സുറുമയെഴുതിയ മിഴികൾ – 2 19അടിപൊളി 

സുറുമയെഴുതിയ മിഴികൾ 2

Suruma Ezhuthiya Mizhikal Part 2 : Author : Spulber

[ Previous Part ] [ www.kambi.pw ]


(പ്രിയപ്പെട്ട നന്ദൂസ്…

താങ്കൾ ആരാണെന്നെനിക്കറിയില്ല… എവിടെയാണെന്നറിയില്ല… എങ്കിലും എന്റെ ഹൃദയത്തോട് ചേർന്നാണ് താങ്കൾ നിൽക്കുന്നത്..ഇത്രയേറെ എഴുത്ത്കാരെ പ്രോൽസാഹിപ്പിക്കുന്ന വേറൊരു വായനക്കാരൻ ഉണ്ടോന്ന് സംശയമാണ്…

മുഴുവൻ ശ്രദ്ധയോടെ വായിച്ച്, നിറഞ്ഞ പ്രോൽസാഹനം തരുന്ന താങ്കളിൽ എനിക്ക് കിട്ടുന്ന പ്രചോദനം ചെറുതല്ല.. വീണ്ടും വീണ്ടും എഴുതാനുള്ള കരുത്താണത്…

വളരെ കൃത്യമായും, സത്യസന്ധതയോടെയും അഭിപ്രായം പറയുന്ന താങ്കൾ എല്ലാ എഴുത്തുകാർക്കും നല്ല പ്രോൽസാഹനമാണ് കൊടുക്കുന്നുത്..
എഴുത്ത് നിർത്താൻ തോന്നിയവർ വരെ താങ്കളുടെ വാക്ക് കേട്ടാൽ വീണ്ടും എഴുതിപ്പോകും…
വല്ലാത്തൊരൂർജ്ജമാണ് താങ്കളുടെ വാക്കുകൾക്ക്…ഈ സൈറ്റിന്റെ ഒരു പോസിറ്റീവ് എനർജി തന്നെയാണ് താങ്കൾ…

താങ്കളെപ്പോലെയുള്ള നല്ലവരായ വായനക്കാരുള്ളതാണ്
എഴുത്ത്കാരുടെ ശക്തി…

സുറുമയെഴുതിയ മിഴികൾ എന്ന കഥയുടെ ഈ പാർട്ട് എന്റെ പ്രിയ സ്നേഹിതൻ നന്ദൂസിന് സമർപ്പിക്കുന്നു..
പിന്നെ എന്റെ കഥകളിഷ്ടപ്പെടുന്ന മുഴുവൻ വായനക്കാർക്കും…

സ്നേഹത്തോടെ, സ്പൾബൾ❤️)

അബ്ദുവിന്റെ മുറിയുടെ വാതിൽ തുറക്കാനൊരുങ്ങിയ സലീന പെട്ടെന്ന് ഒന്ന് നിന്നു..പിന്നെ തിരിച്ച് അവളുടെ മുറിയിലേക്ക് തന്നെ നടന്നു..ഉമ്മ കൊണ്ടുവന്ന കവറെടുത്ത് കിടക്കയിലേക്ക് കുടഞ്ഞിട്ടു… അതിൽ ഭാഗ്യത്തിന് ഒരു ലുങ്കിയുണ്ട്..അതെടുത്തവൾ അബ്ദുവിന്റെ മുറിയിലേക്ക് തന്നെ പോയി..

അവൻ സലീനയേയും കാത്ത് കിടക്കുകയാണ്..

“വേഗം വാടീ… ഉള്ള കഞ്ഞി മുഴുവൻ എന്നെക്കൊണ്ട് കുടിപ്പിച്ചിട്ട്… മൂത്രമൊഴിക്കാൻ മുട്ടീട്ട് വയ്യ…”

സലീന ഒന്നും പറയാതെ അവനെ എണീൽപിച്ചിരുത്തി..

“ഇന്നാ… ഈ മുണ്ടും ഷർട്ടും അഴിച്ചിട്ട് ഈ ലുങ്കിയുടുക്ക്… രാവിലെ ഇട്ടതല്ലേ ഇതൊക്കെ…?”..

പതിഞ്ഞ ശബ്ദത്തിൽ സലീന പറഞ്ഞു..

അവളുടെ മുഖം താനിത് വരെ കാണാത്ത വിധം ലജ്ജയോടെ തുടുത്തത് അബ്ദു പ്രത്യേകം ശ്രദ്ധിച്ചു..
സുറുമയിട്ട അവളുടെ കണ്ണുകൾ വല്ലാതെ പിടക്കുന്നതും അവൻ കണ്ടു..

“നീ എന്നെയൊന്ന് താങ്ങ്… ബാത്ത്റൂമിൽ കയറിയിട്ട് മാറ്റാം..”

സലീന, അവനെ കട്ടിലിൽ നിന്ന് നിലത്തിറക്കി..പിന്നെ അവന്റെ അരക്കെട്ടിലൂടെ ഒരു കൈ ചുറ്റിപ്പിടിച്ച് തന്റെ ദേഹത്തോട് ചേർത്ത് പതിയെ അവനേയും കൊണ്ട് നടന്നു.. അബ്ദു, പരിക്ക് പറ്റിയ കാല് നിലത്ത് കുത്താതെ അവളുടെ തോളിൽ പിടിച്ച് ചാടിച്ചാടി നടന്നു.. തുറന്നിട്ട വാതിലിലൂടെ അവർ ബാത്ത്റൂമിനകത്തെത്തി..

“നിന്ന് കൊണ്ട് ഒഴിച്ചാ പോരേടാ… ?”..

ഇരിക്കാൻ അവന് നല്ല ബുദ്ധിമുട്ടുണ്ടാവുമെന്നറിയാവുന്ന സലീന ചോദിച്ചു..

“ഞാനൊന്ന് നോക്കട്ടെ…”

സലീന,അവനെ ക്ലോസറ്റിന് നേരെ തിരിച്ച് നിർത്തി..

“ഞാനിവിടെ നിക്കണോ… ?”..

സലീനയുടെ ചോദ്യത്തിൽ ഒരു കുസൃതിയുണ്ടായിരുന്നു..

“വേണ്ട… നീ പുറത്തേക്ക് നിന്നോ… മൂത്രമൊഴിച്ച് ഈഡ്രസൊക്കൊയൊന്ന് മാറ്റി നിന്നെ വിളിക്കാം..”

അബ്ദുവിന്റെ ഒരു കയ്യെടുത്ത് അടുത്തുള്ള സ്റ്റീൽ പൈപ്പിൽ പിടിപ്പിച്ച് സലീന പുറത്തിറങ്ങി വാതിൽ ചാരി..

താനെന്തിനാണിങ്ങനെ പരവേശപ്പെടുന്നത് എന്നവൾക്ക് തന്നെ മനസിലായില്ല.. അബ്ദുവിനെ കാണാൻ തുടങ്ങിയിട്ട് ഒരുപാട് വർഷമായി.. ഇത് വരെ അവനെ കാണുമ്പോൾ ഒരു പതർച്ചയുമില്ലായിരുന്നു.. എന്നാൽ ഇപ്പോഴവനെ കാണുമ്പോ കരളിൽ ഒരു മഞ്ഞ്തുള്ളി വീണ സുഖം..

“സലീനാ… കഴിഞ്ഞെടീ… “

ബാത്ത്റൂമിൽ നിന്നും അബ്ദുവിന്റെ ശബ്ദം കേട്ട് അവൾ വേഗം ചെന്നു.

താൻ കൊടുത്ത ലുങ്കി മാത്രം ഉടുത്താണവൻ നിൽക്കുന്നത്.. അവനിട്ടതെല്ലാം ഊരി ബാത്ത്റൂമിന്റെ മൂലയിൽ ഇട്ടിട്ടുണ്ട്..

അവൾ അവനെ പിടിച്ച് പുറത്തിറങ്ങി..
അരക്ക് മുകളിലേക്ക് നഗ്നനായ അവന്റെ ദേഹത്ത് തൊടുമ്പോ സലീനക്കുണ്ടായ വികാരം എന്താണെന്ന് അവൾക്ക് മനസിലായില്ല..

പരിക്ക് പറ്റിയ കാലിന് ഭാരം കൊടുക്കാതെ പതിയെ അവനെ ബെഡിലേക്ക് കയറ്റിക്കിടത്തി.. പിന്നെ അവന്റെ മുഖത്ത് നോക്കാതെ വേഗം ബാത്ത്റൂമിലേക്ക് കയറി കതകടച്ചു..

Updated: December 19, 2024 — 1:53 am

Leave a Reply

Your email address will not be published. Required fields are marked *