ഇന്ന് ഇത്തയോട് അടുക്കാൻ പറ്റിയ നല്ല അവസരമാണെന്ന് രാഹുൽ മനസ്സിൽ കരുതി. പക്ഷെ എങ്ങനെ എന്ന് അവന് നിശ്ചയം ഉണ്ടായിരുന്നില്ല. അങ്ങനെ പലതും ചിന്തിച്ചു കൊണ്ടാണ് രാഹുൽ നാസർക്കയുടെ വീട്ടിൽ എത്തിയത്. കോളിങ്ങ് ബെൽ അടിച്ചശേഷം വാതിൽ തുറന്നു വരുന്ന ഇത്തയെ കാണാൻ അവൻ കൊതിച്ചു. എന്നാൽ ഇത്ത വാതിൽ കുറച്ചുമാത്രം തുറന്നു തല പുറത്തേക്കിട്ട് പറഞ്ഞു.
ഇത്ത:”മോനായിരുന്ന ഞാൻ നിസ്കരിക്കുകയായിരുന്നു. ”
രാഹുൽ:”ഇക്ക ഇത് ഇവിടെ തരാൻ പറഞ്ഞിരുന്നു.”
കൈയിലുള്ള കവർ ഉയർത്തി രാഹുൽ പറഞ്ഞു.
ഇത്ത : “മീനാണോ? എന്നാൽ ഞാൻ ഈ നിസ്കാരക്കുപ്പായം മാറ്റിയിട്ടു വരാം മോൻ ഇവിടെ കയറി ഇരിക്ക്.”
രാഹുൽ തലയാട്ടിയ ശേഷം വരാന്തയിൽ കയറി ഇരുന്നു.
രാഹുലിന് ചെറിയ ടെൻഷനും പരിഭ്രമവും ഒക്കെ വരുന്നുണ്ടായിരുന്നു. ആദ്യം ഒക്കെ ഇത്തയോട് സംസാരിക്കുമ്പോൾ ഇത്തരത്തിലുള്ള ഒരു പ്രശ്നവും ഉണ്ടാവാറില്ലായിരുന്നു. പക്ഷെ ഇപ്പൊ മുതൽ എന്തോ മാറ്റം വന്നത് പോലെ. അവന്റെ മനസ്സ് പലവിധ ചിന്തകൾ കൊണ്ട് കലുഷിതമായിരുന്നു. അപ്പോഴാണ് വാതിൽ തുറന്ന് ഇത്ത പുറത്തേക്ക് വന്നത്. ബ്രൗൺ നിറത്തിൽ ഉള്ള മാക്സിയാണ് ഇത്ത ധരിച്ചിരുന്നത്.
ഇന്നലെ കണ്ട യൂട്യൂബ് വീഡിയോയിൽ പറഞ്ഞത് പോലെ ഇത്തയുടെ കണ്ണിൽ നോക്കി തന്നെ സംസാരിക്കാൻ അവൻ ശ്രദ്ധിച്ചിരുന്നു. ഇക്ക ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വരില്ലെന്നും. സാധങ്ങൾ വാങ്ങാൻ പോയതാണെന്നും രാഹുൽ പറഞ്ഞു. രാവിലെ മൂപ്പർ എന്നോടൊന്നും പറഞ്ഞില്ലല്ലോ പോകുന്ന കാര്യവും എന്ന് ഇത്തയും പറഞ്ഞു.അവന്റെ കൈയിലുള്ള കവർ ഇത്തയെ ഏല്പിച്ച ശേഷം
രാഹുൽ :”എന്നാൽ ഞാൻ ഇറങ്ങട്ടെ ”
എന്ന് പറഞ്ഞു അവൻ പോകാനായി എഴുന്നേറ്റു.
ഇത്ത : “രാവിലെ പറഞ്ഞിരുന്നെങ്കിൽ ഇത്ര നേരത്തെ ചോറ് വെയ്ക്കണ്ടായിരുന്നു. രാത്രി ആവുമ്പോയേക്ക് അത് ചീത്തയായി പോവും.”
എന്ന് പറഞ്ഞു കൊണ്ട് ഇത്ത നെടുവീർപ്പ് ഇട്ടു. കൂട്ടത്തിൽ രാഹുലിനോട് ഇന്ന് ഭക്ഷണം അവിടെ നിന്ന് കഴിക്കാനും പറഞ്ഞു. പലപ്പോഴും ഇത്തയും നാസർക്കയും അവരുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ എത്ര നിർബന്ധിച്ചാലും അവൻ കഴിക്കാറില്ലായിരുന്നു.
എന്നാൽ ഇന്ന് അവിടെ നിന്ന് കഴിക്കാൻ തീരുമാനിച്ചു. വീട്ടിൽ ഞാൻ എത്തിയാലേ അമ്മ അരിയിടാറുള്ളു, കാരണം പുറത്ത് പോയാലും നാസർക്കയുടെ ഷോപ്പിൽ പോയാലും ഉച്ചയ്ക്ക് വീട്ടിൽ എത്തി വിരളമായേ രാഹുൽ കഴിക്കാറുള്ളു.
ഇത്ത രാഹുലിനെ അകത്തേക്ക് ക്ഷണിച്ചു.
ഇത്ത:”ഇന്നെന്തുപ്പറ്റി നല്ലബുദ്ധി തോന്നാൻ. മറ്റ് എത്ര പറഞ്ഞാലും ഇവിടെ നിന്ന് കഴിക്കാറില്ലല്ലോ ”
ഇത്ത ഒരു ചിരിയോടെ പറഞ്ഞു.
രാഹുൽ:”നിങ്ങളൊക്കെ കുറേ ആയില്ലേ പറയുന്നു. ഇന്ന് ആ പരാതി അങ്ങ് തീർത്തേക്കാം എന്ന് കരുതി. ”
രാഹുൽ പറഞ്ഞു. അവന് ഇപ്പൊ ഇത്തയുമായി കുറച്ചു കൂടെ ഫ്രീ ആയി സംസാരിക്കാൻ സാധിക്കുന്നുണ്ടായിരുന്നു.രാഹുൽ കൈ കഴുകി വന്നിരുന്നപ്പോഴേക്ക് ഇത്ത ഭക്ഷണം കൊണ്ട് വന്നു.രാഹുൽ ഇത്തയോട് കഴിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ പിന്നെ കഴിക്കാം എന്നും ഇത്ത മറുപടി നൽകി. ആദ്യമുണ്ടായിരുന്ന അപരിചിതത്വം രാഹുലിന് പൂർണമായും മാറി കഴിഞ്ഞിരുന്നു.
ഇത്തയുടെ മോളുടെയും കുട്ടിയുടെയും വിശേഷങ്ങൾ രാഹുലും, രാഹുലിന്റെ വീട്ടിലെ വിശേഷങ്ങൾ ഇത്തയും ചോദിക്കുകയും ചെയ്തു.
ആ വിശേഷങ്ങൾ പങ്ക് വെയ്ക്കുന്നതിനിടയിൽ അവന്റെ നർമം കലർത്തിയുള്ള സംസാരവും ഇത്തക്ക് ഇഷ്ടമായി. ഭക്ഷണം കഴിച്ച ശേഷം അവരുടെ പാചകത്തെപ്പറ്റി പറയാനും രാഹുൽ മറന്നില്ല ഇതൊക്കെ കേട്ടതോടെ രാഹുലിനോട് അവിടെ കുറച്ചുകൂടെ ഇരിക്കാൻ ഇത്ത പറഞ്ഞു. അവർ അപ്പോയെക്കും നല്ല കമ്പനിയായി കഴിഞ്ഞിരുന്നു.
രാഹുൽ :”ഇത്ത ഞാൻ ഉമ്മറത്തിരിക്കാം. നിങ്ങൾ ഭക്ഷണം കഴിച്ചില്ലല്ലോ ഇപ്പൊ തന്നെ വൈകി കഴിച്ചിട്ട് അങ്ങോട്ട് വന്നാൽ മതി”
രാഹുൽ ഒരു താക്കീത് പോലെയാണ് പറഞ്ഞത്. അതിന് ഒരു കെയറിങ്ങിന്റെ മാനം കൈവന്നതും ഇത്തയെ കൂടുതൽ സന്തുഷ്ടയാക്കി.രാഹുൽ പോയി ഉമ്മറത്ത് ഇരുന്നു. ഒരു പെണ്ണിനോടും താനിങ്ങനെയൊന്നും മുൻപ് സംസാരിച്ചിരുന്നില്ല എന്ന കാര്യം അവനെ അത്ഭുതപ്പെടുത്തി. ഇതുവരെ തന്റെ ഇടപെടലും സംസാരവും ഇത്തക്ക് ബോധിച്ചുവെന്ന് രാഹുലിന് മനസ്സിലായി.കുറച്ചു കഴിഞ്ഞപ്പോൾ ഇത്ത ഉമ്മറത്തേക്ക് വന്നു. രാഹുൽ ഒരു കസേരയിലായിരുന്നു ഇരുന്നിരുന്നത് അതിനു ഒരു വശത്തുള്ള തിണ്ണയിൽ ഇത്തയും വന്നിരുന്നു. ഇത്തയുടെ മുഖത്ത് ഇതുവരെ കാണാത്തെ ഒരു തെളിച്ചം ഉണ്ടായിരുന്നു. ഇത്ത തന്നെ സംസാരത്തിന് തുടക്കമിട്ടു.
