സുലൈഖ – 2 4

 

“കുട്ടി എവിടെ ഉള്ളതാ പേര് എന്താണ് ” അവൻ എന്നോട് ചോദിച്ചു..

 

“അതിനെ കുറിച്ചൊന്നും എന്നിക്ക് ഒരു അറിവും ഇല്ല.. ഉപ്പാടെ ഇങ്ങനെ ഒരു പ്രശ്നം ഉള്ളപ്പോ ഞാൻ ഓളെ എങ്ങനെ ഇഷ്ടപെടും.. പക്ഷെ മനസ് ഇഷ്ടപ്പെടാതെ ഇരിക്കാൻ സമ്മതിക്കുന്നുമില്ല…ഞാൻ എന്ത് ചെയ്യും.” ഞാൻ അവനോട് ചോദിച്ചു..

 

“നമ്മക്ക് നോക്കാം.. ആദ്യം ഈ കുട്ടിനെ കണ്ട് പിടിക്കാൻ നോക്ക് എന്നിട്ട് തീരുമാനിക്കാം ” അവൻ എന്നോട് പറഞ്ഞു ഞാൻ അത് അനുസരിച്ചു..

 

“അപ്പൊ അങ്ങനെ തന്നെ ചെയ്യാം അല്ലേ ” ഞാൻ അവനോട് ചോദിച്ചു..

 

“ആ ” അവൻ പറഞ്ഞു

 

” എങ്കിൽ നീ ഓളെ വിളിച്ച സമാധാനിപ്പിക്കു ” എന്നു പറഞ്ഞു ഞാൻ തിരികെ നടന്നു

 

രാത്രി ആയപ്പോൾ കൈക്കു ചെറിയ വേദന തുടങ്ങി.. അത് കാര്യം ആക്കാതെ ഞാൻ കയറി കിടന്നു

.>

അങ്ങനെ ആ ദിവസം കടന്നു പോയി.. രാവിലെ എഴുന്നേറ്റപ്പോൾ ഉണ്ട് കൈ അനക്കാൻ വയ്യ…ഉമ്മയോട് വീണ കാര്യം പറഞ്ഞിരുന്നു പക്ഷെ ഞാൻ തനിയെ വീണതാണ് എന്നാണ് പറഞ്ഞത്..ഇന്നലെ വീഴുമ്പോൾ കൈ കുത്തി ആണ് വീണത് അതിന്റെ ആകും.. വെച്ച് താമസിപ്പിക്കാതെ ഞാൻ ജുനുനെ വിളിച്ചു നേരെ ഹോസ്പിറ്റലിൽ പോയി.. X ray എടുത്ത് നോക്കി കൈക്കു ചെറിയ പൊട്ടൽ ഇണ്ട്.. പ്ലാസ്റ്റർ ഇടനായി ഞങ്ങൾ ഡ്രസ്സിങ് റൂമിലേക്ക് പോയി.. ആ റൂമിൽ അപ്പോൾ ആരും ഉണ്ടായിരുന്നില്ല.. ഞാൻ അവിടെ കുറച്ചു നേരം ഇരുന്നു….അപ്പോൾ രണ്ട് പേരുടെ സംസാരം കേൾക്കുന്നു ഞാൻ ഡോറിന്റെ ഭാഗത്തേക്ക്‌ നോക്കി.. ആദ്യം ഒരാൾ തിരിഞ്ഞു നോക്കി സംസാരിച്ചുകൊണ്ട് വന്നു.. പുറകെ വന്ന ആളെ കണ്ട് ഞാൻ വീണ്ടും ഹാപ്പി ആയി അത് ഇന്നലെ കണ്ട ആ പെണ്ണ് തന്നെ ആയിരുന്നു..

 

അവൾ സംസാരത്തിനിടയിൽ എന്നെ ഒന്ന് നോക്കി… വീണ്ടും സംസാരം തുടർന്ന്.. പെട്ടന്ന് എന്നെ മനസിലായി അവളുടെ മുഖം വല്ലാണ്ട് ആയി…

അവൾ എന്റെ അടുത്തേക്ക് ഓടി വന്നു..

