സൂര്യഗായത്രി Like

ഇന്നൊരു പാർട്ടി ഉണ്ട് രാത്രി ലേറ്റ് ആവും എന്ന് പറഞ്ഞ് ഇറങ്ങാൻ നേരം അവളൊന്നും മിണ്ടാതെ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ കുഞ്ഞിനോട് കളിച്ച് കൊണ്ടിരുന്നു. പിന്നെ എന്തോ അവിടെ നിന്നാൽ പലതും തകരും എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ അവിടുന്ന് ഇറങ്ങി.
ചിന്തയിൽ മുഴുകി വണ്ടിയുടെ സീറ്റിൽ കയറി സ്റ്റിയറിങ്ങിൽ മുഖം പൊത്തി കരഞ്ഞു. ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങാൻ തോന്നിയ നിമിഷത്തെ ആലോചിച്ച്. ഇല്ലായിരുന്നെങ്കിൽ എന്റെ ഭാര്യ ഒരു വഞ്ചകി ആണെന്ന് ഞാൻ അറിയില്ലായിരുന്നു. അവളോട് അട്ടാഹാസത്തിൽ ബഹളം വെച്ച് ചോദിക്കാൻ അറിയാഞ്ഞിട്ടല്ല, പക്ഷേ ഒന്നും സംഭവിച്ചില്ല എന്ന് വിശ്വസിക്കാൻ ആയിരുന്നു എനിക്ക് ഇഷ്ടം.

അതിലുപരി എന്റെ വെറും തോന്നൽ ആണ് ഇതെങ്കിൽ പിന്നെ അവളോട് ഞാൻ എന്ത് മുഖവും ആയി ജീവിക്കും എന്ന ഭയവും എന്നിൽ ഉണ്ടായിരുന്നു. അവളെന്നോട് ഇന്ന് ഈ നിമിഷം വരെ ഒന്നും മറച്ചു വെച്ചിട്ടില്ല എന്ന് വിശ്വസിച്ചാണ് ഞാൻ ജീവിച്ചിരുന്നത്. എന്നാല് അശ്വിൻ അങ്ങനെ ഒരാളെ ഇന്നിതുവരെ അവളുടെ പാസ്റ്റ് കാര്യങ്ങളിൽ എന്നോട് പറഞ്ഞിട്ടില്ല. വീട്ടുകാർ നടത്തിയ കല്യാണം ആണ്. അതിനുശേഷം ആണ് ഞങ്ങൾ പ്രണയിച്ചത്. ഇന്നും മതിവരാതെ പ്രണയിക്കുന്നത് എന്നിട്ടും.

എന്റെ മിഴികളിൽ നനവ് പതിയെ കുറഞ്ഞിരുന്നു. വണ്ടി സ്റ്റാർട്ട് ആക്കി തിരകളെ പോലെ അലയടിക്കുന്ന മനസ്സുമായി നേരെ ഒരു ബാറിലേക്ക് വിട്ടു. കാർ ഒതുക്കി അകത്ത് ഒരു റൂമിൽ ചെന്നിരുന്ന്, 2 ചില്ലെഡ് ബിയർ പറഞ്ഞു,
ഒപ്പം ഒരു ബുൽസൈയും. പിന്നെ സ്മോക്ക്‌ ചെയ്യാറില്ല അതുകൊണ്ട് അത് വേണ്ടെന്ന് വെച്ചു. ബിയർ തീരുന്നതിന് അനുസരിച്ച് എന്റെ ബോധവും പോയി കൊണ്ടേയിരുന്നു. ആറു ബിയർ തീരുന്നത് വരെ എനിക്ക് കുറച്ചൊക്കെ ഓർമയുണ്ടായിരുന്ന്. പിന്നെയും ആറു ബിയറും വാങ്ങി ഓർന്നം പൊട്ടിച്ച് കുടിച്ച് കൊണ്ട് തന്നെ വണ്ടിയിൽ കയറി വണ്ടിയിലേക്ക് നടക്കുമ്പോ കാലുകൾ തോന്നിയ വഴിക്ക് പോകുന്നത് കുറച്ചൊക്കെ എനിക്കും ബാക്കി മുഴുവൻ കണ്ട് നിന്നവർക്കും മനസ്സിലായിരുന്നു.

