അവൾ എന്റെ അടുത്ത് കൂടെ പോയാൽ തന്നെ എന്റെ മുട്ട് ഇടിക്കും അപ്പോഴാ. നീ പറഞ്ഞത് ശെരിയാ നമക്ക് ഒക്കെ പ്രായം ആയി. ഞാൻ പക്ഷെ വിലാസിനിയെ അന്നു കണ്ടിട്ടു പിന്നെ ഇപ്പോഴല്ലേ കാണുന്നത് അതിന്റെ ഒരു പരിഭ്രാന്തി ഉണ്ടായിരുന്നു അതാ. പക്ഷേ നീ അവളുടെ മുൻപിൽ വെച്ചു ഇങ്ങനെ എന്നെ ഊക്കി വിടേണ്ട ആവിശ്യമൊന്നും ഉണ്ടായിരുന്നില്ല.”
സലീം പറഞ്ഞു.
“മ്മ് ശെരി ഇന്നാ, പിന്നെ എന്താ പെരുപാടി, നാട്ടിൽ എന്തെങ്കിലും ഏർപ്പാട് ഉണ്ടോ?.”
ദേവൻ ചോദിച്ചു.
“കുറച്ചു കൃഷി സ്ഥലം ഉണ്ട് അവിടെ ചെറിയ കൃഷി ഒക്കെ ആയിട്ടു പോവുന്നു. ഗൾഫിൽ നിന്നും വന്നത് മുതൽ ഭയങ്കര ഡിപ്രെഷൻ ആണ് എടാ. നാട്ടിൽ ആരും ഇല്ല. ഉള്ളവരെ ആണെങ്കിൽ വേണ്ടത്ര പരിചയവും ഇല്ല. നീ വന്നപ്പോഴാ ഒരു ആശ്വസം ആയത്. അല്ലെങ്കിൽ ഞാനും സുഹറയും ആ വീട്ടിൽ അങ്ങനെ സമയം തളി നീക്കും.”
സലീംക്ക പറഞ്ഞു.
“നിന്റെ ഒരു ഡിപ്രെഷൻ, എല്ലാം ഞാൻ മാറ്റി തെരുന്നുണ്ട്. നിന്റെ സുഹറ അടുത്ത് ഉണ്ടായിട്ട നിനക്ക് ഇങ്ങനെ, എന്താ അവളുടെ അടുത്ത് നിന്റെ വിഷമം മാറ്റാൻ ഉള്ള മരുന്നൊന്നും ഇല്ല.”
ദേവൻ ചോദിച്ചു.
“പോടാ, അവൾ കൂടെ ഉള്ളതാ ആകെ ഒരു ആശ്വസം.”.
“മ്മ് എവിടെ നിന്റെ വീട് എനിക്ക് ഒരു പിടുത്തവും കിട്ടുന്നില്ല. ”
“ദാ ആ കവല കഴിഞ്ഞു ഇടത്തോട്ട് എടുക്. ഒരു അര km ഉള്ളിലോട്ടു പോയാൽ മതി.”
“ശെരി ”
അവർ സലീമിന്റെ വീടിന്റെ പടിക്കൽ എത്തി, ദേവൻ അവിടെ, തന്റെ car നിറുത്തി.
“നേരം ഒരുപാട് ആയി ല്ലെ, ഞാൻ നിന്നെ ചുറ്റിക്കാൻ തുടങ്ങിയിട്ട്.”
ദേവൻ ചോദിച്ചു.
“ഏയ്,, അതൊന്നും സാരല്ല, കുറേ കാലത്തിനു ശേഷം ഒന്നു നിന്നെ കാണാൻ പെറ്റിയല്ലോ. വാ ,വീട്ടിൽ ഒന്നു കയറിയിട്ടു പോവാം”.
ദേവൻ സലീമിന്റെ വീട്ടിലേക് നോക്കി. ഉമ്മറത്തു, സുഹറത്ത നിന്നു നോക്കുന്നുണ്ട്.ആരാ കാറിൽ വന്നിരിക്കുന്നത് എന്ന്.
“നിന്റെ ബീവി ആണോ ആ നില്കുന്നത്.”
“ആ സുഹറയാ”
“എന്റെ അമ്മോ എങ്കിൽ ഞാൻ ഇല്ല, എന്നെ കണ്ടാൽ ചിലപ്പോൾ അവൾ അവിടെ നിന്നും ഓടും.”
“പോടാ അവിടുന്നു. അങ്ങനെ ഒന്നും ഉണ്ടാവില്ല. നീ വയോ സുഹറനെ ഒക്കെ ഒന്നു കണ്ടിട്ടു പോവാം”.
“ഞാൻ വെറുതെ പറഞ്ഞതാ, ഞാനും വിലാസിനിയും എന്തായാലും ഒരു ദിവസം നിന്റെ വീട്ടിലോട്ടു വരുന്നുണ്ട്. ഒന്നു രണ്ട് ദിവസം ഞാൻ ഇവിടെ ഉണ്ടാവില്ല. ട്രിവാൻഡ്രം വരെ ഒന്നു പോവണം. അത് കഴിഞ്ഞു ഞാൻ നിന്നെ വിളികണ്ട്. നമുക്ക് ഒന്നു കറങ്ങണം.”
“ശെരി എന്നാ. നീ വിട്ടോ വരുമ്പോൾ ഒന്നു വിളിച്ചു പറ.”
“ഒക്കെ ടാ.”
ദേവൻ വണ്ടി എടുത്തു അവിടെ നിന്നും പോയി.
ദേവനെ കണ്ട വിശേഷം എല്ലാം സുഹറനോട് സലീം ഇക്കാ പറഞ്ഞു.
ദേവൻ വന്നത് അറിഞ്ഞപ്പോൾ സുഹറത്താന്റെ മുഖം കടന്നല്ല് കുത്തിയത് പോല്ലെ ചുവന്നു തുടുത്തു. സലീം ഇക്കാക്ക് കാര്യം പിടി കിട്ടിയില്ല.
