സുലൈഖ – 2 4

“എന്റെയും “അത് അവൾ വളരെ ശബ്ദം കുറച്ച് ആണ് പറഞ്ഞത്…

 

“”ഏഹ്ഹ് “”ഞാൻ പെട്ടന്ന് അങ്ങനെ കേട്ട ഷോക്കിൽ അവളുടെ മുഖത്തേക്ക് നോക്കി അവൾ തല താഴ്ത്തി വെച്ചേക്കുകയാണ്.. പെട്ടന്ന് അങ്ങോട്ട് അങ്ങു തിരിഞ്ഞു.. എന്നെ നോക്കാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ട് ആകും..

 

“എന്താ താൻ ഇപ്പൊ പറഞ്ഞത് “” ഞാൻ കേട്ടത് ശെരി ആണോ എന്ന് അറിയാൻ ഒന്നുകൂടെ ചോദിച്ചു..

 

“അതെ എനിക്ക് നിങ്ങളോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു.. വല്ലാത്ത ഒരു ഇഷ്ടം ആയിരുന്നു.. ആരോടും പറഞ്ഞിട്ട് ഒന്നും ഇല്ല.. നിങ്ങളെ കുറിച് ഒക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു.. “”

 

“ഇപ്പോഴും ആ ഇഷ്ടം ഉണ്ടോ ” എന്റെ നെഞ്ചിനുണ്ണിൽ ബുള്ളറ്റ് ന്റെ ശബ്ദത്തിൽ ആയിരുന്നു ഹൃദയം ഇടിപ്പ്..

 

“അതിപ്പോ… ഉ….. പറഞ്ഞു തീരുന്നെന്നു മുന്നേ മറ്റേ സിസ്റ്റർ ഉള്ളിലേക്ക് വന്നു… അപ്പോഴേക്ക് അവൾ പറഞ്ഞു നിർത്തി… അവൾ പ്ലാസ്റ്റർ ഒക്കെ ഇട്ടു സെറ്റ് ആക്കി തന്നു…. എന്നിട്ട് ഒരു പേപ്പറിൽ എന്തോ എഴുതി ചുരുട്ടി മറ്റേ സിസ്റ്റർ കാണാതെ എന്റെ കയ്യിലേക്ക് തന്നു… എന്നിട്ട് ഫോൺ വിളിക്കാൻ കൈ കൊണ്ട് കാണിച്ചു..

 

എന്റെ സന്ദോഷതിന് അതിരില്ലായിരുന്നു… എന്റെ മുഖത്തെ സന്ദോഷം കണ്ട് ജുനു എന്റെ അടുത്തേക്ക് വന്നു…

 

“എന്താ മോനെ മുഖത്ത് വല്ലാത്ത ഒരു സന്ദോഷം.. ഓ കുട്ടിനെ വീണ്ടും കണ്ടത് ആകും അല്ലെ ” അവൻ ഒരു ആക്കി ചിരി ചിരിച്ചുകൊണ്ട് പോയി..

 

ഞാൻ അവന്റെ തോളിൽ തട്ടി മുൻപിലേക്ക് പറഞ്ഞു വിട്ടു.. അവൻ പോയി വണ്ടി എടുത്തു.. എങ്ങനെ എങ്കിലും വീട്ടിലേക്ക് ചെന്ന മതിയായിരുന്നു എന്ന് ആയിരുന്നു എനിക്ക്.. പകുതിക്ക് വെച്ച് സ്റ്റോപ്പ്‌ ആയത് വാക്കി കൂടെ അറിയാൻ ഉണ്ട്…. അങ്ങനെ ഞാൻ വീട് എത്തുന്നത് വരെ ഓരോരോ കാര്യങ്ങൾ ഇങ്ങനെ ആലോചിച്ചുകൊണ്ട് ഇരുന്നു…

 

വീട്ടിൽ കേറിയതും ആകെ സെന്റി ആണ് ഉമ്മാ വന്നു കെട്ടിപിടിച്ചു കരയുന്ന ഉപ്പ അവിടെ വിഷമിച്ച ഇരിക്കുന്ന അങ്ങനെ അവിടെ കൂടെ കുറച്ച് നേരം ഇരുന്നു..

 

ഉപ്പ പറഞ്ഞ കാര്യങ്ങളും ആ കുട്ടിയുടെ കാര്യവും ഞാൻ അപ്പോഴാണ് ആലോചിച്ചത്… ഞാൻ സുലൈഖായുടെ കാര്യം ഇവിടെ പറഞ്ഞാലും ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇവർ സമ്മതിക്കുമെന്ന് തോന്നുന്നില്ല.. എന്ത് ചെയ്യാണം എന്ന് അറിയാതെ ഞാൻ വല്ലാത്ത ഒരു ആശയകുഴപ്പത്തിൽ ആയി…

 

കുറച്ച് നേരം അവിടെ ഇരുന്നു അവരുടെ കൂടെ സംസാരിച്ചിട്ട്.. ഞാൻ റൂമിലേക്ക് പോയി.. അവൾ തന്നാ ആ ഒരു നമ്പറിലേക്ക് വിളിച്ചു.. റിങ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല.. രണ്ട് തവണ കൂടെ വിളിച്ചു എടുക്കുന്നില്ല…ഞാൻ കുറച്ചുനേരം അങ്ങനെ തന്നെ കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ റിംഗ് ചെയ്തു.. ഞാൻ എടുത്തു നോക്കി അവളുടെ നമ്പർ ആയിരുന്നു.. ഞാൻ ഒരു നിമിഷം പോലും താമസിപ്പിക്കാതെ കോൾ അറ്റൻഡ് ചെയ്തു…

 

” ഹലോ ആരാണ് ” അവളുടെ കിളിനാദം പോലുള്ള സൗണ്ട് കൊണ്ട് അവൾ ചോദിച്ചു…

 

” നമ്പർ തന്നെ വിളിക്കാൻ പറഞ്ഞിട്ട് ആരാണെന്ന് ചോദിക്കുന്നോ?? ” ഞാൻ തമാശ ആയിട്ട് ചോദിച്ചു..

 

“ഓഹ് സോറി സോറി അറിഞ്ഞില്ല ” അവൾ പറഞ്ഞു

 

” അത് പോട്ടെ എന്താണ് പറഞ്ഞുവന്നത് ” ഞാൻ ചോദിച്ചു

 

“എന്തു പറഞ്ഞു ” അവൾ ഒന്നും അറിയാത്ത രീതിയിൽ എന്നോട് ചോദിച്ചു

 

” അല്ല ഞാൻ ചോദിച്ചതിനു ഉത്തരം തന്നില്ലല്ലോ എന്തോ പറഞ്ഞു വന്നപ്പോഴാണല്ലോ മറ്റേ സിസ്റ്റർ കയറി വന്നത് ” ഞാനൊന്നും കൂടെ വിശദീകരിച്ചു കൊടുത്തു

 

” അതാണോ അത്….. കുറച്ചു കാര്യം എനിക്ക് സംസാരിക്കാനുണ്ടായിരുന്നു” അവൾ പറഞ്ഞു…

 

“ഓക്കേ ഫ്രീ ആകുമ്പോൾ വിളിച്ചാൽ മതി” ഞാൻ അവളോട് പറഞ്ഞു…

 

” അത് പറയാൻ ഒന്നുമില്ല എനിക്ക് ഇപ്പോഴും ഇഷ്ടമായിരുന്നു പക്ഷേ.. എന്റെ ഉപ്പ എനിക്ക് ഒരു കല്യാണ ആലോചന കൊണ്ടുവന്നിട്ടുണ്ട്… അതുകൊണ്ട് ഇത് തുടരാൻ എന്റെ മനസ്സ് സമ്മതിക്കുന്നില്ല” അവൾ മടിച്ചു പറഞ്ഞു…

 

Leave a Reply

Your email address will not be published. Required fields are marked *