സലീന തണുത്തു.
“സഹായിക്കാനെനിക്ക് മനസില്ല..അവള് പാതിരാത്രിക്ക്പ്രേമിക്കാൻ നടക്കുന്നു..”
സാജിത അടുക്കുന്നില്ല..
“സാജീ… നിനക്കറിയാലോ… എനിക്കിതൊന്നും പറയാൻ വേറാരുമില്ല.. നിന്നോടല്ലേ എനിക്കിതൊക്കെ പറയാൻ പറ്റൂ…”
സലീന മൂക്ക് ചീറ്റി… അതിൽ സാജിത വീണു..
“നിനെക്കെന്താടീ മൈരേ വേണ്ടത്..എന്ത് സഹായമാ ഞാൻ ചെയ്യേണ്ടത്…?.. നീയതൊന്ന് പറഞ്ഞ് തൊലക്ക്…”
“അത്… സാജീ… എനിക്ക്… ഞാൻ…”
സലീന നുള്ളിപ്പെറുക്കുകയാണ്..
“അപ്പോ ഒരു കാര്യം ചെയ്യ്… നീ നന്നായി ആലോചിച്ചിട്ട് നാളെ വിളി… നിന്റെ കിന്നാരം കേക്കാൻ എനിക്കിപ്പോ സമയമില്ല…”
“അയ്യോ വെക്കല്ലേ… ഞാൻ പറയാം…”
“എന്താ കാര്യമെന്ന് വെച്ചാ തുറന്ന് പറ… ഇങ്ങിനെ മുക്കിയാലും മൂളിയാലുമൊന്നും എനിക്ക് മനസിലാവില്ല…”
സാജിതക്ക് കാര്യങ്ങൾ ഏറെക്കുറേ മനസിലായിത്തുടങ്ങിയിരുന്നു..
“അത്… സാജീ… നീയവനെയൊന്ന് വിളിക്കണം…”
സലീന വിറയലോടെ പറഞ്ഞൊപ്പിച്ചു..
“ആരെ… ?”..
മനസിലായെങ്കിലും സാജിത ചോദിച്ചു..
“എടീ… അവനെ… അബ്ദുവിനെ… “
“എന്തിന്… ?.. ഞാനെന്തിനാ അവനെ വിളിക്കുന്നത്… ?. നീ വേഗം കാര്യം പറയുന്നുണ്ടോ… ?’’..
“എടീ… നീ ചൂടായിട്ടൊന്നും കാര്യമില്ല… ഇതങ്ങിനെ ഒറ്റയടിക്കൊന്നും പറയാൻ കഴിയൂല… ഇതിങ്ങിനെ പതിയെ പറയാനേ പറ്റൂ… നീയൊന്ന് ക്ഷമിക്കെടീ മുത്തേ…”
“ നീയധികം കൊഞ്ചണ്ട… കാര്യം പറ…”
“നീ അവനെ വിളിക്കണം… എന്നിട്ടൊരു കാര്യം പറയണം…”
“എന്ത് കാര്യം… ?”..
“നീയിങ്ങിനെ ചാടല്ലേ… നിനക്കൊന്ന് സ്നേഹത്തിൽ ചോദിച്ചൂടെ…”
സലീന വീണ്ടും കൊഞ്ചി..
“ശരി… സ്നേഹത്തിൽ ചോദിച്ചിരിക്കുന്നു… എന്താ എന്റെ പൊന്നുമോൾക്ക് വേണ്ടത്… ?..
ഞാനെന്താണാവോ ഭവതിയുടെ കാമുകനോട് പറയേണ്ടത്..?”
“നീ കളിയാക്കിയതാണെന്ന് മനസിലായി.. എന്നാലും ആവശ്യം എന്റേതായിപ്പോയില്ലേ… “
“മനസിലായല്ലോ… ഇനിയെങ്കിലും നീ കാര്യമൊന്ന് പറ… “
കുറച്ച് നേരം കഴിഞ്ഞിട്ടും സലീനയുടെ അനക്കമൊന്നും കേട്ടില്ല..
“ശരിയെന്നാ… നീ രാവിലെ വിളിക്ക്…”
സാജിത പറഞ്ഞത് കേട്ടതും സലീന ചാടിവീണു..
“അയ്യോ ടീ… വെക്കല്ലേ… നീ… ഇപ്പത്തന്നെ… അവന്… വിളിക്കണം… “
“വിളിച്ചിട്ട്… ?”..
“വിളിച്ചിട്ടൊരു…. കാര്യം… പറയണം…”
“എന്ത് കാര്യം… ?”..
“അത്… അത് പിന്നെ… എന്നെ… ഇഷ്ടമാണേൽ… ഇനി… വേറെ… പെണ്ണ്.. കാണാൻ… പോണ്ടാന്ന്…”
മുക്കിയും,മൂളിയും സലീന ഒരു വിധം പറഞ്ഞൊപ്പിച്ചു..
സാജിത ശരിക്കും ഞെട്ടി.. ഇതവൾ പ്രതീക്ഷിച്ചില്ല.. നേരം പോക്കിനുള്ളൊരു പ്രേമം ഉണ്ടാകും എന്നേ അവൾ കരുതിയുള്ളൂ… ഇതിപ്പോ ഇവളെന്താണ് പറഞ്ഞത്… ?. ഒന്നും ചിന്തിക്കാതെയാണോ ഇവളിത് പറഞ്ഞത്… ?..
“മോളേ… നീയെന്തൊക്കെയാടീ പറയുന്നേ… ?.
നീയൊരു ഭാര്യയാ… നിനക്കൊരു ഭർത്താവുണ്ട്… അതൊക്കെ നീ മറന്നോ… ?..”
സാജിത പേടിയോടെ ചോദിച്ചു..
തമാശ കൈവിടുമോന്ന് അവൾ ഭയന്നു..
“സാജീ… നീയെന്നോടത് പറയരുത്.. നിനക്കറിയുന്നതല്ലേ എല്ലാ കാര്യങ്ങളും.. ഞാനിനിയും അയാളോടൊപ്പം ജീവിക്കണമെന്നാണോ നീ പറയുന്നേ..?.
അതിൽ ഭേദം മരണമാണെന്ന് ഞാൻ നിന്നോട് പറഞ്ഞതല്ലേ… “
ഹൃദയം പൊട്ടിയുള്ള സലീനയുടെ തേങ്ങൽ സാജിത വ്യക്തമായി കേട്ടു..
“ സലീ.. നിന്റെ എല്ലാ കാര്യങ്ങളും എനിക്കറിയാം… എന്നാലും ഇതൊക്കെ നടക്കുമോ ടീ… ?..
കേട്ടിട്ട് തന്നെ എനിക്ക് പേടിയാവുന്നു..”
“അത് ശരി..ഇപ്പോ നിനക്കായോ പേടി.. മര്യാദക്ക് നീ അവനെ വിളിക്ക്..എന്നിട്ട് കാര്യം പറ,..”
സലീനയുടെ ധൈര്യം കണ്ട് സാജിത അമ്പരന്നു..
“ എന്ത്… എന്ത്പറയാൻ… ?”
“എനിക്കവനെ ഇഷ്ടമാണ്… എട്ട് മാസം കഴിഞ്ഞാൽ എന്റെ ഉപ്പ വരും..ഒത്തുതീർപ്പിനാണ് വരുന്നത്.. പക്ഷേ
അന്ന് തന്നെ എന്റെ ഡിവോഴ്സ് നടക്കും… അവനെന്നെ കെട്ടാൻ ഇഷ്ടമാണോന്ന് ചോദിക്ക്… എന്നേക്കാൾ ഒരു വയസ് മൂപ്പേ അവനുണ്ടാവൂ… അത് പ്രശ്നമല്ലെങ്കിൽ.. ഞാനൊരിക്കെ കല്യാണം കഴിച്ചത് പ്രശ്നമല്ലെങ്കിൽ… അവനെന്നെ ഇഷ്ടമാണെങ്കിൽ… എന്നെ കെട്ടാൻ അവന് സമ്മതമാണോന്ന് ചോദിക്ക്…”
സാജിതയുടെ ഉറക്കമെല്ലാം പോയി… സലീന കാര്യമായിട്ടാണെന്ന് അവൾക്ക് മനസിലായി..