 

“എന്ത് പറ്റി ” അവൾ വേവലാതിയോടെ എന്നോട് ചോദിച്ചു…

 

“കൈക്കു ചെറിയ പൊട്ടൽ ഇണ്ട്.. ഇന്നലെ വീണപ്പോൾ കൈ കുത്തി ആണ് വീണത് ” ഞാൻ പറഞ്ഞു..

 

എന്നിട്ട് ഞാൻ ജുനു നെ നോക്കി ഇത് ആണ് അവൾ എന്ന് കണ്ണ് കൊണ്ട് കാണിച്ചു…

 

” വേദന ഉണ്ടോ ” അവളുടെ മുഖം വല്ലാണ്ട് ആയി ചോദിച്ചു..

 

” ഏഹ്ഹ് ഇന്നലെ രാത്രി കുറച്ചു ഉണ്ടായിരുന്നു ഇപ്പൊ കുഴപ്പം ഒന്നും ഇല്ല ” ഞാൻ വേദന ഉണ്ടെങ്കിലും അവൾക്ക് വിഷമം ആകേണ്ട് ഇരിക്കാൻ പറഞ്ഞു…

അവൾ വേഗം തന്നെ പ്ലാസ്റ്റർ ഇടാൻ ഉള്ള കാര്യങ്ങൾ തുടങ്ങി.. മുഖത്ത് ഇപ്പോഴും ആ ഒരു വിഷമം കാണാൻ ഉണ്ട്..

 

“എന്താ തന്റെ പേര് ” പ്ലാസ്റ്റർ ഇട്ടുകൊണ്ട് ഇരുന്നപ്പോൾ ഞാൻ ചോദിച്ചു..

 

“സുലൈഖ.. ഇക്കാടെയോ ” അവൾ ചോദിച്ചു..

 

“ഹൈഫ്…. എടൊ എന്റെ മിസ്റ്റേക്ക് ആണ് അതിനു താൻ എന്തിനാ വിഷമിക്കുന്നെ..” ഞാൻ അവളോട് ചോദിച്ചു..

 

“ഇപ്പൊ ഇങ്ങക്ക് ഇത് ഉണ്ടായതിന് ഞാൻ കൂടെ ഉത്തരവാദി അല്ല അത് ഓർക്കുമ്പോ വിഷമം ആകുന്നു..”അവൾ പറഞ്ഞു.. വളരെ നിഷ്കളങ്കമായ മുഖവും സംസാരവും.. ജുനു കാൾ വന്നു പുറത്തേക്ക് പോയി..മറ്റേ സിസ്റ്ററും പുറത്തേക്ക് പോയി..

 

“ഇങ്ങൾ കുറച്ചു കാലം പുറത്ത് അല്ലായിരുന്നോ ” അവൾ ഒരു ചെറു നാണത്തോടെ ചോദിച്ചു..

 

“അതെ.. ഇയ്യാൾക്ക് എങ്ങനെ അറിയാ”ഞാൻ സംശയത്തോടെ ചോദിച്ചു

 

“അതൊക്കെ അറിയാം ” അവൾ കുറച്ചു ജാട ഇട്ടു സംസാരിച്ചു…

 

“ജാട ഇടാതെ കാര്യം പറയെടോ ” ഞാൻ കുറച്ചു സീരിയസ് ആയി…

 

“ഇങ്ങൾ പഠിച്ച കോളേജിനും അടുത്തുള്ള ഒരു കോളേജിനും ഒരു ബസ്സ്റ്റോപ്പ് അല്ലെ ഉള്ളു.. ഇങ്ങൾ പെൺപിള്ളേരെ നോക്കുല്ലായിരിക്കാം ബട്ട്‌ അവർ നിങ്ങളെ നോക്കിക്കൂടാ എന്ന് ഇല്ലല്ലോ ” അവൾ എന്തൊക്കെയോ പറഞ്ഞു..

 

“എന്തൊക്കെയാ ഈ പറയണേ എനിക്ക് ഒന്നും അങ്ങോട്ട് മനസിലാകുന്നില്ല “ഞാൻ എന്റെ സംശയത്തോടെ അവളോട് ചോദിച്ചു..

 

“എന്റെ മാഷേ.. അവിടെ നിന്ന കുറച്ചു പിള്ളേരുടെ ക്രഷ് ആണ് താൻ.. “അവൾ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *