സ്നേഹനൊമ്പരം – 1 Like

“ചേട്ടൻ മറന്നു പോയോ ഇത്താത്ത ക്കു ഇന്നല്ലേ കോച്ചിങ് ക്ലാസ്സ്‌ തുടങ്ങുന്നത് “

നൂറ പറഞ്ഞു.

“ഓഹ് ശെരി ആണലോ,നിന്നെ കൊണ്ട് വിട്ടിട്ടു വേണം അല്ലോ ഇത്താത്ത യെ കോച്ചിങ് ക്ലാസ്സിൽ ആക്കാൻ “

“ഉം “

,അവൾ ഒന്നു മൂളിയിട്ട് വന്നു വണ്ടിയുടെ മുന്നിലെ സീറ്റിൽ സ്ഥാനം ഉറപ്പിച്ചു.

ഞാൻ വന്ന കാലം മുതലേ നൂറ എന്റെ കൂടെ വരുമ്പോൾ വണ്ടിയുടെ ഫ്രണ്ട് സീറ്റിൽ ഇരിക്കുക ഒള്ളു. നെസി ആണെങ്കിൽ പുറകിലും. നെസി അധികം സംസാരിക്കുന്ന പ്രകൃതം അല്ല ആവിശ്യത്തിന് മാത്രമ്മേ അവളുടെ ആ പവിഴധാരകൾ ചിലക്കുക ഒള്ളു. . എന്നാൽ നൂറ നേരെ തിരിച്ചു ആയിരുന്നു അവൾ വായ് തുറന്നാൽ പിന്നെ അടക്കില്ല ഇങ്ങനെ കലപില എന്നു ചിലച്ചോണ്ട് ഇരിക്കും.

“അല്ല നൂറു , ഈ ഇത്താത്ത യെ കാണാൻ ഇല്ലല്ലോ ?”

കുറച്ചു നേരം കാത്തു നിന്നിട്ടും നെസി യെ കാണാത്തൊണ്ടു ഞാൻ ചോദിച്ചു. ഞാൻ നൂറ ഇരിക്കുന്ന ഭാഗത്തു ചെന്നു നിന്നു കൊണ്ട് ചോദിച്ചു.

“ആ , എനിക്ക് അറിയില്ല, എവിടെ പോയി കിടക്കുന്നോ ആവോ ?”

“എന്താ നൂറു ഇത്താത്ത യും ആയി വഴക്ക് ഇട്ടോ ?”

അവളുടെ ദേഷ്യപെട്ടുള്ള സംസാരം കേട്ട ഞാൻ അവളോട്‌ ചോദിച്ചു.

“എല്ലാം ഞാൻ തന്നെ ചെയ്യണം എന്നു വെച്ചാൽ എങ്ങനെ ആണ് കുറെ നാൾ ആയി ഞാൻ ഇത് സഹിക്കുന്നത്, എനിക്ക് മതിയായി ഇനിയെങ്കിലും സ്വയം ചെയ്തു പഠിക്കട്ടെ “

അവൾ ആരോടെന്നില്ലാതെ പറഞ്ഞു.

“അല്ല നൂറു എന്തു പഠിക്കണ കാര്യം ആണ് ?എനിക്ക് മനസ്സിൽ ആയില്ല”

“ഒന്നുല്യാ ,ചേട്ടന് എല്ലാം വഴിയേ മനസ്സിൽ ആകും “

അവൾ അതും പറഞ്ഞു ബാഗിൽ നിന്നും ചെറിയ നോട്ട് എടുത്തു എന്തോ എഴുതാൻ തുടങ്ങി.

ഇവൾ എന്താ ഉദ്ദേശിക്കുന്നത്. ഞാൻ കുറച്ചു നേരം അതും ആലോചിച്ചു അവിടെ നിന്നു.

പെട്ടെന്ന് ആണ് എന്തോ ഒരു വെളിച്ചം ഒരു മിന്നായം പോലെ എന്റെ കണ്ണിലേക്ക് അരിച്ചു കയറിയത്.
ഞാൻ അതു എന്താണെന്നു അറിയാനായി ഞാൻ കാറിന്റെ അടുത്തേക്ക് നോക്കി അപ്പോ കാറിന്റെ പുറകിലത്തെ വിന്ഡോ ഗ്ലാസിൽ ഒരു തിളക്കം കണ്ടു ഞാൻ തിരിഞ്ഞു വീടിന്റെ വാതിലിലേക്ക് നോക്കി.

എന്റെ കണ്ണുകളെ കുളിർമ ഏകി കൊണ്ട് , ഒരു സ്വർണ്ണനിറത്തിൽ ഉള്ള ഒരു സൽവാർ സൂട്ട് ഇട്ടു കൊണ്ട് നെസി ഇറങ്ങി വരുന്നത് കണ്ടത്. അവളുടെ ഡ്രെസ്സിൽ സൂര്യപ്രകാശം അടിച്ചതിന്റെ റിഫ്ലെക്ഷൻ ആയിരുന്നു ഞാൻ കാറിന്റെ വിൻഡോയിൽ കണ്ടത്.

