എല്ലാം തുടങ്ങിയത് ഒരു പ്രേമം നൈരാശ്യ കൊണ്ടാണ് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ… വിശ്വസിച്ചാലും ഇല്ലെങ്കിലും അതാണ് സത്യം…. പഠിക്കുന്ന സമയത്ത് തനിക്ക് ഉണ്ടായിരുന്ന ഒരു പ്രേമം…. എന്നാൽ ആ പെൺകുട്ടി തന്നെ വഞ്ചിച്ചു… അതിന്റെ ഒപ്പമായിരുന്നു അച്ഛനെയും അമ്മയുടെയും മരണം… അതോടെ ഒറ്റപ്പെട്ടുപോയ പ്രദീപ് തന്റെ ഏകാന്തമായ ജീവിതം മാറ്റാൻ വേണ്ടി പാർക്കിലും ബീച്ചിലും പോയിരിക്കാൻ തുടങ്ങി… എന്നാൽ അവിടെ അയാൾ കാണുന്നത് മുഴുവൻ കമിതകളെ ആയിരുന്നു…
പാർക്കിലെ മരച്ചുവട്ടിലും കുറ്റിക്കാട്ടിലും,ബീച്ചിലെ ഏതെങ്കിലും ഒരു മൂലയിൽ കുടയും ചൂടി പരസ്പരം ചുംബിക്കുന്നതും കൈ പിടിച്ചിരിക്കുന്നത് കാണുമ്പോൾ പ്രദീപിന് എവിടുന്നോ ഒരു ദേഷ്യം ഉരുണ്ട് കേറുന്നത് പോലെ അയാൾ തോന്നി… അങ്ങനെ ഒരു സന്ധ്യാ നേരത്താണ് ഒരു കപ്പിൾസ്… കോളേജ് പിള്ളേരാണ്… അവരുമായി ഒരു ചെറിയ തർക്കം ഉണ്ടാവുന്നത്… ആ തർക്കത്തിൽ പ്രദീപിന് ഒരു കൈയബദ്ധം പറ്റി… രണ്ടിന്റെയും മൂക്കും വയറും ഇടിച്ച് അവരുടെ ബോധം പോയി… വെപ്രാളത്തിൽ പ്രദീപ് അവരെ ആരും കാണാതെ പൊക്കിയെടുത്ത് കാറിൽ ഇട്ടു വീട്ടിലേക്ക് കൊണ്ടുപോയി…. പിന്നീട് ആ പിള്ളേര് ആരും കണ്ടിട്ടില്ല…. അതെ പ്രദീപിന്റെ ആദ്യത്തെ ഇരകൾ… അന്ന് അതൊരു കൈയബദ്ധം ആയിരുന്നെങ്കിലും അതിൽ എന്തോ ഒരു സുഖം പ്രദീപിന് തോന്നി…അയാളുടെ ഏകാന്തമായി ദിവസങ്ങൾക്കു വളരെ വലിയ ലഹരിയായി മാറി ആ സംഭവം…
കമിതകളെ കൊന്നുകളയുമ്പോൾ… തന്നെ വഞ്ചിച്ച പെണ്ണിനോട് പ്രതികാരം ചെയുന്ന സുഖമാണ് അയാൾക്ക് കിട്ടിയത്…
അയാളത് ആവർത്തിക്കാൻ തുടങ്ങി…
പക്ഷേ അത് ഒരു ദിവസം നിന്നു… അത് നിന്നത് വർഷയിൽ നിന്നാണ്… റോഷനെ വെട്ടി നുറുക്കി കഴിഞ്ഞു അവളുടെ സംസാരത്തിൽ നിന്നാണ് റോഷൻ അവൾക്ക് ഒരു അനിയനെ പോലെയായിരുന്നു എന്ന് പ്രദീപ് തിരിച്ചറിഞ്ഞത്… അതോടെ ആ ലഹരി പ്രദീപിൽ നിന്നും മാറി… കാമുകി കാമുകന്മാരെ വധിക്കുന്നതിൽ മാത്രമായിരുന്നു അയാളുടെ ലഹരി.. ഇന്നയാൾക്കു ഒരു അബദ്ധം പറ്റി എങ്കിലും വർഷയെ വെറുതെ വിട്ടാൽ അത് തനിക് അപകടമാണ് എന്ന് തിരിച്ചറിഞ്ഞ പ്രദീപ് മനസ്സില്ല മനസ്സോടെ വർഷയെ കൂടി നിശബ്ദമാക്കേണ്ടി വന്നു…
ഒരു കുറ്റബോധത്തിൽ പ്രദീപ് എല്ലാം നിർത്താൻ തീരുമാനിച്ചു…
വീടിന്റെ അടിയിലെ പിശാചിന്റെ അടുക്കളയായ അണ്ടർഗ്രൗണ്ട് അയാൾ മണ്ണിട്ട് മൂടി… പക്ഷെ മനസ്സിന്റെ പിശാചിന്റെ അടുക്കള അത്ര പെട്ടന്ന് മൂടാൻ അയാൾക്കയില്ല… പ്രദീപിന് അത് അസഹ്യമായിരുന്നു…ഒടുവിൽ കുറെ മനഃശാസ്ത്ര ഡോക്ടർമാരെ പോയി കണ്ടു… അവരോടു പറഞ്ഞത് അഡിക്ഷൻ എന്ന് മാത്രമാണ് അത് എന്ത് തരം അഡിക്ഷൻ എന്ന് പ്രദീപ് പറഞ്ഞില്ല… എല്ലാ ഡോക്ടർമാരും ആവുഷ്യപ്പെട്ടത് ഒന്നാണ് ഒരു വിവാഹം കഴിക്കുക… ഏകാന്ത ജീവിതത്തിന്റെ തടവ് അവസാനിപ്പിക്കുക…എന്നാൽ പ്രദീപ് അതിന് തയ്യാറായില്ല…അതിനിടയിൽ പഠിപ്പ് പൂർത്തിയായ തനിക്കൊരു സ്കൂൾ മാഷിന്റെ പോസ്റ്റ് കിട്ടി…ക്ലാസ്സ് ജീവിതമായി അങ്ങനെ പോയെങ്കിലും അവിടെയും പ്രശ്നങ്ങളായിരുന്നു സ്കൂളിലെ കാമുകി കാമുകന്മാരെ കാണുമ്പോളും തന്റെ ഉള്ളിൽ കൊല്ലാനുള്ള പ്രവണതകൾ വീണ്ടും കൂടി ഒടുവിൽ തന്റെ ശ്രദ്ധ മാറാൻ നല്ലൊരു വഴി ആലോചിച്ചപ്പോൾ ആണ് അകന്ന ബന്ധുവിൽ നിന്ന് ഒരു വിവാഹാലോചനയുടെ കാര്യം പ്രദീപ് അറിഞ്ഞത്…. കുറച്ചു ബന്ധുക്കളുമായി സാവിത്രിയുടെ വീട്ടിലെത്തി അവളെ പെണ്ണ് കണ്ടു ഇഷ്ടപ്പെട്ടു… പ്രദീപിന്റെ അമ്മ അച്ഛൻ എല്ലാവരും നല്ലവർ… ഒരു ചേച്ചി ഉണ്ടായിരുന്നത് വർഷങ്ങൾക്ക് മുൻപ് തൊട്ടടുത്തെ വീട്ടിലെ പയ്യനുമായി ഒളിച്ചോടിപോയി… അവളെ പറ്റി ആരും സംസാരിക്കാറുപോലുമില്ല…
അങ്ങനെ വിവാഹ കഴിഞ്ഞു അവളുടെ സാന്നിധ്യം കൊണ്ട് പ്രദീപ് വീണ്ടും ഒരു മനുഷ്യനായി മാറി… ഭാര്യയും കുട്ടിയും ആയി പ്രദീപിന്റെ ഉള്ളിൽ ഉണ്ടായിരുന്ന മൃഗം എന്നെന്നേക്കുമായി ഉറങ്ങിപ്പോയി….
എന്നാൽ വർഷങ്ങൾ കഴിഞ്ഞു ആ ഒരു ദിവസമാണ് അത് ഉണർന്നത്….