വണ്ടി സ്റ്റാർട്ടാക്കി മുന്നോട്ട് പോകുമ്പോൾ ചിന്തകള് മുഴുവനായും ശക്തമായി എങ്കിലും കണ്ണുകൾ റോഡിനെ പോലും കാണാൻ പറ്റാത്ത തരത്തിൽ മാറിയിരുന്നു. അവളുടെ പഴയ ഇന്നും നില നില്ക്കുന്ന കാമുകൻ ആവും അവൻ ഏതോ പണക്കാരൻ ആണ്. കയ്യിൽ കിടന്ന സ്വർണ ചെയിനും വണ്ണമുള്ള ഒരു സച്ചിൻ ചെയിൻ കഴുത്തിലും ഉണ്ടായിരുന്നു. അവളെന്നെ ചതിച്ചു. പൂറിമോൾ അവൾക്ക് എന്നെ ചതിക്കാൻ എങ്ങനെ മനസ്സ് വന്നു. നീയൊരു മണ്ടൻ. മര മണ്ടൻ. ഇങ്ങനെ എന്തൊക്കെയോ ഞാൻ സ്വയം എന്നോട് തന്നെ വിളിച്ച് പറയുന്നുണ്ടായിരുന്നു.

കണ്ണ് തുറന്ന് നോക്കുമ്പോ ഒരു ബെഞ്ചിൽ ആണ് ഞാൻ കിടക്കുന്നത്. ഒന്നുകൂടി നോക്കി പോലീസ് സ്റ്റേഷൻ ആണ് പെട്ടെന്ന് തന്നെ മനസ്സിലായി പതിയെ തല ഉയർത്തി നോക്കി നല്ല തല വേദന.
ബെഞ്ചിൽ ചാരിയിരുന്ന് കരയുന്ന ഗായുവിനെ കണ്ടതും വീണ്ടും എന്നിൽ പുച്ചമോ വെറുപ്പോ ദേഷ്യമോ അങ്ങനെ എന്തൊക്കെയൊ കലർന്ന ഒരു വികാരം എന്നിൽ നിറഞ്ഞു. നമ്മുടെ കുഞ്ഞ് എവിടെ എന്ന് ചോദിച്ചപ്പോ നിസ്സഹായയായി കരഞ്ഞ് കലങ്ങിയ കണ്ണുകളും ആയി ഗായു എന്നെ നോക്കി. പറഞ്ഞു നന്ദിനിയെ എൽപ്പിച്ചിട്ടാണ് വന്നത്. നന്ദിനി ഞങ്ങടെ ഓപ്പോസിറ്റ് ഫ്ളാറ്റിലെ താമസക്കാർ ആണ്.

പിന്നെ ഞാൻ അവളോട് ഒന്നും മിണ്ടിയില്ല അപ്പോഴേക്കും ഒരു പോലീസ് കാരൻ വന്ന് പറഞ്ഞു. മോളുടെ ഭർത്താവിന് ബോധം വന്നല്ലോ..?.. മാഷിന് ഇന്നലെ എന്തൊക്കെയാ ചെയ്തേ എന്ന് വല്ല ബോധവും ഉണ്ടോ..?.. അതുണ്ടെങ്കിൽ പാതിരാത്രി നടുറോട്ടിൽ വണ്ടിയും ഓഫ് ചെയ്ത് വാളും വെച്ച് കിടക്കില്ലാരുന്നല്ലോ..?.. ഈ കുഞ്ഞിനെ എന്തിനാടോ ഇങ്ങനെ വിഷമിപ്പിക്കുന്നത്. ഇത് ആദ്യത്തെ അനുഭവം ആണ് എന്ന് മോള് കരഞ്ഞ് പറഞ്ഞത് കൊണ്ട് ഇപ്രാവശ്യത്തെക്ക്‌ വെറുതെ വിടുന്നു. അല്പം പ്രായമുള്ള ഒരു മനുഷ്യൻ എങ്കിലും അയാളിലും നന്മ ഉണ്ട്. എന്റെ ഭാര്യയിൽ ഇല്ലാത്തത്.

Leave a Reply

Your email address will not be published. Required fields are marked *