“നിര്‍ത്ത്!”
ഗായത്രി മുറിവേറ്റ സിംഹത്തിന്‍റെ ക്രൌര്യത്തോടെ ചീറി.
“എനിക്ക് അയാളെപ്പറ്റി എന്തറിയാം എന്ന് നീ ചോദിച്ചില്ലേ? എനിക്കറിയാം…ഒരാണ്‍കുട്ടീടെ പ്രൊപ്പോസല്‍ പോലും അക്സെപ്റ്റ് ചെയ്യാതിരുന്ന എന്നെ മയക്കി വീഴ്ത്ത്തിയവനാണ് അവനെന്ന് എനിക്കറിയാം! രാജ്യത്തെ മോസ്റ്റ് വി ഐ പികളില്‍ ഒരാളുടെ മരുമകനാകാന്‍ പ്രേമം ഡ്രാമയാക്കിയവന്‍ ആണ് അവനെന്നറിയാം! എന്‍റെ അച്ഛന്റെ പേരില്‍ കിട്ടുന്ന ബന്ധോം സുരക്ഷേം വെച്ച് രാജ്യവിരുദ്ധപ്രവര്‍ത്തികള്‍ ഒക്കെ ഒരു മറയും തടസ്സവും കൂടാതെ ചെയ്യാന്ന് പ്ലാനിട്ടവനാണ് എന്ന് എനിക്കറിയാം! അത് മുമ്പി കണ്ടോണ്ട് എന്നെ ഇമ്പ്രസ്സ് ചെയ്യിച്ചവനാണ് അവനെന്ന് എനിക്കറിയാം!”
ഗായത്രി കത്തി ക്കയറിയപ്പോള്‍ റിയയുടെ മുഖം കോപം കൊണ്ട് ചുവന്നു.
“തോക്ക് മാറ്റി വെക്കേണ്ടി വരും…”
റിയ പിറുപിറുത്തു.
“അല്ലേല്‍ ഈ ഡാഷ് മോള്‍ടെ കൊണവതിയാരം കേട്ട് കണ്ട്രോള്‍ നഷ്ട്ടപ്പെട്ട് ഞാന്‍ ചെലപ്പം എടുത്ത് പൊട്ടിച്ചേക്കും….”
“..എന്‍റെ അച്ഛന്‍ യൂനിവേഴ്സിറ്റിയില്‍ വന്ന ആ ദിവസം എന്നെ ഇമ്പ്രസ്സ് ചെയ്യിക്കാന്‍ ആ ഡ്രാമ കളിച്ചിട്ട്….എന്നിട്ട് ഞാന്‍…അതൊക്കെ നേരാണ് എന്ന് കരുതി അവനെ എന്‍റെ ജീവനേക്കാള്‍ …ഞാന്‍…”
ഗായത്രി പൊട്ടിക്കരഞ്ഞു.
“അയാളെപ്പറ്റി എന്നോട് ക്ലാസേടുക്കണ്ട! എനിക്ക് അറിയാവുന്ന പോലെ മോളെ, ഒരാള്‍ക്കും അറിയില്ല അയാളെ….”
റിയ ദേഷ്യമടക്കാന്‍ പാടുപെട്ടു.
“നീ കണ്ടിട്ടുണ്ടോ അവന്‍ നിന്‍റെ തോളേല്‍ തൂങ്ങിക്കിടീക്കുന്ന ആ സാധനം കൊണ്ട് പച്ചയ്ക്ക് മനുഷ്യരെ വെടിവെച്ച് വീഴ്ത്തുന്നെ? ഞാന്‍ കണ്ടിടുണ്ട്..എന്‍റെ ഈ കണ്ണുകൊണ്ട്! എന്നിട്ട് അയാള്‍ക്ക് വേണ്ടി ശ്രീകോവില്‍ പണിയുന്നു…”
തോളില്‍ തൂങ്ങുന്ന തോക്കിലെക്ക് ഒരു നിമിഷം അവളുടെ വിരലുകള്‍ അമര്‍ന്നു.
പെട്ടെന്ന് റിയയുടെ കണ്ണുകള്‍ മോണിട്ടറില്‍ പതിഞ്ഞു.
അവള്‍ക്ക് ശ്വാസം നിലച്ചുപോകുന്നത് പോലെ തോന്നി.
“ജോയല്‍…”
അവള്‍ ഇയര്‍ഫോണിലൂടെ മന്ത്രിച്ചു.
“കം നൌ ഹിയര്‍…ദേര്‍ ഈസ് എ സിറ്റുവേഷന്‍!”
പെട്ടെന്ന് അങ്ങോട്ട് ജോയലും ഷബ്നവും സന്തോഷും രവിചന്ദ്രന്‍ അടക്കമുള്ള മറ്റെല്ലാവരും ഓടിയെത്തി.
