സൂര്യനെ പ്രണയിച്ചവൾ- 1

അതെ, തീർച്ച!
രാകേഷ് അവളുടെ നേർക്ക് മുമ്പോട്ടാഞ്ഞു.
വശത്ത് തൂങ്ങിക്കിടന്ന കലാഷ്നിക്കോവ് ഗണ്ണിൽ നിന്ന് അയാൾ പിടിയയച്ചു.
പെട്ടെന്ന് അവൾ നിന്നിടത്ത് നിന്ന് പതിയെ താഴേക്ക് നടക്കാൻ തുടങ്ങി.
മരങ്ങളുടെ അരിക് പറ്റി അയാൾ അവളെ പിന്തുടർന്നു.
മുമ്പോട്ട് നടക്കുന്നതിന്റെ വേളയിൽ ഷാൾ മാറിൽ നിന്ന് താഴെ വീഴുന്നത് അയാൾ കണ്ടു.
ഇറക്കി വെട്ടിയ ചുരിദാർ ടോപ്പിന്റെ കഴുത്ത് ഭാഗത്ത് അനുപമഭംഗിയുള്ള മാറിടത്തിന്റെ ദൃശ്യം അയാളുടെ കണ്ണുകൾക്ക് കുളിരായി.

ഈശ്വരാ!
എനിക്കിവളെ വേണം!
അയാൾ ആഴമായി ദാഹിച്ചു.
മറ്റാരെയും വേണ്ട എനിക്ക് ഒരു ജന്മവും!
നിലത്ത് വീണ ഷാൾ എടുക്കുവാൻ കുനിഞ്ഞപ്പോൾ മാറിടത്തിന്റെ ഭംഗി കൂടുതൽ ദൃശ്യമായത് അയാൾ കൺകുളിർക്കെ കണ്ടു.
എനിക്ക് സ്വാതന്ത്ര്യത്തോടെ നോക്കാം.
എന്തിന് ലജ്ജിക്കണം?
എന്റെ പെണ്ണാണ്!
ഷാൾ കുനിഞ്ഞെടുത്തതിന് ശേഷം അവൾ വീണ്ടും മുമ്പോട്ട് നടന്നു.
അപ്പോഴാണ് പാതയോരത്ത് നിർത്തിയിട്ടിരിക്കുന്ന ഒരു ചുവന്ന കാർ അയാൾ കാണുന്നത്.
അവൾ പാതയിലേക്കിറങ്ങി കാറിനെ സമീപിച്ചു.
പിന്നെ ഡോർ തുറന്ന് അകത്തേക്ക് കയറി.
കാനനമാർഗ്ഗത്തിലൂടെ ആ കാർ അപ്രത്യക്ഷ്യമായി.
“ശ്യേ!!”
രാകേഷ് നിരാശനായി.
ആരാണവൾ?
അയാൾ സ്വയം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *