സുഖം ഭാര്യാമാര്‍ഗ്ഗേ!

“ഷേര്‍ളി..ഷേര്‍ളി..പ്ലീസ്..എന്റെ മോളെ ഞാനൊരു തമാശ പറഞ്ഞതാണ്‌..നീ കരയാതെ”

ഞാനവളുടെ പുറം തടവിക്കൊണ്ട് പറഞ്ഞു. ഷേര്‍ളി തെന്നിമാറി എഴുന്നേറ്റ് ഭിത്തിയില്‍ ചാരി നിന്നു കരഞ്ഞു. അവളുടെ കവിളുകളിലൂടെ കണ്ണീര്‍ ഒഴുകുകയായിരുന്നു.

“എനിക്കറിയാം..ചേട്ടന്‍ എന്നെ അങ്ങനെയേ കാണൂ..എനിക്ക് വേറെ പറയാന്‍ ആരും ഇല്ലാത്തത് കൊണ്ട് പറഞ്ഞു പോയതാണ്..പക്ഷെ ചേട്ടനെന്നെ..ഇല്ല..ഒരു ജോലിയും ഞങ്ങള്‍ക്ക് വേണ്ട..ചേട്ടന്‍ പൊക്കോ..എന്നോട് ക്ഷമിക്ക്..എല്ലാം എന്റെ തെറ്റാണ്” അവള്‍ മുഖം പൊത്തി വീണ്ടും കരഞ്ഞു.

ഞാന്‍ എന്തോ കളഞ്ഞ അണ്ണാനെപ്പോലെ ഇരുന്നു. എന്താണ് ചെയ്യുക? പണ്ടാരമടങ്ങാന്‍ അറിയാതെ വായില്‍ നിന്നും അത് വീണും പോയി, അവളെ അത് വേദനിപ്പിക്കുകയും ചെയ്തിരിക്കുന്നു. എന്തായാലും ഒരു ശ്രമം കൂടി നടത്താം എന്ന് ഞാന്‍ നിനച്ചു. ഞാന്‍ എഴുന്നേറ്റ് അവളുടെ അരികിലെത്തി ആ കൈകളില്‍ പിടിച്ചു.

“വേണ്ട..എന്നെ തൊടണ്ട..ഞാന്‍ കാര്യ സാധ്യത്തിനു ശരീരം വില്‍ക്കുന്നവള്‍ ആണ്..” അവള്‍ തെന്നി മാറിക്കൊണ്ട് പറഞ്ഞു.

“ഷേര്‍ളി നീ എന്തും തമാശയായി എടുക്കുന്ന പെണ്ണല്ലേ എന്ന് കരുതി പറഞ്ഞു പോയതാ..എനിക്കറിയാം..നീ എന്നോടുള്ള സ്നേഹം കൊണ്ട് മാത്രം ചേട്ടന്റെ ജോലിക്കാര്യം പറഞ്ഞതാണ്‌ എന്ന്..നിങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകാത്തതിന്റെ കാരണവും എന്റെ ഭാര്യ എന്നോട് പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് നീയവനെ ഇങ്ങോട്ട് വരുത്താന്‍ ശ്രമിക്കുന്നു എന്നും എനിക്കറിയാം. ശരീരം വിറ്റ്‌ ജീവിക്കാന്‍ നടക്കുന്ന ഒരു പെണ്ണാണ്‌ നീയെങ്കില്‍, എന്തിന് ഭര്‍ത്താവിനെ ഇങ്ങോട്ട് വരുത്താന്‍ ഇത്ര ബുദ്ധിമുട്ടണം? ഞാന്‍ ഇതൊക്കെ അറിഞ്ഞുകൊണ്ട് തന്നെയാണ് നിന്നെ കാണാന്‍ വന്നതും ഉണ്ടതും എല്ലാം. അറിയാതെ ഒരു തമാശ വായില്‍ നിന്നും വീണുപോയി..നീ അതിത്ര സീരിയസ് ആക്കിയാലോ”

ഞാന്‍ അവസാനം അല്‍പം കോപത്തോടെ തന്നെ പറഞ്ഞു. ഷേര്‍ളി നനഞ്ഞ കണ്ണുകളോടെ എന്നെ നോക്കി.

“പോ..എന്നെ കരയിച്ചിട്ട്…” അവള്‍ കുഞ്ഞുങ്ങളെപ്പോലെ ഏങ്ങലടിച്ചു.

“എന്റെ മോളെ..നീ ഒരു തൊട്ടാവാടി ആണെന്ന് ഞാനറിഞ്ഞില്ല. ഇനി ഞാന്‍ ഇത്തരം കൂതറ തമാശകള്‍ നിന്നോട് പറയുകയുമില്ല..ഒന്ന് ചിരിക്ക്..പ്ലീസ്”

ഞാന്‍ വീണ്ടും അവളുടെ അടുത്തെത്തി ആ മുഖം പിടിച്ചുയര്‍ത്തി. കരഞ്ഞുകൊണ്ട് അവള്‍ പുഞ്ചിരിച്ചു. ഞാന്‍ ആ ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചു. പിന്നെ കവിളിലെ കണ്ണീര്‍ എന്റെ ചുണ്ടുകള്‍ കൊണ്ട് ഒപ്പിയെടുത്തു.