അവര്‍ മോണിട്ടറിലേക്ക് നോക്കി.
“ദ ഫൈനല്‍ അവര്‍ ഹാസ് കം!”
മോണിട്ടറില്‍ നിന്നും കണ്ണുകള്‍ മാറ്റാതെ ജോയല്‍ പറഞ്ഞു.
“രാകേഷ് ആന്‍ഡ് ടീം ഏത് സമയവും ഇവിടെയെത്തും! പാക്കിംഗ് ഒക്കെ കമ്പ്ലീറ്റ് അല്ലെ?”
“യെസ്!!”
എല്ലാവരും ഒരുമിച്ച് ആവേശത്തോടെ പറഞ്ഞു.
“എവരിതിങ്ങ് ഇന്‍ക്ലൂഡിങ്ങ് യുവര്‍ പാസ്സ്പോര്‍ട്ട്?”
“യെസ്!! യെസ്!!!”
സംഘം വീണ്ടും ആവേശത്തോടെ പറഞ്ഞു.
“എങ്കില്‍ പ്ലാന്‍ പോലെ നമ്മള്‍ ഇവിടം വിടുന്നു…”
ജോയല്‍ വീണ്ടും പറഞ്ഞു.
“പ്ലാന്‍ പോലെ രണ്ടുപേര്‍ വീതം…നമ്മുടെ റൂട്ട് ഡിഫറന്‍റ്റ്…. ഡെസ്റ്റിനേഷന്‍ ഒന്ന്… മീറ്റ് അറ്റ് തലൈമന്നാര്‍ പോര്‍ട്ട്! മീറ്റ് മുരുഗേശന്‍!”
“യെസ്! യെസ്!! യെസ്!!!”
മുഴുവന്‍ സംഘവും ആവേശത്തോടെ പറഞ്ഞു.
“ദെന്‍ ഡിസ്പേഴ്സ്!!”
ജോയല്‍ പറഞ്ഞു.
സംഘം അകത്തേക്ക് വീണ്ടും കയറി.
വലിയ ബാക്ക്പാക്കുമായി വന്നു.
പിന്നെ ഓരോരുത്തരായി പുറത്തേക്ക് പോയി.
“ഏട്ടാ ബീ കെയര്‍ഫുള്‍!”
സന്തോഷിനോടൊപ്പം പുറത്തേക്ക് നടക്കവേ ഷബ്നം ജോയലിനെ നോക്കി.
“നീയും മോളെ!”
അവന്‍ ചിരിച്ചു.
റിയ വിഷ്ണുവിനോടൊപ്പം പുറത്തേക്ക് കടന്നപ്പോള്‍ ജോയലിനെ കെട്ടിപ്പിടിച്ചു.
“എല്ലാം ശരിയാകും!”
അവള്‍ പറഞ്ഞു.
പിന്നെ അവള്‍ ഗായത്രിയെ നോക്കി പുഞ്ചിരിച്ചു.
പിന്നെ അവള്‍ വിഷ്ണുവിനോടൊപ്പം പുറത്തേക്കിറങ്ങി.
“വാ!!”
ജോയല്‍ ഗായത്രിയുടെ കൈയ്യില്‍ പിടിച്ചു.
അവള്‍ പിടി വിടുവിക്കാന്‍ നോക്കിയെങ്കിലും അവന്‍റെ കൈക്കരുത്ത് അറിഞ്ഞ് പിന്തിരിഞ്ഞു.
അവന്‍ അവളെ പിടിച്ചു വലിച്ച് താഴേക്ക്, കാട്ടുപാതയിലേക്ക് ഇറങ്ങി.
അല്‍പ്പമകലെനിന്ന് പട്ടാള വാഹനത്തിന്‍റെ ശബ്ദം കേട്ടു.
ജാക്കറ്റിനുള്ളില്‍ നിന്നും ജോയല്‍ തോക്കെടുത്തു.
ശബ്ദം കേട്ട ഭാഗത്തേക്ക് ഗായത്രി നോക്കി.
എന്തോ വിളിച്ചു പറയാന്‍ അവള്‍ തുടങ്ങിയതും ജോയല്‍ അവളുടെ വായ് പൊത്തി.
പെട്ടെന്ന് തന്‍റെ പിന്‍കഴുത്തില്‍ ഒരു തണുത്ത സ്പര്‍ശം ജോയല്‍ അറിഞ്ഞു.
അവന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി.
മുമ്പില്‍ നില്‍ക്കുന്ന ആളുടെ കണ്ണുകളിലേക്ക് അവന്‍ നോക്കി.
[തുടരും]