നല്ല നിറമുള്ള അവളുടെ ശരീരത്തിന് ആ ഡ്രസ്സ്‌ നന്നായി ഇണങ്ങുന്നുണ്ടായിരുന്നു. അഞ്ചര അടിയിൽ കൂടുതൽ ഉയരം ഉണ്ടായിട്ടും അവളുടെ സൽവാർ ന്റെ അറ്റം നിലത്തു മുട്ടി കിടക്കുന്നുണ്ടായിരുന്നു. ഒരു ഷാൾ കൊണ്ട് അവൾ തലയിൽ തട്ടത്തിന് പകരം ഇട്ടിരുന്നു അതിന്റെ ഒരറ്റം മുന്പിലേക്കും മറ്റേ അറ്റം പുറകിലേക്ക് ആയിരുന്നു കിടന്നിരുന്നത്, സൽവാറിന് ചേർന്ന ഒരു നെറ്റ് പോലത്തെ ഷാൾ ആയിരുന്നു അതു, അതിനാൽ അവളുടെ സ്വർണ്ണ നിറമാർന്ന മുടിയിഴകൾ അതിലുടെ എടുത്തു കാണിക്കുന്നുണ്ടായിരുന്നു..

വട്ടമുഖം ആയിരുന്നു അവളുടേത്. സുറുമ ഇട്ട വിടർന്ന കണ്ണുകൾ , പൂച്ച കണ്ണ് പോലെ അല്ലെങ്കിലും എല്ലാവരിലും നിന്നും ചെറിയൊരു വിത്യാസം അവളുടെ സുന്ദരമാർന്ന ആ കണ്ണുകൾക്ക് ഉണ്ടായിരുന്നു. ചെറിയ നെറ്റിത്തടം. മുഖത്തിനു ഇണങ്ങിയ ചെറിയ മൂക്ക്. അതിനു താഴെ ചെറു പവിഴ ചുണ്ടുകൾ . നല്ല മിനുസമാർന്ന കവിൾത്തടം. പൂഞ്ചിരി തൂകുമ്പോൾ കവിളത്തു വിരിയുന്ന ചെറു നുണക്കുഴി. കഴുത്തിൽ ചെറിയ സ്വർണനെക്ലേസ് അതിന്റെ അറ്റത്തെ ലവ് ഷെയ്പ്പിൽ ഉള്ള ലോക്കറ്റ് അവളുടെ ഭംഗി വർധിപ്പിക്കുന്നു. ആവശ്യത്തിനുള്ള പൊക്കവും, അധികം വണ്ണം ഇല്ലാത്ത നല്ല ഷെയ്പ്പിൽ ഉള്ള ശരീരവും അവളുടെ ഭംഗി കൂട്ടുന്നു, എല്ലാം കൊണ്ട് ഒരു മാലാഖ യെ പോലെ തോന്നിച്ചു അവളെ. ഞാൻ അവളെ തന്നെ നോക്കി നിന്നു പോയി. അവൾ പുഞ്ചിരി തൂകി കൊണ്ട് എന്റെ അടുത്തേക്ക് നടന്നു വന്നു. അവളെ തന്നെ നോക്കി നിൽക്കുന്ന എന്നെ നോക്കി ഒരു നാണം കലർന്ന മുഖത്തോടെ അവൾ കാറിൽ കയറി. എന്നാൽ അവളുടെ സൗന്ദര്യത്തിൽ ലയിച്ചു പോയ അതൊന്നും അറിഞ്ഞില്ല., ഞാൻ ഒരു സ്വപ്‌ന ലോകത്തു ആയിരുന്നു. മൂന്ന് വർഷം ആയി ഞാൻ ഇവിടെ വന്നിട്ട് എന്നാലും ഓരോ തവണ അവളെ കാണും തോറും എന്റെ മനസ്സിൽ അവളുടെ ചിത്രം ആഴത്തിൽ പതിയും. കിട്ടില്ല എന്നു അറിഞ്ഞിട്ടും ആ കനിയെ ഞാൻ എന്റെ മനസ്സിൽ പ്രതിഷിടിച്ചു, എന്തോ അവളെ എനിക്ക് വളരെ അധികം ഇഷ്ടം ആണു , അവൾക്കു തിരിച്ചു എന്നോട് ഇഷ്ടം ഉണ്ടോന്നു അറിയില്ല പക്ഷെ ഒരു കാര്യം ഉറപ്പാണ് ഈ മൂന്നു വർഷം കൊണ്ട് എന്റെ അടുത്തുള്ള അവളുടെ പെരുമാറ്റം എന്നെ അവൾക്കു ഇഷ്ടമാണെന്നുള്ള സൂചന നൽകുന്നുണ്ട്,

Leave a Reply

Your email address will not be published. Required fields are marked *