“എന്താ അവള് പറഞ്ഞത്” കരച്ചില്‍ അടങ്ങിയപ്പോള്‍ അവള്‍ ചോദിച്ചു.

“നീ അവളോട്‌ പറഞ്ഞത് തന്നെ..ഹസിനു കൌണ്ട് കുറവാണ്..ട്രീറ്റ്മെന്റ് ചെയ്താലേ കുട്ടികള്‍ ഉണ്ടാകൂ..അതിനു പുള്ളിയെ നാട്ടില്‍ വരുത്തിയെ പറ്റൂ..അതിനൊരു ജോലി വേണം..ശരിയല്ലേ..”

‘അതെ..അത് കിട്ടാന്‍ ശരീരം വില്‍ക്കാന്‍ നോക്കിയവള്‍ ആണ് ഞാന്‍..അല്ലെ”

ഞാന്‍ ആ മുഖം പിടിച്ച് ചുണ്ടുകള്‍ ചപ്പി. ഷേര്‍ളി എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

“ഇനി അങ്ങനെ പറഞ്ഞാല്‍ നിന്റെ മോന്തയുടെ ഷേപ്പ് ഞാന്‍ മാറ്റും” മുഖം സ്വതന്ത്രമാക്കിയ ശേഷം ഞാന്‍ പറഞ്ഞു.

“പിന്നെ..”

“എന്താടി? നിനക്കെന്നെ പേടി ഇല്ലേ?”

“ഇല്ല”

“ങാഹാ..അത് ശരി..” ഞാനവളെ അടിക്കുന്നതായി ഭാവിച്ചു. പക്ഷെ അവളെന്റെ കൈ പിടിച്ച് അതില്‍ ചുംബിച്ചു; തെരുതെരെ.

“ജീവിതത്തില്‍ ഞാന്‍ മനസുകൊണ്ട് ഇഷ്ടപ്പെട്ട ഏക പുരുഷന്‍ ആണ് അങ്ങ്..പക്ഷെ അങ്ങെന്റെ കൂട്ടുകാരിയുടെ ഭര്‍ത്താവ് ആയിപ്പോയി..അല്ലെങ്കില്‍, അങ്ങയുടെ വീട്ടിലെ ഒരു ജോലിക്കാരി ആയിട്ടെങ്കിലും ഞാന്‍ ജീവിച്ചേനെ..എന്റെ ഇഷ്ടം നോക്കിയല്ല വീട്ടുകാര്‍ എന്റെ കല്യാണം നടത്തിയത്. കിട്ടിയതില്‍ തൃപ്തിപ്പെട്ടു ജീവിക്കുകയാണ് ഞാന്‍..മറ്റൊരു പുരുഷനോടും എനിക്ക് താല്‍പര്യം തോന്നിയിട്ടില്ല..പക്ഷെ അങ്ങയോടു എനിക്ക് തോന്നിപ്പോയി..എന്റെ..എന്റെ ഒരു ആഗ്രഹമാണ്..ഒരു ജീവിതമല്ലേ ഉള്ളു..എനിക്കത് നല്‍കില്ലേ..”

എന്റെ കണ്ണുകളിലേക്ക് നോക്കി കാതരയായി ഷേര്‍ളി സ്വയം മറന്ന മട്ടില്‍ ചോദിച്ചു. ഞാന്‍ അവളെ ഇറുകെ പുണര്‍ന്നു. എന്റെ കരവലയത്തില്‍ അവള്‍ ഞെരിഞ്ഞമര്‍ന്നു.

“എന്നെ സ്നേഹിക്കുമോ..”

ചുംബനങ്ങള്‍ കൊണ്ട് അവളെ മൂടുമ്പോള്‍ അവള്‍ എന്നോട് ചോദിച്ചു. ഞാന്‍ ഒന്നും മിണ്ടിയില്ല. മിണ്ടാനുള്ള മൂഡില്‍ ആയിരുന്നില്ല ഞാന്‍. എല്ലാം കഴിഞ്ഞ് പൂര്‍ണ്ണ നഗ്നരായി അവളുടെ അരികില്‍ കിടക്കുമ്പോള്‍ ഞാന്‍ ദീര്‍ഘമായി നിശ്വസിച്ചു.

“ചേട്ടാ..ഞാന്‍ ചേട്ടനെക്കൊണ്ട് തെറ്റ് ചെയ്യിച്ചു എന്ന് തോന്നുന്നുണ്ടോ?” അവള്‍ എന്റെ കവിളില്‍ തലോടിക്കൊണ്ട് ചോദിച്ചു.

