എന്തായാലും ഇന്നത്തെ ദിവസം രണ്ടു തവണ ജവാനു പണി കൊടുത്തല്ലോ എന്നാ സമാധാനത്തിൽ വണ്ടിയിൽ പോയി ചുരുണ്ടു കൂടി ഞാൻ…
രാവിലെ 7 മണി ആയപ്പോൾ സൂസന്റെ കാൾ വന്നാണ് ഞാൻ എഴുനേൽക്കുന്നത്, പെണ്ണിന് രാവിലെ തന്നെ എന്നെ കാണണം പോലും, ഞാൻ ഇന്നലെ ഇവിടെ നടന്ന സംഭവങ്ങൾ പറഞ്ഞു ഒരു രീതിയിൽ അവളെ സമാധാനിപ്പിച്ചു… കാൾ വയ്പ്പിച്ചു..
കാൾ വച്ചു ഏതാനും നിമിഷങ്ങൾക്ക് അകം അവൾ റൂമിലെ കണ്ണാടിയിൽ മൊബൈൽ പിടിച്ചു നിന്നു എടുത്ത ഫോട്ടോ വാട്സ്ആപ്പ് ൽ സെൻറ് ആക്കി…
രാവിലെ തന്നെ കുളി കഴിഞ്ഞു പൊട്ടു തൊട്ട് നീലകളർ ടോപ് ഇട്ടു പെണ്ണ് ഐശ്വര്യം ആയി തന്നെ നിപ്പുണ്ട്…
കൊറേ ഉമ്മ വയ്ക്കുന്ന സ്മൈലി നിറച്ചു റിപ്ലൈ ഇട്ടു, തൊട്ടു താഴെ വണ്ടിയിൽ കിടന്നു ഉറക്ക ക്ഷീണത്തിൽ ഒരു പിക് ഞാനും ഇട്ടു…
പോയി അടിച്ചു നനച്ചു കുളിക്കു ഇച്ഛയാ എന്ന് അവളും..
ശെരി തമ്പുരാട്ടി എന്ന് ഞാനും…പറഞ്ഞു നേരെ വീട്ടിൽ കയറി കുളിച്ചു റെഡി ആയി, അലോഷിയുടെ ഷർട്ടും അമ്മാവന്റെ വെള്ള മുണ്ടും ഉടുത്തു ഹോസ്പിറ്റലിൽ പോകാൻ ഉള്ള തയാർ എടുപ്പ് പൂർത്തിയാക്കി…
രാവിലെ തന്നെ അവിടെ ഉള്ളവർക്കും ഹോസ്പിറ്റലിൽ ഉം കൊണ്ടു പോകേണ്ട ഭക്ഷണം റെഡി ആക്കി അമ്മയും അമ്മായിമാരും കുഞ്ഞമ്മയും….
അമ്മയും അമ്മായിയും ഹോസ്പിറ്റലിൽ കൊണ്ടു പോകേണ്ട ഭക്ഷണം ബിഗ് ഷോപ്പേരിൽ ആക്കി..
മരണ വീട്ടിലെ കാര്യം മറ്റൊരു അമ്മയ്ക്കും കുഞ്ഞമ്മ മാർക്കും നൽകി ഇറങ്ങി..
നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു… ഹോസ്പിറ്റലിൽ പോകും വഴി അമ്മ പറഞ്ഞു അവരെ ഹോസ്പിറ്റലിൽ വിട്ടിട്ടു എന്നെ വീട്ടിൽ ചെന്ന് അമ്മയ്ക്കു ഒരാഴ്ചത്തേക്കു വേണ്ട ഡ്രസ്സ് എടുത്തു പോരാൻ ഒപ്പം എന്റെയും…
എന്തായാലും ഒരു കാര്യം മനസിലായി ദീപ്തിയുടെ ഡിസ്ചാർജ് ഉം മരണ വീട്ടിലെ എട്ടാം ദിവസത്തെ പ്രാർത്ഥനയും കഴിഞ്ഞേ അമ്മ വീട്ടിലേക്കു ഉള്ളു എന്ന്. അമ്മ മാത്രം അല്ല ഞാനും…
അപ്പോഴാണ് അമ്മ എന്നോട് നീ ഇത് എത്ര ദിവസമായി ലീവ് എടുത്തിട്ട്..
അപ്പോഴാണ് ശെരിക്കും ഞാനും ഓർത്തത് 5 ദിവസത്തോളം ആയി ആപീസ് വഴിക്കു പോയിട്ട് 3 ദിവസം ലീവ് എഴുതി കൊടുത്തതാ.. എന്തായാലും ഇന്ന് വിളിച്ചു ലീവ് നീട്ടിക്കണം.. അല്ലേൽ ഉള്ള പണി പോലും പോകും…
അമ്മയെയും അമ്മായിയും ഹോസ്പിറ്റലിൽ ആക്കി, ഞാനും ദീപ്തി കിടക്കുന്ന റൂമിൽ പോയി, ഇപ്പോഴും ട്രിപ്പ് ഇട്ടിട്ടുണ്ട്..
പക്ഷെ ഇന്നലെ രാത്രി പരിചരിക്കാൻ ഇരുന്ന നേഴ്സ് അല്ല ഇപ്പോൾ ഇപ്പോൾ വേറെ ഒരുത്തി ആണ്, ആള് ഇരു നിറം ആണ് എങ്കിലും അവളുടെ ഉണ്ട കണ്ണുകൾ അവൾക്കു ഭംഗി കൂട്ടിപ്പിച്ചു…
എന്നാലും എനിക്ക് ഞങ്ങടെ ക്ലാസ്സ് മേറ്റ് ആയ ആ ഡോക്ടർ പെണ്ണിനെ കാണാൻ തിടുക്കാമായി, പക്ഷെ 24 ഹവേഴ്സ് ആയ ആ ഹോസ്പിറ്റലിൽ 3 ഷിഫ്റ്റ് ഉണ്ട് അതിൽ വൈകുനേരം 3 മുതൽ രാത്രി 11 വരെ ആണ് ഞങ്ങടെ ക്ലാസ്സ് മേറ്റ് ഡോക്ടർ പെണ്ണിന്റെ ന്റെ ഷിഫ്റ്റ്…
എന്നിരുന്നാലും രാവിലെ ഒരു മെയിൽ ഡോക്ടർ വന്നു നോക്കി പോയിട്ടുണ്ട്…
ഞാൻ ഇതിനു ഇടയിൽ അമ്മാവനെയും അലോഷിയെയും വീട്ടിൽ കൊണ്ടു ആക്കി.. എന്റെ വീട്ടിലോട്ടു വിട്ടു.. വീട്ടിൽ പോയി അമ്മ പറഞ്ഞ സാധങ്ങൾ എടുത്തു നേരെ സൂസനെ കാണാൻ വിട്ടു..അവളുടെ രാവിലത്തെ ആഗ്രഹം സഭലം ആക്കി കൊടുക്കാം എന്ന് കരുതി…
പക്ഷെ അങ്ങോട്ട് പോകും വഴിക്കു ആണ് അമ്മയുടെ കാൾ, നീ പോയിട്ട് എത്ര നേരം ആയി വേഗം അങ്ങോട്ട് ചെല്ലാൻ…
പുല്ലു മനസ്സിൽ പ്രാകി കൊണ്ടു വണ്ടി ഹോസ്പിറ്റലിൽ ലേക്ക് തിരിച്ചു…11 മണിയോടെ ഹോസ്പിറ്റലിൽ എത്തി.. അവർക്കു വേണ്ട ചായയും ഫ്ലാസ്കിൽ വാങ്ങാൻ മറന്നില്ല ഞാൻ..
ഇപ്പോൾ ദീപ്തി ഏകദേശം ഓക്കെ ആയിട്ടുണ്ട്.. അവൾ കട്ടിലിൽ ചാരി ഇരിപ്പുണ്ട്… രണ്ടു ദിവസം അഡ്മിറ്റ് ആകാൻ ആണ് ഡോക്ടർ ടെ നിർദ്ദേശം..
എന്റെ അമ്മ അവൾക്കു ഫ്രൂട്ട്സ് ക്കെ കൊടുക്കുന്നു ഉണ്ട്.. ഞാൻ അങ്ങോട്ടേക്ക് കേറി വന്നപ്പോൾ ദീപ്തി ഒരു ദഹിപ്പിച്ചു കൊണ്ടുള്ള നോട്ടം നോക്കി, ഇത് എന്ത് മൈര്, വയ്യ എങ്കിലും എന്നോടുള്ള വിരോധം അങ്ങനെ തന്നെ ഉണ്ട്…
