സൂര്യനെ പ്രണയിച്ചവൾ- 22 1

“എന്താ?”

രവിയുടെ മുഖത്തെ ആവേശം കണ്ടിട്ട് അവര്‍ അദ്ഭുതപ്പെട്ട് ചോദിച്ചു.

“ആര് പറഞ്ഞു നമ്മുടെ സര്‍ക്കാര്‍ ക്വിക്ക് ആന്‍ഡ് പ്രോംറ്റ്‌ അല്ലന്ന്? ലാലപ്പനും ടീമും റിലീസ്ഡായി!!”

മുമ്പിലെ ജയന്‍റ്റ് സ്ക്രീനിലേക്ക് നോക്കി അയാള്‍ ആവെശമൊട്ടും കുറയ്ക്കാതെ പറഞ്ഞു.

“എഹ്?”

അവര്‍ അട്ഭുതമടക്കാനാവാതെ ചോദിച്ചു.

“അരമണിക്കൂര്‍ പോലുമായില്ല! ഫൌള്‍ പ്ലേ ഒന്നുമല്ലല്ലോ അല്ലെ?”

സന്തോഷ്‌ തിരക്കി.

“അല്ലന്നേ!”

ജയന്‍റ്റ് സ്ക്രീനിലെ സ്പെസിലെക്ക് വിരല്‍ ചൂണ്ടി രവിചന്ദ്രന്‍ തുടര്‍ന്നു.

“നമ്മള്‍ പ്ലാന്‍ ചെയ്തപോലെ അവര്‍ തലൈമന്നാറിലേക്ക് നീങ്ങിയിട്ടുണ്ട് എന്ന മെസേജും വന്നു….”

“അപ്പം മന്ത്രി പുത്രിയെ തിരികെ ഏല്‍പ്പിക്കണമല്ലോ!”

ജോയല്‍ പുഞ്ചിരിച്ചു.
“മന്ത്രി പുത്രിയല്ല…മുന്‍ മന്ത്രി പുത്രി അല്ലെങ്കില്‍ ഭാവി ഗവര്‍ണ്ണര്‍ പുത്രി!”

************************************************************

ഗായത്രി ടെന്‍റ്റിനു പുറത്തേക്ക് നോക്കി.
കാട് ഇലകളായും പൂക്കളായും പച്ചയും മഞ്ഞയും ചുവപ്പും നിറങ്ങളില്‍ നൃത്തമാടുന്നു.
കാടിന്‍റെ നിഗൂഡവശ്യതയ്ക്ക് സംഗീതം കൊടുത്തുകൊണ്ട് പെലിക്കനും പഞ്ചവര്‍ണ്ണവും ബൂബൂവും ബ്ലൂബെറിയും കാടിന്‍റെ വന്യഭംഗിയില്‍ ഇളകി മറിയുകയാണ്.
പെട്ടെന്ന് ടെന്‍റ്റിന്‍റെ വെളിയില്‍, ആകാശംതൊട്ടെന്നപോലെ നില്‍ക്കുന്ന സില്‍വര്‍ ഓക്കിന്‍റെ ചില്ലയില്‍ പറന്നിറങ്ങിയ പക്ഷിയില്‍ അവളുടെ കണ്ണുകള്‍ പതിഞ്ഞു.

“ഈശ്വരാ! വാര്‍ബിള്‍!”

അവളറിയാതെ നെഞ്ചില്‍ കൈവെച്ചു.

പക്ഷെ പിന്നെ കണ്ട കാഴ്ച അവളുടെ ശ്വാസം നിലപ്പിച്ചു.

കാടിന്‍റെ പച്ചക്കടല്‍ വര്‍ണ്ണങ്ങള്‍ക്കപ്പുറത്ത് തെളിഞ്ഞു നില്‍ക്കുന്ന മഴവില്ല്!
തന്‍റെ ദേഹത്ത് ഒരു വിറയല്‍ പാഞ്ഞുപോകുന്നത് ഗായത്രി അറിഞ്ഞു.
മണാലിയില്‍, അന്ന്, ഡിസ്ക്കോത്തെക്കില്‍ നിന്നും പുറത്ത് കടന്നത് ദൂരെ ആകാശം മുട്ടി നില്‍ക്കുന്ന റോഹ്ത്താങ്ങ് പാസ്സിന്റെ മുമ്പിലേക്കാണ്‌.
സന്ധ്യക്ക് അത്ര സൌന്ദര്യമോ എന്ന് അതിശയിച്ചു നിന്നുപോയി അപ്പോള്‍.
നിലാവില്‍ മഞ്ഞുമലകള്‍ തിളങ്ങുന്നു.
നിറയെ ആപ്പിള്‍ മരങ്ങള്‍.
ഇടയ്ക്ക് ദേവദാരുക്കള്‍, പൈന്‍ മരങ്ങള്‍.
ബിയാസ് നദിയുടെ സ്വര്‍ണ്ണമണല്‍ത്തിട്ട് മുതല്‍ അവ ഉയര്‍ന്നുയര്‍ന്നു പോവുകയാണ്.
ചുറ്റും സ്വര്‍ണ്ണനിറമാണ്….
പെട്ടെന്ന് ജോയലിന്റെ കൈ തന്‍റെ ചുമലില്‍ പതിഞ്ഞു.
താനപ്പോള്‍ അവന്‍റെ മുഖത്ത് നോക്കി.

“ആപ്പിള്‍ മരങ്ങള്‍ക്കിടയില്‍ വളരുന്ന ആ പൂക്കള്‍ എന്താണ് എന്നറിയുമോ നിനക്ക്?”

തന്റെ പിന്‍കഴുത്തിലേക്ക്‌ ചുണ്ടുകള്‍ ഉരുമ്മിക്കൊണ്ട് അവന്‍ ചോദിച്ചു.

“ഇല്ല, എന്താ?”

അവന്‍റെ ചുണ്ടുകളോട് കഴുത്ത് ചേര്‍ത്ത് അമര്‍ത്തി താന്‍ ചോദിച്ചു.

“ക്രിസാന്തിമം…”

“എന്തിനാണ് ഇപ്പോള്‍, മഞ്ഞില്‍, തണുപ്പില്‍, ആപ്പിള്‍ മരങ്ങള്‍ക്കിടയില്‍ ക്രിസാന്തിമം വിടര്‍ന്നു നില്‍ക്കുന്നത്?”

അവന്‍റെ കൈകള്‍ എടുത്ത് തന്‍റെ അരക്കെട്ടില്‍ വെച്ച്, അവിടെ അമര്‍ത്തിക്കൊണ്ട് താന്‍ ചോദിച്ചു.

“ഡോക്റ്റര്‍ ഫോസ്റ്റസ് ഹെലനെ പ്രണയമറിയിക്കാന്‍ വളര്‍ത്തിയ പൂവാണ് ക്രിസാന്തിമം…നമ്മുടെ പ്രണയം കാണാനാണ് ഇപ്പോള്‍ അവിടെ ക്രിസാന്തിമം നമ്മളെ നോക്കി നില്‍ക്കുന്നത്…”
ജോയലിന്റെ കൈകള്‍ തന്‍റെ വയറില്‍, ടോപ്പ് പൊങ്ങി നഗ്നമായ പൊക്കിളില്‍ തലോടുമ്പോള്‍ ചൂട് നിറഞ്ഞ വാക്കുകള്‍ താന്‍ കേട്ടു.

“നോക്കൂ, ജോ മഴവില്ല്…!”

“പിന്നെ! താഴ്വാരവും മലകളുമൊക്കെ മഞ്ഞില്‍ മൂടിക്കിടക്കുമ്പോള്‍ മഴവില്ലോ?”

“പിന്നെ അതെന്താ?”

ജോയല്‍ അങ്ങോട്ട്‌ നോക്കി.

“ശരിയാണല്ലോ….!”

“ഇപ്പോളെന്താ ജോ ഇവിടെ മഴവില്ല് വിരിഞ്ഞത്?”

“മനുവിന്‍റെ ആലയമാണ് മണാലി…”

പെട്ടെന്ന് പിമ്പില്‍ നിന്നും ഒരു ശബ്ദം കേട്ടു.
നോക്കിയപ്പോള്‍ നെഞ്ചോളം ദൃഡമായ, വെളുത്ത താടിരോമങ്ങള്‍ വളര്‍ത്തിയ ദീര്‍ഘകായനായ ഒരു സന്യാസി.
അദ്ധേഹത്തെ കണ്ടപ്പോള്‍ തങ്ങള്‍ അകന്നു മാറി.

Leave a Reply

Your email address will not be published. Required fields are marked *