ഞാന്‍ അവളെ എന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു. പിന്നെ അവളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചു. അവള്‍ എന്നിലേക്ക് ചേര്‍ന്നു കിടന്നു കണ്ണുകള്‍ അടച്ചു.

“ഷേര്‍ളി..തെറ്റും ശരിയും. മനുഷ്യനെ എന്നും വലയ്ക്കുന്ന ഈ രണ്ട് വാക്കുകള്‍ ഇല്ലേ..അതിന്റെ അര്‍ഥം ഒരു മനുഷ്യനും അറിയില്ല എന്നതാണ് സത്യം. തെറ്റും ശരിയും ഏതാണ് എന്ന് നിര്‍ണ്ണയിക്കാന്‍ ത്രികാല ജ്ഞാനി ആയ ദൈവത്തിനു മാത്രമേ പറ്റൂ. എന്റെ കണ്ണിലെ ശരി, നിന്റെ കണ്ണിലെ തെറ്റാകാം. വിവാഹിതയായ നീ, പരപുരുഷനുമായി ബന്ധപ്പെടുന്നത് സമൂഹത്തിലെ തെറ്റാണ്. പക്ഷെ ഉദ്ധാരണ ശേഷി ഇല്ലാത്ത ഒരു ഭര്‍ത്താവിന്റെ കൂടെ ജീവിതം തുലച്ചു കളയുന്ന പെണ്ണ് ആ സമൂഹത്തിനൊരു വിങ്ങല്‍ അല്ല. അവള്‍ അനുഭവിക്കുന്ന ദുഃഖം അവര്‍ക്ക് വിഷയമല്ല; റ്റ്സുഖം വിഷയമാണ്‌. മനസുകൊണ്ട് ഇഷ്ടപ്പെടാന്‍ സാധിക്കാതെ പരസ്പരം പ്രാകി ജീവിതം തുലയ്ക്കുന്ന ആയിരക്കണക്കിന് ദമ്പതിമാര്‍ ഈ ലോകത്തുണ്ട്. ഭര്‍ത്താവിന്റെ പീഡനം അനുഭവിച്ചു സഹിച്ചു മൃഗത്തേക്കാള്‍ കഷ്ടമായി ജീവിക്കുന്ന സ്ത്രീകള്‍ എത്രയോ ഉണ്ട്? ഒന്നോ രണ്ടോ നേരത്തെ ആഹാരം കഴിക്കാനും തല ചായ്ക്കാന്‍ ഒരു വീടിനും വേണ്ടി തങ്ങളുടെ എല്ലാ ഇഷ്ടങ്ങളും സുഖങ്ങളും കളഞ്ഞു ജീവിക്കുന്ന ഹതഭാഗ്യകള്‍! മദ്യപിച്ചും പെണ്ണ് പിടിച്ചും പണം കളഞ്ഞു വീട്ടിലെത്തി ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്തി, അവരെ മര്‍ദ്ദിച്ച് മനുഷ്യരെന്ന പരിഗണന പോലും നല്‍കാതെ ജീവിക്കുന്ന നായിന്റെ മോന്മാര്‍ ചെയ്യുന്നത് ഈ സമൂഹത്തിന്റെ കണ്ണില്‍ തെറ്റല്ല. പക്ഷെ ആ പെണ്ണ്, ഒരല്‍പം ആശ്വാസത്തിന് വേണ്ടി മറ്റൊരു പുരുഷനെ കണ്ടാല്‍, അവനോടോന്നു മിണ്ടിയാല്‍ അത് മഹാപാപം ആണ്. നാറിയ സമൂഹം..ചെറ്റകള്‍ അധിവസിക്കുന്ന ഈ നാറിയ ഭൂമിയില്‍ നീ ഒരു തെറ്റും ചെയ്തിട്ടില്ല എന്റെ മുത്തെ..

നീ എന്നെ ഇഷ്ടപ്പെട്ടു…ഞാന്‍ നിന്നെയും. എനിക്ക് എന്റെ ഭാര്യയെയോ മക്കളെയോ ഒരിക്കലും ഉപേക്ഷിക്കാന്‍ പറ്റില്ല..ഞാനത് ചെയ്യുകയുമില്ല. നീയും അത് ചെയ്യില്ല എന്നെനിക്ക് അറിയാം..പക്ഷെ സാഹചര്യവശാല്‍ ഒരുമിച്ചു ജീവിക്കാന്‍ എന്തുകൊണ്ടും അര്‍ഹാരയിരുന്ന നമുക്ക് വേറെ ജീവിതങ്ങള്‍ നല്‍കിയിട്ട് കുറച്ച് സുഖിച്ചോടാ മക്കളെ എന്ന് പറഞ്ഞു ദൈവം നല്‍കിയ ഒരു അവസരമായി മാത്രമേ ഞാനിതിനെ കാണുന്നുള്ളൂ..നീയും അങ്ങനെ കണ്ടാല്‍ മതി”

Leave a Reply

Your email address will not be published. Required fields are marked *