ആഗ്രഹിച്ച ഒന്ന് നഷ്ടപ്പെടുന്നതിന്റെ വേദന എന്തെന്ന് ഞാൻ അറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു…
ഞാൻ കുറച്ചു നേരം ഒന്നും മിണ്ടിയില്ല…
” ഹലോ.. എന്താ ഒന്നും മിണ്ടാത്തത്.. ” അവൾ ചോദിച്ചു…
ഞാൻ വേഗം കാൾ കട്ട് ചെയ്തു… എന്താണെന്ന് അറിയില്ല അങ്ങനെ ചെയ്യാനാണ് എനിക്ക് തോന്നിയത്…
അവൾ പിന്നീട് രണ്ട് തവണ വിളിച്ചെങ്കിലും ഞാൻ എടുക്കാൻ കൂട്ടാക്കിയില്ല… ഞാൻ ജുനു നോട് കാര്യം പറഞ്ഞു..അവൻ പറഞ്ഞു ഉപ്പ പറഞ്ഞ കാര്യം തന്നെ നമുക്ക് പോയി നോക്കാം ആ പെണ്ണിനെ പോയി കാണാം എന്ന് അവൻ പറഞ്ഞു… അങ്ങനെ മറ്റു ചിന്തകൾ എല്ലാം ഉപേക്ഷിച്ച് ഞാൻ ഉപ്പയോട് സംസാരിക്കാനായി പോയി…
അങ്ങനെ നിസ്കാരം കഴിഞ്ഞുവന്ന ഉപ്പാനോട് ഞാൻ സംസാരിക്കാൻ ആയി ചെന്ന്..
” ഉപ്പ കാര്യം ഞാൻ ആലോചിച്ചു… എനിക്ക് സമ്മതമാണ്.. ” ഞാൻ ഉപ്പാടെ കൈ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു..
” എടുത്തുചാടി ഒരു തീരുമാനം എടുക്കുകയൊന്നും വേണ്ട നമുക്ക് അവിടെ പോയി കാണാം.. കണ്ടു കഴിഞ്ഞു ഒരു തീരുമാനം എടുത്താൽ മതി ” ഉപ്പ എന്നോട് പറഞ്ഞു..
” എന്തായാലും കൈ ശരിയായിട്ട് നമുക്ക് കാണാൻ പോകാം”ഉപ്പ പറഞ്ഞു.. പിന്നീട് കുറച്ച് നേരം നിശബ്ദം ആയിരുന്നു.. ഉപ്പ ഏകാന്തത ആഗ്രഹിക്കുന്നത് പോലെ എനിക്ക് തോന്നി ഞാൻ കുറച്ചു അവിടെ നിന്ന് മാറി ഇരുന്നു..
അങ്ങനെ രണ്ട് ദിവസം കടന്നു പോയി.. സാധാരണ പോലെ തന്നെ കടന്ന് പൊക്കൊണ്ടിരുന്നു.. അങ്ങനെ ഇരിക്കുമ്പോൾ വാട്സ്ആപ്പ് ഒരു മെസ്സേജ് വന്നു ഞാൻ എടുത്തു നോക്കി
“എന്നോട് ദേഷ്യം ആണോ ” സുലൈഖ ആയിരുന്നു…
“ദേഷ്യം ഒന്നും ഇല്ല..” ഞാൻ ഒരു താല്പര്യമില്ലാത്ത രീതിയിൽ മെസ്സേജ് അയച്ചു
” പിന്നെന്താ പിന്നെ വിളിച്ചപ്പോൾ കോൾ എടുക്കാഞ്ഞത്.. ” അവൾ ചോദിച്ചു..
