സുകിയുടെ കഥ Like

“കുഴപ്പമൊന്നുമില്ല.” ഒറ്റ വാക്കിൽ എൻ്റെ ഉത്തരം.

എൻ്റെ അസ്വസ്ഥത മനസ്സിലാക്കിയെന്നോണം അവൻ്റെ മുഖത്ത് അനുതാപമോ കുറ്റബോധമോ അങ്ങനെയെന്തോ ഒന്നിൻ്റെ നേർത്ത വിഷാദച്ഛവി പ്രകടമായെന്നു തോന്നി.

“എനിക്കൊരു കാര്യം പറയാനുണ്ട്.”

“പറഞ്ഞോ.”

“ഞാൻ കാണിച്ചത് മോശമായിപ്പോയി. സോറി.”

എന്തു പറയണമെന്ന് എനിക്കറിയില്ലായിരുന്നു. അറിയാമെങ്കിൽത്തന്നെ പറയാൻ അവസരവും കിട്ടിയില്ല. അതിനു മുൻപ് അവൻ തിരിഞ്ഞ് നടന്നു പോയി.

പിന്നെ അവനെ ഞാൻ കാണുന്നത് അന്നത്തെ ആ ഇടവഴിയിൽ അവനെക്കാൾ പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയോടൊപ്പം സൈക്കിൾ ചവിട്ടിക്കൊണ്ടു വരുന്നതാണ്. എന്നെ അവൻ ചിരിച്ചു കാണിച്ചു. തിരിച്ച് ഞാനും മനസ്സില്ലാമനസ്സോടെ ഒന്നു പുഞ്ചിരിച്ചു. അതു തന്നെ ഒരു പെൺകുട്ടിയെ അവൻ്റെ ഒപ്പം കണ്ടതുകൊണ്ട് മാത്രം —

ഒരിക്കൽ എനിക്ക് ചെറിയ ഒരു ഉപകാരം ചെയ്തെങ്കിലും എന്നെ സംബന്ധിച്ച് അപ്പോഴും അവൻ ഒരു നഗ്നതാപ്രദർശകനും ഒരു പക്ഷേ ബലാത്സംഗിയും (എൻ്റെ ഭാവനയിൽ) ഒക്കെ ആയിരുന്നല്ലോ. കൂടെയുള്ളത് അവൻ്റെ അനുജത്തി ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു. ഞങ്ങൾ തമ്മിലുള്ള ഈ പരിചയം പുതുക്കൽ അവളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പിന്നീട് കുറേ നാൾ അവനെ കണ്ടതേയില്ല. ഇടയ്ക്കിടെ അവളെ ആ വഴിയിൽ സൈക്കിളുമായി തനിച്ച് കാണുമ്പോൾ ഞങ്ങൾ പരസ്പരം പുഞ്ചിരികൾ കൈമാറുമായിരുന്നു.

പിന്നീട് അവനെ ഞാൻ കാണുമ്പോൾ വഴിയരികിൽ അവൻ വഴിയരികിൽ അനിയത്തിയുടെ സൈക്കിൾ ശരിയാക്കിക്കൊണ്ട് മുട്ടുകുത്തി ഇരിക്കുകയാണ്. അടുത്തു തന്നെ നിൽക്കുകയായിരുന്ന അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് കൈ വീശിക്കാണിച്ചു. അതു കണ്ടാണ് അവൻ മുഖമുയർത്തി നോക്കിയതും എന്നെ കണ്ടതും.

“സൈക്കിൾ കേടായോ?” രണ്ടു പേരോടുമായി, എന്നാൽ ഇന്നയാളോടെന്നില്ലാതെ, ഞാൻ ചോദിച്ചു.

“ചെയിൻ തെറ്റി.” അവനാണ് മറുപടി പറഞ്ഞത്.

ഞാൻ ശരിയെന്ന മട്ടിൽ തലയാട്ടിക്കൊണ്ട് മുൻപോട്ടു നടന്നു. ഏതാനും ചുവട് വെച്ചു കാണണം. പിന്നിൽ നിന്ന് “ശ്്് … ശ്്് …” എന്നൊരു ശബ്ദം. തിരിഞ്ഞു നോക്കിയപ്പോൾ അവൾ എന്നെ കൈകൊണ്ട് മാടി വിളിക്കുകയാണ്. ഞാൻ അടുത്തേക്കു ചെന്നു. തിരിഞ്ഞു നോക്കുമ്പോൾ അവളാണ്. എന്നെ കൈകൊണ്ട് മാടി വിളിക്കുന്നു. ഞാൻ അടുത്തേക്കു ചെന്നു.

