സാറിന്റെ വീട്ടിലെ അടിമ – 4 Like

 

ഞങ്ങൾ പിന്നെയും കുറച്ചുകൂടി മുന്നോട്ടു നടന്നു, എന്നിട്ട് അധികം വെട്ടം ഇല്ലാത്ത ആരും പെട്ടെന്ന് ശ്രദ്ധിക്കാത്ത ഒരു കടയുടെ മുന്നിൽ ചേച്ചിയെ വെയിറ്റ് ചെയ്തു നിൽക്കാമെന്ന് പറഞ്ഞ് ഞങ്ങൾ അവിടെനിന്നു

 

ഞാൻ : പൂജ? ആ പേര് എവിടുന്ന് കിട്ടി?

 

ശ്രേയ : എന്റെ വായിൽ ആ പേര് ആണ് വന്നേ, അല്ലാതെ വൈശാഖ് എന്ന് പറയാൻ പറ്റില്ലാലോ

 

ഞാൻ : അവര് വേറെന്തോ എന്തോ പറയുന്നുണ്ടായിരുന്നല്ലോ

 

ശ്രേയ : (ചിരിച്ചു കൊണ്ട് ) മറ്റേ പരിപാടിക്ക് ആണെങ്കിൽ അപ്പുറത്തെ റോഡിൽ വല്ലതും നിന്നെ കൊണ്ടുപോകാൻ

 

ഞാൻ : അയ്യേ

 

ശ്രേയ : എന്ത് ആയെ, അവർക്കും ജീവിക്കണ്ടേ.. നിന്നെ സംബന്ധിച്ചിടത്തോളം ഈ ഒരു ഭാഗ്യവാനാണ്, നിന്റെ ആഗ്രഹങ്ങളൊക്കെ നിറവേറ്റി തരാൻ ഒരാളുണ്ട്, അതുമാത്രമല്ല നീ ഈ ജീവിതത്തിലേക്ക് കടന്നു വരാൻ ഒരാളുടെ സഹായം വേണ്ടിവന്, കൂടാതെ നല്ല ഒരു ജോലിയും ഉണ്ട്

 

ഞാൻ : ഞാൻ അവരെ മോശക്കാരാക്കി സംസാരിച്ചതല്ല…

 

ശ്രേയ : നീയൊരു ഫാന്റസിയുടെ പുറത്താണ് ഇതൊക്കെ ചെയ്തു തുടങ്ങിയതെന്ന് ചേച്ചി പറഞ്ഞല്ലോ.. എന്നിട്ട് ഇത് വെറും ഫാന്റസി ആണോ?

 

ഞാൻ : ഫാന്റസി അല്ല

 

ശ്രേയ : അവർക്ക് അതൊരു ഫാന്റസി അല്ല, അവരുടെ ജീവിതമാണ്.. അവർക്കൊക്കെ ഒരു പെണ്ണായി ജീവിക്കാൻ തന്നെയാണ് ഇഷ്ടം, എന്നാൽ അവർക്ക് ജീവിക്കാൻ വേറെ മാർഗം ഒന്നുമില്ല

 

ഞാൻ : ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ച പറഞ്ഞതല്ല, എനിക്കങ്ങനെ ആരെങ്കിലും ആയി ഒന്നും ചെയ്യാൻ സാധിക്കില്ല

 

ശ്രേയ : സാറിന്റെ മാത്രമായി ഇരിക്കാൻ പോകുകയാണോ?

 

ഞാൻ : എനിക്കിങ്ങനെ നടക്കാൻ ഒന്നും താല്പര്യം ഇല്ല, ഇന്നിപ്പോ സാർ നിർബന്ധിച്ചപ്പോൾ അങ്ങനെ പോന്നതാണ്, എനിക്ക് സാറിന്റെ മുന്നിൽ മാത്രം ഇങ്ങനെ നിൽക്കാനാണ് ഇഷ്ടം

 

ശ്രേയ : നിനക്ക് താല്പര്യമില്ല എന്ന് മാത്രം നീ പറയരുത്, നിനക്ക് താല്പര്യമുള്ളതുകൊണ്ടാണ് നീ വേഷമിട്ടതും ഇന്ന് റോഡിൽ കൂടി നടന്നതും, പിന്നെ നീ സാറിന്റെ മാത്രമായി ഇരിക്കുകയുള്ളൂ എന്നൊക്കെ നിന്റെ വെറും തോന്നലാണ്, ഇതിന്റെ സുഖം പിടിച്ചു കഴിഞ്ഞാൽ നീയായി തന്നെ വേറെ ആരെയെങ്കിലും ഒക്കെ തപ്പി പോകും, അല്ലെങ്കിൽ നിന്റെ സാർ ഉണ്ടല്ലോ, അയാൾ നീ വിചാരിക്കും പോലെ ഒരാൾ ഒന്നുമല്ല, നീ ഇനി എന്തൊക്കെ കാണാനും അനുഭവിക്കാനും ഉണ്ട്

 

ഞാൻ : മ്മ്… ചേച്ചി പറഞ്ഞായിരുന്നു നിങ്ങളെ വേറെ ആരുടെയൊക്കെ അടുത്തു കൊണ്ടുപോയത്

 

ശ്രേയ : എനിക്ക് അയാളോട് ദേഷ്യം ഒന്നുമില്ല, പക്ഷേ അയാളുടെ നേട്ടങ്ങൾക്കുവേണ്ടി അയാൾ കൂടെയുള്ളവരെ എന്തിനും നിർബന്ധിക്കും, നിന്നോട് ചേച്ചി ഇതിനെ കുറിച്ചുള്ള സൂചന നേരത്തെ തന്നതല്ലേ

 

ഞാൻ : പക്ഷേ എന്നോട് നല്ല രീതിയിലൊക്കെയാണ് പെരുമാറാറുള്ളത്

 

ശ്രേയ : എന്നിട്ടാണോ നിന്നെ ഈ വേഷം കെട്ടിച്ച് റോഡിൽ നിർത്തിയിട്ട് പോയി കളഞ്ഞത്??

 

അപ്പോൾ ഞാൻ ആലോചിച്ചപ്പോൾ ശരിയാണ്, ഞങ്ങൾ രണ്ടുപേരും മാത്രം അറിഞ്ഞിരിക്കും എന്ന് എന്നു പറഞ്ഞു തുടങ്ങിയ ഈ ബന്ധം, ഇപ്പോൾ എനിക്ക് പരിചയമുള്ള രണ്ടുപേർ കൂടി അറിഞ്ഞിരിക്കുന്നു

 

ഞാൻ : ഞാൻ പിന്നെ എന്താ ചെയ്യണ്ടേ?

 

ശ്രേയ : നിന്നെ നീ പോലും അറിയാതെ അയാളുടെ വരുതിയിൽ വരുത്തി കൊണ്ടിരിക്കുകയാണ്, ഇനി നീ ആയി വഴങ്ങിയില്ലെങ്കിൽ അയാളുടെ രീതികൾ പുറത്തെടുക്കുവാൻ തുടങ്ങും

 

എനിക്ക് പ്രത്യേകിച്ച് എന്താ പറയേണ്ടത് ഒന്നും അറിയാൻ പാടില്ലായിരുന്നു, ഇതിലോട്ട് വരണ്ടായിരുന്നു എന്നൊക്കെ തോന്നിപ്പോയി ആ നിമിഷം, ആഗ്രഹം എന്റെ ഉള്ളിൽ തന്നെ കിടന്നു നശിച്ചാൽ മതിയായിരുന്നു എന്നൊക്കെയായിരുന്നു ഞാൻ അപ്പോൾ അവിടെ നിന്ന് ചിന്തിച്ചു കൊണ്ടിരുന്നത്

 

പെട്ടെന്നാണ് ഒരു കാർ വന്നു നിർത്തിയത് ,

 

കാറിന്റെ ഗ്ലാസ് താഴ്ത്തി , നോക്കുമ്പോൾ well dressed ആയിട്ടുള്ള ഒരു 35- 40 പ്രായം തോന്നിക്കുന്ന ഒരു ജെന്റിൽമാൻ, എന്നെ കാറിന്റെ അടുത്തേക്ക് വിളിച്ചു..

 

എനിക്ക് ആകെ ടെൻഷൻ ആവാൻ തുടങ്ങി, ഞാൻ ശ്രേയനെ നോക്കി, ശ്രേയ കുഴപ്പമില്ല ചെന്നോളാൻ പറഞ്ഞു

 

ഞാൻ കാറിന്റെ അടുത്തേക്ക് ചെന്നതും അയാൾ ഒരൊറ്റ ചോദ്യമായിരുന്നു..

 

“Rate”?..

 

എനിക്കെന്താ മറുപടി പറയേണ്ടത് ഒന്നും അറിയാതെ ഞാൻ ഒരു പൊട്ടനെ പോലെ നിന്നു

 

അപ്പോഴേക്കും ശ്രേയ ഇടയിൽ കയറി 2000 എന്നു പറഞ്ഞു!!