“അത് പിന്നെ… മനസ് വല്ലാണ്ട് അങ്ങ് തകർന്ന് പോയി.. ഒരു നിമിഷം ഞാൻ ഒന്ന് ആഗ്രഹിച്ചു പോയി അതുകൊണ്ട് ആണ്..” ഞാൻ മറുപടി കൊടുത്തു…
“അതിനു ഇഷ്ടമല്ല എന്ന് ഒന്നും ഞാൻ പറഞ്ഞിട്ടില്ലല്ലോ.. വാപ്പ എനിക്ക് വേറെ കല്യാണം നോക്കി വെച്ചിട്ടുണ്ട്.. എന്ന് അല്ലെപറഞ്ഞിട്ടുള്ളു..” അവൾ എന്താ പറഞ്ഞു വരുന്നതെന്ന് എനിക്ക് മനസിലായില്ല…
“മനസിലായില്ല “ഞാൻ പറഞ്ഞു
“അല്ല ഒറ്റ നോട്ടത്തിൽ എന്നെ ഇഷ്ടമായോ.. എന്ത് കണ്ടിട്ടാ എന്നെ ഇഷ്ടമായെ?”അവൾ ചോദിച്ചു..
“അങ്ങനെ ചോദിച്ചാൽ അറിയില്ല കണ്ടപ്പോൾ അങ്ങ് ഇഷ്ടായി.. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറയില്ലേ അത് “ഞാൻ പറഞ്ഞു..
“അപ്പൊ ഇത് പോലെ വേറെ ആരെയെങ്കിലും കണ്ട്.. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയാൽ.. എന്റെ കാര്യം എന്താകും ” അവൾ ചോദിച്ചു…ഇവരുടെ മനസ് മനസിലാക്കാൻ നമ്മക്ക് കഴിയുകയേ ഇല്ല എന്ന് പറയുന്നത് ശെരിയാണെന്ന് എനിക്ക് തോന്നി പോയി…
“എന്തെങ്കിലും പറയുന്നുണ്ടേൽ തെളിച്ചു പറയടോ…”ഞാൻ ശബ്ദം കടുപ്പിച്ചു പറഞ്ഞു… എനിക്ക് അല്പം ദേഷ്യം വന്നിരുന്നു…
“എന്റെ പൊന്നു മാഷേ തന്നെ എനിക്ക് ഇഷ്ടമാണെന്ന് ഇതിലും നല്ല രീതിയിൽ ഞാൻ എങ്ങനെ പറയാൻ ആണ്.. എനിക്ക് അറിയില്ലേ “… അവൾ ഒരു പ്രതേക രീതിയിൽ പറഞ്ഞു…
“ശേ… ശെരിക്കും ” ഞാൻ പറഞ്ഞത് സത്യം ആണെന്ന് മനസിലാകാത്ത രീതിയിൽ ചോദിച്ചു…
“അതെന്ന എന്നെ വിശ്വാസം ഇല്ലേ “അവൾ ചോദിച്ചു…
“വിശ്വാസം ഇല്ലാഞ്ഞിട്ട് അല്ല.. കേട്ടത് സത്യം ആണോ എന്ന് അറിയാൻ ആണ്.. അല്ല അപ്പൊ ആ കല്യാണ കാര്യമോ?” ഞാൻ ചോദിച്ചു…
” അതിനു ചെറുക്കൻ വന്നു കണ്ടത് പോലും ഇല്ല.. ഗൾഫിൽ എങ്ങണ്ടേ ആയിരുന്നു.. എന്റെ വാപ്പയും ചെറുക്കന്റെ വാപ്പയും പറഞ്ഞു വെച്ചിട്ടുണ്ട് എന്നെ ഉള്ളു.. അല്ലാതെ ഒന്നും ഇല്ല.. അത് ഞാൻ വാപ്പയോട് എന്തേലും പറഞ്ഞോളാം ചെക്കൻ വന്നു കണ്ടിട്ട് പൊക്കോട്ടെ ” അവൾ മുൻകൂട്ടി എന്തൊക്കെയോ തീരുമാനിച്ചിട്ടുണ്ട് എന്ന് അവളുടെ വാക്കുകളിൽ നിന്ന് മനസിലായി…