“അതേ,” ഒരു രഹസ്യം പറയുന്നതു പോലെ അടക്കിയ സ്വരത്തിലാണ് അവൾ ചോദിച്ചത്, “ചേച്ചീടെ പേര് സുകീന്നാണോ?”

“അതേല്ലോ! എന്താ ചോദിച്ചെ?”

മറുപടി പറഞ്ഞത് ഞങ്ങളുടെ സംഭാഷണം ശ്രദ്ധിച്ചുകൊണ്ടിരുന്ന അവനാണ്. “ഞാൻ പറഞ്ഞിട്ട് ഈ കുട്ടിത്തേവാങ്കിന് വിശ്വാസം വരുന്നില്ലായിരുന്നു.”

“എന്താ മോൾടെ പേര്?” ഞാൻ അവളോടു ചോദിച്ചു.

“സീന.” അവൾ ചെറിയൊരു കൊഞ്ചലോടെയാണ് പറഞ്ഞത്.

“നല്ല പേരാണല്ലോ.”

“താങ്ക്സ്. ചേച്ചീടെ പേരും നല്ലതാണേ.”

“ഓ, താങ്ക്സ്!”

ഞാൻ അവനെ നോക്കി ആംഗ്യഭാഷയിൽ പേരെന്താണെന്ന് അന്വേഷിച്ചു.

“റിജോ.” അവൻ പറഞ്ഞു.

“നമ്മള് മൂന്നും രണ്ടക്ഷരക്കാരാണല്ലോ.” സീനയുടെ കമൻ്റ്.

ഞാൻ ചിരിച്ചു. എനിക്ക് വേറെയൊന്നും പറയാനില്ലാതിരുന്നു. പോരെങ്കിൽ വീട്ടിൽ ചെന്നിട്ട് ഒരുപാട് ഹോംവർക്ക് ചെയ്യാനുണ്ട് താനും. അതുകൊണ്ട് വേഗം സ്ഥലം വിടാൻ ആയിരുന്നു എൻ്റെ ഭാവം.

“എന്നാൽപ്പിന്നെ സീനമോളും ചേട്ടായീം കൂടെ സൈക്കിൾ ശരിയാക്കിക്കോ, ചേച്ചി പോകുവാണേ — റ്റാറ്റാ!” ഞാൻ അവളെ കൈ വീശിക്കാട്ടി.

“റ്റാറ്റാ!” അവൾ തിരിച്ചും കൈ വീശി.

ഞാൻ അവനെ ഒന്നു നോക്കി. അവൻ കൈ തെല്ലൊന്നുയർത്തിക്കാട്ടി. തിരിച്ച് ഞാനും.

അന്നു രാത്രി ഉറക്കത്തിൽ ഞാൻ വല്ലാത്തൊരു സ്വപ്നമായിരുന്നു കണ്ടത്. സ്ഥലം എൻ്റെ ക്ലാസ്റൂം. ഫിസിക്സ് ടീച്ചർ ഗീത മാഡം നിന്ന് ഉറക്കെ എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ കുമാരനാശാൻ്റെ “വീണ പൂവ്” ചൊല്ലുകയാണ്. ക്ലാസിൽ ആകെ അഞ്ചെട്ട് സ്റ്റുഡൻ്റ്സേ ഉള്ളൂ. എല്ലാവരും ഉറക്കം തൂങ്ങിയും വർത്തമാനം പറഞ്ഞും ഒക്കെ ഇരിക്കുന്നു. ഏറ്റവും പുറകിലത്തെ ബഞ്ചിലാണ് ഞാനിരിക്കുന്നത്. എൻ്റെ കൂടെ റിജോയുമുണ്ട്. അവൻ എൻ്റെ തുടയിൽ തഴുകിക്കൊണ്ടിരിക്കുന്നു. ഞാൻ അവൻ്റെ കൈ തട്ടി മാറ്റാൻ ശ്രമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *