സുറുമയെഴുതിയ മിഴികൾ – 2 19അടിപൊളി 

“വേദന മാറാനുള്ളതാ..ഇപ്പോ
മാറിക്കോളും..എന്തേലുമുണ്ടായ വിളിച്ചാമതി…”

നഴ്സുമാർ പോയി..

സലീന വാതിൽ ചാരി അബ്ദുവിന്റെ അടുത്ത് വന്നിരുന്നു..

“കുറവുണ്ടോടാ… ?”.

അവൾ സ്നേഹത്തോടെ ചോദിച്ചു..

“ഇപ്പ വെച്ചല്ലേയുള്ളൂടീ… മാറിക്കോളും..”

സലീന, അവന്റടുത്തേക്ക് നീങ്ങിയിരുന്ന് അവന്റെ തലയെടുത്ത് മടിയിൽ വെച്ചു.. മുടിയിൽ പതിയെ തലോടിക്കൊടുത്തു..

അബ്ദുമലർന്ന് കിടന്ന് അവളുടെ കണ്ണിലേക്ക് നോക്കി… സ്നേഹ സാഗരം അവന്റെ കണ്ണിൽ അലയടിക്കുന്നത് സലീന കണ്ടു..

“നിനക്ക് സാജിത വിളിച്ചിരുന്നോ..?”..

വേദനയോടെ അബ്ദു ചോദിച്ചു.

“ഇല്ല… ഞാനവൾക്ക് വിളിച്ചിരുന്നു…”

നാണത്താൽ തുടുത്ത മുഖത്തോടെ സലീന പറഞ്ഞു..

“ഞാനും അവൾക്ക് വിളിച്ചിരുന്നു…”

“ഉം… അവളെന്നോട് പറഞ്ഞു…”

“ എന്ത് പറഞ്ഞു….?”..

“ എല്ലാം പറഞ്ഞു… അബ്ദു പറഞ്ഞതൊക്കെ പറഞ്ഞു… “

“ഞാനൊരുപാട് ചിന്തിച്ചിട്ട് പറഞ്ഞതാ… നിനക്ക് ഇഷ്ടക്കുറവൊന്നുമില്ലല്ലോ…?”

“ഇല്ല… ഞാനും ഒരുപാട് ചിന്തിച്ചിട്ട് തന്നാ പറഞ്ഞത്… എനിക്കിഷ്ടാ…”

രണ്ടാളും കണ്ണിൽ കണ്ണിൽ നോക്കിയാണ് സംസാരം… സലീനയുടെ മുഖമാകെ ചുവന്ന് തുടുത്തിരുന്നു..

ഇഞ്ചക്ഷൻ പ്രവർത്തനം തുടങ്ങി അബ്ദുവിന്റെ വേദന കുറഞ്ഞ് വരുന്നുണ്ടായിരുന്നു..

“സലീനക്കറിയാലോ, ഞാനൊരു കൂലിപ്പണിക്കാരനാ… എന്നും പണിയും ഉണ്ടാവില്ല… കുറച്ച് കടങ്ങളും ഉണ്ട്… വലിയ ആർഭാടമൊന്നും ഉണ്ടാവില്ലെങ്കിലും നിനക്ക് സമാധാനമുണ്ടാവും… നീ ഒരുപാട് കരഞ്ഞതല്ലേ… ഇനി നിനക്ക് കരയേണ്ടിവരില്ല…”

“ആർഭാടത്തിലൊക്കെ എന്ത് കാര്യം അബ്ദൂ.. സമാധാനമില്ലെങ്കിൽ ഒരാർഭാടം കൊണ്ടും കാര്യമില്ല…നീ കൂടുതലൊന്നും പറയണ്ട… ഞാൻ ഉറപ്പിച്ചു…”

“നിന്റെ വീട്ടിലറിയുമ്പോ, എന്തേലും പ്രശ്നമുണ്ടാകുമോ… ഞാനൊരു കൂലിപ്പണിക്കാരനല്ലേ… ?”..

“ഗൾഫ് കാരനെ അവർ എനിക്ക് കണ്ടെത്തിത്തന്നതാണല്ലോ..
എന്നിട്ടെന്തായി… ?. ഇനി എന്റെ ജീവിതം ഞാൻ തീരുമാനിക്കും… “

സലീനയുടെ സ്വരം ഉറച്ചതായിരുന്നു.

“നീ എന്നെയൊന്നിരുത്തിയേ… ഇപ്പോ വേദന കുറവുണ്ട്…”

സലീന, അബ്ദുവിനെ പതിയെ എണീപ്പിച്ച് ചാരിയിരുത്തി..
അവൾ അടുത്ത് തന്നെ ഇരുന്നു..

അബ്ദു, അവളെടെ കയ്യെടുത്ത് അതിൽ മുറുക്കിപ്പിടിച്ചു..

“ഉപ്പാനോട് കുറച്ചൂടെ നേരത്തേ വരാൻ പറയെടീ… “

അവൻ കുസൃതിയോടെ പറഞ്ഞു..

“നേരത്തേ വന്നിട്ടെന്തിനാ… ?”..

സലീനയും കുസൃതിച്ചിരിയോടെ ചോദിച്ചു..

“നേരത്തേ വന്നാ… നേരത്തേ നിനക്കെന്റെ വീട്ടിലേക്ക് വരാലോ…”

“വന്നിട്ട്… ?”

“വന്നിട്ട്… നമുക്കൊരുമിച്ച് ജീവിക്കാം… “

“എന്നിട്ട്… ?”..

“എന്നിട്ടെന്താ… ഞാൻ രാവിലെ പണിക്ക് പോകുമ്പോ എനിക്ക് ചായയുണ്ടാക്കിത്തരാം… എനിക്കിഷ്ടപ്പെട്ട ആഹാരമുണ്ടാക്കിത്തരാം…”

“വേറൊന്നൂല്ലേ… ?”..

“ഉം… വേറെയും ഉണ്ട്…”

“ എന്ത്…?”..

“നമുക്കൊരുമിച്ച് കിടക്കാം…”

“കിടന്നിട്ട്… ?”

“കിടന്നിട്ട് പിന്നെന്താ… ഉറങ്ങാം…”

“ ഉറങ്ങിയാ മാത്രം മതിയോ….?”

രണ്ടാളുടേയും ശരീരം ചുട്ട് പഴുത്ത് വിറക്കുന്നുണ്ടായിരുന്നു…

“പിന്നെ… ?”

സലീന ശക്തിയായൊന്ന് കിതച്ചു..
പിന്നെ അബ്ദുവിനെ ചുറ്റിപ്പിടിച്ച് അവന്റെ ചുണ്ടിൽ അമർത്തിച്ചുംബിച്ചു..
അരുമയോടെ അവന്റെ കീഴ്ചുണ്ടൊന്ന് ഊമ്പി വലിച്ച് മുഖം മാറ്റി..

അബ്ദുവിനവളെയൊന്ന് കെട്ടിപ്പിടിക്കണമെന്നുണ്ട്.. കയ്യിൽ ബാലൻസ് ചെയ്ത് ഇരിക്കുന്നതിനാൽ അവനതിന് കഴിഞ്ഞില്ല..

“ഇപ്പോ വേദനയൊക്കെ മാറിയോ…”

തുടുത്ത മുഖത്തോടെ സലീന ചോദിച്ചു..

“ഉം… മുഴുവൻ വേദനയും മാറി… “

പുഞ്ചിരിയോടെ അബ്ദു പറഞ്ഞു..

“എന്നാ ഞാൻ പൊയ്ക്കോട്ടെ… ഷംന ചിലപ്പോ ഉണരും…”

അവളെ വിടാൻ അവന് മനസില്ലായിരുന്നു.. പോകാൻ അവൾക്കും..

“ഉം.. പൊയ്ക്കോ… നിന്നെക്കണ്ടില്ലേൽ അവൾ ചിലപ്പോ പേടിക്കും… പിന്നേയ്.. ഇപ്പോ ആരോടും ഒന്നും പറണ്ടാട്ടോ… ഉപ്പ വരട്ടെ… അത് വരെ ആരും ഒന്നും അറിയണ്ട…”

സലീന തലയാട്ടിക്കൊണ്ട് എണീറ്റു.. വാതിലിനടുത്ത് വരെ നടന്ന അവൾ പെട്ടെന്ന് തിരിച്ച് വന്നു..പിന്നെ കിടക്കയിലിരുന്ന്, അബ്ദുവിന്റെ ഒരു കയ്യെടുത്ത് തന്റെ തോളിലൂടെയിട്ടു.. ഒരു കൈ കൊണ്ട് അവനെ ചുറ്റിപ്പിടിച്ചു..
മൊബൈലെടുത്ത് രണ്ടാളെയും മുഴുവനായും കിട്ടുന്ന ഒരു സെൽഫിയെടുത്തു..
പിന്നെ അബ്ദുവിനെ ശരിക്ക് കിടത്തി, പുതപ്പെടുത്ത് പുതപ്പിച്ചു..

Updated: December 19, 2024 — 1:53 am

Leave a Reply

Your email address will not be published. Required fields are marked *