 

അപ്പോൾ അയാൾ ഇത്തിരി ദേഷ്യത്തിൽ ഇത് പെണ്ണാണോ എന്ന് ഇംഗ്ലീഷിൽ ചോദിച്ചു

 

പെണ്ണ് ആണെങ്കിലും അല്ലെങ്കിലും 2000 എന്ന് മറുപടി പറഞ്ഞു

 

അയാൾ എന്തോ പറഞ്ഞു കൊണ്ട് വണ്ടി എടുത്തോണ്ട് പോയി

 

അപ്പോഴും എന്റെ ഷോക്ക് മാറാതെ നിൽക്കുകയായിരുന്നു ഞാൻ

 

ശ്രേയ അത് കണ്ടു നല്ല ചിരി ആയിരിന്നു, പൊട്ടി പൊട്ടി എന്റെ മുന്നിൽ നിന്നും ചിരിച്ചു,

 

കുറച്ചു കഴിഞ്ഞപ്പോ എനിക്കും ചിരി വന്നു, ഞാൻ ചിരിക്കാൻ തുടങ്ങി

 

ശ്രേയ : കണ്ടോ… നിനക്ക് നല്ല ഡിമാൻഡ് ആണ്

 

ഞാൻ : അപ്പോൾ എന്നെ കാണാൻ തരക്കേടില്ല അല്ലെ?

 

ശ്രേയ : ഞാൻ പറഞ്ഞില്ലേ നീ ശരിക്കും പെണ്ണായി ജനിക്കേണ്ടതായിരുന്നു, എന്തോന്ന് ഒരു ഭാഗ്യം കൊണ്ട് നീ ഒരു a ആണായി പോയതാണ്

 

ആ നിമിഷം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ,

 

ഞാൻ നിന്നിരുന്നത് ഒരു കടയുടെ മുന്നിൽ ആയിരുന്നു, ഒരു ഗ്ലാസ് ഡോർ ഉള്ള കട, ആ ഗ്ലാസിൽ എനിക്ക് എന്നെ തന്നെ കാണാമായിരുന്നു, ഞാൻ കുറച്ചുനേരം എന്നെ തന്നെ നോക്കി നിന്നു, എനിക്ക് ശ്രേയ പറഞ്ഞത് മാത്രമായിരുന്നു എന്റെ തലയിൽ കൂടി ഓടിക്കൊണ്ടിരുന്നത്

 

” നീ ഒരു പെണ്ണായി ജനിക്കേണ്ടതായിരുന്നു “…

 

ഞാൻ : നിങ്ങൾ ഇപ്പോഴെങ്കിലും ഇങ്ങനെയൊക്കെ പോയിട്ടുണ്ടോ?

 

ശ്രേയ ഒരു ചെറു ചിരിയോടെ : അതൊക്കെ വലിയ കഥയാണ്, ആദ്യകാലത്തൊക്കെ ഇങ്ങനെ പോകേണ്ടി വന്നിട്ടുണ്ട് , പിന്നീട് ഒരു മേക്കപ്പ് ആർട്ടിസ്റ്റിനെ പരിചയപ്പെട്ടു മേക്കപ്പിന്റെ ഫീൽഡിലേക്കു മാറി, ഇപ്പോൾ അത്യാവശ്യം വരുമാനമൊക്കെയുണ്ട് , അത്യാവശ്യം നിലയും വിലയും ഉണ്ട്,

ഞാൻ : റിലേഷൻഷിപ് ഇണ്ടോ?

 

ശ്രേയ : നേരത്തെ ഉണ്ടായിരുന്നു, അവൻ എന്നെ പകുതി വെച്ച് ഇട്ടിട്ടു പോയി പോയി, പിന്നീടാണ് നിന്റെ സാറിനെ പരിചയപ്പെട്ടത്, പക്ഷേ സാറിന് സാറിനെ മാത്രം ബോധ്യപ്പെടുത്തിയ പോരായിരുന്നോ, അങ്ങനെയാണ് ഞാൻ അതിൽ നിന്നും രക്ഷപ്പെട്ടത്

 

ഞാൻ : പിന്നെ ഇപ്പോ വന്നത്?

 

ശ്രേയ : അതൊക്കെ ഞാൻ വഴിയേ പറയാം, എനിക്ക് ഒന്നേ നിന്നോട് പറയാനുള്ളൂ അയാൾ നമ്മൾ കാണും പോലെ അല്ല, അയാളുടെ ഉള്ളിൽ ഒരു മൃഗമുണ്ട്, അയാൾ പറയുന്നതൊക്കെ കേട്ട് അനുസരിച്ച് നിന്നാൽ അയാൾ നമ്മളെ പൊന്നുപോലെ നോക്കൂ, അതിപ്പോ എന്തുപറഞ്ഞാലും ചെയ്യേണ്ടിവരും, ചെയ്തില്ലെങ്കിൽ അയാളുടെ ഉള്ളിലുള്ള പിശാശ് പുറത്തുവരും

Leave a Reply

Your email address will not be published. Required fields are marked *